Connect with us

kerala

കണ്ണീരൊപ്പുന്ന കനിവിന്റെ കേന്ദ്രങ്ങള്‍

Published

on

സഫാരി സൈനുല്‍ ആബിദീന്‍

കേരളത്തിലെ സാമൂഹിക സേവന, ജാവകാരുണ്യ ആതുര രംഗങ്ങളില്‍ മഹത്തായ സംഭാവനകള്‍ അര്‍പ്പിക്കുന്ന പ്രസ്ഥാനമാണ് സി.എച്ച് സെന്ററുകള്‍. 2001ല്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ച സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്റര്‍ ഇന്ന് കേരളത്തിലെ വിവിധ ആതുരാലയങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന, വിവിധ നാടുകളിലെയും പ്രദേശങ്ങളിലെയും അശരണരും നിരാലംബരുമായ രോഗികളുടെ ആശ്രയ കേന്ദ്രമായി വളര്‍ന്നിരിക്കുകയാണ്. സമാനതകളില്ലാത്ത കാരുണ്യ പ്രവര്‍ത്തനങ്ങളാണ് സി.എച്ച് സെന്ററുകളുടേതെന്ന് പറയുന്നത് അതിശയോക്തിയല്ല. മറിച്ച യാഥാര്‍ത്ഥ്യമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്ന സി.എച്ച് സെന്റര്‍ എന്ന കാരുണ്യ കേന്ദ്രങ്ങള്‍ നിരാലംബരുടെ ആശ്രയമായിത്തീരുകയാണ്.

മെഡിക്കല്‍ കോളോജുകള്‍ കേന്ദ്രീകരിച്ച സി.എച്ച് സെന്ററുകള്‍ ഇപ്പോള്‍ ജില്ലാ ആശുപത്രികള്‍ കേന്ദ്രീകരിച്ചും താലൂക്ക് ആശുപത്രികള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തിക്കുന്നു. പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി മരുന്നും ഭക്ഷണവും വിതരണം ചെയ്തു കൊണ്ട് തുടങ്ങിയ കാരുണ്യ പ്രവര്‍ത്തനം ഇന്ന് ആതുരസേവനത്തിന്റെ വിവിധ തലങ്ങളിലേക്ക് പടര്‍ന്നിരിക്കുന്നു. ഈ വിനീതന്‍ കൂടി നേതൃത്വം നല്‍കുന്ന തലശ്ശേരി സി.എച്ച് സെന്റര്‍ അതിന്റെ ആദ്യകാലം മുതലേ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമൊക്കെ ഭക്ഷണം നല്‍കി വരുന്നു. കൊവിഡ് കാലത്ത് തലശ്ശേരി എല്ലാ ആശുപത്രികളിലും ഈ സേവനമെത്തിക്കാന്‍ തലശ്ശേരി സി.എച്ച് സെന്ററിന്റെ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് സാധിച്ചിട്ടുണ്ട്. ഇഫ്താറിനും അത്താഴത്തിനും ഭക്ഷണം നല്‍കുന്നത് പോലെ പെരുന്നാളിനും ഓണത്തിനും ക്രിസ്തുമസ്സിനും വിഷുവിനുമൊക്കെ തലശ്ശേരി സി.എച്ച് സെന്ററിനല്‍ പ്രത്യേകം ഭക്ഷണവും സൗകര്യങ്ങളും ഒരുക്കാറുണ്ട്. ജാതിമത ഭേദമന്യെ എല്ലാ വിഭാഗം ജനങ്ങളും ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഗുണഭോക്താക്കളായി മാറുന്നു.

തലശ്ശേരി, തിരുവനന്തപുരം, മഞ്ചേരി, തൃശൂര്‍, എറണാകുളം, ബാംഗ്ലൂര്‍ നിംഹാന്‍സ്, മംഗലാപുരം എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കാരുണ്യ കേന്ദ്രങ്ങള്‍ ഇന്ന് രോഗികളുടെയും, കൂട്ടിരുപ്പുകാരുടെയും പ്രധാന ആശ്രയകേന്ദ്രമായി മാറിയിട്ടുണ്ട്. ഇതിലൂടെ ജീവകാരുണ്യ സേവന രംഗത്ത് മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അവകാശപ്പെടാന്‍ സാധിക്കാത്ത മേല്‍വിലാസം ഉണ്ടാക്കിയെടുക്കാനും മുസ്ലിം ലീഗിന് സാധിച്ചുവെന്നത് യാഥാര്‍ത്ഥ്യമാണ്. സേവനത്തിനും, സ്നേഹത്തിനും മതരാഷ്ട്രീയ വിവേചനങ്ങളോ വേര്‍തിരിവുകളോ കാണിക്കാതെ പ്രവര്‍ത്തിക്കുന്ന കാരുണ്യ കേന്ദ്രങ്ങള്‍ സാമൂഹത്തിന് നല്‍കുന്ന സന്ദേശവും മറ്റൊന്നല്ല. എല്ലാ വേര്‍തിരിവുകള്‍ക്കുമപ്പുറം നമ്മളെല്ലാം പച്ചയായ മനനുഷ്യരാണെന്നും, വേദനയിലും ദുഖത്തിലും പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയേണ്ടവരാണെന്നുമുള്ള സന്ദേശമാണ്.

തീരെ ദരിദ്രരായ രോഗികള്‍ക്ക് തികച്ചും സൗജന്യമായിട്ടാണ് സി.എച്ച് മിക്ക സെന്ററുകളിലും സേവനം നല്‍കുന്നത്. രോഗികള്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കുമുള്ള ഭക്ഷണ വിതരണം എന്നിവയും സി എച്ച് സെന്ററുകളുടെ സവിശേഷതയാണ്.

കോഴിക്കോട് ജില്ലയില്‍ ചൂലൂര്‍ എം വി ആര്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിനോട് അനുബന്ധിച്ചും താമരശ്ശേരിയിലും സി എച്ച് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചൂലൂരിലെയും തിരുവന്തപുരത്തെയും സി.എച്ച് സെന്ററുകള്‍ക്ക് നേതൃത്വം നല്‍കുന്നത് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി കൂടിയായ ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബാണ്. തിരുവനന്തപുരം സി എച്ച് സെന്റര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍ സി സി) ചികിത്സക്കെത്തുന്ന കാന്‍സര്‍ രോഗികളുടെ വലിയ ആശ്രയമാണ്. വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്നുള്ളവരും സംഘടനാ പ്രതിനിധികളും തിരുവന്തപുരം സി.എച്ച് സെന്ററിന്റെ പ്രവര്‍ത്തനങ്ങളെ പരസ്യമായി തന്നെ അഭിനന്ദിക്കാറുണ്ട്. രോഗികള്‍ക്കും, കൂട്ടിരിപ്പുകാര്‍ക്കുമുള്ള താമസസൗകര്യം, ഭക്ഷണം എന്നിവ ഇവിടെ ലഭ്യമാക്കുന്നുണ്ട്. പ്രതിദിനം 250 പേര്‍ക്കുള്ള ഭക്ഷണ താമസ സൗകര്യമാണ് ഒരുക്കുന്നത്. ഭക്ഷണവും, വാര്‍ഡുകളിലെ താമസവും പൂര്‍ണ്ണമായും സൗജന്യമാണ്.

ലോകം കോവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നിന്നപ്പോള്‍ ഒറ്റപ്പെട്ട പോയ കിടപ്പ് രോഗികള്‍ക്കും പ്രവാസി കുടുംബങ്ങള്‍ക്കും മരുന്നുകള്‍ എത്തിക്കാന്‍ വലിയ പരിശ്രമമാണ് സി.എച്ച് സെന്ററുകള്‍ നടത്തിയിരുന്നു. കിടപ്പിലായ രോഗികളെ പരിചരിക്കുന്ന പാലിയേറ്റീവ് കെയര്‍ സംവിധാനം ആരംഭിക്കുന്നതും ഈ കാലത്താണ്.

ജാതി മത രാഷ്ട്രീയം നോക്കാതെ നിരവധിയാളുകളാണ് സി.എച്ച് സെന്ററിലേക്ക് സഹായമെത്തിക്കുന്നത്. സി.എച്ച് എന്ന ദാര്‍ശനികനായ നേതാവിന്റെ ജനകീയ മനസ്സും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ ദര്‍ശനവുമാണ് സി.എച്ച് സെന്ററുകള്‍ക്ക് വഴിയൊരുക്കിയതെന്ന് സമൂഹം മനസ്സിലാക്കുന്നു. ജീവിത കാലത്ത് സമുദായത്തിന്റെ വിദ്യഭ്യാസ പുരോഗതിക്കായിരുന്നു തന്റെ ദര്‍ശനങ്ങളും കര്‍മ്മങ്ങളും സി.എച്ച് വിനിയോഗിച്ചിരുന്നതെങ്കില്‍ അദ്ദേഹത്തിന്റെ വിയോഗ ശേഷം ആ ഓര്‍മ്മകള്‍ ഒരു സമൂഹത്തിന്റെ ജീവകാരുണ്യ ആതുര സേവന പ്രവര്‍ത്തനങ്ങളെ വഴി നടത്തുകയാണെന്ന് അഭിമാനത്തോടെ പറയാന്‍ സാധിക്കും.

 

kerala

ആര്‍എസ്എസ് രാജ്യത്തെ ബാധിച്ച അര്‍ബുദം; പറഞ്ഞതില്‍ നിന്ന് പിന്മാറില്ല, മാപ്പ് പറയില്ല; തുഷാര്‍ ഗാന്ധി

ആര്‍.എസ്.എസിനുമെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി ഗാന്ധിജിയുടെ കൊച്ചു മകന്‍ തുഷാര്‍ ഗാന്ധി

Published

on

ബിജെപിക്കും ആര്‍.എസ്.എസിനുമെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി ഗാന്ധിജിയുടെ കൊച്ചു മകന്‍ തുഷാര്‍ ഗാന്ധി. ബാപ്പുവിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച അര്‍ബുദമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ നിന്ന് പിന്മാറില്ലെന്നും ഒരുകാരണവശാലും മാപ്പ് പറയില്ലെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു

കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ ആര്‍.എസ്.എസ് വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് തുഷാര്‍ ഗാന്ധിയെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കേരളത്തില്‍ ഇങ്ങനെയൊരു സംഭവമുണ്ടായത് ഞെട്ടലുണ്ടാക്കിയെന്നും ഒരുകാരണവശാലും മാപ്പ് പറയില്ലെന്നും ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലെ കെ.പി.സി.സി. പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നൂറ് വര്‍ഷം മുമ്പ് വൈക്കം സത്യാഗ്രഹവേളയില്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍ ഗാന്ധിജി നട്ട മാവിന്‍ചുവട്ടിലായിരുന്നു ചടങ്ങ്.

Continue Reading

kerala

വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു

റോഡരികില്‍ രക്തം വാര്‍ന്നു കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്

Published

on

മലപ്പുറം തൃക്കലങ്ങോട് മരത്താണിയില്‍ ബൈക്ക് മറിഞ്ഞ് പ്രമുഖ വ്‌ലോഗര്‍ മരിച്ചു. വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല ഹംസയുടെ മകന്‍ ജുനൈദ് (32) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.20ഓടെയാണ് അപകടം.

മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. റോഡരികില്‍ രക്തം വാര്‍ന്നു കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. മാതാവ്: സൈറാബാനു, മകന്‍: മുഹമ്മദ് റെജല്‍.

Continue Reading

kerala

പുതിയ പൊലീസ് മേധാവി; എം.ആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെ ആറുപേര്‍ പട്ടികയില്‍

തൃശ്ശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളില്‍ അജിത് കുമാറിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു

Published

on

പുതിയ ഡിജിപിക്കായുള്ള പട്ടികയില്‍ എം.ആര്‍ അജിത് കുമാര്‍ ഉള്‍പ്പെടെ ആറുപേര്‍. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അയച്ച പട്ടികയിലാണ് എം ആര്‍ അജിത് കുമാറിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ് വിരമിക്കുന്ന ഒഴിവിലാണ് കേന്ദ്രത്തിന് പട്ടിക കൈമാറിയിരിക്കുന്നത്. നിരവധി വിവാദങ്ങളില്‍ ഉള്‍പ്പെട്ടിരിക്കെയാണ് നിലവിലെ ബറ്റാലിയന്‍ എഡിജിപി എം.ആര്‍ അജിത് കുമാറിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

റോഡ് സേഫ്റ്റി കമ്മീഷണര്‍ നിധിന്‍ അഗര്‍വാളാണ് പട്ടികയിലെ സീനിയര്‍. ഇന്റലിജന്‍സ് ബ്യൂറോ അഡീഷ്ണല്‍ ഡയറക്ടര്‍ റവാഡ ചന്ദ്രശേഖര്‍, വിജിലന്‍സ് മേധാവി യോഗേഷ് ഗുപ്ത, ക്രമസമാധന ചുമതലയുള്ള എഡിജിപി മനോജ് എബ്രഹാം, എസ്പിജി അഡീഷ്ണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത് എന്നിവരാണ് പട്ടികയിലുള്ളത്.

30 വര്‍ഷം ഐപിഎസ് സര്‍വീസ് പൂര്‍ത്തിയാക്കുന്നവരെയാണ് സംസ്ഥാന പൊലീസ് മേധാവിമാരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത്. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചിരുന്നു. തൃശ്ശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നീ വിഷയങ്ങളില്‍ അജിത് കുമാറിനെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

Continue Reading

Trending