Culture
പ്രളയക്കെടുതി; കേരളത്തിന് സഹായധനം പ്രഖ്യാപിക്കാതെ കേന്ദ്രം

പ്രളയത്തില്‍ നൂറില്‍ അധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട കേരളത്തിന് സഹായധനം പ്രഖ്യാപിക്കാതെ കേന്ദ്ര സര്‍ക്കാര്‍. പ്രളയ ദുരിതം നേരിടുന്ന കര്‍ണാടകം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് 4432 കോടി രൂപ അടിയന്തരസഹായം കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇത് കൂടാതെ മൊത്തം 24 സംസ്ഥാനങ്ങള്‍ക്കായി 6104 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ കേരളത്തില്‍ കേന്ദ്രസമിതി സന്ദര്‍ശനം നടത്തിയതിന് ശേഷം മാത്രമേ പണം അനുവദിക്കൂ എന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
പ്രളയ സമയത്ത് കര്‍ണാടകയില്‍ വ്യോമ സന്ദര്‍ശനം നടത്തിയ അമിത് ഷാ കേരളത്തില്‍ സന്ദര്‍ശിക്കുകയോ സമൂഹമാധ്യമത്തില്‍ കേരളത്തിലെ പ്രളയത്തെക്കുറിച്ച് പരാമര്‍ശിക്കുകയോ ചെയ്തിരുന്നില്ല.
news
സൗദിയിലെ വാഹനാപകടത്തില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു
റിയാദ് ദമ്മാം ഹൈവേയില്‍ ഉറൈറക്കടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരണപ്പെട്ടു.

റിയാദ് ദമ്മാം ഹൈവേയില്‍ ഉറൈറക്കടുത്തുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരണപ്പെട്ടു. തമിഴ്‌നാട് മദ്രാസ് സ്വദേശി ഷാസിബ് അഹമ്മദ് മുഹമ്മദ് (35) ഹൈദരാബാദ് സ്വദേശി ഷഹബാസ് മഹ്ജൂബ് അലി ഷൈഖ് (34) എന്നിവരാണ് മരിച്ചത്. ഇവര്‍ ഓടിച്ചിരുന്ന കാര്‍ റോഡ് എസ്‌കവേറ്ററിന് പിന്നിലിടിച്ചാണ് അപകടം നടന്നത്. ഇരുവരും അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടിംഗ് കമ്പനിയിലെ ഇലക്ട്രിക്കല്‍ എഞ്ചിനിയര്‍മാരാണ് ഇരുവരും. കെ.എം.സി.സി വെല്‍ഫയര്‍ വിഭാഗം അംഗങ്ങളായ ഹുസൈന്‍ നിലമ്പൂരിന്റെയും നാസര്‍ പാറക്കടവിന്റെയും നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം അല്‍കോബാര്‍ തുക്ബ കബര്‍ സ്ഥാനില്‍ മറവ് ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
kerala
കഞ്ചാവ് വില്‍പന: പശ്ചിമ ബംഗാള്‍ സ്വദേശി അടക്കം നാലു പേര്‍ പിടിയില്‍
ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കൊലക്കേസ് പ്രതി അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ കൊലക്കേസ് പ്രതി അടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍, കായംകുളം, ചാലക്കുടി എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.
കായംകുളം റെയില്‍വേ സ്റ്റേഷനില്‍ 1.15 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശി അമിത് മണ്ടല്‍ (27) നെ അറസ്റ്റ് ചെയ്തു. കായംകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഇ. മുഹമ്മദ് മുസ്തഫയുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ (ഗ്രേഡ്) അബ്ദുള്‍ ഷുക്കൂര്‍, പ്രിവന്റീവ് ഓഫിസര്‍ (ഗ്രേഡ്) ബിജു. എന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ അരുണ്‍ വി, ദീപു ജി, രംജിത്ത്, നന്ദഗോപാല്‍ ജി, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ സവിതാരാജന്‍ എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.
തൃശ്ശൂരില്‍ കഞ്ചാവ് വില്‍പന നടത്തുന്ന രണ്ട് പേരെ തൃശൂര്‍ എക്സൈസ് ഇന്റലിജന്‍സ് വിഭാഗവും തൃശൂര്‍ എക്സൈസ് നര്‍കോട്ടിക്‌സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കണിമംഗലം സ്വദേശി ബിജോയ്, മുന്‍ കൊലക്കേസ് പ്രതി കൂടിയായ കണിമംഗലം പാലക്കല്‍ സ്വദേശി നിഖില്‍ എന്നിവരെയാണ് 1 കിലോഗ്രാമിലധികം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ റോയ് ജോസഫ്, ഐ.ബി എക്‌സൈസ് ഇന്‍സ്പെക്ടര്‍ എ.ബി. പ്രസാദ്, ഐ.ബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ വി.എം. ജബ്ബാര്‍, എം.ആര്‍. നെല്‍സന്‍, കെ.എന്‍. സുരേഷ്, സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍(ഗ്രേഡ്)മാരായ കെ.കെ. വത്സന്‍, ടി.കെ. കണ്ണന്‍, പ്രിവന്റീവ് ഓഫിസര്‍(ഗ്രേഡ്) വി.എസ്. സുരേഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസര്‍ അഫ്‌സല്‍, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ നിവ്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ചാലക്കുടി മുഞ്ഞേലിയില്‍ 1 കിലോഗ്രാം കഞ്ചാവുമായി കൊല്ലം മാങ്കോട് സ്വദേശി പ്രസന്നനെ (44) അറസ്റ്റ് ചെയ്തു. ചാലക്കുടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഹരീഷ് സി.യുവും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കേസെടുത്ത സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ഷാജി പി.പി, അനില്‍കുമാര്‍ കെ.എം, ജെയ്‌സന്‍ ജോസ്, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ രാകേഷ്, ജെയിന്‍ മാത്യു, വനിത സിവില്‍ എക്സൈസ് ഓഫിസര്‍ കാര്യ കെ.എസ് എന്നിവരും ഉണ്ടായിരുന്നു.
Film
ഓണത്തിന് ഒരു ദുൽഖർ സൽമാൻ ചിത്രം കൂടി; നിർമാതാവിന്റെ വേഷത്തിൽ; ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’ റിലീസ് തിയതി

-
kerala2 days ago
ബിന്ദു പത്മനാഭന് തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്ട്ട്
-
india3 days ago
ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റിക്ക് മന്മോഹന് സിങ്ങിന്റെ പേര് നല്കും; ബില് കര്ണാടക നിയമസഭ പാസാക്കി
-
News3 days ago
ഇസ്രാഈല് വീണ്ടും ആക്രമണം നടത്തിയാല് പുതിയ മിസൈലുകള് വിന്യസിക്കുമെന്ന് ഇറാന്
-
kerala2 days ago
ജുനൈദ് ഖാന്റെ വിദ്വേഷക്കൊല: മുഖ്യപ്രതിയുടെ ജാമ്യാപേക്ഷ തള്ളി
-
GULF3 days ago
അബുദാബിയില് പ്രവാസികളുടെ വിവാഹത്തില് വന്വര്ധനവ്
-
kerala3 days ago
ഇന്ന് ഉച്ചക്ക് 1.30 ന് ബോംബ് പൊട്ടും, ജീവനക്കാരെ ഒഴിപ്പിക്കണം; കോട്ടയം കലക്ടറേറ്റിന് ബോംബ് ഭീഷണി സന്ദേശം
-
News2 days ago
2-1; പെനാല്റ്റി ഗോളുകളുമായി ലൂയിസ് സുവാരസ്
-
india2 days ago
ഡല്ഹിയിലെ ആറ് സ്കൂളുകള്ക്ക് ബോംബ് ഭീഷണി; വിദ്യാര്ത്ഥികളെ ഒഴിപ്പിച്ചു