Connect with us

kerala

സി.എച്ച്.സെന്റര്‍ ചൂലൂര്‍ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു

സെന്റര്‍ ഉപദേശക സമിതി ചെയര്‍മാനും മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ടുമായ ബഹു:പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്

Published

on

ചൂലൂര്‍ സി.എച്ച് .സെന്ററില്‍ പുതുതായി നിര്‍മ്മിച്ച ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു.സെന്റര്‍ ഉപദേശക സമിതി ചെയര്‍മാനും മുസ്‌ലിം യൂത്ത് ലീഗ് പ്രസിഡണ്ടുമായ ബഹു:പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

സെന്റര്‍ പ്രസിഡണ്ടും മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി.മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സിക്രട്ടരി കെ.എ.ഖാദര്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രമുഖ പ്രവാസി വ്യവസായി അയ്യൂബ് കല്ലടയാണ് ഓഡിറ്റോറിയം നിര്‍മ്മിച്ചു നല്‍കിയത്. മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.വി.അബ്ദുല്‍വഹാബ് എം.പി.പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സ്‌പോണ്‍സര്‍ക്കുള്ള ഉപഹാരം പി.വി.അബ്ദുല്‍വഹാബ് എം.പി.നല്‍കി. വനിതാ വളണ്ടിയര്‍മാര്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം സ്റ്റേറ്റ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എം.സി.മായിന്‍ഹാജി നിര്‍വ്വഹിച്ചു.

ഓഡിറ്റോറിയത്തില്‍ സംവിധാനിച്ച സൗണ്ട് സിസ്റ്റം സ്‌പോണ്‍സര്‍ ചെയ്തത് റാസല്‍ഖൈമയിലെ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റിയാണ്. അതിലേക്കുള്ളഫണ്ട് കെ.എം.സി.സി നേതാക്കളായ നിയാസ് മുട്ടുങ്ങല്‍,നൗഷാദ് കീഴല്‍, അശ്റഫ് തങ്ങള്‍ എന്നിവരില്‍ നിന്ന് മുനവ്വറലി തങ്ങള്‍ ഏറ്റുവാങ്ങി.കെ.പി.യു.അലി(പി.ആര്‍.ഒ)പ്രോജക്ട് വിശദീകരിച്ചു. സ്റ്റേറ്റ് മുസ്ലിം ലീഗ് സിക്രട്ടരി യു.സി.രാമന്‍ മുന്‍ എം.എല്‍.എ, അയ്യൂബ് കല്ലട,അഡ്വ:പി.കുല്‍സു ടീച്ചര്‍, എന്‍.സി.അബൂബക്കര്‍, മുഹമ്മദലി അമ്പലക്കണ്ടി (ഖത്തര്‍ ചാപ്റ്റര്‍ കമ്മിറ്റി), എ.പി.മൊയ്തീന്‍കോയഹാജി (ദുബൈ ചാപ്റ്റര്‍), ടി.മൊയ്തീന്‍കോയ,സറീന ഹസീബ്,ഷറഫുന്നിസ ടീച്ചര്‍,എന്‍.പി.ഹംസ മാസ്റ്റര്‍, സി.കെ.ഖാസിം, പി.ജി.മുഹമ്മദ്,മുഹമ്മദലി കല്ലട തുടങ്ങിയവര്‍ പ്രസംഗിച്ചു.ഓഡിറ്റോറിയത്തിലേക്കുള്ള കസേലകള്‍ നല്‍കിയത തിരുവമ്പാടി നിയോജക മണ്ഡലം ഖത്തര്‍ ഗങഇഇയും ഫ്രന്റ്‌സ് ക്രഷര്‍ (ലുലുക്കാസ്)കമ്പനിയുമാണ്.പ്രശസ്ത മാപ്പിളപ്പാട്ടുഗായകന്‍ ബാപ്പു എടപ്പാള്‍ടീമിന്റെ ഗാനവിരുന്നും ഉണ്ടായി. ട്രഷറര്‍ പി.പി.മൊയ്തീന്‍ ഹാജി നന്ദി പറഞ്ഞു.

kerala

അധികാരത്തില്‍ ഇരിക്കുന്ന പാര്‍ട്ടി ഹര്‍ത്താല്‍ നടത്തിയത് എന്തിന്?; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Published

on

കൊച്ചി: വയനാട്ടില്‍ എല്‍ഡിഎഫ് നടത്തിയ ഹര്‍ത്താലിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. ഇത് നിരുത്തരവാദപരമായ സമീപനമാണെന്നും പെട്ടന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസുമായ ജയശങ്കരന്‍ നമ്പ്യാര്‍, വിഎ ശ്യാം കുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി.

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധായ എടുത്ത കേസ് പരിഗണിക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസത്തെ ഹര്‍ത്താലിനെ കുറിച്ച് ഡിവിഷന്‍ ബെഞ്ചിന്റെ നീരീക്ഷണം. വയനാട്ടിലെ എല്‍ഡിഎഫ് ഹര്‍ത്താല്‍ നിരുത്തരവാദപരമായിപ്പോയി. ഹര്‍ത്താലിനെ എങ്ങനെയാണ് ന്യായികരിക്കാന്‍ കഴിയുക?. പെട്ടെന്നുള്ള ഹര്‍ത്താല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. അധികാരത്തില്‍ ഇരിക്കുന്ന എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തിയത് എന്തിനാണ്?. ഹര്‍ത്താല്‍ മാത്രമാണോ ഏക സമരമാര്‍ഗമെന്നും ഹൈക്കോടതി ചോദിച്ചു.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ വീഴ്ചകളില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെയാണ് യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

Continue Reading

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; പവന് 57800 രൂപ

ഗ്രാമിന് 7225 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്

Published

on

സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കൂടി. നാല് ദിവസത്തിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് 2320 രൂപയാണ് വര്‍ധിച്ചത്. ഇന്ന് മാത്രം പവന് 640 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57800 രൂപയായി. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണുണ്ടായത്. ഗ്രാമിന് 7225 എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവില പുരോഗമിക്കുന്നത്. 24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7882 രൂപയും നല്‍കേണ്ടി വരും. നവംബര്‍ 18 മുതല്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുതിപ്പാണുണ്ടാകുന്നത്.

Continue Reading

kerala

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്

ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും

Published

on

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം പരിഹരിക്കാനായി മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരും. വൈകുന്നേരം നാല് മണിക്ക് സെക്രട്ടേറിയറ്റിലാണ് യോഗം. റവന്യു, നിയമ, വഖഫ് മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും യോഗത്തിൽ പങ്കെടുക്കും.

ഭൂമിയിൽ ഡിജിറ്റൽ സർവേ നടത്തുന്നത് സർക്കാർ പരിഗണിക്കും. ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനമുണ്ടായേക്കും. മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ലെന്ന് സർക്കാർ വീണ്ടും ഉറപ്പ് നൽകിയിട്ടുണ്ട്. മുനമ്പം വഖഫ് ഭൂമി കേസ് നാളെ വഖഫ് ട്രൈബ്യൂണൽ പരിഗണിക്കുന്നുണ്ട്.

Continue Reading

Trending