Connect with us

Video Stories

ചാമ്പ്യന്‍സ്

Published

on

 
തിരുവനന്തപുരം: ദക്ഷിണമേഖല ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് ഹാട്രിക് കിരീടം. കിരീട പോരാട്ടത്തില്‍ ആദ്യദിനത്തില്‍ ഒപ്പമുണ്ടായിരുന്ന തമിഴ്‌നാടിനെ ബഹുദൂരം പിന്നിലാക്കിയാണ്, കേരളം ഓവറോള്‍ കിരീടം നിലനിര്‍ത്തിയത്. 61 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവും ഉള്‍പ്പെടെ 913 പോയിന്റാണ് കേരളത്തിന്റെ സമ്പാദ്യം. ആദ്യ ദിനത്തില്‍ കേരളത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്തിയ തമിഴ്നാടിന് 34 സ്വര്‍ണവും 39 വെള്ളിയും 40 വെങ്കലവുമായി 748 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 20 സ്വര്‍ണവും 34 വെള്ളിയും 27 വെങ്കലവും നേടിയ കര്‍ണാടകയാണ് മൂന്നാം സ്ഥാനത്ത്, 566 പോയിന്റ്.
രണ്ടാം ദിനത്തില്‍ 20 മീറ്റ് റെക്കോഡുകളാണ് പിറന്നത്. അതില്‍ പത്തെണ്ണം കേരളത്തിന്റെ വകയായിരുന്നു. പെണ്‍കുട്ടികളുടെ (അണ്ടര്‍ 16) 800 മീറ്ററില്‍ കേരളത്തിന്റെ സാന്ദ്ര എ.എസ് മീറ്റ് റെക്കോഡോടെ (2:17.07)സ്വര്‍ണം നേടി. 2003ല്‍ കര്‍ണാടകയുടെ ആര്‍.മഹാലക്ഷ്മി കുറിച്ച (2:17.20) റെക്കോര്‍ഡാണ് സാന്ദ്ര മറികടന്നത്. പെണ്‍കുട്ടികളുടെ (അണ്ടര്‍ 18) 200 മീറ്ററില്‍ അന്‍സി സോജനും (25.09) റെക്കോഡിട്ടു. 2012ല്‍ കേരളത്തിന്റെ തന്നെ സി.രംഗിത കുറിച്ച (25.56) സമയമാണ് അന്‍സി മാറ്റിയെഴുതിയത്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹൈജമ്പില്‍ കേരളത്തിന്റെ ഗായത്രി ശിവകുമാര്‍ മീറ്റ് റെക്കോഡിനൊപ്പമെത്തിയ പ്രകടനം കാഴ്ചവച്ചു. 2004ല്‍ കര്‍ണാടകയുടെ കാവ്യ മുത്തന്ന കുറിച്ച 1.71 മീറ്ററാണ് ഗായത്രി ചാടിയത്.
അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്സില്‍ കേരളത്തിന്റെ രണ്ട് താരങ്ങള്‍ മീറ്റ് റെക്കോഡ് മറികടന്നു. 7:12.5 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത നിബിയ ജോസഫ് സ്വര്‍ണവും 7:56.994 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ശ്വേത കെ. വെള്ളിയും നേടി. കേരളത്തിന്റെ തന്നെ റിയ തോമസ് 2011ല്‍ കുറിച്ച 8:12.25 സെക്കന്‍ഡ് എന്ന റെക്കോര്‍ഡാണ് ഇരുവരും മറികടന്നത്.
16 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ കേരള താരങ്ങളും മീറ്റ് റെക്കോഡ് തിരുത്തി. 13.55 സെക്കന്‍ഡില്‍ ഒന്നാമനായ മുഹമ്മദ് ലാസന്‍ സ്വര്‍ണവും 13.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സൂര്യജിത് ആര്‍.കെ. വെള്ളിയും നേടി. കേരളത്തിന്റെതന്നെ മെയ്മോന്‍ പൗലോസ് 2012ല്‍ കുറിച്ച 13.92 സെക്കന്‍ഡായിരുന്നു ഇരുവരും പഴങ്കഥയാക്കിയത്. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 2000 മീറ്ററില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കേരളത്തിന് നേടാനായി. സല്‍മാന്‍ ഫറൂഖ്(5:59.68) സ്വര്‍ണവും വിഷ്ണു ബൈജു(6:3.47) വെള്ളിയും നേടിയപ്പോള്‍ തമിഴ്നാടിനായിരുന്നു വെങ്കലം. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ കേരളത്തിന് വെള്ളിയും വെങ്കലവുംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തമിഴ്നാടിനുവേണ്ടി ആര്‍.ഹേമലത(6:52.66) സ്വര്‍ണം നേടിയപ്പോള്‍ കേരളത്തിനായി പൗര്‍ണമി എന്‍.(6:55.66) വെള്ളിയും ചാന്ദിനി(7:4.57) വെങ്കലവും നേടി.
അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ 3000 മീറ്ററില്‍ കേരളത്തിനുവേണ്ടി ബബിത സി. (10:25.11) സ്വര്‍ണം നേടി. അണ്ടര്‍ 20 ജൂനിയര്‍ പുരുഷന്‍മാരുടെ 5000 മീറ്ററില്‍ കേരളത്തന്റെ അഭിനന്ദ് സുരേന്ദ്രന്‍ (15:12.97) സ്വര്‍ണവും ഷെറിന്‍ ജോസ് (15:15.92) വെള്ളിയും നേടി. അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹഡില്‍സില്‍ കേരളത്തിന്റെ മെല്‍ബിന്‍ ബിജു സ്വര്‍ണവും കേരളത്തിന്റെതന്നെ ആകാശ് ബിജു പീറ്റര്‍ വെങ്കലവും നേടി.
അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹഡില്‍സില്‍ കേരളത്തിന്റെ മുഹമ്മദ് ലാസന്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം കരസ്ഥമാക്കി. 2012ല്‍ കേരളത്തിന്റെതന്നെ മെയ്മോന്‍ പൗലോസ് കുറിച്ച (13.92) റെക്കോഡാണ് മുഹമ്മദ് ലാസന്‍ (13.55) തിരുത്തിയത്.

kerala

പെരിയ ഇരട്ടക്കൊലപാതക വിധി സർക്കാരിനേറ്റ തിരിച്ചടി, സി.പി.എം നേതൃത്വം പ്രതികൾക്ക് ഒത്താശയും സഹായവും ചെയ്തു നൽകി: രമേശ് ചെന്നിത്തല

സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Published

on

പെരിയ ഇരട്ടക്കൊലപാതകം തേച്ചുമായ്ച്ചുകളയാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ നീക്കങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് കോടതി വിധിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഭീകരന്‍മാര്‍ ചെയ്യുന്ന രീതിയിലാണ് രണ്ടുപേരെ കൊലപ്പെടുത്തിയത്. സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിധിയുടെ പശ്ചാത്തലത്തില്‍ ധാര്‍മികതയുണ്ടെങ്കില്‍ കേരളാ സര്‍ക്കാര്‍ രാജിവെക്കണമെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ പ്രതികള്‍ ആണെന്ന് തങ്ങള്‍ ആദ്യം മുതലേ പറയുന്നതാണ്. അപ്പോഴെല്ലാം പാര്‍ട്ടിക്ക് പങ്കില്ലെന്ന് പറഞ്ഞ് സി.പി.എം കൈ കഴുകുകയാണ് ചെയ്തത്. മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നത് വരെ പോരാട്ടം തുടരണം എന്നാണ് തന്റെ അഭിപ്രായം. സി.പി.എം നേതൃത്വം പ്രതികള്‍ക്ക് ഒത്താശയും സഹായവും ചെയ്തു നല്‍കിയെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. സി.പി.എമ്മിന്റെ രാഷ്ട്രീയ സംസ്‌കാരത്തിന്റെ നെറിവുകേടിന്റെ പ്രതിഫലനമാണ് വിധിയെന്നും സര്‍ക്കാര്‍, ക്രിമിനലുകള്‍ക്കൊപ്പമായിരുന്നെന്നും കോണ്‍ഗ്രസ് എം.പി ഹൈബി ഈഡന്‍ പറഞ്ഞു.

സി.ബി.ഐ കോടതിയുടെ വിധിയില്‍ പൂര്‍ണസംതൃപ്തരല്ല. ആദ്യം മുതല്‍ തന്നെ കേസ് ആസൂത്രിതമാണെന്നും ഗൂഢാലോചന നടന്നിട്ടുണ്ടെന്നും പറഞ്ഞിരുന്നു. ഗൂഢാലോചന നടത്തിയത് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഉന്നതന്മാരായ നേതാക്കന്മാരാണ്. അതിനേക്കാള്‍ വലിയ ഉന്നതന്മാരുടെ അറിവും സമ്മതത്തോടെയുമാണ് ഗൂഢാലോചന നടത്തിയിരിക്കുന്നത്. – രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി പറഞ്ഞു.

വിധിയുടെ പശ്ചാത്തലത്തില്‍ കേരളാ സര്‍ക്കാര്‍ ധാര്‍മികതയുണ്ടെങ്കില്‍ രാജിവെക്കണമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സര്‍ക്കാര്‍ മനുഷ്യന്റെ ജീവനെടുത്ത പ്രതികളെ രക്ഷിക്കാന്‍ വേണ്ടി കോടിക്കണക്കിന് രൂപയാണ് ഖജനാവില്‍ നിന്ന് ചെലവാക്കിയത്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സര്‍ക്കാരാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു. കേരളത്തില്‍ ഒരു കുടുംബത്തിനും ഇങ്ങനെ ഒരു ഗതികേട് വരാതിരിക്കണമെങ്കില്‍ പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സി.പി.എമ്മിന്റെ കൊലക്കത്തി താഴെവെക്കാന്‍ ഈ വിധി കാരണമാകട്ടെ: പി.സി. വിഷ്ണുനാഥ് എം.എല്‍.എ

പെരിയ ഇരട്ടക്കൊലക്കേസ് വിധി പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Published

on

തന്നോട് വ്യക്തിപരമായി അടുപ്പവും സ്നേഹവും ഉണ്ടായിരുന്ന രണ്ട് കുട്ടികളായിരുന്നു കൃപേഷും ശരത്ലാലുമെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് . പെരിയ ഇരട്ടക്കൊലക്കേസ് വിധി പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി (സി.പി.എം) പ്രതികള്‍ക്കൊപ്പം നില്‍ക്കുന്നത് മനസ്സിലാക്കാം.

എന്നാല്‍ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു സര്‍ക്കാര്‍ കൊലപാതകികള്‍ക്കുവേണ്ടി നില്‍ക്കുന്നത് നമ്മള്‍ കണ്ടതാണ്. ഇനിയെങ്കിലും സി.പി.എമ്മിന്റെ കൊലക്കത്തി താഴെവെക്കാന്‍ ഈ കോടതിവിധി കാരണമാകട്ടെ എന്ന പ്രത്യാശകൂടി കേരളത്തിലെ സമാധാനം ആഗ്രഹിക്കുന്ന ജനങ്ങള്‍ക്കൊപ്പം ഞങ്ങള്‍ക്കുമുണ്ട്, പി.സി. വിഷ്ണുനാഥ് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

Continue Reading

Video Stories

ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായര്‍; പ്രതിപക്ഷ നേതാവ്‌

കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസമാണ്‌ എംടി.

Published

on

തിരുവനന്തപുരം : ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യനായിരുന്നു എം.ടി.വാസുദേവന്‍ നായരെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അനുസ്മരിച്ചു. ചവിട്ടി നില്‍ക്കുന്ന മണ്ണിനെയും ചുറ്റുമുള്ള മനുഷ്യരെയും പ്രകൃതിയെയും ആദരവോടെയും ആഹ്‌ളാദത്തോടെയും നോക്കിക്കാണാന്‍ അദ്ദേഹം മലയാളിയെ പഠിപ്പിച്ചു. മലയാളത്തിന്റെ പുണ്യവും നിറവിളക്കുമായി നിറഞ്ഞുനിന്ന എംടി രാജ്യത്തിന്റെ ഔന്നത്യമായിരുന്നു. മലയാള ഭാഷയുടെ ഇതിഹാസം. സ്വന്തം ജീവിതം കൊണ്ട് അദ്ദേഹം തീര്‍ത്തതു കേരളത്തിന്റെ തന്നെ സംസ്‌കാരിക ചരിത്രമാണ്. വാക്കുകള്‍ തീവ്രമായിരുന്നു. പറയാനുള്ളതുനേരെ പറഞ്ഞു. ആശയങ്ങള്‍ സ്പഷ്ടമായിരുന്നു. ഭയം അദ്ദേഹത്തിന്റെ്‌റെ ഒരു വാക്കിനെ പോലും പിറകോട്ട് വലിച്ചില്ല.അങ്ങനെയുള്ളവരാണു കാലത്തെ അതിജീവിക്കുന്നത്.

ആ പേനയില്‍നിന്ന് ‘ഇത്തിരിത്തേന്‍ തൊട്ടരച്ച പൊന്നു പോലാമക്ഷരങ്ങള്‍’ ഉതിര്‍ന്നു ഭാഷ ധന്യമായി. നിങ്ങള്‍ക്ക് എന്ത് പറയാനുണ്ടെന്ന് ലോകം നിശബ്ദമായി ചോദിച്ചു കൊണ്ടേയിരിക്കും. അത് തിരിച്ചറിയുന്നതാണ് എഴുത്തുകാരന്റെ ഉത്തരവാദിത്തം. എംടി ആ ഉത്തരവാദിത്തം അത്രമേല്‍ അവധാനതയോടും സൗന്ദര്യാത്മകമായും നിറവേറ്റി. കാലം ആവശ്യപ്പെട്ടതു കാലാതിവര്‍ത്തിയായി നിറവേറ്റിയ ഇതിഹാസം. ‘നിങ്ങള്‍ എന്തിന് എഴുത്തുകാരനായി എന്ന് ഒരാള്‍ ചോദിച്ചാല്‍ എനിക്കു പറയാനറിയാം. ആദ്യം മുതല്‍ക്കെ ഞാന്‍ മറ്റൊന്നുമായിരുന്നില്ല’- എന്ന് എംടി പറഞ്ഞത് ഒരു പരസ്യ പ്രസ്താവനയാണ്. അതിലെ ഓരോ വാക്കുകളും അര്‍ഥവത്താണ്. അതു ജീവിതം കൊവ തെളിഞ്ഞതുമാണ്. മനുഷ്യനെ ചേര്‍ത്തുനിര്‍ത്തിയ സ്‌നേഹസ്പര്‍ശം.

Continue Reading

Trending