Literature
കേന്ദ്ര സാഹിത്യ അക്കാദമി; വിശിഷ്ട അംഗത്വം സി.രാധാകൃഷ്ണന്, പുരസ്‌കാരം എം.തോമസ് മാത്യുവിന്
രാജ്യത്തെ മുതിര്‍ന്ന സാഹിത്യകാരന്‍മാര്‍ക്ക് നല്‍കുന്ന അംഗീകാരമാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം

ന്യൂഡല്‍ഹി- എഴുത്തുകാരന്‍ സി.രാധാകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം. എം.തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും ലഭിച്ചു. വിവര്‍ത്തനത്തിനുള്ള അക്കാദമി പുരസ്‌കാരം ചാത്തനാത്ത് അച്യുതനുണ്ണിക്ക് ലഭിച്ചു. കെ.പി.രാമനുണ്ണി, എസ്.മഹാദേവന്‍ തമ്പി, വിജയലക്ഷ്മി എന്നിവരെ അക്കാദമി സമിതിയിലേക്ക് തിരഞ്ഞെടുത്തു.
രാജ്യത്തെ മുതിര്‍ന്ന സാഹിത്യകാരന്‍മാര്‍ക്ക് നല്‍കുന്ന അംഗീകാരമാണ് കേന്ദ്ര സാഹിത്യ അക്കാദമിയുടെ വിശിഷ്ട അംഗത്വം. എം.ടി.വാസുദേവന്‍ നായരാണ് ഈ അംഗീകാരത്തിന് നേരത്തേ അര്‍ഹനായ മലയാളി എഴുത്തുകാരന്‍. എം.തോമസ് മാത്യുവിന്റെ ‘ആശാന്റെ സീതായനം’ എന്ന പഠനഗ്രന്ഥത്തിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.
Literature
ലാറ്റിനമേരിക്കന്‍ സാഹിത്യത്തകാരന്‍ മരിയോ വര്‍ഗാസ് യോസ അന്തരിച്ചു
ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ ആഗോള കുതിപ്പിന് തിരികൊളുത്തിയ നിര്‍ണായക വ്യക്തികളില്‍ ഒരാളായ പെറുവിയന്‍ നോവലിസ്റ്റ് മരിയോ വര്‍ഗാസ് ലോസ (89) അന്തരിച്ചു.

ലാറ്റിനമേരിക്കന്‍ സാഹിത്യത്തില്‍ ആഗോള കുതിപ്പിന് തിരികൊളുത്തിയ നിര്‍ണായക വ്യക്തികളില്‍ ഒരാളായ പെറുവിയന്‍ നോവലിസ്റ്റ് മരിയോ വര്‍ഗാസ് ലോസ (89) അന്തരിച്ചു. അദ്ദേഹത്തിന്റെ മക്കളായ അല്‍വാരോ, ഗോണ്‍സാലോ, മോര്‍ഗന വര്‍ഗാസ് ലോസ എന്നിവരുടെ പ്രസ്താവനയിലാണ് ഞായറാഴ്ച അദ്ദേഹത്തിന്റെ മരണം അറിയിച്ചത്.
50 വര്‍ഷത്തിലേറെ നീണ്ട ഒരു കരിയറില്‍, ദ ടൈം ഓഫ് ദി ഹീറോ, കത്തീഡ്രലില്‍ സംഭാഷണം, ആടിന്റെ വിരുന്ന് എന്നിവയുള്‍പ്പെടെ നിരവധി നോവലുകളില്‍ വര്‍ഗാസ് ലോസ അധികാരവും അഴിമതിയും രേഖപ്പെടുത്തി. തന്റെ ഫിക്ഷന്‍ പോലെ വര്‍ണ്ണാഭമായ ഒരു ജീവിതം നയിച്ചുകൊണ്ട്, വര്‍ഗാസ് ലോസ പെറുവിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പരാജയപ്പെട്ട ഒരു ശ്രമവും ആരംഭിച്ചു, ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസുമായുള്ള ദീര്‍ഘകാല വൈരാഗ്യം പരിഹരിച്ച് 2010-ല്‍ നോബല്‍ സമ്മാന ജേതാവായി വിജയിച്ചു.
1936-ല്‍ അരെക്വിപയില്‍ ജനിച്ച വര്‍ഗാസ് 15 വയസ്സുള്ളപ്പോള്‍ ഒരു ക്രൈം റിപ്പോര്‍ട്ടറായി ജോലി ചെയ്യാന്‍ തുടങ്ങി. 1958-ല്‍ പാരീസിലേക്കുള്ള ഒരു യാത്ര, മാഡ്രിഡ്, ബാഴ്സലോണ, ലണ്ടന്‍ എന്നിവിടങ്ങളിലും ഫ്രഞ്ച് തലസ്ഥാനത്തും താമസിക്കുന്ന വിദേശ 16 വര്‍ഷത്തെ തുടക്കമായിരുന്നു. എന്നാല്‍ പത്രപ്രവര്‍ത്തകനായും പ്രക്ഷേപകനായും അദ്ധ്യാപകനായും ജോലി ചെയ്യുമ്പോള്‍, വര്‍ഗാസ് ലോസ തന്റെ ജന്മനാട്ടിലേക്ക് ഫിക്ഷനായി മടങ്ങാന്‍ തുടങ്ങി.
1963-ല്‍ അദ്ദേഹത്തിന്റെ ആദ്യ നോവല്‍ ദി ടൈം ഓഫ് ദി ഹീറോ സ്‌പെയിനില്‍ പ്രസിദ്ധീകരിച്ചു.
ജൂലിയോ കോര്‍ട്ടസാര്‍, കാര്‍ലോസ് ഫ്യൂന്റസ്, മാര്‍ക്വേസ് തുടങ്ങിയ എഴുത്തുകാര്‍ക്കൊപ്പം ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ കുതിച്ചുചാട്ടത്തിന്റെ കേന്ദ്രബിന്ദുവായി വര്‍ഗാസ് ലോസ സ്വയം കണ്ടെത്തി.
kerala
മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കുന്നു, ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും: കെ സച്ചിദാനന്ദന്‍
കവിതയുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രം പങ്കെടുക്കാനേ ആഗ്രഹിക്കുന്നുള്ളെന്നും പൊതുയോഗങ്ങള്‍ക്ക് വിളിക്കരുതെന്നും അദ്ദേഹം കുറിച്ചു.

മറവിരോഗം കാരണം പൊതുജീവിതം അവസാനിപ്പിക്കുന്നതായി എഴുത്തുകാരനും സാഹിത്യ അക്കാദമി പ്രസിഡന്റുമായ കെ സച്ചിദാനന്ദന്‍. ഓര്‍മ്മക്കുറവ് ബാധിച്ചുതുടങ്ങിയെന്നും അതിനാല്‍ പൊതുയോഗങ്ങളും പ്രസംഗങ്ങളും അവസാനിപ്പിക്കുകയാണെന്നും ക സച്ചിദാനന്ദന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. കഴിഞ്ഞ അഞ്ചുദിവസത്തോളമായി ആശുപത്രിയിലാണെന്നും കഴിഞ്ഞ മാസം ഒരുപാട് പരിപാടികളില്‍ പങ്കെടുത്തതിനാല്‍ സ്‌ട്രെസ് കൂടിയെന്നും അദ്ദേഹം പറയുന്നു.
കവിതയുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രം പങ്കെടുക്കാനേ ആഗ്രഹിക്കുന്നുള്ളെന്നും പൊതുയോഗങ്ങള്‍ക്ക് വിളിക്കരുതെന്നും അദ്ദേഹം കുറിച്ചു. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം താന്‍ എഴുതുമെന്നും അദ്ദേഹം പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
സുഹൃത്തുക്കളെ, ഞാന്‍ ഏഴ് വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന് വിധേയനായിരുന്നു. അന്നുമുതല്‍ മരുന്നും കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാല്‍ നവംബര്‍ 1ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പനേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. അഞ്ച് ദിവസമായി ആശുപത്രിയില്‍. ഒക്ടോബര്‍ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. സ്‌ട്രെസ് ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടര്‍മാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ പൊതുജീവിതം അവസാനിപ്പിക്കുന്നു. യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു.
ക്രിസ്തുവും ബുദ്ധനും മുതല്‍ ആരുടെയും പ്രസംഗംകൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വര്‍ഷത്തെ അനുഭവം എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയുംവരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങള്‍ക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോള്‍ വേണമെങ്കിലും അവ ഇല്ലാതാകാം.
Literature
ഹാന്‍ കാങിന് സാഹിത്യ നൊബേല്‍
മനുഷ്യജീവിതത്തിന്റെ ദുര്‍ബലത തുറന്നുകാട്ടുന്ന തീവ്രമായ കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങിന്റേതെന്ന് നോര്‍വീജിയന്‍ അക്കാദമി വിലയിരുത്തി.

ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്. 53 വയസ്സായിരുന്നു ഹാന്‍ കാങിന്. മനുഷ്യജീവിതത്തിന്റെ ദുര്‍ബലത തുറന്നുകാട്ടുന്ന തീവ്രമായ കാവ്യാത്മക ഗദ്യമാണ് ഹാന്‍ കാങിന്റേതെന്ന് നോര്‍വീജിയന്‍ അക്കാദമി വിലയിരുത്തി. ഹാന്‍ കാങിന്റെ പ്രധാന നോവല്‍ ദി വെജിറ്റേറിയനാണ്. 2016-ല്‍ ദി വെജിറ്റേറിയന് ബുക്കര്‍ പ്രൈസ് ലഭിച്ചിട്ടുണ്ട്. കൂടാതെ ഇരുപതോളം കൃതികള്‍ രചിച്ചിട്ടുണ്ട്. സാഹിത്യത്തിനുള്ള നോബല്‍ നേടുന്ന ആദ്യ ഏഷ്യന്‍ വനിതയും രണ്ടാമത്തെ കൊറിയന്‍ നൊബേല്‍ സമ്മാന ജേതാവുമാണ് ഹാന്‍ കാങ്.
1970 നവംബര്‍ 27-ന് ദക്ഷിണ കൊറിയയിലെ ഗ്വാങ്ജുവിലാണ് ജനനം. ദക്ഷിണ കൊറിയന്‍ നോവലിായ് ഹാന്‍ സെങ് വോണാണ് ഇവരുടെ പിതാവ്. യോന്‍സി സര്‍വകലാശാലയില്‍ നിന്ന് കൊറിയന്‍ സാഹിത്യം പഠിച്ചു. 1993 മുതലാണ് ഹാന്‍ എഴുത്ത് ആരംഭിച്ചത്. ലിറ്ററേച്ചര്‍ ആന്‍ഡ് സൊസൈറ്റി മാസികയില്‍ കവിതകള്‍ എഴുതിയായിരുന്നു ഹാന്‍ കാങിന്റെ തുടക്കം.
1995-ല്‍ ലവ് ഓഫ് യെയോസു എന്ന ചെറുകഥാ സമാഹാരത്തിലൂടെയാണ് ഹാന്‍ കാങ് ഗദ്യത്തിലേക്ക് തുടക്കമിട്ടത്. ടുഡേയ്‌സ് യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, സാങ് ലിറ്റററി പ്രൈസ്, യങ് ആര്‍ട്ടിസ്റ്റ് അവാര്‍ഡ്, കൊറിയന്‍ ലിറ്ററേച്ചര്‍ നോവല്‍ അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങള്‍ ഹാങ് നേടിയിട്ടുണ്ട്. സാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍സില്‍ ക്രിയേറ്റീവ് റൈറ്റിങ് അധ്യാപികയാണ് ഹാന്‍ കാങ്.
-
News3 days ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ അംഗീകരിക്കുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ?: ദ്രൗപതി മുര്‍മു
-
india3 days ago
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago
മലപ്പുറത്ത് വീണ്ടും കടുവാ ആക്രമണം; യുവാവ് കൊല്ലപ്പെട്ടു
-
india3 days ago
കേണല്‍ സോഫിയ ഖുറേഷിക്കെതിരായ പരാമര്‍ശം; മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിന് പിന്നാലെ ബിജെപി മന്ത്രിക്കെതിരെ എഫ്ഐആര്‍
-
news1 day ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
india3 days ago
മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു
-
india2 days ago
പക്വതയോടെ നിലകൊള്ളുന്ന നേതാവ്; മുസ്ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് സാഹിബിന് അഭിനന്ദനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്