Connect with us

Video Stories

ഫെഡറല്‍ സംവിധാനം തകര്‍ക്കുന്ന കേന്ദ്രം

ഇന്ത്യയുടെ ഫെഡറല്‍ സംവിധാനമെന്ന ഭരണ ഘടനയുടെ ആത്മാവിന് നിരക്കാത്ത സമീപനങ്ങളാണ് കുറച്ച് കാലമായി കേന്ദ്രത്തില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്തതോ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായതോ ആയ സംസ്ഥാനങ്ങളെ അവഗണിക്കുകയോ അവയുടെ സ്വയം പര്യാപ്തതയെ തകര്‍ക്കുകയോ ചെയ്യുന്ന നീക്കങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്.

Published

on

ഹബീബ് റഹ്മാന്‍

ഇന്ത്യയുടെ ഫെഡറല്‍ സംവിധാനമെന്ന ഭരണ ഘടനയുടെ ആത്മാവിന് നിരക്കാത്ത സമീപനങ്ങളാണ് കുറച്ച് കാലമായി കേന്ദ്രത്തില്‍ നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. തങ്ങള്‍ക്കിഷ്ടമില്ലാത്തതോ തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായതോ ആയ സംസ്ഥാനങ്ങളെ അവഗണിക്കുകയോ അവയുടെ സ്വയം പര്യാപ്തതയെ തകര്‍ക്കുകയോ ചെയ്യുന്ന നീക്കങ്ങള്‍ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. അതിന്റെ ഏറ്റവും ഒടുവിലത്തെ തെളിഞ്ഞ ഉദാഹരണമാണ് കഴിഞ്ഞ ദിവസമവതരിപ്പിച്ച കേന്ദ്ര ബജറ്റ്. ഇന്ത്യ എന്ന ഫെഡറല്‍ രാജ്യ വ്യവസ്ഥയെ തുരങ്കംവെക്കുന്ന ഇത്തരം സമീപനങ്ങള്‍ രാജ്യത്തിന്റെ ഒറ്റക്കെട്ടായ പുരോഗതിയിലും വികസനത്തിലും ഉണ്ടാക്കുന്ന തളര്‍ച്ച അതിഗുരുതരമായിരിക്കുമെന്ന് മാത്രമല്ല, രാജ്യത്ത് വിഘടനവാദികളും ശിഥിലീകരണ ശക്തികളും തഴച്ചുവളരാന്‍ കാരണമാവുകയും ചെയ്യും.
യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ സമ്പത്ത് തുല്യമായും അര്‍ഹമായും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും വീതിച്ചുകൊടുക്കുക എന്നതാണ് ബജറ്റിന്റെ കാതല്‍. അഥവാ ഒരു രാജ്യമെന്ന നിലക്ക് എല്ലാവര്‍ക്കും ഒരേപോലെ വളരാനും വികസിക്കാനും സാഹചര്യമൊരുക്കുക. പക്ഷേ ഇത് അപൂര്‍വമായി മാത്രമേ സംഭവിക്കുന്നുള്ളൂ. മാത്രമല്ല, ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഇത് കൂടുതല്‍ രൂക്ഷമായിരിക്കുന്നു എന്ന് പറയാതെ വയ്യ. ഇപ്രാവശ്യത്തെ ബജറ്റില്‍ മുഖ്യ പങ്കും നീക്കിവച്ചിരിക്കുന്നത് ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ത്രിപുര, ബീഹാര്‍, മധ്യപ്രദേശ്, കര്‍ണാടക തുടങ്ങിയ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളാക്കാണ്. കേന്ദ്ര നികുതികളുടെയും തീരുവകളുടെയും ഏകദേശം 18 ശതമാനം ഓഹരികള്‍ അഥവാ 1,83,237.59 കോടി രൂപ ഉത്തര്‍പ്രദേശിന് ലഭിച്ചപ്പോള്‍ 1,02,737 കോടി രൂപ ലഭിച്ച ബീഹാറിനാണ് ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഓഹരി. കര്‍ണാടകക്ക് തിരഞ്ഞെടുപ്പ് സമ്മാനമായി അപ്പര്‍ ഭദ്ര ജലസേചന പദ്ധതിക്ക് മാത്രം 5300 കോടി രൂപ നീക്കിവെച്ചിരിക്കുന്നു.

ഫെഡറലിസത്തില്‍ അനിവാര്യമാണ് പ്രാദേശിക സംതുലനമെങ്കിലും കേന്ദ്ര ഭരണകൂടം ഇക്കാര്യം തീരെ പരിഗണിക്കാറില്ല. സംസ്ഥാനത്തെ ഭരണകക്ഷിയുടെ സ്വഭാവം, സംസ്ഥാന തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യം തുടങ്ങി കക്ഷിരാഷ്ട്രീയ സങ്കുചിത താല്‍പര്യങ്ങളാണ് സംസ്ഥാങ്ങള്‍ക്ക് പദ്ധതികളും ധനസഹായങ്ങളും അനുവദിക്കുന്നതില്‍ കേന്ദ്രം അനുവര്‍ത്തിച്ചുവരുന്ന മാനദണ്ഡങ്ങള്‍. സംസ്ഥാന തിരഞ്ഞെടുപ്പ് ലാക്കാക്കിയാണല്ലോ ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ മേഘാലയക്കും ത്രിപുരക്കും കര്‍ണാടകക്കും വാരിക്കോരി നല്‍കിയത്. കര്‍ണാടകക്ക് വരള്‍ച്ചയുടെ പേരില്‍ 5300 കോടി രൂപ സഹായധനം അനുവദിച്ച കേന്ദ്രം കേരളം മഹാ പ്രളയത്തെ അഭിമുഖീകരിച്ചപ്പോള്‍ അര്‍ഹമായ സഹായധനം അനുവദിച്ചില്ലെന്ന് മാത്രല്ല, പുറത്ത്‌നിന്നുള്ള സഹായങ്ങള്‍ക്ക് അള്ളുവെക്കുകയും ചെയ്തു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ബജറ്റ് വിഹിതത്തിനുപുറമെയും പലപ്പോഴായി പദ്ധതികളും സഹായങ്ങളും അനുവദിക്കുമ്പോള്‍, ഇതര കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക്‌നേരെ പുറംതിരിഞ്ഞുനില്‍ക്കുക മാത്രമല്ല, അവരുടെ അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കുകയും ചെയ്യുന്നു. എന്തിനധികം പ്രളയകാലത്തെ കേരളത്തിനനുവദിച്ച ദുരിതാശ്വാസ അരിക്ക് പോലും കേന്ദ്രം കണക്ക് ചോദിച്ചിരിക്കുകയാണ്. നികുതി, പദ്ധതി നടത്തിപ്പ്, ക്രമസമാധാനം, വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങളിലെല്ലാം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങളും അവകാശങ്ങളും പതിയപ്പതിയേ ഇല്ലാതാക്കുകയാണ് കേന്ദ്രം. അഥവാ വികേന്ദ്രീകരണത്തിലൂടെ വിഭവങ്ങള്‍ സംസ്ഥാനങ്ങളുമായി പങ്കുവെക്കണമെന്ന ഭരണഘടനാനിബന്ധന പോലും അട്ടിമറിക്കപ്പെടുന്നു എന്നുസാരം.

കേരളത്തെ സംബന്ധിച്ചിടത്തോളം പത്താം ധനകാര്യ കമ്മീഷന്റെ സമയത്ത് കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന 3.875 ശതമാനം വിഹിതം 15ാം ധനകാര്യ കമ്മീഷന്റെ സമയമായപ്പോള്‍ 1.925 ശതമാനമായി കുറഞ്ഞു. അഥവാ ഏകദേശം 10000 കോടി രൂപയുടെ വെട്ടിക്കുറവാണ് കേരള വിഹിതത്തില്‍ ഉണ്ടായിരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം ബജറ്റ് വട്ടപ്പൂജ്യമാണ്. ഇത്രമാത്രം അവഗണിക്കപ്പെട്ട ബജറ്റ് അപൂര്‍വമായിരിക്കാം. കേരളത്തിന്റെ ഒരു ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല. വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്ന എയിംസ് പോലും അവഗണിക്കപ്പെട്ടു. ജി.എസ്.ടിയുടെ വിഹിതം കൂട്ടല്‍, ജി.എസ്.ടി നഷ്ടപരിഹാരം നീട്ടല്‍, ശബരി പാത, പ്രവാസി പാക്കേജ്, തൊഴിലുറപ്പ് പദ്ധതിയിലെ തൊഴില്‍ ദിനങ്ങളുടെ വര്‍ധന, സില്‍വര്‍ ലൈന്‍ പദ്ധതി എന്നിവയൊന്നും ബജറ്റില്‍ വന്നതേയില്ല. റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആകട്ടെ നിന്നുപോയ ട്രെയിനുകള്‍ പുനരാരംഭിക്കുന്നതിനെക്കുറിച്ച് പോലും സൂചനയില്ല. എന്നിട്ടല്ലേ പുതിയ ട്രെയിനുകള്‍.

വരുന്ന സാമ്പത്തികവര്‍ഷം 19662.88 കോടി രൂപയാണ് നികുതി വിഹിതമായി കേരളത്തിന് ലഭിക്കുക. എന്നാല്‍ കേരളത്തില്‍നിന്ന് 6293.42 കോടി രൂപ കോര്‍പറേറ്റ് നികുതിയായും 6122.64 കോടി ആദായനികുതി ആയും 6358.05 കോടി കേന്ദ്ര ജി.എസ്.ടി ആയും 623.74 കോടി കസ്റ്റംസ് തീരുവയായും 261.24 കോടി യൂണിയന്‍ എക്‌സൈസ് തീരുവയായും പിരിച്ചെടുക്കാന്‍ ലക്ഷ്യമെടുന്നുവെന്ന് ധനമന്ത്രി വ്യക്തമാക്കുകയുണ്ടായി.

എന്നാല്‍ ബജറ്റില്‍ വകയിരുത്തിയത് പൊതു മേഖല സ്ഥാപനമായ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് 14.74 കോടിയും കൊച്ചിന്‍ കപ്പല്‍ ശാലക്ക് 300 കോടിയും മാത്രമാണ്. കഴിഞ്ഞബജറ്റില്‍ ഇത് യഥാക്രമം 23.86 കോടിയും 400 കോടിയുമായിരുന്നു എന്നോര്‍ക്കണം. പുറമേ സുഗന്ധവ്യഞ്ജന ബോര്‍ഡിന് 115.50 കോടി രൂപയും തിരുവനന്തപുരം എച്ച്.എല്‍.എല്‍ ലൈഫ് കെയറിന് 17.85 കോടി രൂപയും തിരുവനന്തപുരം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്റ് ടെക്‌നോളജിക്ക് 122 കോടിയും തിരുവനന്തപുരം സിഡാക്കിന് 270 കോടിയും മാത്രമാണ് വകയിരുത്തിയിരിക്കുന്നത്. പറഞ്ഞത് അത്രയും തെക്കുഭാഗത്തുള്ള സ്ഥാപനങ്ങളാണ്. ഇന്ത്യക്കും കേരളത്തിനും വിദേശ നാണ്യം നേടിത്തരുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികളെ സന്തോഷിപ്പിക്കാനെങ്കിലും മലബാറിലെ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ പേരെങ്കിലും പരാമര്‍ശിക്കാമായിരുന്നു. മലബാര്‍ ഇന്ത്യക്കും കേരളത്തിനും പുറത്തുള്ള സ്ഥലമായതിനാലാകാം പേര് പോലും പരാമര്‍ശിക്കപ്പെടാതെ പോയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

പെരിയ ഇരട്ടക്കൊലപാതക കേസ്; വിധി ഈ മാസം 28ന്

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി

Published

on

എറണാകുളം: പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിലെ വിധി ഈ മാസം 28ന്. എറണാകുളം സിബിഐ കോടതിയാണ് വിധി പറയുന്നത്.

2019 ഫെബ്രുവരി 17നാണ് കല്യാട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവത്തകരായിരുന്ന കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് 14 പേരെ പ്രതിചേര്‍ത്ത കേസില്‍ സിബിഐ പത്ത് പ്രതികളെക്കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.

സിപിഎം പെരിയ ഏരിയ സെക്രട്ടറിയായിരുന്ന എ. പീതംബരനാണ് കേസിലെ ഒന്നാം പ്രതി. 24 പ്രതികളാണ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിട്ടുള്ളത്. നിരവധി പ്രാദേശിക നേതാക്കളും പ്രതികളാണ്. ഒന്നാംപ്രതി പീതാംബരനടക്കം 11 പ്രതികള്‍ അഞ്ചര വര്‍ഷത്തിലേറെയായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

Continue Reading

Video Stories

ലൈംഗികാതിക്രമക്കേസ്; മുകേഷ് എംഎല്‍എക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

നടന്‍ ഇടവേള ബാബുവിനും എതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Published

on

തിരുവനന്തപുരം: ലൈംഗികാതിക്രമക്കേസില്‍ മുകേഷ് എംഎല്‍എക്കും നടന്‍ ഇടവേള ബാബുവിനും എതിരെ കുറ്റപത്രം സമര്‍പ്പിച്ചു. തൃശ്ശൂര്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ലൈംഗികാതിക്രമ കേസിലാണ് മുകേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇടവേള ബാബുവനെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മുപ്പത് സാക്ഷികളാണ് മുകേഷിനെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്ളത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുകേഷിനെതിരെ നടി ലൈംഗികാരോപണം ഉന്നയിച്ചത്. ആലുവ സ്വദേശിയായ യുവതിയുടെ പരാതിയില്‍ എറണാകുളം മരട് പൊലീസ് സ്റ്റേഷനിലും മുകേഷിനെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചുവെന്നാണ് ഇടവേള ബാബുവിനെതിരായ പരാതി. ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിരുന്നു.

Continue Reading

Video Stories

ലൈസന്‍സ് ലഭിക്കാന്‍ ‘ഇമ്മിണി വിയര്‍ക്കും’, പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്താന്‍ എംവിഡി

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും

Published

on

കൊച്ചി: അടുത്ത വര്‍ഷം മുതല്‍ ഡ്രൈവിങ് ലൈസസന്‍സ് ലഭിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. റോഡപകടങ്ങള്‍ കുറയ്ക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് പുതിയ ഡ്രൈവര്‍മാര്‍ക്ക് രണ്ടുവര്‍ഷത്തെ പ്രൊബേഷന്‍ കാലയളവ് ഏര്‍പ്പെടുത്തും. ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ ഡ്രൈവിങ് ലൈസന്‍സ് റദ്ദ് ചെയ്യും. പിന്നീട് ആദ്യം മുതല്‍ ലേണേഴ്സ് മുതല്‍ ലൈസന്‍സ് ലഭിക്കാന്‍ മുഴുവന്‍ പ്രക്രിയയും നടത്തേണ്ടി വരും.

സംസ്ഥാനത്തെ റോഡ് അപകടങ്ങളില്‍ 70 ശതമാനവും ലൈസന്‍സ് ലഭിച്ചതിന്റെ ആദ്യമൂന്ന് വര്‍ഷങ്ങളിലാണ് സംഭവിക്കുന്നതെന്നു പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ നടപടി.

ഒന്നിലധികം തവണ ഗതാഗത കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെട്ടാല്‍ പിഴ ചുമത്തുന്നതിന് പുറമേ നെഗറ്റീവ് പോയിന്റുകള്‍ ലഭിക്കും. പുതിയ ലൈസന്‍സ് ഉടമകളെ പോയിന്റ് അടിസ്ഥാനമാക്കിയുള്ള സംവിധാനത്തിലൂടെ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. സിഗ്നല്‍ മറികടക്കുകയോ സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കുകയോ പോലുള്ള ഗതാഗത കുറ്റകൃത്യത്തിന് പിടിക്കപ്പെട്ടാല്‍, പുതിയ ലൈസന്‍സ് ഉടമയ്ക്ക് രണ്ട് നെഗറ്റീവ് പോയിന്റുകള്‍ നല്‍കും. ആറ് തവണ നെഗറ്റീവ് പോയിന്റ് ലഭിച്ചാല്‍ അവരുടെ ലൈസന്‍സ് റദ്ദാക്കും. തുടര്‍ന്ന് ലേണേഴ്‌സ് ലൈസന്‍സില്‍ തുടങ്ങി മുഴുവന്‍ പ്രക്രിയയും അവര്‍ വീണ്ടും നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നല്‍കുന്ന നെഗറ്റീവ് പോയിന്റുകള്‍ വര്‍ധിക്കും. ലേണേഴ്‌സ് ലൈസന്‍സിന്റെ കാര്യത്തില്‍, പുതിയ ലൈസന്‍സുള്ളവര്‍ പ്രൊബേഷന്‍ കാലയളവിന്റെ ഒന്നും രണ്ടും വര്‍ഷങ്ങളില്‍ അവരുടെ വാഹനങ്ങള്‍ക്ക് പ്രൊബേഷന്‍ ഒന്നാം വര്‍ഷമെന്നും പ്രൊബേഷന്‍ രണ്ടാം വര്‍ഷമെന്നും കാലയളവ് ഏര്‍പ്പെടുത്തും.

അപകടങ്ങളോ ഗതാഗത നിയമലംഘനങ്ങളോ ഇല്ലാതെ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ പുതിയ ലൈസന്‍സ് ലഭിച്ചവര്‍ക്ക് ആറ് പോയിന്റുകള്‍ ലഭിക്കും, ’12 പോയിന്റുകള്‍ കൂടി നേടിയാല്‍ അവര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ഈ നിയമം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending