Connect with us

main stories

ലൈഫ് മിഷന്‍ സിഇഒ യു.വി ജോസിനെ സിബിഐ ചോദ്യം ചെയ്യുന്നു

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നാല് കോടിയിലേറെ രൂപയുടെ ഇടപാട് നടന്നതായാണ് ആരോപണം.

Published

on

കൊച്ചി: ലൈഫ് മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിനായി സിഇഒ യു.വി ജോസും രണ്ട് ഉദ്യോഗസ്ഥരും സിബിഐ ഓഫീസിലെത്തി. വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറിയും എത്തിയിട്ടുണ്ട്. നേരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് യു.വി ജോസിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ റെഡ് ക്രസന്റുമായി സംസ്ഥാന സര്‍ക്കാരിനായി കരാറില്‍ ഒപ്പിട്ടത് യു.വി.ജോസായിരുന്നു. ഈ കരാറുമായി ബന്ധപ്പെട്ട രേഖകള്‍ പലതും കൃത്യമല്ലെന്ന ആക്ഷേപവും വിവിധ കോണുകളില്‍നിന്ന് ഉയര്‍ന്നിരുന്നു. നാലു കോടിയിലേറെ രൂപയുടെ കമ്മിഷന്‍ ഇടപാട് പദ്ധതിയില്‍ നടന്നതായുള്ള ആരോപണങ്ങളും ഉയര്‍ന്നിരുന്നു.

ലൈഫ് മിഷനും യൂണിടാക്കും തമ്മിലുള്ള ധാരണ കരാര്‍, പദ്ധതിക്കായി റവന്യൂ ഭൂമി ലൈഫ് മിഷന്‍ യൂണിടാക്കിന് കൈമാറിയതിന്റെ രേഖകള്‍, ലൈഫ് പദ്ധതിയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ഫ്ളാറ്റുകള്‍, ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകള്‍ തുടങ്ങിയവയാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.

 

india

ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍

ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.

Published

on

നെയ്യാറ്റിന്‍കരയില്‍ ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍. ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം. ചടങ്ങില്‍ സംസാരിച്ച തുഷാര്‍ ഗാന്ധി ബിജെപിയെയും ആര്‍എസ്സിനെയും വിമര്‍ശിച്ചു. ആര്‍എസ്എസും ബിജെപിയും രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ചിരിക്കുന്ന ക്യാന്‍സര്‍ എന്ന പരാമര്‍ശമാണ് പ്രകോപനത്തിനിടയാക്കിയത്. പരിപാടിക്ക് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതിഷേധം. നിലപാടില്‍ മാറ്റമില്ല എന്ന് അറിയിച്ചാണ് തുഷാര്‍ ഗാന്ധി മടങ്ങിയത്. ഗാന്ധിജിക്ക് ജയ് വിളിച്ചും തുഷാര്‍ ഗാന്ധി തിരികെ പ്രതിരോധിച്ചു.

നിലപാടില്‍ മാറ്റമില്ലെന്നു പറഞ്ഞ് ഗാന്ധിജിക്ക് ജയ് എന്നും ആര്‍.എസ്.എസ് മൂര്‍ദാബാദ് എന്നും വിളിച്ച് തുഷാര്‍ ഗാന്ധി മടങ്ങി.

Continue Reading

kerala

കെ.സി വേണുഗോപാലിനെതിരായ പരാമര്‍ശം: ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ടത്തിന് കേസെടുക്കാന്‍ കോടതി ഉത്തരവ്

ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഷാനാ ബീഗമാണ് ഉത്തരവിട്ടത്.

Published

on

പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് കെ.സി വേണുഗോപാലിനെതിരായ പരാമര്‍ശത്തില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ മാനനഷ്ട കേസെടുക്കാന്‍ കോടതി ഉത്തരവ്. ആലപ്പുഴ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഷാനാ ബീഗമാണ് ഉത്തരവിട്ടത്. എഐസിസി ജനറല്‍ സെക്രട്ടറിയും എം.പിയുമായ കെ.സി വേണുഗോപാലിന്റെ ഹരജിയിലാണ് ഉത്തരവ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് അപകീര്‍ത്തിപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ ശോഭാ സുരേന്ദ്രന്‍ ഒരു മാധ്യമത്തിന് അഭിമുഖം നല്‍കി എന്നാണ് കെ.സി വേണുഗോപാലിന്റെ പരാതി. ഇക്കാര്യമുന്നയിച്ച് മാനനഷ്ടക്കേസുമായി കോടതിയെ സമീപിക്കുകയായിരുന്നു കെ.സി വേണുഗോപാല്‍.

പൊതുസമൂഹത്തില്‍ വ്യക്തിഹത്യ നടത്താനും ആശയക്കുഴപ്പം സൃഷ്ടിക്കാനും ശോഭാ സുരേന്ദ്രന്‍ ബോധപൂര്‍വം ശ്രമിച്ചെന്നും പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയണമെന്നുമാവശ്യപ്പെട്ട് കെ.സി വേണുഗോപാല്‍ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ നിശ്ചിത ദിവസത്തിനുള്ളില്‍ മാപ്പ് പറയാന്‍ തയാറാവാതിരുന്നതോടെയാണ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വേണുഗോപാല്‍ ഹരജി ഫയല്‍ ചെയ്തത്. ഇത് പരിഗണിച്ചാണ് കേസെടുക്കാന്‍ ഇപ്പോള്‍ കോടതി ഉത്തരവിട്ടത്.

ഒരുവിധ തെളിവിന്റെയും പിന്‍ബലമില്ലാതെ ശോഭാ സുരേന്ദ്രന്‍ തുടര്‍ച്ചയായി കെ.സി വേണുഗോപാലിനെതിരെ ആരോപണം ഉന്നയിച്ചതിനെതിരായാണ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. സംഭവത്തില്‍ നേരത്തെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ ശോഭയ്ക്കെതിരെ വേണുഗോപാല്‍ പരാതിയും നല്‍കിയിരുന്നു.

Continue Reading

kerala

രാജ്യത്തിന്റെ വിദ്യാഭ്യാസ നയം നിശ്ചയിക്കുന്നത് നാഗ്പൂരില്‍നിന്ന്; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അബ്ദുല്‍ വഹാബ് എംപി

രാജ്യസഭയില്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

രാജ്യത്തിന്റെ വിദ്യാഭ്യാസ നയം നിശ്ചയിക്കുന്നത് നാഗ്പൂരില്‍നിന്നാണ് എന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഈയിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി. രാജ്യസഭയില്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025ലെ യു.ജി.സി ചട്ടങ്ങളും ഗോഡ്സെയെ പുകഴ്ത്തിയ അധ്യാപികക്ക് കാലിക്കറ്റ് എന്‍.ഐ.ടിയില്‍ സ്ഥാനക്കയറ്റം നല്‍കിയതുമെല്ലാം അടിവരയിടുന്നത് വിദ്യാഭ്യാസ നയത്തിലെ അപാകതകളാണ്. കാഴിക്കോട് എന്‍ഐടിയിലെ ആശങ്കാജനകമായ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്കുകളും, വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതകളും അദ്ദേഹം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 540 വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോയി. രണ്ട് വര്‍ഷത്തിനിടെ 3 ആത്മഹത്യകള്‍ നടന്നു. ഇതിന്റെ അടിസ്ഥാന കാരണങ്ങള്‍ അന്വേഷിക്കുന്നതിനും പ്രതിരോധ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനുമായി അന്വേഷണ സമിതി രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യുജിസിയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും വിദ്യാര്‍ത്ഥികള്‍, പ്രൊഫസര്‍മാര്‍, മറ്റ് അക്കാദമിക് സമൂഹങ്ങള്‍ എന്നിവര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പിനെ നേരിടുകയാണ്. ഈ ചട്ടം എത്രയും വേഗം പിന്‍വലിക്കണമെന്ന് അദ്ദേഹം സഭയില്‍ ആവശ്യപ്പെട്ടു. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ നല്‍കുന്ന തുച്ഛമായ 8000 രൂപ നോണ്‍-നെറ്റ് ഫെലോഷിപ്പ് തൊഴിലുറപ്പു പദ്ധതി ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. നോണ്‍-നെറ്റ് ഫെലോഷിപ്പ് തുക കേന്ദ്ര സര്‍ക്കാര്‍ 8,000 ല്‍ നിന്ന് ഏറ്റവും കുറഞ്ഞത് 20,000 ആയി വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം മൗലാന ആസാദ് എന്ന പേരാണോ സ്‌കോളര്‍ഷിപ്പ് പിന്‍വലിക്കാന്‍ കാരണമെന്ന് ചോദിച്ചു. ഏതെങ്കിലും പിഎം പ്രോജക്ടിലേക്ക് പേര് മാറ്റാം, പക്ഷേ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു.

 

Continue Reading

Trending