Connect with us

kerala

ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു

പരിക്കേറ്റ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

Published

on

ചിന്നക്കനാലില്‍ ചക്കക്കൊമ്പന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. 301 കോളനിയിലെ കുമാര്‍ എന്ന ആള്‍ക്കാണ് പരിക്കേറ്റത്. അക്രമണത്തില്‍ പരിക്കേറ്റ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഒരാഴ്ച മുന്‍പ് ചിന്നക്കനാലില്‍ വച്ച് ചക്കക്കൊമ്പനെ കാറിടിച്ചിരുന്നു. ആനയുടെ പിന്‍ഭാഗത്താണ് കാറിടിച്ചത്. ആനയുടെ പരിക്ക് സാരമുള്ളതല്ലെന്ന് വനം വകുപ്പ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ചക്കക്കൊമ്പന്‍ സാധാരണപോലെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാന കമ്മിറ്റിക്ക് ഓഫീസുണ്ടാക്കാന്‍ 25 കോടി പിരിച്ച് മുക്കി; ഐഎന്‍എല്ലിനെതിരെ യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ്‌

ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേതൃത്വം 25 കോടി രൂപ പിരിച്ചെങ്കിലും ഇതുവരെ ഓഫീസ് നിർമ്മിച്ചിട്ടില്ല

Published

on

ഐ എൻ എൽ ഓഫീസിന് 25 കോടി രൂപ പിരിച്ച് മുക്കിയതായി യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീർ പയ്യനങ്ങാടി. ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസിന് നേതൃത്വം 25 കോടി രൂപ പിരിച്ചെങ്കിലും ഇതുവരെ ഓഫീസ് നിർമ്മിച്ചിട്ടില്ല. ഇക്കാര്യം സംസ്ഥാന പ്രവർത്തക സമിതിയിൽ ചോദിച്ചതിന് തന്നെ കയ്യേറ്റം ചെയ്തതായും ഷമീർ പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പാർട്ടി സെക്രട്ടറിയേറ്റ് മെമ്പർ മുഖേനയാണ് അദാനി ഗ്രൂപ്പിൽ നിന്നും ഓഫീസ് നിർമ്മാണത്തിനുവേണ്ടി പത്തു കോടി രൂപ ശേഖരിച്ചത്. ഗൾഫ് നാടുകളിൽ നിന്നും പ്രമുഖ വ്യവസായികളിൽ നിന്നുമായി വേറെയും 15 കോടി രൂപ പിരിച്ചിട്ടുണ്ട്. ഈ പണത്തിന്റെ കണക്ക് ഇതുവരെ സംസ്ഥാന കമ്മിറ്റിയിലോ മറ്റോ പറഞ്ഞിട്ടില്ല. പണം ബാങ്കിൽ നിക്ഷേപിച്ചതിന്റെ രേഖകളും ഹാജരാക്കിയിട്ടില്ല. പണം ആരുടെ കയ്യിലാണ് എന്ന് എന്നതിന് നേതൃത്വത്തിന് മറുപടിയുമില്ല. പാർട്ടി സംസ്ഥാന ട്രഷറർ ചോദിച്ചിട്ട് പോലും അദ്ദേഹത്തെ അവഗണിക്കുന്ന സമീപനമാണ് നേതൃത്വം സ്വീകരിച്ചത്.

2024 ഡിസംബർ പത്തിന് ചേർന്ന സംസ്ഥാന പ്രവർത്തകസമിതി യോഗത്തിലാണ് കണക്ക് ചോദിച്ചതിന്റെ പേരിൽ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റിനെതിരെ തെറി അഭിഷേകവും കയ്യേറ്റ ശ്രമവും നടത്തിയത്. അതിനെതിരെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പാർട്ടി നേതൃത്വത്തിന് പരാതി നൽകിയിരുന്നു. കയ്യേറ്റ ശ്രമം നടത്തിയ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവർത്തകസമിതി മെമ്പറെ നടപടി എടുക്കാതെ അഹമ്മദ് ദേവർ കോവിൽ യൂത്ത് ലീഗിന്റെ ചുമതല നൽകി സംരക്ഷിക്കുകയാണ് ചെയ്തത്. ഫണ്ട് സംബന്ധിച്ച് കണക്ക് ചോദിച്ചതിന്റെ വിരോധമാണ് ഇതിനു കാരണം. പല നിയമനങ്ങൾക്കും പാർട്ടി ഫണ്ടിന്റെ പേരിൽ മന്ത്രിയുടെ അഡീഷണൽ പി എസ് ലക്ഷങ്ങൾ കൈപ്പറ്റിയിട്ടുണ്ടെന്നും ഇദ്ദേഹം ആരോപിച്ചു.

Continue Reading

kerala

ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം

Published

on

ഷൂട്ടിംഗ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാന ആക്രമണം. ചാലക്കുടി അതിരപ്പിള്ളി കണ്ണംകുഴിയില്‍ വെച്ചാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് നിര്‍മ്മിക്കുന്ന കല്യാണി പ്രിയദര്‍ശന്‍-നസ്ലന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് സംഘം സഞ്ചരിച്ച കാറിന് നേരെ ആക്രമണം നടന്നത്. കണ്ണംകുഴി സ്വദേശിയായ അനിലിന്റെ വാഹനമാണ് കാട്ടാന തകര്‍ത്തത്.

ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം നടന്നത്. ഷൂട്ടിംഗിനായി ആളുകളുമായി ലൊക്കേഷനിലേക്ക് വരുന്ന വഴിക്കായിരുന്നു ആക്രമണം. കണ്ണംകുഴി ഭാഗത്ത് വെച്ചാണ് കാട്ടാന കാറിനു നേചെ പാഞ്ഞെടുത്തത്.

 

Continue Reading

kerala

പോക്‌സോ കേസില്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല

കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

Published

on

പോക്‌സോ കേസില്‍ നടനും ഹാസ്യതാരവുമായ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യമില്ല. കൂട്ടിക്കല്‍ ജയചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

നാല് വയസ്സു പ്രായമായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്നാണ് കസബ പൊലീസ് നടനെതിരെ കേസെടുത്തത്.

കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ കുട്ടിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് നിര്‍ദേശം നല്‍കിയതിനെത്തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു.

 

Continue Reading

Trending