Connect with us

kerala

കേന്ദ്ര-കേരള സര്‍ക്കാറുകള്‍ വേട്ടക്കായി കൈകോര്‍ത്തു: കെ.എം ഷാജി

ദര്‍ഭരണത്തില്‍ മത്സരിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ഊര്‍ജ്ജമാണ് സുപ്രീം കോടതി വിധിയോടെ കൈവന്നതെന്നും കെ.എം ഷാജി പറഞ്ഞു.

Published

on

കോഴിക്കോട്: സി.പി.എമ്മും പിണറായി വിജയനും രാഷ്ട്രീയ പകയോടെ പിന്തുടര്‍ന്ന് വേട്ടയാടിയെന്നും പരമോന്ന കോടതിയിലും സത്യം ഉയര്‍ന്ന് കേട്ടതില്‍ സര്‍വ്വ ശക്തന് സര്‍വ്വ സ്തുതിയുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പിണറായി സര്‍ക്കാറിനൊപ്പം മോദി ഭരണകൂടത്തിന്റെ ഇ.ഡിയും കൈകോര്‍ത്താണ് വേട്ടയാടിയത്. ഇതിന്റെ അനുബന്ധമായി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കളളക്കേസെടുത്ത് വീടുപോലും കണ്ടുകെട്ടാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചു.

കണ്ണൂരില്‍ സി.പി.എമ്മിന്റെ കോട്ടകുലുക്കി അഴീക്കോട്ട് രണ്ടു തവണ ജയിച്ചതോടെ തുടങ്ങിയ പക, പിണറായി സര്‍ക്കാറിന്റെയും വിശിഷ്യാ മുഖ്യമന്ത്രിയുടെയും മാഫിയ ബന്ധം തുറന്നെതിര്‍ത്തതോടെയാണ് വിദ്വേഷം പാരമ്യത്തിലെത്തിയത്. തുടര്‍ന്ന് കെട്ടിച്ചമച്ച കേസിന്റെ കൂടി പശ്ചാതലത്തിലാണ് അഴീക്കോട്ട് മൂന്നാം തവണ ചെറിയ വോട്ടിന് പരാജയപ്പെട്ടത്. പൊതു പ്രവര്‍ത്തകനെ രാഷ്ട്രീയ പകയോടെ വേട്ടയാടുകയും തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയും ചെയ്തതിന് മാപ്പു പറയാനുള്ള മാന്യത അവശേഷിക്കുന്നുണ്ടെങ്കില്‍ അവരത് ചെയ്യണം.
കള്ളക്കേസെടുത്ത് പിന്തുടര്‍ന്ന് വേട്ടയാടി ഭയപ്പെടുത്തി വായടപ്പിക്കാമെന്ന പിണറായിയുടെ മനകോട്ടയാണ് കോടതി പൊളിച്ചടുക്കിയത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുളള മുസ്്‌ലിംലീഗിന്റെയും യു.ഡി.എഫിന്റെയും ചേര്‍ത്തു പിടിച്ച നേതൃത്വത്തോട് നന്ദി പറയുന്നു. ദര്‍ഭരണത്തില്‍ മത്സരിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ഊര്‍ജ്ജമാണ് സുപ്രീം കോടതി വിധിയോടെ കൈവന്നതെന്നും കെ.എം ഷാജി പറഞ്ഞു.

കെ.എം ഷാജി കോഴപ്പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാണിച്ചു തരാമോയെന്ന ജഡ്ജിമാരുടെ ചോദ്യത്തിന് മുമ്പില്‍ സര്‍ക്കാര്‍ മുഖംകുത്തി വീണു. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒറ്റമൊഴിയിലുമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 54 സാക്ഷി മൊഴികള്‍ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസില്‍ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു. എന്നാല്‍ അന്വേഷണം നടക്കുമ്പോള്‍ അത് പൂര്‍ത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. 2014 ല്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്.ടു അനുവദിക്കാന്‍ കെ.എം ഷാജിക്ക് മാനേജ്‌മെന്റ് കൈക്കൂലി നല്‍കിയെന്നാരോപിച്ചാണ് സി.പി.എം പ്രാദേശിക നേതാവ് 2017 ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും കേസെടുത്തത്. എന്നാല്‍ 2022 ജൂണ്‍ 19 ന് കേസില്‍ കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഇതിനെതിരെയാണ് പിണറായി സര്‍ക്കാറും പിന്നാലെ ഇഡിയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പനി ബാധിച്ച് മരിച്ച പത്തനംതിട്ടയിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി അഞ്ചുമാസം ഗർഭിണി

ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Published

on

പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ്ടു വിദ്യാര്‍ഥിനി ഗര്‍ഭിണിയെന്ന് കണ്ടെത്തല്‍. പത്തനംതിട്ട സ്വദേശിനിയായ 17 വയസ്സുകാരി അഞ്ചുമാസം ഗര്‍ഭിണിയാണെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. ഇതോടെ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

മരിച്ച 17-കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ്. പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റ്മോർട്ടത്തിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി അമിതമായ അളവില്‍ മരുന്ന് കഴിച്ചതായും സംശയിക്കുന്നുണ്ട്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതോടെ സംഭവത്തില്‍ പോക്‌സോ വകുപ്പുള്‍ കൂടി ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Continue Reading

kerala

ആലപ്പുഴയിൽ വീട്ടമ്മയ്ക്ക് നേരെ മദ്യപന്റെ പരാക്രമം; കോടാലി കൊണ്ടു വെട്ടി

ഇന്നലെ മദ്യപിച്ച് വീടിനടുത്തെത്തിയ രാജൻ ലീലയുടെ മകനുമായി വാക്കു തർക്കത്തിലേർപ്പെട്ടിരുന്നു.

Published

on

കാർത്തികപ്പള്ളിയിൽ വീട്ടമ്മയ്ക്ക് നേരെ മദ്യപന്റെ ആക്രമണം. ചൂടുകാട്ടുപറമ്പ് കോളനിയിൽ രാജനാണ് അയൽവാസിയായ ലീലയെ ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. സ്ഥിരമായി മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കാറുള്ളതായും പരാതിയുണ്ട്.

ഇന്നലെ മദ്യപിച്ച് വീടിനടുത്തെത്തിയ രാജൻ ലീലയുടെ മകനുമായി വാക്കു തർക്കത്തിലേർപ്പെട്ടിരുന്നു. പിന്നാലെ കോടാലി ഉപയോ​ഗിച്ചു മകനെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ ലീല ഇടയിൽ കയറി നിന്നപ്പോഴാണ് അവർക്ക് പരിക്കേറ്റത്. മൂർച്ച കുറഞ്ഞ കോടാലി കൊണ്ട് ആക്രമിച്ചതിനാൽ നിസാര പരിക്കേ ഏറ്റുള്ളു. അതിനിടെ നാട്ടുകാർ ഓടിക്കൂടി എത്തി വീട്ടമ്മയെ രക്ഷിക്കുകയും ചെയ്തു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

കസ്റ്റഡിയിലെടുക്കാൻ നോക്കുന്നതിനിടെ രാജൻ കൈയിലുണ്ടായിരുന്ന സ്റ്റീൽ കത്തി ഉപയോ​ഗിച്ച് പൊലീസിനേയും ആക്രമിക്കാൻ ശ്രമിച്ചു. തൃക്കുന്നപ്പുഴ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടു.

രാജനെ ഒരാഴ്ച മുൻപ് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹൃദ്രോ​ഗിയായതിനാൽ വിട്ടയക്കുകയായിരുന്നു. ദിവസവും സ്റ്റേഷനിൽ വന്ന് ഉപ്പിടാൻ നിർദ്ദേശവുമുണ്ടായിരുന്നു.

Continue Reading

kerala

കെ.എം ഷാജിയോട് സി.പി.എമ്മും പിണറായി വിജയനും പരസ്യമായി മാപ്പ് പറയണം; വി.ഡി സതീശൻ

നേരത്തെ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് കണക്കിന് കിട്ടിയതാണ്. സുപ്രീം കോടതിയും ഷാജിയുടെ നിരപരാധിത്വം ശരിവച്ചു.

Published

on

സി.പി.എമ്മും പിണറായി വിജയനും കെ.എം ഷാജിയോട് പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വിജിലന്‍സ് രേഖപ്പെടുത്തിയ 54 പേരുടെ മൊഴികളില്‍ ഏതെങ്കിലും ഒരു വ്യക്തി ഷാജി പണം ആവശ്യപെട്ടിട്ടുണ്ടെന്നും പണം വാങ്ങിയെന്നും മൊഴി നല്‍കിയിട്ടുണ്ടോ?. അത്തരം ഒരു മൊഴിയുണ്ടെങ്കില്‍ അത് കാണിക്കൂ.

കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടത്. ഇത് അനുവദിച്ച് തന്നാല്‍ ഏത് രാഷ്ട്രീയക്കാരന് എതിരെയും എന്ത് കേസും രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്നതിന് തുല്യമാകും. എന്ത് തരം കേസാണിതെന്നും അദ്ദേഹം ചോദിച്ചു.

കെ.എം ഷാജിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ച സി.പി.എമ്മിനും ഇ.ഡിക്കും മുഖംമടച്ചു കിട്ടിയ അടിയാണ് സുപ്രീം കോടതി വിധി. നേരത്തെ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് കണക്കിന് കിട്ടിയതാണ്. സുപ്രീം കോടതിയും ഷാജിയുടെ നിരപരാധിത്വം ശരിവച്ചു.

രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന പ്രതികാര രാഷ്ട്രീയ ഇനിയെങ്കിലും സി.പി.എം അവസാനിപ്പിക്കണം. സി.പി.എമ്മും പിണറായി വിജയനും കെ.എം ഷാജിയോടും കേരളത്തോടും പരസ്യമായി മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Continue Reading

Trending