Views
അനുപ്രിയയെയെങ്കിലും മാതൃകയാക്കൂ

ഗര്‍ഭിണിയെയും പിഞ്ചുകുഞ്ഞുങ്ങളെയും വൃദ്ധരെയുമൊക്കെ കസേരയിലിരുത്തി പ്രളയദുരന്തമുഖത്തുനിന്ന് രക്ഷിച്ച സൈനികരുടെയും കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിറങ്ങിത്തിരിച്ചിരിക്കുന്ന സന്നദ്ധപ്രവര്‍ത്തകരുടെയും വാര്‍ത്തകള്‍ക്കിടെയാണ് ഇന്നലെ തമിഴ്നാട്ടിലെ വില്ലുപുരത്തുനിന്ന് വന്ന കേരളത്തിനും മനുഷ്യര്‍ക്കാകെയും ആവേശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വിജൃംഭിതമാക്കുന്ന വാര്‍ത്ത. കെ.സി ഷണ്മുഖാനന്ദന്റെ എട്ടു വയസ്സുകാരിയായ മകള്‍ അനുപ്രിയ തന്റെ കുടുക്കയില്‍ അഞ്ചുരൂപയുടെ നാണയത്തുട്ടുകളായി ശേഖരിച്ചുവെച്ച ഒന്‍പതിനായിരം രൂപ കേരളത്തിലെ പ്രളയദുരിതാശ്വാസത്തിനായി സംഭവാന ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. അനുപമമായ മാനവ സ്നേഹത്തിന്റെ തിളങ്ങിയാട്ടമായി മാത്രമേ ഈ കൊച്ചു കരുണാഹസ്തത്തെ കാണാന്‍ കഴിയൂ.
നാനൂറോളം പേരുടെ മരണത്തിനും ഇരുപതിനായിരം കോടിയുടെ സ്വത്തു നഷ്ടത്തിനും ഇടയാക്കിയ 2018ലെ പ്രളയത്തിന്റെ അനുരണനങ്ങളില്‍നിന്ന് ഇനിയും കൊച്ചുകേരളം പൂര്‍ണമുക്തി കൈവരിച്ചിട്ടില്ല. ഇനിയും വരാനിരിക്കുന്നത് മഹാമാരിയാണെന്ന് ഓര്‍മിപ്പിക്കുകയാണ് പുറത്തുപ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യരുടെയും മൃഗങ്ങളുടെയും ജഢങ്ങളും ചീഞ്ഞളിഞ്ഞ അവശിഷ്ടങ്ങളും. വീടുകള്‍ക്കുള്ളില്‍ ഇനി എന്ന് സൈ്വര്യമായി അന്തിയുറങ്ങാന്‍ കഴിയുമെന്ന ആധിയിലാണ് ദുരിതബാധിതരും ജനതയും. ഇതിനിടെയാണ് തമിഴ്നാട്ടിലെയും പശ്ചിമബംഗാളിലെയും ന്യൂയോര്‍ക്കിലെയുമൊക്കെ മലയാളികളും അല്ലാത്തവരുമൊക്കെയായി എത്തിക്കുന്ന സഹസ്രകണക്കിന് ദുരിതാശ്വാസ വസ്തുക്കളും ഔഷധങ്ങളും പണവുമൊക്കെ.
എന്നാലിതിനൊക്കെ ഇടയിലാണ് കേരളത്തെ ആകമാനം നാണക്കേടിലാക്കി ചില വോട്ടുമോഹികളായ കുബുദ്ധികള്‍ സൈബര്‍ പോരാട്ടവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. ഭരണകക്ഷിയെയും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും വെള്ള പൂശാനും ജനങ്ങളെയും പ്രതിപക്ഷത്തെയും ഇകഴ്ത്താനുമാണ് ഇക്കൂട്ടര്‍ ഈ സന്നിഗ്ധ വേളയില്‍ സമയം കളയുന്നത്. സാമാന്യനീതിയുടെയും മര്യാദയുടെയും ലംഘനമെന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാന്‍ മറ്റു വാക്കുകള്‍ കിട്ടുന്നില്ല.
മുഖ്യമന്ത്രിമാരും മന്ത്രിമാരില്‍ പലരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സൈനികരും സന്നദ്ധപ്രവര്‍ത്തകരും രാഷ്ട്രീയ കക്ഷിനേതാക്കളും പ്രവര്‍ത്തകരും ജാതിമത ഭേദമെന്യേ രക്ഷാ, ദുരിതാശ്വാസപ്രവര്‍ത്തനത്തിറങ്ങിയവരുമൊക്കെ കേരളത്തോടും ലോകത്തോടും വെളിപ്പെടുത്തിയൊരു സന്ദേശമെന്നു പറയുന്നത്, അടങ്ങാത്തതും ഒടുങ്ങാത്തതുമായ മനുഷ്യസാഹോദര്യത്തിന്റെ നിദര്‍ശനമാണ്. അതിന് മറ്റൊന്നിന്റെയും ചാര്‍ത്തലുകള്‍ ആവശ്യമില്ല. അവിടെയാണ് മുഖ്യമന്ത്രിയുടെ ചിത്രംവെച്ച് അദ്ദേഹത്തെ പുകഴ്ത്തിയും പ്രതിപക്ഷ നേതാവിന്റെ ചിത്രസഹിതം അദ്ദേഹത്തെ ഇകഴ്ത്തിയും സാമൂഹിക മാധ്യമങ്ങളില്‍ കുറിപ്പുകള്‍ പോസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇക്കൂട്ടര്‍ക്ക് രക്ഷാപ്രവര്‍ത്തനമോ ദുരിതാശ്വാസമോ അല്ല, മറിച്ച് ഏതു പ്രതിസന്ധിക്കിടയിലും തന്റെയും പാര്‍ട്ടിയുടെയും മുഖം രക്ഷിക്കുക എന്ന ജോലി മാത്രമേ ഉള്ളൂ. പക്ഷേ യഥാര്‍ത്ഥത്തില്‍ ഇവര്‍ചെയ്തുകൂട്ടുന്നതിന്റെയൊക്കെ ഫലം ഇവര്‍ പ്രതിനിധീകരിക്കുന്ന കക്ഷിക്കും പ്രസ്ഥാനത്തിനും ദോഷമേ ചെയ്യൂവെന്ന് തിരിച്ചറിയുന്നില്ല.
പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യമുന്നയിച്ചത് ആഗസ്റ്റ് 8ന് തുടങ്ങിയ പ്രളയക്കെടുതി പാരമ്യത്തിലെത്തിയപ്പോഴാണ്. സൈന്യത്തിന്റെ അപര്യാപ്തതയും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു അത്. സംസ്ഥാന സര്‍ക്കാരിന് തന്നെ ഇത് ബോധ്യപ്പെട്ടിരുന്നുവെന്നതിന് തെളിവാണ് കേന്ദ്രത്തിനെതിരെ മന്ത്രിമാരും സി.പി.എം നേതാക്കളും ഉന്നയിച്ച ആരോപണങ്ങള്‍. പ്രതിരോധ വകുപ്പും മറ്റും കാര്യമായി ഉണര്ന്നതുതന്നെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശേഷമാണ്. അപ്പോഴേക്കും നൂറുകണക്കിന് പേര് ജീവന് ബലിയര്‍പ്പിച്ചുകഴിഞ്ഞിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഏകോപനമില്ലാതെയായിരുന്നുവെന്നതിന് തെളിവാണ് കക്കി, ബാണാസുരസാഗര്‍, മലമ്പുഴ പോലുള്ള അണക്കെട്ടുകള്‍ തുറന്നുവിട്ടതുമൂലമുണ്ടായ വെള്ളപ്പാച്ചിലും ദുരന്തവും.
ലക്ഷക്കണക്കിന് ആളുകളാണ് ആഗസ്റ്റ് 17ന് ഒറ്റരാത്രി കൊണ്ട് വീടുകളുടെ മുകളിലേക്ക് മാറേണ്ടിവന്നത്. ദിവസങ്ങള്‍ അവര്‍ക്ക് ഭക്ഷണമില്ലാതെയും രക്ഷാപ്രവര്‍ത്തകരെത്താതെയും വീടുകള്‍ക്ക് മുകളില്‍ കഴിയേണ്ടിവന്നു. ഇതിനകം പത്തു ലക്ഷത്തോളം പേര് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നു. ഇപ്പോഴും വീടുകളില്‍നിന്നും വ്യാപാര സ്ഥാപനങ്ങളില്‍നിന്നും ചെളി നീക്കാനാവുന്നില്ല. വരാനിരിക്കുന്നത് കോളറ, ടൈഫോയ്ഡ് പോലുള്ള പകര്‍ച്ചവ്യാധികളുടെ മഹാമാരിയാണ്. ഇതിനെതിരെ കേരള ജനത ഒന്നടങ്കം പൊരുതി ജയിക്കേണ്ടതുണ്ട്. ഇതിന് ഭരണകക്ഷിക്കാരും ഉദ്യോഗസ്ഥരും മതിയെന്ന് ആരെങ്കിലും മിഥ്യാബോധം കൊണ്ടുനടക്കുന്നുണ്ടെങ്കില്‍ അത് കത്തുന്ന പുരയുടെ കഴുക്കോല് ഊരുന്ന പണിയാകും. മുഖ്യമന്ത്രി പോലും അങ്ങനെ വിചാരിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ കഴിഞ്ഞ ദിവസങ്ങളിലെ പ്രസ്താവനകള്‍ കണ്ട് തോന്നുന്നില്ല. ഇപ്പോള്‍ നാം ചെയ്യേണ്ടത് കിട്ടിയ ദുരിതാശ്വാസവസ്തുക്കള്‍ അര്‍ഹരായവരുടെ കൈകളിലെത്തിക്കുകയും പടി കടന്നെത്തുന്ന മഹാമാരികളെ ചെറുക്കാന്‍ കൈമെയ് മറന്ന് പരസ്പരം കൈകോര്‍ക്കുകയുമാണ്. ഇതിന് തുരങ്കംവെക്കുന്ന പണി ആരെങ്കിലും നടത്തുന്നുണ്ടെങ്കില്‍ സര്‍ക്കാരും സി.പി.എമ്മും അതിന ്കര്‍ശനമായി തടയിടണം. ദുരന്തവേളയില്‍ കൊള്ളവില ഈടാക്കുന്നവര്‍ക്ക് സമാനമാണിതും. അല്ലെങ്കില്‍ കേരളം ഈ മൂന്നാഴ്ച കൊണ്ട് നേടിയ ഒത്തൊരുമയുടെ നേട്ടങ്ങളെല്ലാം വൃഥാവിലാക്കുകയായിരിക്കും ഫലം.
നൂറ്റാണ്ടിലെ പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നത് പ്രതിപക്ഷ നേതാവിന്റെ മാത്രം ആവശ്യമായിരുന്നില്ലെന്ന് എല്ലാവരും തിരിച്ചറിയണം. ഇക്കാര്യം ആവശ്യപ്പെട്ടവരില്‍ സി.പി.എമ്മിന്റെ അഖിലേന്ത്യാസെക്രട്ടറിവരെയുണ്ട്. അതിനെക്കുറിച്ചൊന്നും പരാമര്‍ശിക്കാതെയാണ് ഇപ്പോഴത്തെ സൈബര്‍ സഖാക്കളുടെ കോമാളിപ്പോരാട്ടം. സൈന്യത്തിന് ഭരണം ഏല്‍പിക്കണമെന്നല്ല, സൈന്യത്തെ പൂര്‍ണമായി അധികാരമേല്പിച്ചാല് തഹസില്‍ദാറുടെ കല്പനക്ക് സൈനികര്‍ക്ക് കാത്തിരിക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല. ഇന്നലെ പോലും പല സ്ഥലത്തും നേവിയുടെയും മറ്റും രക്ഷാസംഘത്തിന് റവന്യൂമേലാളുമാരുടെ അനുമതിക്കായി കാത്തിരിക്കേണ്ടിവന്നു. സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണസേനയുടെയും സേവനം അനിതരസാധാരണവും പ്രശംസാര്‍ഹവുമാണ്. അതിനെ ഇകഴ്ത്തുന്ന രീതിയിലും സംസ്ഥാന സര്‍ക്കാരിനെ പുകഴ്ത്തുന്ന രീതിയിലും തിരിച്ചും സൈബര്‍ പോസ്റ്റുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇത് എത്രയുംവേഗം നിര്‍ത്തുകയാണ് ഭരണകക്ഷിക്കാരെന്ന് പറയുന്നവര്‍ ചെയ്യേണ്ടത്. രക്ഷാപ്രവര്‍ത്തനത്തിന്റെയും ദുരിതാശ്വാസത്തിന്റെയും ശുചീകരണത്തിന്റെയും യുദ്ധ സമാനമായ അന്തരീക്ഷത്തില്‍ ഇത്തരക്കാരുടെ ആവിഷ്കാര സ്വാതന്ത്ര്യം ആര്‍ക്കും ആവശ്യമില്ല.
വന്‍വികസന പദ്ധതികളേക്കാള്‍ ജനങ്ങളുടെ മൗലികാവകാശമായ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ജോലിയാണ് സര്‍ക്കാരുകള്‍ക്ക് നിര്‍വഹിക്കാനുള്ളത്. വാലറ്റുകളില്‍ ഒതുങ്ങി ജീവിതം തുലക്കുന്നവരേക്കാള്‍ ദുരിതാശ്വാസപ്പടയുടെ വാലറ്റത്തെങ്കിലും ഒരു കൈത്താങ്ങ് നല്‍കുകയാണ് മലയാളിയാണെങ്കില്‍ ഇക്കൂട്ടര്‍ ചെയ്യേണ്ടത്.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന് എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന് പുരസ്കാരം, ജെ സി ഡാനിയേല്‍ പുരസ്കാരം, പ്രഥമ കേരള ജ്യോതി പുരസ്കാരം, കേരള നിയമസഭ പുരസ്കാരം തുടങ്ങി പുരസ്കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന് ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
kerala3 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
Cricket2 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala3 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
kerala2 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
News3 days ago
ലിയോ പതിനാലാമന്‍ മാര്‍പാപ്പ ചുമതലയേറ്റു
-
News3 days ago
യുഎസിലെ ചുഴലിക്കാറ്റ്; മരണം 25 ആയി