Connect with us

india

അലന്‍ വാക്കര്‍ സംഗീത പരിപാടിക്കിടെ മൊബൈല്‍ മോഷണം; പ്രതികളെ അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ദരിയാ ഗഞ്ചില്‍ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്.

Published

on

കൊച്ചിയില്‍ നടന്ന അലന്‍ വാക്കര്‍ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണ്‍ കവര്‍ച്ച നടത്തിയ പ്രതികളെ ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത വന്നു. ദരിയാ ഗഞ്ചില്‍ നിന്നാണ് പ്രതികളെ പോലീസ് പിടികൂടിയത്. മോഷ്ടിച്ച മൊബൈല്‍ ഫോണുകള്‍ കുട്ടികള്‍ ഉപയോഗിക്കുന്ന തരം ബാഗില്‍ നിന്നാണ് പൊലീസ് കണ്ടെതുത്തത്.

കൊച്ചിയില്‍ നടന്ന അലന്‍ വാക്കര്‍ സംഗീത പരിപാടിക്കിടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയിരുന്നു. കവര്‍ച്ച നടത്തിയ മുഖ്യപ്രതികളെ പോലീസ് ഡല്‍ഹിയില്‍ എത്തി പിടികൂടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കേസിലെ മുഖ്യപ്രതിയായ അത്തീഖ് ഉര്‍ റഹ്മാന്റെ വീട്ടിലായിരുന്നു പ്രതികള്‍ ഒളിച്ചിരുന്നത്. പോലീസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി കട്ടിലിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് വസീം മുഹമ്മദ് ഒളിച്ചിരുന്നത്.

കേസില്‍ മുംബൈയില്‍ നിന്ന് അറസ്റ്റിലായ രണ്ട് പ്രതികളെയും അടുത്തദിവസം കൊച്ചിയിലെത്തിക്കും. കേസില്‍ നാല് പ്രതികള്‍ക്ക് വേണ്ടി മുംബൈ പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടരുന്നതായി പോലീസ് അറിയിച്ചു. ഡല്‍ഹിയിലെ 4 അംഗസംഘവും മുംബൈയില്‍ നിന്നുള്ള 4 അംഗ സംഘവുമാണ് കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം

പതിനാറുകാരനായ വിദ്യാര്‍ത്ഥിക്കാണ് മുതിര്‍ന്ന വിദ്യാര്‍ഥി സംഘങ്ങളുടെ മര്‍ദനമേറ്റത്.

Published

on

ഉത്തര്‍പ്രദേശില്‍ കാണ്‍പൂരില്‍ ജയ് ശ്രീറാം വിളിക്കാനാവശ്യപ്പെട്ട് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം. പതിനാറുകാരനായ വിദ്യാര്‍ത്ഥിക്കാണ് മുതിര്‍ന്ന വിദ്യാര്‍ഥി സംഘങ്ങളുടെ മര്‍ദനമേറ്റത്. തുടര്‍ന്ന് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു.

സംഭവത്തില്‍ ഭാരതീയ ന്യായ് സംഹിത, പട്ടികജാതി- വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം എന്നിവ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

ബി.ആര്‍ അംബേദ്കറുടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസ് കണ്ടതിനു പിന്നാലെയാണ് ദലിത് വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിയെ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ മര്‍ദിച്ചതെന്ന് ഘതംപൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ രഞ്ജീത് കുമാര്‍ പറഞ്ഞു.

തുടര്‍ന്ന് ‘ജയ് ശ്രീറാം’ വിളിക്കാന്‍ നിര്‍ബന്ധിച്ചു. ഇതിന്റെ വീഡിയോ അക്രമികള്‍ തന്നെ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തുവെന്നും എസിപി പറഞ്ഞു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

 

Continue Reading

india

ഡല്‍ഹി സിആര്‍പിഎഫ് സ്‌കൂളിന് സമീപം സ്‌ഫോടനം: ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന

സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള സംഘടനയുടെ ടെലഗ്രാം ഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നു.

Published

on

ഡല്‍ഹി രോഹിണിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഖലിസ്ഥാന്‍ സംഘടന. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ടുള്ള സംഘടനയുടെ ടെലഗ്രാം ഗ്രൂപ്പിലെ സ്‌ക്രീന്‍ ഷോട്ട് പുറത്തുവന്നു. ജസ്റ്റിസ് ലീഗ് ഇന്ത്യ എന്നാണ് ടെലഗ്രാം പോസ്റ്റിലുള്ളത്. ഇതിന് പിന്നാലെ സ്‌ഫോടനത്തിലെ ഖലിസ്ഥാന്‍ ബന്ധം പൊലീസ് പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ ദിവസമാണ് സ്‌കൂളിന് സമീപം സ്‌ഫോടനമുണ്ടായത്. പൊലീസ് സംഘം നടത്തിയ പരിശോധനയില്‍ സ്‌കൂളിന്റെ മതിലിന് കേടുപാടുകള്‍ സംഭവിച്ചതായി കണ്ടെത്തി. സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. രാവിലെ 7.45ഓടെയായിരുന്നു സംഭവം.

വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകായണ്.

 

Continue Reading

india

മദ്രസകള്‍ പൂട്ടേണ്ട; ബാലാവകാശ കമ്മീഷന്‍ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു

മദ്രസകള്‍ അടച്ചുപൂട്ടണമെന്നും മദ്‌റസ ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നിര്‍ത്തണമെന്നുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.

Published

on

മദ്രസകള്‍ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. സംസ്ഥാന സര്‍ക്കാരുകള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മദ്രസകള്‍ അടച്ചുപൂട്ടണമെന്നും മദ്‌റസ ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നിര്‍ത്തണമെന്നുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ ഉത്തരവാണ് സുപ്രിംകോടതി സ്റ്റേ ചെയ്തത്.

ഈ നിര്‍ദേശവുമായി ദേശീയ ബാലാവകാശ കമീഷന്‍ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ തുടര്‍നടപടിയെടുക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇതിനെ തുടര്‍ന്ന് യു.പി, ത്രിപുര സര്‍ക്കാറുകള്‍ സ്വീകരിച്ച നടപടികളും സുപ്രീംകോടതി സ്റ്റേ ചെയ്തു.

 

 

 

 

 

Continue Reading

Trending