Connect with us

kerala

ചാലക്കുടി ബാങ്ക് കൊള്ള: ‘കാഷ് കൗണ്ടറിൽ ഉണ്ടായിരുന്നത് 47 ലക്ഷം രൂപ, കവർന്നത് 15 ലക്ഷം

ഉച്ചയ്ക്ക് 2.12ടെയാണ് കവര്‍ച്ച നടന്നത്

Published

on

തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള നടത്തിയ പ്രതിയെക്കുറിച്ച് കൃത്യമായ സൂചനയുണ്ടെന്ന് തൃശ്ശൂർ റൂറൽ എസ് പി ബി കൃഷ്ണകുമാർ. പ്രതി എവിടേക്കാണ് പോയതെന്ന് സൂചനയുണ്ട്. വാഹനത്തെ കുറിച്ച് വിവരങ്ങൾ ലഭിച്ചു. ബാങ്കിൽ കവർച്ചക്കെത്തിയപ്പോൾ ഒറ്റക്കേ ഉണ്ടായിരുന്നുള്ളു. റെയിൽവേ ലൈൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ടെന്ന് എസ്പി വ്യക്തമാക്കി.

സ്‌കൂട്ടറിലെത്തിയ പ്രതി ക്യാഷ് കൗണ്ടറില്‍ 45 ലക്ഷം രൂപയുണ്ടായിട്ടും മൂന്ന് ബണ്ടില്‍ നോട്ടുകള്‍ മാത്രമാണ് എടുത്തത്. പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും തൃശൂര്‍ റൂറല്‍ എസ്പി ബി കൃഷ്ണകുമാര്‍ പറഞ്ഞു.ഉച്ചയ്ക്ക് 2.12ടെയാണ് കവര്‍ച്ച നടന്നത്.ഈ സമയം ആ സമയത്ത് പ്യൂൺ മാത്രമാണ് ഉണ്ടായിരുന്നതെന്ന് എസ്പി പറഞ്ഞു.

ബാങ്ക് കവർച്ചയെ തുടർന്ന് റൂറൽ മേഖലയിൽ ഹൈ അലർട്ട് പുറപ്പെടുവിച്ചു. എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലും പ്രതിക്കായി തിരച്ചിലിന് നിർദേശം നൽകി. മോഷണ ശേഷം പ്രതികൾ ആലുവ റൂറൽ മേഖലയിലേക്ക് കടന്നോ എന്ന സംശയത്തെ തുടർന്നാണ് പരിശോധന. ആലുവ റൂറൽ എസ്പിയാണ് നിർദേശം നൽകിയത്. ബാങ്കിനുള്ളിലേക്ക് പ്രവേശിച്ച മോഷ്ടാവ് ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് ജീവനക്കാരെ ഒരു മുറിയിൽ പൂട്ടിയിട്ടു.

സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച സ്‌കൂട്ടറില്‍ ഹെല്‍മറ്റ്, ജാക്കറ്റ്, ഗ്ലൗസ് എന്നിവ ധരിച്ചാണ് മോഷ്ടാവ് എത്തിയത്. തന്റെ മുഖവും വിരലടയാളം ഉള്‍പ്പെടെയുള്ളവയും എവിടെയും പതിയരുതെന്ന ഉദ്ദേശ്യത്തോടെയാണിത്. 15 ലക്ഷം രൂപ മാത്രം എടുത്ത് പ്രതി മടങ്ങിയത് കേസിലെ നിര്‍ണായക സൂചനയാണ്. ബാങ്കുമായി പരിചയമുള്ള ഇവിടത്തെ കാര്യങ്ങള്‍ വ്യക്തമായി അറിയുന്നയാളാണ് കവര്‍ച്ചക്ക് പിന്നിലെന്നാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും റൂറല്‍ എസ്പി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘നട്ടെല്ല് ഉള്ളതുകൊണ്ടാണ് 41 ദിവസം സമരം കിടന്നത്’; മന്ത്രി ആർ. ബിന്ദുവിന് മറുപടിയുമായി ആശമാർ

Published

on

തിരുവനന്തപുരം: മന്ത്രി ആർ. ബിന്ദുവിന് മറുപടിയുമായി സമരം ചെയ്യുന്ന ആശമാർ. നട്ടെല്ല് ഉള്ളതുകൊണ്ടാണ് 41 ദിവസം സമരം കിടന്നതെന്ന് ആശാ സമരസമിതി നേതാവ് കെ പി റോസമ്മ പറഞ്ഞു. ആവശ്യങ്ങൾ കേന്ദ്രസർക്കാരിനോട് പറയാൻ നട്ടെല്ല് വേണമെന്ന് സമരം ചെയ്യുന്ന ആശമാർക്കെതിരെ മന്ത്രി ആർ ബിന്ദു നടത്തിയ പ്രസ്താവനക്ക് പിന്നാലെയാണ് പ്രതികരണം.

“അപഹസിച്ചു പറയാനേ മന്ത്രിക്ക് അറിയൂ. മുഖ്യമന്ത്രി വന്നിരുന്നെങ്കിലും പാട്ടുപാടുമായിരുന്നു. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ വിടാതിരുന്നതെന്നും ആശമാർ ചോദിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി സമരപന്തലിലെത്തിയപ്പോൾ പാട്ടുപാടി എന്നായിരുന്നു ആർ ബിന്ദുവിന്റെ പരാമർശം. കേന്ദ്രമന്ത്രി വന്നപ്പോൾ മണിമുറ്റത്താവണി പന്തൽ പാട്ട് പാടി. ആശമാരുടെ ആവശ്യങ്ങൾ പരിഗണിച്ച സർക്കാരാണ് ഇടത് പക്ഷ സർക്കാർ. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്രസർക്കാർ ആണെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞിരുന്നു.

ആശമാർക്കെതിരെയുള്ള മന്ത്രി ബിന്ദുവിന്റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ആശാ സമരത്തെ വനിതാ മന്ത്രിമാർ പോലും പരിഹസിക്കുന്നു. വനിതകളാണ് സമരം നടത്തുന്നതെന്ന് പരിഗണന പോലും നൽകുന്നില്ല. തൊഴിലാളിവർഗ പാർട്ടി എന്ന് പറയുന്നവർക്ക് ആശാ സമരത്തോട് പുച്ഛമാണ്. തീവ്ര വലത് പക്ഷ നിലപാടാണ് ഇവർ സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി

Continue Reading

kerala

കാസര്‍കോട് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Published

on

കാസര്‍കോട് കാഞ്ഞങ്ങാട് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. പാണത്തൂര്‍ സ്വദേശി ചൈതന്യ (20) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 2024 ഡിസംബര്‍ 7നാണ് കോളജ് ഹോസ്റ്റലില്‍ വെച്ച് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്‍ മാനസികമായി പീഡിപ്പിച്ചെന്ന് പറഞ്ഞായിരുന്നു ആത്മഹത്യ ശ്രമം.

മന്‍സൂര്‍ ആശുപത്രി കോളജിലെ മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു ചൈതന്യ. ആദ്യഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയ്ക്ക് ചികിത്സ നല്‍കിയിരുന്നത് മംഗലാപുരത്തും പിന്നീട് രണ്ടാഴ്ചയോളം കണ്ണൂര്‍ ആസ്റ്റര്‍ മിംസിലുമായിരുന്നു. ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില ചില ഘട്ടങ്ങളില്‍ മെച്ചപ്പെട്ടൂവെങ്കില്‍ കൂടിയും പിന്നീട് വളരെ മോശമായി തുടരുകയായിരുന്നു.

അതേസമയം പെണ്‍കുട്ടി സുഖമില്ലാതെ ഇരുന്നപ്പോള്‍ വയ്യാതെ വാര്‍ഡന്‍ ഭക്ഷണമുള്‍പ്പെടെ കൊടുക്കാന്‍ തയ്യാറായില്ലെന്നും മാനസിക പീഡനം തുടര്‍ന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. വാര്‍ഡന്റെ മാനസിക പീഡനം താങ്ങാനാവാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്നായിരുന്നു സുഹൃത്തുക്കള്‍ നല്‍കിയ മൊഴി.
സുഖമില്ലാത്തതിനെ തുടര്‍ന്ന് ചൈതന്യ ആശുപത്രിയില്‍ പോയി വന്നപ്പോള്‍ വാര്‍ഡന്‍ വഴക്കു പറഞ്ഞിരുന്നെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ മന്‍സൂര്‍ ആശുപത്രിയ്ക്ക് മുന്നില്‍ പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വാര്‍ഡനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസിന്റെ നീക്കം.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Continue Reading

kerala

ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

Published

on

ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ശിശുക്ഷേമ സമിതിയില്‍ കുഞ്ഞ് മരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന്റെ മരണകാരണം അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ല.

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സമീപത്തെ ലോഡ്ജിലേക്ക് കുട്ടികളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇവിടെ കുഞ്ഞുങ്ങളെ താമസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം ഇല്ലെന്നാണ് ആരോപണം.

 

Continue Reading

Trending