Connect with us

india

ഇനി ജമ്മു കശ്മീരില്‍ ഏതു ഇന്ത്യന്‍ പൗരനും ഭൂമി വാങ്ങാം; നിയമഭേദഗതിക്ക് അംഗീകാരം

നേരത്തെ, സംസ്ഥാനത്ത് സ്ഥിര താമസമുള്ള ആള്‍ക്ക് മാത്രമേ ഭൂമി വാങ്ങാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.

Published

on

ന്യൂഡല്‍ഹി: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലും ലഡാകിലും പുതിയ നിയമങ്ങള്‍ വിജ്ഞാപനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രലായം. 26 നിയമങ്ങളാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്യുകയോ എടുത്തു കളയുകയോ ചെയ്തത്.

പുതിയ വിജ്ഞാപന പ്രകാരം രാജ്യത്തെ ഏതു പൗരനും കശ്മീരിലും ലഡാകിലും ഭൂമി സ്വന്തമാക്കാം. നേരത്തെ, സംസ്ഥാനത്ത് സ്ഥിര താമസമുള്ള ആള്‍ക്ക് മാത്രമേ ഭൂമി വാങ്ങാന്‍ അനുമതിയുണ്ടായിരുന്നുള്ളൂ.

മന്ത്രാലയ തീരുമാനത്തിന് പിന്നാലെ സംസ്ഥാനത്തെ വില്‍ക്കാന്‍ വച്ചിരിക്കുകയാണ് എന്ന പ്രസ്താവനയുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല രംഗത്തുവന്നു. ഇത് സ്വീകാര്യമല്ല. പാവപ്പെട്ട കര്‍ഷകരാണ് ഇതിന്റെ കെടുതികള്‍ അനുഭവിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, കശ്മീരിനുണ്ടായിരുന്ന പ്രത്യേക ഭരണഘടനാ പരിരക്ഷയായ ആര്‍ട്ടിക്കിള്‍ 370ന് കീഴിലാണ് ഈ നിയമമുണ്ടായിരുന്നത്. ജമ്മു കശ്മീര്‍ ഫോറസ്റ്റ് ആക്ടും അഗ്രേറിയന്‍ റിഫോംസ് ആക്ടും വിജ്ഞാപനത്തിലൂടെ ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യന്‍ ഫോറസ്റ്റ് ആക്ട് ഇനി മുതല്‍ സംസ്ഥാനത്തും പ്രാബല്യത്തിലാകും.

india

മുനമ്പം വിഷയത്തിലെ നിലപാട്; മുസ്‌ലിംലീഗിനെ അഭിനന്ദിക്കുന്നു: മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ ജ: സി എന്‍ രാമചന്ദ്രന്‍

മുനമ്പം വിഷയത്തിലെ പക്വമായ നിലപാടില്‍ മുസ്‌ലിംലീഗിനെ അഭിനന്ദിച്ച് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍.

Published

on

മുനമ്പം വിഷയത്തിലെ പക്വമായ നിലപാടില്‍ മുസ്‌ലിംലീഗിനെ അഭിനന്ദിച്ച് ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍. കമ്മിഷന്റെ പ്രവര്‍ത്തനത്തിന് തടസ്സങ്ങളില്ലെന്ന് മുനമ്പം ജുഡീഷ്യല്‍ കമ്മിഷനായി പ്രവര്‍ത്തിക്കുന്ന സി.എന്‍ രാമചന്ദ്രന്‍ പറഞ്ഞു. മെയ് 31ന് മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മുനമ്പത്ത് നിന്ന് ആരെയും കുടിയൊഴിപ്പിക്കാന്‍ പാടില്ലെന്ന മുസ്‌ലിംലീഗ് നിലപാട് പ്രശംസനീയമാണ്. നിയമപരമായി മുനമ്പത്തുകാര്‍ക്ക് സംരക്ഷണം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസ്‌ലിംലീഗ് വയനാട് പുനരധിവാസ പദ്ധതിയുടെ അഞ്ചാം ഘട്ടമായ ഭവന സമുച്ചയ ശിലാസ്ഥാപനം 9ന് ബുധനാഴ്ച വൈകുന്നേരം 3 മണിക്ക് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് പ്രധാന റോഡിനോട് ഓരം ചേര്‍ന്നാണ് ഭവന സമുച്ചയം ഒരുങ്ങുന്നത്. പത്തര ഏക്കര്‍ ഭൂമിയില്‍ 2000 സ്‌ക്വയര്‍ഫീറ്റ് വീട് നിര്‍മ്മിക്കാനുള്ള അടിത്തറയോടു കൂടി 1000 സ്‌ക്വയര്‍ഫീറ്റ് വീടുകളാണ് നിര്‍മ്മിക്കുന്നത്. ശുദ്ധജലവും റോഡും വൈദ്യുതിയും ഉറപ്പാക്കിയാണ് സ്ഥലം ഏറ്റെടുത്തത്. 105 വീടുകളുടെ സമുച്ചയമാണ് ഒരുങ്ങുന്നത്. ചടങ്ങില്‍ മുസ്‌ലിംലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്ത് നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം അനിശ്ചിതമായി നീണ്ടതിനെതുടര്‍ന്ന് പാര്‍ട്ടി സ്വന്തം നിലക്ക് സ്ഥലം വിലകൊടുത്ത് വാങ്ങുകയായിരുന്നു. പദ്ധതി പ്രദേശം മോപ്പാടി-മുട്ടില്‍ പ്രധാനപാതയുടെ ഓരത്താണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം, ഉപസമിതി കണ്‍വീനര്‍ പി.കെ ബഷീര്‍ എം.എല്‍.എ, അംഗങ്ങളായ സി. മമ്മൂട്ടി, പി.കെ ഫിറോസ്, പി. ഇസ്മയില്‍, ടി.പി.എം ജിഷാന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

 

Continue Reading

india

‘നിയമവാഴ്ചയുടെ പൂര്‍ണ്ണമായ തകര്‍ച്ച’: യുപി പോലീസിനെ വിമര്‍ശിച്ചത് സുപ്രീംകോടതി

സിവില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വളരെ സമയമെടുത്തതിനാലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തതെന്ന് ഒരു അഭിഭാഷകന്‍ അവകാശപ്പെട്ട സാഹചര്യത്തിലാണ് വിമര്‍ശനം.

Published

on

സിവില്‍ കേസുകള്‍ ക്രിമിനല്‍ കേസുകളാക്കി മാറ്റിയതിന് ഉത്തര്‍പ്രദേശ് പോലീസിനെ വിമര്‍ശിച്ച് സുപ്രീംകോടതി. സുപ്രീം കോടതി ഒരു ക്രിമിനല്‍ കേസ് പരിഗണിക്കുന്നതിനിടെ, സിവില്‍ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ വളരെ സമയമെടുത്തതിനാലാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തതെന്ന് ഒരു അഭിഭാഷകന്‍ അവകാശപ്പെട്ട സാഹചര്യത്തിലാണ് വിമര്‍ശനം.

‘ഉത്തര്‍പ്രദേശില്‍ നിയമവാഴ്ചയുടെ പൂര്‍ണ്ണമായ തകര്‍ച്ചയുണ്ട്. ഒരു സിവില്‍ കേസ് ക്രിമിനല്‍ കേസാക്കി മാറ്റുന്നത് സ്വീകാര്യമല്ല,’ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.
‘യുപിയില്‍ സംഭവിക്കുന്നത് തെറ്റാണ്. ദൈനംദിന സിവില്‍ കേസുകള്‍ ക്രിമിനല്‍ കേസുകളാക്കി മാറ്റുന്നു. ഇത് അസംബന്ധമാണ്, പണം നല്‍കാത്തത് മാത്രം കുറ്റകൃത്യമാക്കി മാറ്റാന്‍ കഴിയില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൗതം ബുദ്ധ് നഗര്‍ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിനോടും സ്റ്റേഷന്‍ ഹൗസ് ഓഫീസറോടും ഒരു സിവില്‍ കേസില്‍ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചതിന്റെ കാരണം വിശദീകരിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദ്ദേശിച്ചു.

‘സിവില്‍ കേസുകള്‍ നീണ്ടുപോകുന്നതിനാല്‍, നിങ്ങള്‍ എഫ്ഐആര്‍ ഫയല്‍ ചെയ്ത് ക്രിമിനല്‍ നിയമം നടപ്പിലാക്കുമോ?’ ബെഞ്ച് ചോദിച്ചു.
‘വിവരാവകാശ ഓഫീസറെ സാക്ഷി ബോക്‌സില്‍ വരാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിക്കും. വിവിവരാവകാശ ഓഫീസറെ സാക്ഷി ബോക്‌സില്‍ നിര്‍ത്തി ക്രിമിനല്‍ കേസ് തയ്യാറാക്കട്ടെ… കുറ്റപത്രം സമര്‍പ്പിക്കുന്ന രീതി ഇതല്ല,’ ചീഫ് ജസ്റ്റിസ് പറഞ്ഞു, ‘വിവരാവകാശ ഓഫീസറെ ഒരു പാഠം പഠിക്കാന്‍ അനുവദിക്കുക’.

വ്യവസായി ദീപക് ബെഹല്‍ ഉള്‍പ്പെട്ട സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്കെതിരെ ഫയല്‍ ചെയ്ത ഒരു ക്രിമിനല്‍ കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച അലഹബാദ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ബല്‍ജീത് സിംഗിന്റെ മക്കളായ ദേബു സിംഗും ദീപക് സിംഗും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയായിരുന്നു. അഭിഭാഷകന്‍ ചന്ദ് ഖുറേഷി മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍, ഐപിസി സെക്ഷന്‍ 406 (ക്രിമിനല്‍ വിശ്വാസ വഞ്ചന), 506 (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നിവ പ്രകാരം നോയിഡയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എഫ്ഐആറില്‍ നിന്ന് ആശ്വാസം തേടി.
നോയിഡയിലെ വിചാരണ കോടതിയില്‍ നിലനില്‍ക്കുന്ന ക്രിമിനല്‍ നടപടികള്‍ക്ക് സ്റ്റേ പുറപ്പെടുവിച്ചപ്പോള്‍, ഇരുവര്‍ക്കുമെതിരായ ചെക്ക് ബൗണ്‍സ് കേസ് തുടരുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എഫ്ഐആര്‍ റദ്ദാക്കണമെന്ന അവരുടെ ഹര്‍ജി തള്ളിയ 2023 സെപ്റ്റംബര്‍ 3 ലെ ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് അപ്പീല്‍ വന്നത്.

 

Continue Reading

india

വഖഫ് നിയമഭേദഗതി ചോദ്യം ചെയ്ത് ഡിഎംകെയും സുപ്രീംകോടതിയില്‍

നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Published

on

വഖഫ് നിയമഭേദഗതി ചോദ്യം ചെയ്ത് ഡിഎംകെയും സുപ്രീംകോടതിയില്‍. ലോക്സഭാംഗവും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ എ രാജയാണ് വഖഫ് നിയമഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

തമിഴ്നാട്ടില്‍ ഏകദേശം 50 ലക്ഷം വരുന്ന മുസ്ലിങ്ങളുടെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലെ 20 കോടി മുസ്ലിങ്ങളുടെയും മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതാണ് ഭേദഗതി നിയമം എന്ന് ഹര്‍ജിയില്‍ പറയുന്നു. ജെപിസിയിലും പാര്‍ലമെന്ററി ചര്‍ച്ചയിലും അംഗങ്ങള്‍ ഉന്നയിച്ച ഗുരുതരമായ എതിര്‍പ്പുകള്‍ പരിഗണിക്കാതെയാണ് നിയമം പാസാക്കിയതെന്നും ഡിഎംകെ വ്യക്തമാക്കുന്നു.

വഖഫ് നിയമഭേദഗതി നിയമത്തിനെതിരെ നേരത്തേ കോണ്‍ഗ്രസ് എംപി മുഹമ്മദ് ജാവേദ്, എഐഎംഐഎം മേധാവിയും ഹൈദരാബാദ് എംപിയുമായ അസദുദ്ദീന്‍ ഒവൈസി, ആംആദ്മി പാര്‍ട്ടി എംഎല്‍എ അമാനത്തുള്ള ഖാന്‍ എന്നിവര്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

Continue Reading

Trending