Connect with us

kerala

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃക്യാമ്പ് ‘യുവജാഗരണ്‍’ കഞ്ചിക്കോട് അഹല്യ കാമ്പസില്‍ തുടക്കമായി

അവശ പിന്നാക്ക ജനവിഭാഗങ്ങളെ അവഗണിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍: പി.കെ കുഞ്ഞാലിക്കുട്ടി

Published

on

പാലക്കാട് : അവശ, പിന്നാക്ക ന്യൂനപക്ഷങ്ങളെ നിര്‍ദയം അവഗണിക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍. ഇന്ത്യ കണ്ട ഒരു മഹാദുരന്തത്തിന് ഇരകളായവരെ പുനരധിവസിപ്പിക്കാന്‍ ഒരണ പോലും സൗജന്യമായി നല്‍കാന്‍ കേന്ദ്രത്തിനായിട്ടില്ല. അനുവദിച്ചതാകട്ടെ ചിലവഴിക്കാനാവാത്ത തരത്തിലുള്ള വായ്പയുമാണ്. കേരളത്തോടുള്ള രാഷ്ട്രീയപരമായ താത്പര്യമില്ലായ്മയാണ് ഇതിന് കാരണം.

അതുകൊണ്ടാണ് കേന്ദ്രത്തിന്റെ ഭൂപടത്തില്‍ കേരളമില്ലെങ്കില്‍ കേരളത്തിന്റെ ഭൂപടത്തില്‍ അവരുമുണ്ടാകരുതെന്ന് ആവര്‍ത്തിച്ച് പറയുന്നതെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന നേതൃക്യാമ്പ് ‘യുവജാഗരണ്‍’ കഞ്ചിക്കോട് അഹല്യ കാമ്പസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുടെ സാന്നിധ്യമുണ്ടായിട്ടു പോലും ഇന്ത്യന്‍ പൗരന്മാരെ ചങ്ങലക്കിട്ട് അമേരിക്ക നാടുകടത്തുന്ന നീക്കവുമായി മുന്നോട്ടു പോകുന്നത് ഇന്ത്യയെ ലോകത്തിന് മുന്നില്‍ കൂടുതല്‍ പരിഹാസ്യമാക്കുന്നതാണ്.

കേന്ദ്രത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന ഭരണമാണ് കേരളത്തിലുന്നുള്ളത്. സര്‍ക്കാറിന് ആരോടാണ് താത്പര്യമെന്ന് വ്യക്തമാകുന്നില്ല. ന്യൂനപക്ഷ- പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് ഫണ്ടനുവദിക്കുന്നില്ല. എസ്.സി- എസ്.ടി വിഭാഗങ്ങള്‍ക്കുള്ള ഫണ്ടുകള്‍ പോലും വെട്ടിക്കുറച്ചു. ഇത് സംബന്ധിച്ച ചോദ്യത്തിന് നിയമസഭയില്‍ സര്‍ക്കാറിന് ഉത്തരമില്ല. ദുര്‍ഭരണം അസഹ്യമായതോടെ സി.പി.എമ്മിനെ പിന്തുണച്ചവര്‍ പോലും കൈവിടുന്ന സാഹചര്യമാണുള്ളത്. നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സംവരണമടക്കം അട്ടിമറിക്കുന്ന സര്‍ക്കാറുകള്‍ക്കെതിരെ ജനാധിപത്യയുദ്ധത്തിന് യുവാക്കള്‍ സുസജ്ജരാകണം.

അധികാരം കാത്തുകെട്ടിക്കിടക്കുന്ന ഒരു പ്രസ്ഥാനമല്ല ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗ്, മറിച്ച് കയ്യില്‍ അധികാരമെത്തിയ ഘട്ടങ്ങളിലെല്ലാം സമൂഹത്തിന്റെ പരിവര്‍ത്തനത്തിന് വേണ്ടി അതുപയോഗിക്കേണ്ടത് എങ്ങിനെയാണെന്ന് മാതൃക കാട്ടിയ പ്രസ്ഥാനമാണ്്. മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളെയും തൊട്ട്, സാധാരണക്കാരന്റെ കണ്ണീരൊപ്പി, അവന്റെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക പുരോഗതിക്കായി സുസംഘടിതമായി നിലകൊണ്ട പാരമ്പര്യമാണ് മുസ്്‌ലിംലീഗിനുള്ളത്. തദ്ദേശസ്ഥാപനങ്ങള്‍ തൊട്ട് പാര്‍ലമെന്റില്‍ വരെ പ്രതിനിധകളുണ്ടാകണം, അധികാരത്തില്‍ തിരിച്ചെത്തുകയും വേണം. ഇല്ലായെങ്കില്‍ മുന്‍കാലങ്ങളില്‍ അവശ, പിന്നോക്ക-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുവേണ്ടി നേടിയെടുത്തവയെല്ലാം ഇല്ലായ്മ ചെയ്യപ്പെടും. ഈ വിഭാഗങ്ങളെ അത്രമാത്രം പാര്‍ശ്വവത്കരിക്കുന്ന ഭരണമാണ് രാജ്യത്തുള്ളതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആമുഖപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എ.എം.എ കരീം , യുത്ത് ലീഗ് ദേശീയ ജന.സെക്രട്ടറി അഡ്വ വി.കെ ഫൈസല്‍ ബാബു , സംസ്ഥാന ട്രഷറര്‍ പി.ഇസ്മായില്‍, വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസല്‍ ബാഫഖി തങ്ങള്‍ ,അഷറഫ് എടനീര്‍, കെ.എ മാഹീന്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി ,അഡ്വ നസീര്‍ കാര്യറ, ഗഫൂര്‍ കോല്‍കളത്തില്‍ , ടി.പി.എം ജിഷാന്‍ , ഫാത്തിമ തഹ്‌ലിയ,ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷറഫലി, എം.എസ് .എഫ് ദേശീയ പ്രസിഡന്റ്് അഹമ്മദ് സാജു, സംസ്ഥാന പ്രസിഡന്റ്് പി.കെ നവാസ്,ജന.സെക്രട്ടറി സി.കെ നജാഫ് , എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ്് എം.എം ഹമീദ്, പി.എം മുസ്തഫ തങ്ങള്‍, റിയാസ് നാലകത്ത് പ്രസംഗിച്ചു. വിവിധ സെഷനുകളില്‍ അഷറഫ് വാളൂര്‍, അഡ്വ.ദിനേഷ്, ടി.എ അഹമ്മദ് കബീര്‍ , പി.എ റഷീദ് പ്രഭാഷണം നടത്തി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശിശുക്ഷേമ സമിതിയിലെ കുഞ്ഞ് മരിച്ച സംഭവം; ന്യൂമോണിയ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കുഞ്ഞിന് അണുബാധയുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു

Published

on

തിരുവനന്തപുരം ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുട്ടിക്ക് ന്യൂമോണിയ ബാധിച്ചിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന് അണുബാധയുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നായിരുന്നു പ്രാഥമിക നിഗമനം.

ഇന്നലെ ശ്വാസതടസ്സമുണ്ടായതിനെ തുടര്‍ന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ട് മണിക്കൂറിനകം കുഞ്ഞ് മരിച്ചെന്നുമാണ് ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ പറയുന്നത്. ഇതിനു മുമ്പ് അണുബാധയെ തുടര്‍ന്ന് കുഞ്ഞ് രണ്ടാഴ്ച്ച ആശുപത്രിയിലായിരുന്നു. ഒരാഴ്ച മുമ്പാണ് ഡിസ്ചാര്‍ജ് ചെയ്തതെന്ന് സമിതി ഭാരവാഹികള്‍ പറയുന്നു. ഒരു മാസത്തിനിടെ ശിശുക്ഷേമ സമിതിയില്‍ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.

Continue Reading

kerala

തൃശൂരിൽ പത മഴ പെയ്തിറങ്ങി; ആശങ്കപ്പെടേണ്ടെന്ന് വിദഗ്ധര്‍

Published

on

തൃശ്ശൂരില്‍ ഫോം റെയിന്‍ എന്ന പതമഴ പെയ്തു. അമ്മാടം കോടന്നൂര്‍ മേഖലകളിലാണ് പതമഴ പെയ്തത്. ഇന്ന് വൈകുന്നേരം തൃശ്ശൂരിലെ വിവിധയിടങ്ങളില്‍ കനത്ത മഴ പെയ്തിരുന്നു. ഇതിനിടയിലാണ് ചിലയിടങ്ങളില്‍ പത മഴ പെയ്തത്. വേനൽ മഴ പെയ്യുന്ന സമയത്ത് ചിലയിടങ്ങളിലുണ്ടാകുന്ന പ്രതിഭാസമാണ് പത മഴ.

സാധാരണ​ഗതിയിൽ രണ്ട് സാഹചര്യങ്ങളിലാണ് ഇത്തരത്തിൽ പത മഴ പെയ്യുക എന്ന് കാലാവസ്ഥ വിദ​ഗ്ധർ പറയുന്നു. തൊട്ടടുത്ത് ഫാക്ടറികളോ മറ്റോ ഉണ്ടെങ്കിൽ മലിനമായ അന്തരീക്ഷത്തിൽ നിന്ന് പത രൂപപ്പെടാനുള്ള സാധ്യതയുണ്ട്. രണ്ടാമതായി, വേനൽക്കാലത്ത് ചില മരങ്ങളിൽ പ്രത്യേകതരം അമ്ല രസമുള്ള പത രൂപപ്പെടുകയും ഇത് പത ജനിപ്പിക്കുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു.

സാധാരണഗതിയില്‍ രണ്ടു സാഹചര്യങ്ങളിലാണ് ഇത്തരം മഴ പെയ്യുക എന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. പ്രത്യേക കാലാവസ്ഥയില്‍ മരത്തില്‍ പെയ്യുന്ന മഴത്തുള്ളികള്‍ പത ജനിപ്പിക്കും. സമീപത്ത് ഫാക്ടറികള്‍ ഉണ്ടെങ്കിലും മഴ പെയ്യുമ്പോള്‍ പത രൂപപ്പെടുന്നതിനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി.

Continue Reading

kerala

ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണം: ടി.സിദ്ദിഖ്

Published

on

ലോകത്തിന് മുന്നിൽ ഉയർന്നു നിൽക്കാൻ ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് സാധിക്കണമെന്ന് ടി.സിദ്ദിഖ് എംഎൽഎ. ജീവിതം പുനർനിർമിച്ച് മുന്നോട്ടു പോകുന്ന ഘട്ടമാണിതെന്നും അദ്ദേഹം പറഞ്ഞു.  ബോംബാക്രമണത്തിൽ തകർന്നുപോയ രാജ്യമാണ് ജപ്പാൻ. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ടെക്കികളുള്ള രാജ്യമായി ജപ്പാൻ മാറി. ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള രാജ്യമാണ് ജപ്പാൻ. അവർ ദുരന്തത്തെ അതിജീവിച്ച് ലോകത്തിന് മുന്നിൽ എഴുന്നേറ്റു നിന്നു. അതുപോലെ ചൂരൽമല–മുണ്ടക്കൈ പ്രദേശത്തെ ആളുകൾക്കും സാധിക്കണം.

ദുരന്തമുണ്ടായപ്പോൾ മാധ്യമങ്ങളും സംഘടനകളും സർക്കാരുകളും ഒപ്പം നിൽക്കുന്നു. ആർക്കും രാഷ്ട്രീയമില്ലായിരുന്നു. ആർക്കും മതമില്ലായിരുന്നു. എല്ലാ മതത്തിന്റെയും സങ്കീർത്തനങ്ങൾ പാടിയാണ് മരിച്ചവരെ യാത്രയാക്കിയത്. എല്ലാത്തിനും അതീതമായ ഒരുമയാണ് ഇവിടെയുള്ളവർക്ക്.

പുനരധിവാസവുമായി ബന്ധപ്പെട്ട് ചില പോരായ്മകൾ വന്നിട്ടുണ്ട്. അതു പൂർണമായും പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനായി എല്ലാ സമ്മർദവും ചെലുത്തുന്നുണ്ട്. ചൂരൽമലയിലുണ്ടായ ദുരന്തം ലോകത്തെ അറിയിക്കാൻ എല്ലാം മറന്ന് മാധ്യമങ്ങൾ രംഗത്തെത്തി.

മുണ്ടക്കൈയിലെയും ചൂരൽമലയിലെയും എല്ലാവരും ചിരിക്കുന്ന കാലമാണ് പ്രതീക്ഷിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാർ പറഞ്ഞു. അതിജീവനമല്ല, പുതുജീവനമാണ് ഇനി വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഷ്ടപ്പെട്ടത് തിരിച്ചെടുക്കാൻ പറ്റാത്തത് വലിയ വേദനയാണെന്നും ഹൃദയം കൊണ്ട് ശക്തരാകണമെന്നും പ്രചോദന പ്രഭാഷണം നടത്തിയ ഭാരതിയാർ സർവകലാശാല സിൻഡിക്കറ്റ് അംഗം ഡോ.റാഷിദ് ഗസാലി പറഞ്ഞു.

Continue Reading

Trending