Connect with us

Culture

ഇന്ധനവില വര്‍ധനവ്; കേന്ദ്രത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

Published

on

മുംബൈ: രാജ്യത്ത് വര്‍ധിച്ച് വരുന്ന ഇന്ധനവില വര്‍ധനവില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്. രാജ്യത്തെ ഇന്ധനവില വളരെ കൂടുതലാണെന്നും അത് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ വിമര്‍ശനം. മുംബൈയില്‍ സംഘടിപ്പിച്ച മൂന്നാമത് ബ്ലൂംബെര്‍ഗ് ഇന്ത്യാ എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ ഇന്ധനവിലയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘ഇന്ധനവില വളരെക്കൂടുതലാണ്. ജനങ്ങള്‍ തീര്‍ച്ചയായും വലിയ പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമയമാണിത്’ഗഡ്കരി പറഞ്ഞു. ആഗോള വിപണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറയാന്‍ സാധ്യതയുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. അതേസമയം പെട്രോളിന്റെയും ഡീസലിന്റെയും നികുതിനിരക്ക് കുറക്കുമോ എന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് താനല്ലെന്നും ധനമന്ത്രിയാണെന്നുമായിരുന്നു ഗഡ്കരിയുടെ മറുപടി.

kerala

കണ്ണൂരിൽ സ്വകാര്യബസിൽ നിന്ന് 150 വെടിയുണ്ടകൾ കണ്ടെത്തി

വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് തിരകൾ പിടികൂടിയത്. 

Published

on

കണ്ണൂരിൽ സ്വകാര്യബസിൽ നിന്ന് വെടിയുണ്ടകൾ കണ്ടെത്തി. കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് ബസിൽ നിന്ന് 150 വെടിയുണ്ടകൾ കണ്ടെത്തിയത്. വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് തിരകൾ പിടികൂടിയത്.

എന്നാൽ വെടിയുണ്ടകൾ ആരുടേതാണെന്ന് വ്യക്തമല്ല. തിരകൾ പൊലീസിന് കൈമാറി. സംഭവത്തിൽ ഇരിട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading

kerala

ഇടുക്കിയില്‍ നവജാത ശിശുവിന്റെ മൃതദേഹം നായ്ക്കള്‍ കടിച്ച് വലിച്ച നിലയില്‍; ദമ്പതികള്‍ കസ്റ്റഡിയില്‍

ജാർഖണ്ഡ് സ്വാദേശികളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Published

on

ഇടുക്കി ഖജനാപ്പാറയിൽ ഏലത്തോട്ടത്തിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹഭാഗങ്ങൾ കണ്ടെത്തി. അരമനപ്പാറ എസ്‌റ്റേറ്റിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാനെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.

ജനിച്ച ഉടനെ ജീവനില്ലാത്തതിനാൽ ഇതരസംസ്ഥാന തൊഴിലാളികൾ മറവ് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ജാർഖണ്ഡ് സ്വാദേശികളായ ദമ്പതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നായ്ക്കൾ കടിച്ച് കീറിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നുത്. രാജാക്കാട് പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വികരിച്ചു.

Continue Reading

Film

നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന് ജാമ്യം

അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു.

Published

on

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് സുപ്രീംകോടതി. അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ കോഴിക്കോട് കസബ പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

അറസ്റ്റ് ചെയ്താലും ജാമ്യത്തില്‍ വിടണമെന്ന് കോടതി നിര്‍ദേശത്തില്‍ പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം. ജാമ്യവ്യവസ്ഥ ലംഘിച്ചാല്‍ ജാമ്യം റദ്ദാക്കാന്‍ പൊലീസിന് ഇടപെടാമെന്നും കേസിന്റെ അന്വേഷണഘട്ടത്തില്‍ മറ്റ് നിരീക്ഷണങ്ങള്‍ നടത്തുന്നില്ലെന്നും കോടതി വ്യക്തമാക്കി. കുടുംബ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയര്‍ന്നതെന്ന് കൂട്ടിക്കല്‍ ജയചന്ദ്രന്റെ അഭിഭാഷകന്‍ വ്യക്തമാക്കി.

Continue Reading

Trending