Connect with us

News

സി.എച്ച് ഫസൽ മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി

Published

on

കോഴിക്കോട് : ഒഴിവ് വന്ന മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സി. എച്ച് ഫസലിനെ തെരഞ്ഞെടുത്തതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സാങ്കേതിക തകരാര്‍; ഒരു കുട്ടിയടക്കം അഞ്ച് പേര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങിയത് ഒരുമണിക്കൂറിലേറെ

മൂന്നാം പ്ലാറ്റ്‌ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാറുണ്ടായത്

Published

on

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ ഒരു മണിക്കൂറോളം കുടുങ്ങി യാത്രക്കാര്‍. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് ഒരു കുട്ടിയടക്കം അഞ്ച് പേര്‍ ലിഫ്റ്റില്‍ അകപ്പെട്ടത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ മൂന്നാം പ്ലാറ്റ്‌ഫോമിലെ ലിഫ്റ്റിനാണ് സാങ്കേതിക തകരാറുണ്ടായത്. ഒരു മണിക്കൂറോളം സമയമെടുത്താണ് ഇവരെ പുറത്തെത്തിച്ചത്.

വന്ദേ ഭാരതിന് പോകേണ്ടിയിരുന്ന യാത്രക്കാരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങിയ വിവരമറിഞ്ഞ് 10 മിനിറ്റോളം വന്ദേ ഭാരത് കണ്ണൂര്‍ സ്റ്റേഷനില്‍ റെയില്‍വേ പിടിച്ചിട്ടിരുന്നു. എന്നാല്‍ രക്ഷാപ്രവര്‍ത്തനം വൈകിയതോടെ ട്രെയിന്‍ യാത്ര തുടരുകയായിരുന്നു.

Continue Reading

kerala

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് റിട്ട. അധ്യാപിക മരിച്ചു

കുണ്ടൂര്‍ക്കുന്ന് സ്വദേശി പാറുക്കുട്ടിയാണ് മരിച്ചത്

Published

on

പാലക്കാട് മണ്ണാര്‍ക്കാട് തീപ്പൊള്ളലേറ്റ് റിട്ട. അധ്യാപിക മരിച്ചു. കുണ്ടൂര്‍ക്കുന്ന് സ്വദേശി പാറുക്കുട്ടിയാണ് മരിച്ചത്. കുണ്ടൂര്‍കുന്നിലെ വീട്ടില്‍ ഇന്ന് വൈകിട്ടോടെയാണ് സംഭവം.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാവാം അപകടമെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ പൊള്ളലേറ്റ് കിടക്കുകയായിരുന്നു. ഉടന്‍ തന്നെ പൊലീസിനെയും ഫയര്‍ ഫോഴ്സിനെയും വിവരമറിയിച്ചെങ്കിലും ഇവരെത്തിയപ്പോഴേക്കും പാറുക്കുട്ടി മരിച്ചിരുന്നു. മൃതദേഹം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

india

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യണം; അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍

യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റത്തിനുള്ള പ്രമേയം കൊളീജിയം പാസാക്കി

Published

on

ഔദ്യോഗിക വസതിയില്‍ നിന്ന് കെട്ടു കണക്കിന് കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജ് യശ്വന്ത് വര്‍മ്മയ്ക്കെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി. ഇന്ന് ഉച്ചക്ക് ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്നും, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ ഏജന്‍സികള്‍ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ക്രിമിനല്‍ അന്വേഷണത്തില്‍ നിന്ന് ജസ്റ്റിസ് വര്‍മ്മയെ ഒഴിവാക്കരുതെന്നും എച്ച്സിബിഎ ആവശ്യപ്പെട്ടു. കുറ്റക്കാരനായ ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇതിനായി ചീഫ് ജസ്റ്റിസ്, ഉടന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്നും ജസ്റ്റിസ് വര്‍മ്മ പുറപ്പെടുവിച്ച എല്ലാ വിധിന്യായങ്ങളും പുനഃപരിശോധിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള സുപ്രിംകോടതി കൊളീജിയത്തിന്റെ നിര്‍ദ്ദേശത്തോടുള്ള എതിര്‍പ്പ്, ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എതിര്‍പ്പ് വകവെക്കാതെ യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റത്തിനുള്ള പ്രമേയം കൊളീജിയം പാസാക്കി.

മാര്‍ച്ച് 14 ഹോളി ദിനത്തിലായിരുന്നു ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ തീപ്പിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് ആണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്.

Continue Reading

Trending