Connect with us

kerala

കേരളത്തിൽനിന്ന് കേന്ദ്രം ടോൾ പിരിച്ചത് 1620 കോടി; തലശ്ശേരി– മാഹി ബൈപാസിൽ പിരിച്ചത് 1.33 കോടി

ദേശീയപാതയിൽ തലശ്ശേരി–മാഹി ബൈപാസിലെ ടോൾപ്ലാസയിൽനിന്നു പിരിച്ചത് 1.33 കോടി രൂപയാണ്.

Published

on

കേരളത്തിൽ നിന്ന് 5 വർഷംകൊണ്ട് കേന്ദ്രസർക്കാർ ടോൾ പിരിച്ചത് 1620 കോടി രൂപ. 2019-20 മുതൽ 2023-24 വരെയുള്ള കാലത്തെ കണക്കാണിത്. രാജ്യസഭയിൽ വി.ശിവദാസൻ എംപിക്ക് മന്ത്രി നിതിൻ ഗഡ്കരി നൽകിയ മറുപടിയിലാണ് കണക്കുകൾ. ദേശീയപാതയിൽ തലശ്ശേരി–മാഹി ബൈപാസിലെ ടോൾപ്ലാസയിൽനിന്നു പിരിച്ചത് 1.33 കോടി രൂപയാണ്.

5 വർഷംകൊണ്ടു കേരളത്തിലെ മറ്റു ടോൾപ്ലാസകളിൽനിന്ന് പിരിച്ചത്: കുമ്പളം ടോൾപ്ലാസ (79.2 കോടി രൂപ), പൊന്നാരിമംഗലം ടോൾപ്ലാസ (88.47 കോടി), കുരീപ്പുഴ ടോൾപ്ലാസ (14.75കോടി ), തിരുവല്ലം ടോൾപ്ലാസ (37.38 കോടി), പന്നിയങ്കര ടോൾപ്ലാസ (316.67 കോടി), പാലിയേക്കര ടോൾപ്ലാസ (689.38 കോടി ), പാമ്പംപള്ളം വാളയാർ ടോൾപ്ലാസ (393.72 കോടി).2023 – 24ൽ ദേശീയപാത അതോറിറ്റി വിവിധ ടോൾപ്ലാസകളിൽ നിന്നായി രാജ്യത്താകെ പിരിച്ചത് 54,811.13 കോടി രൂപയാണ്.

എല്ലാ വർഷവും 2.55% നിരക്കിൽ ടോൾ വർധിപ്പിക്കുന്നുണ്ട്. ഈ വർഷം നിരക്കുവർധന വഴി 1400 കോടി രൂപ കൂടുതലായി കിട്ടുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. ടോൾപ്ലാസകൾ വച്ച് ജനങ്ങളെ പിഴിയുന്ന കേന്ദ്രനടപടി അവസാനിപ്പിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

kerala

‘അമ്മക്കണ്ണുനീരിന്റെ മഹത്വം പരത്തിയ കലാകാരിയുമായിരുന്നു കവിയൂർ പൊന്നമ്മ’: ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി

Published

on

മനുഷ്യജീവിതത്തിൻ്റെ നിസ്തുലമായ വൈകാരികാടിസ്ഥാനവും മാനവസംസ്കാരത്തിന്റെ മഹാ സ്ഥാപനവുമായ മാതൃത്വത്തെ അതിൻ്റെ മഹിമയോടെയും തനിമയോടെയും ആവിഷ്കരിച്ച കലാപ്രക്രിയയുടെ ഉടമസ്ഥയും, മലയാളികളിൽ അമ്മക്കണ്ണുനീരിന്റെ മഹത്വം പരത്തിയ കലാകാരിയുമായിരുന്നു കവിയൂർ പൊന്നമ്മയെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി പറഞ്ഞു.

Continue Reading

kerala

നിപ: 20 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

രോഗലക്ഷണങ്ങളുമായി ഒരാള്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്

Published

on

നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (സെപ്റ്റംബര്‍ 20) പുറത്തു വന്ന 20 പേരുടെ സ്രവ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി മന്ത്രി വീണാ ജോര്‍ജ്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സമ്പര്‍ക്കപ്പട്ടികയില്‍ 267 പേരാണ് ഉൾപ്പെട്ടിട്ടുള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. 177 പേര്‍ പ്രൈമറി കോണ്‍ടാക്ട് പട്ടികയിലും 90 പേര്‍ സെക്കന്ററി കോണ്‍ടാക്ട് പട്ടികയിലുമാണ്. പ്രൈമറി പട്ടികയിലുള്ള 134 പേരാണ് ഹൈറിസ്‌ക് കാറ്റഗറിയിലുള്ളത്.

രോഗലക്ഷണങ്ങളുമായി ഒരാള്‍ ഇന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായിട്ടുണ്ട്. ഈ വ്യക്തി അടക്കം നാലു പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 28 പേര്‍ പെരിന്തല്‍മണ്ണ എം.ഇ.എസ് .മെഡിക്കല്‍ കോളേജ് ആശുപത്രിയിലും അഡ്മിറ്റായി ചികിത്സ തുടരുന്നുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് മികച്ച മാനസിക പിന്തുണയാണ് നല്‍കിവരുന്നത്. ഇന്ന് മൂന്നു പേര്‍ ഉള്‍പ്പെടെ 268 പേര്‍ക്ക് കോള്‍ സെന്റര്‍ വഴി മാനസിക പിന്തുണ നല്‍കി.

സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ബംഗളൂരുവില്‍ ക്വാറന്റയിനില്‍ കഴിയുന്ന, നിപ ബാധിച്ച് മരണപ്പെട്ട 24 കാരന്റെ സഹപാഠികള്‍ക്ക് സര്‍വ്വകലാശാല പരീക്ഷ എഴുതാനുള്ള സൗകര്യം ഏര്‍പ്പെടുത്തി നല്‍കാന്‍ കഴിഞ്ഞതായും മന്ത്രി യോഗത്തില്‍ അറിയിച്ചു. സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതര്‍ കര്‍ണാടക ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടാണ് ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള തടസ്സം പരിഹരിച്ചത്. വൈകീട്ട് മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തില്‍ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ നമദേവ് കോബര്‍ഗഡെ, ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥ്, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ റീന, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍ രേണുക, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

kerala

അജിത് കുമാറിനെതിരെ കേസെടുക്കാതെ വിജിലൻസ് പ്രാഥമികാന്വേഷണം; ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്

സസ്‌പെന്‍ഷനിലുള്ള മുന്‍ എസ്പി സുജിത്ദാസിനെതിരെയും അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

Published

on

തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ ചുമതല തിരുവനന്തപുരം യൂണിറ്റ് ഒന്നിന്. എസ്പി ജോണിക്കുട്ടിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.

സംസ്ഥാനമൊട്ടാകെ അന്വേഷണ പരിധിയിൽ വരുന്നതാണ് യൂണിറ്റ് ഒന്ന്. പി വി അൻവർ എംഎൽഎ നൽകിയ പരാതിയിലെ അഞ്ചു ആരോപണങ്ങളാണ് അന്വേഷണപരിധിയിൽ പ്രധാനമായും വരുന്നത്. ഇത് മലപ്പുറം, തിരുവനന്തപുരം അടക്കമുള്ള ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണ്.

അനധികൃത സ്വത്ത് സമ്പാദനം, കോടികള്‍ ചെലവഴിച്ച് വീട് നിര്‍മാണം. കള്ളക്കടത്ത് സ്വര്‍ണം പിടിക്കുന്നതിലെ തട്ടിപ്പ്, കേസ് ഒതുക്കിയതിനു വന്‍തുക കൈക്കൂലി കൈപ്പറ്റി തുടങ്ങിയ ആരോപണങ്ങളിലാണ് അജിത്തിനെതിരെ അന്വേഷണം. സസ്‌പെന്‍ഷനിലുള്ള മുന്‍ എസ്പി സുജിത്ദാസിനെതിരെയും അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെയുള്ള ആരോപണങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

 

Continue Reading

Trending