Connect with us

kerala

കേസുകള്‍ വര്‍ധിക്കുന്നു; കേരളത്തില്‍ ഇന്ന് 13,468 പേര്‍ക്ക് കോവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,796 സാമ്പിളുകളാണ് പരിശോധിച്ചത്.

Published

on

കേരളത്തില്‍ 13,468 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3404, എറണാകുളം 2394, കോഴിക്കോട് 1274, തൃശൂര്‍ 1067, കോട്ടയം 913, കണ്ണൂര്‍ 683, കൊല്ലം 678, മലപ്പുറം 589, ആലപ്പുഴ 586, പത്തനംതിട്ട 581, പാലക്കാട് 553, ഇടുക്കി 316, വയനാട് 244, കാസര്‍ഗോഡ് 186 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,796 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,57,292 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,53,994 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3298 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 461 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ 13,468 കോവിഡ് കേസുകളില്‍, 2.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 21 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 96 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,369 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 120 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,553 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 691 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 3252 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 412, കൊല്ലം 126, പത്തനംതിട്ട 156, ആലപ്പുഴ 90, കോട്ടയം 391, ഇടുക്കി 169, എറണാകുളം 921, തൃശൂര്‍ 145, പാലക്കാട് 57, മലപ്പുറം 117, കോഴിക്കോട് 271, വയനാട് 71, കണ്ണൂര്‍ 268, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 64,529 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,11,014 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു, ഇത് മന്‍മോഹന്‍ സിങിനോടുള്ള അനാദരവ്; വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ സിയാലിന്റെ താജ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

Published

on

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാര ചടങ്ങ് നടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിയാലിന്റെ താജ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് വന്നു. 10 വര്‍ഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിയോടുള്ള അനാദരവാണിതെന്നും സംസ്‌കാര ചടങ്ങ് നടക്കുമ്പോഴാണ് മുഖ്യമന്ത്രി സിയാലിന്റെ പരിപാടിയില്‍ പങ്കെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരുന്ന ഒരാഴ്ച മന്‍മോഹന്‍ സിംഗിന്റെ ദുഖാചരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിരുന്നു. ഈ സമയത്താണ് അനാദര സൂചകമായി മുഖ്യമന്ത്രിയുടെ ഉദ്ഘാടനം നടന്നത്. പെരിയ കേസ് വിധിയിലും സി.പി.എമ്മിനും സര്‍ക്കാരിനുമെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

Continue Reading

kerala

പെരിയ ഇരട്ടക്കൊലപാതക ഗൂഢാലോചന കുഞ്ഞിരാമനില്‍ അവസാനിക്കില്ല, താഴെയും മുകളിലും ആളുകളുണ്ട്: കെ സുധാകരന്‍

നിലവിലെ പോലീസ് ഉദ്യോ​ഗസ്ഥരെ മാറ്റി സി.ബി.ഐ.ക്ക് കേസ് കൈമാറാൻ നട്ടെല്ല് കാണിച്ച ഉദ്യോ​ഗസ്ഥർക്ക് തന്നെയാണ് ഈ കേസിന്റെ വിജയശിൽപികൾ.

Published

on

പെരിയ ഇരട്ടക്കൊലകേസിലെ കോടതി വിധിയിൽ പ്രതികരിച്ച് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. വിധിയിൽ ഉൾപ്പെടുത്താത്ത ആളുകൾക്കെതിരേ ഹൈക്കോടതിയെ സമീപിക്കും. കുഞ്ഞിരാമന് മുകളിലും താഴെയും ആളുകളുണ്ടെന്നും സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

‘രാഷ്ട്രീയ കൊലപാതകത്തിൽ ഇതുപോലെ ഒരു വിധി എന്റെ ഓർമ ശരിയാണെങ്കിൽ ആദ്യത്തേതാണ്. ഇത്രയും പ്രതികളെ ശിക്ഷിച്ചുകൊണ്ടുള്ള വിധി നമുക്ക് ലഭിക്കാനിടയായത് നിയമപരമായി കോടതിക്ക് തോന്നിയ നല്ല ബുദ്ധികൊണ്ട്. നിലവിലെ പോലീസ് ഉദ്യോ​ഗസ്ഥരെ മാറ്റി സി.ബി.ഐ.ക്ക് കേസ് കൈമാറാൻ നട്ടെല്ല് കാണിച്ച ഉദ്യോ​ഗസ്ഥർക്ക് തന്നെയാണ് ഈ കേസിന്റെ വിജയശിൽപികൾ.

കേരളത്തിൽ ഇത്രയധികം ആളുകളെ ശിക്ഷിച്ച കേസുകളുണ്ടോ എന്ന് അറിയില്ല. വീണ്ടും നമ്മൾ കോടതിയിലേക്ക് പോകുകയാണ്. ഇപ്പോൾ വന്ന വിധിയിൽ ഉൾപ്പെടാത്ത ആളുകൾക്കെതിരേ ഹൈക്കോടതിയെ സമീപിക്കും. എല്ലാ ആളുകളെ സംബന്ധിച്ചും ഒരു മാതൃകയായി ഈ കേസിനെ മാറ്റും. സർക്കാർ ശ്രമങ്ങളെ എല്ലാം മറികടന്നാണ് സി.ബി.ഐ കേസ് അന്വേഷിച്ചത്. സി.ബി.ഐ. ഉദ്യോ​ഗസ്ഥരുടെ ആത്മാർഥതയെ അഭിനന്ദിക്കുന്നു. കുഞ്ഞിരാമന് മുകളിലും താഴെയും ആളുകളുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ സമീപിക്കുമ്പോൾ വ്യക്തമാക്കും’, സുധാകരൻ പറഞ്ഞു. കേസിൽ സി.പി.എമ്മിന് പങ്കില്ലെന്ന എൽ.ഡി.എഫ് കൺവീനറുടെ വാദത്തോട് സുധാകരൻ പ്രതികരിച്ചു. ‘സി.പി.എമ്മിന് പങ്കില്ലെങ്കിൽ പിന്നെ ആർക്കാണ് പങ്കെന്ന് അദ്ദേഹം സി.ബി.ഐ.യോട് പറയട്ടെ. അല്ലെങ്കിൽ കോടതിയോട് പറയട്ടെ’, അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ ഇത്രയധികം ആളുകളെ ശിക്ഷിച്ച കേസുകളുണ്ടോ എന്ന് അറിയില്ല. വീണ്ടും നമ്മൾ കോടതിയിലേക്ക് പോകുകയാണ്. ഇപ്പോൾ വന്ന വിധിയിൽ ഉൾപ്പെടാത്ത ആളുകൾക്കെതിരേ ഹൈക്കോടതിയെ സമീപിക്കും. എല്ലാ ആളുകളെ സംബന്ധിച്ചും ഒരു മാതൃകയായി ഈ കേസിനെ മാറ്റും. സർക്കാർ ശ്രമങ്ങളെ എല്ലാം മറികടന്നാണ് സി.ബി.ഐ കേസ് അന്വേഷിച്ചത്. സി.ബി.ഐ. ഉദ്യോ​ഗസ്ഥരുടെ ആത്മാർഥതയെ അഭിനന്ദിക്കുന്നു. കുഞ്ഞിരാമന് മുകളിലും താഴെയും ആളുകളുണ്ട്. ഇക്കാര്യം ഹൈക്കോടതിയെ സമീപിക്കുമ്പോൾ വ്യക്തമാക്കും’, സുധാകരൻ പറഞ്ഞു.

കേസിൽ സി.പി.എമ്മിന് പങ്കില്ലെന്ന എൽ.ഡി.എഫ് കൺവീനറുടെ വാദത്തോട് സുധാകരൻ പ്രതികരിച്ചു. ‘സി.പി.എമ്മിന് പങ്കില്ലെങ്കിൽ പിന്നെ ആർക്കാണ് പങ്കെന്ന് അദ്ദേഹം സി.ബി.ഐ.യോട് പറയട്ടെ. അല്ലെങ്കിൽ കോടതിയോട് പറയട്ടെ’, അദ്ദേഹം കൂട്ടിച്ചേർത്തു.

Continue Reading

kerala

കാസര്‍കോട് എരഞ്ഞിപ്പുഴയില്‍ മൂന്ന് കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു; ഒരാളുടെ മൃതദേഹം കണ്ടെത്തി

യാസിന്‍, സമദ് എന്നീ വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

Published

on

കാസര്‍കോട് കാനത്തൂര്‍ എരഞ്ഞിപ്പുഴയില്‍ കുളിക്കാനിറങ്ങിയ മുന്ന് കുട്ടികളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഒരാളുടെ മൃതദേഹം കണ്ടെത്തി. എരഞ്ഞിപ്പുഴ സ്വദേശി സിദ്ദിഖിന്റെ മകന്‍ റിയാസിന്റെ മൃതദേഹമാണ് കിട്ടിയത്. 17 വയസ്സായിരുന്നു. യാസിന്‍, സമദ് എന്നീ വിദ്യാര്‍ഥികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

ജ്യേഷ്ഠാനുജന്‍മാരുടെ മക്കളാണ് പുഴയില്‍ അപകടത്തില്‍പ്പെട്ടത്. അവധി ദിവസമായതിനാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂവരുംആഴമുള്ള ഭാഗത്ത് എത്തിയപ്പോള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു. അപകടത്തില്‍പ്പെട്ട ഒരുകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയണ്. പതിമൂന്ന് വയസ്സുകാരായ യാസിന്‍, സമദ് എന്നിവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്.

റിയാസിന്റെ മൃതദേഹം കാസര്‍കോട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ തുടരുന്നത്. ബേഡകം പൊലീസ് ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Continue Reading

Trending