Connect with us

kerala

മാസപ്പടി കേസ്; വീണ വിജയനെതിരെ ഇഡി കേസെടുത്തേക്കും

ഇന്ന് എസ്എഫ്ഐഒ- സിഎംആര്‍എല്‍ കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വീണയ്ക്കെതിരെ കേസെടുക്കാനുള്ള ഇഡി നീക്കം

Published

on

ന്യൂഡല്‍ഹി: മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ ഇഡി കേസെടുത്തേക്കും. വിഷയത്തില്‍ എസ്എഫ്‌ഐഒയോട് രേഖകള്‍ ആവശ്യപ്പെട്ടു. നേരത്തെ ഇഡി പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. പിഎംഎല്‍എ ആക്ട് പ്രകാരമുള്ള കള്ളപ്പണ ഇടപാട് ഈ കേസില്‍ നടന്നിട്ടുണ്ടെന്ന് ഇഡി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാക്കിയിരുന്നു.

കര്‍ണാടക ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോഴായിരുന്നു ഇഡി പ്രാഥമികാന്വേഷണം നടത്തിയത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്എഫ്‌ഐഒയോട രേഖകള്‍ ആവശ്യപ്പെട്ടതും വീണക്കെതിരെ കേസെടുത്തേക്കുമെന്ന വിവരങ്ങളും പുറത്തുവരുന്നത്. ഇന്ന് എസ്എഫ്ഐഒ- സിഎംആര്‍എല്‍ കേസ് ഡല്‍ഹി ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വീണയ്ക്കെതിരെ കേസെടുക്കാനുള്ള ഇഡി നീക്കം. നേരത്തെ വീണയെ പ്രതിയാക്കി എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിക്കുകയും ഇതിനെതിരെ ഹരജി സമര്‍പ്പിക്കുകയും ചെയ്തതിരുന്നു.

സേവനം നല്‍കാതെ വീണ 2.7 കോടി കൈപ്പറ്റിയെന്നാണ് കുറ്റപത്രത്തിലെ ആരോപണം. വീണയുടെ എക്സാലോജിക് കമ്പനിക്കാണ് പണം നല്‍കിയിരിക്കുന്നത്. ഒരു സേവനവും നല്‍കാതെയാണ് അനധികൃതമായി പണം കൈപ്പറ്റിയിരിക്കുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു. ടി. വീണ, സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്ത, സിഎംആര്‍എല്‍ സിജിഎം ഫിനാന്‍സ് പി. സുരേഷ് കുമാര്‍ എന്നിവര്‍ക്കെതിരെയാണ് പ്രോസിക്യൂഷന്‍ നടപടിക്ക് അനുമതിയുണ്ടായത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിചാരണ തിങ്കളാഴ്ച തുടങ്ങും

Published

on

കൊച്ചി: എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ വിചാരണ മെയ് 5ന് തുടങ്ങും.എറണാക്കുളം പ്രത്യേക സിബിഐ കോടതിയിലാണ് വിചാരണ.കേസില്‍ 83 സാക്ഷികളാണുള്ളത്.ആദ്യഘട്ടത്തില്‍ കൊലപാതകവുമായി ബന്ധപ്പെട്ട 21 സാക്ഷികളെയാണ് വിസ്തരിക്കുക.മറ്റ് സാക്ഷികളെ രണ്ടാം ഘട്ടത്തില്‍ വിചാരണ ചെയ്യും.സി.പി.എം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ,മുന്‍ എം.എല്‍.എ ടി.വി രാജേഷ്, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്ത് ഉള്‍പ്പെടെ 33 പ്രതികളാണുള്ളത്.വിചാരണ കൂടാതെ വിടുതല്‍ നല്‍കണമെന്ന് ആവിശ്യപ്പെട്ട് പി.ജയരാജനും ടി വി രാജേഷും എറണാംക്കുളം സിബിഐ സ്‌പെഷ്യല്‍ കോടതിടയില്‍ സംയുംക്തനായി നല്‍കിയ വിടുതല്‍ ഹര്‍ജി കോടതി
തള്ളിയിരുന്നു.കൊലപാതകം,ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പി.ജയരാജനും ടി.വി.രാജേഷിനുമെതിരെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലുള്ളത്.2012 ഫെബ്രുവരി 20നാണ് സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ആള്‍ക്കൂട്ട വിചാരണ നടത്തിയ ശേഷം പട്ടാപകല്‍ ഷുക്കൂറിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

Continue Reading

kerala

ആമസോണ്‍ ഗോഡൗണില്‍ പരിശോധന; വ്യാജ ഐഎസ്ഐ മാര്‍ക്ക് ഒട്ടിച്ച ഉത്പന്നങ്ങള്‍ പിടിച്ചു

പരിശോധനയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മിച്ച ഗാര്‍ഹിക ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവ പിടിച്ചെടുത്തു

Published

on

കൊച്ചി: കളമശ്ശേരിയിലെ ആമസോൺ ഇ- ​കൊമേഴ്സിന്റെ വെയർഹൗസിൽ നിന്ന് ഇന്ത്യൻ, വിദേശ ബ്രാൻഡുകളുടെ പേരിൽ നിർമിച്ച ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ പിടികൂടി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) നടത്തിയ പരിശോധനയിലാണ് സംഭരിച്ച ഗുണനിലവാരം കുറഞ്ഞ ഉൽപന്നങ്ങൾ പിടികൂടിയത്.

പരിശോധനയില്‍ ഇന്ത്യയിലും വിദേശത്തുമുള്ള ബ്രാന്‍ഡുകളുടെ പേരില്‍ നിര്‍മിച്ച ഗാര്‍ഹിക ഇലക്ട്രോണിക് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍, അടുക്കള ഉപകരണങ്ങള്‍, കളിപ്പാട്ടങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഐഎസ്‌ഐ മാര്‍ക്ക് വ്യാജമായി ഒട്ടിച്ചതും നിയമപ്രകാരമുള്ള ലേബലുകള്‍ ഒട്ടിക്കാത്തതുമായ ഉല്‍പന്നങ്ങള്‍ ഇവയില്‍ പെടുന്നുവെന്നാണ് വിവരം.

ബിഐഎസ് കൊച്ചി ബ്രാഞ്ച് ഓഫീസ് നടത്തിയ റെയ്ഡ് 12 മണിക്കൂറിലധികം നീണ്ടുനിന്നു. പുലർച്ചെ ആരംഭിച്ച് രാത്രി വൈകിയാണ് അവസാനിച്ചത്. കുറ്റക്കാർക്കെതിരെ നടപടി പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. രണ്ട് വർഷം വരെ തടവും വിറ്റ ഉൽപന്നങ്ങളുടെ പത്ത് മടങ്ങ് പിഴയും ഈടാക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

Continue Reading

kerala

വാക്സിൻ എടുത്തിട്ടും പേവിഷബാധ; ഏഴുവയസുകാരി ഗുരുതരാവസ്ഥയിൽ

കൊല്ലം സ്വദേശിയായ പെൺകുട്ടി വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു തെരുവുനായയുടെ കടിയേൽക്കുന്നത്

Published

on

കൊല്ലം: വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ. കൊല്ലം സ്വദേശിയായ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം എട്ടാം തീയതിയാണ് കുട്ടിയെ നായ കടിച്ചത്.വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് തെരുവ്നായ ആക്രമിച്ചത്. കൈയിലായിരുന്നു നായ കടിച്ചത്. അന്നുതന്നെ രണ്ട് ഡോസ് പ്രതിരോധ വാക്സിൻ എടുത്തിരുന്നു. ഇരുപതാം തീയതി പനി ഉണ്ടായപ്പോഴാണ് വീണ്ടും പരിശോധന നടത്തിയത്. ഈ പരിശോധനയിൽ കുട്ടിക്ക് പേ വിഷബാധ സ്വീകരിച്ചുകഴിഞ്ഞ വ്യാഴാഴ്ചയാണ് കുട്ടിയെ എസ്എടി ആശുപത്രിയിൽ കൊണ്ടുവന്നത്.

കുട്ടിയുടെ തലച്ചോറിലടക്കം വിഷബാധയേറ്റിരുന്നു. ആരോഗ്യനില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. കൊല്ലം സ്വദേശിയായ പെൺകുട്ടി വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു തെരുവുനായയുടെ കടിയേൽക്കുന്നത്. തൽക്ഷണം തന്നെ വീട്ടുകാർ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും വാക്സിൻ അടക്കമുള്ള കാര്യങ്ങൾ എടുക്കുകയും ചെയ്തിരുന്നു.

വാക്‌സിനെടുക്കുന്നത് വരെ കുട്ടിക്ക് വലിയ പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ലെന്നും പിന്നീട് പനിയുണ്ടായെന്നും തുടർന്ന് ഉറങ്ങാനാവാത്ത സാഹചര്യമുണ്ടായെന്നും കുടുംബം പറയുന്നു. പിന്നാലെ, പരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന് പേവിഷബാധയുടെ ലക്ഷണങ്ങൾ കാണുകയും നില ഗുരുതരമാവുകയുമായിരുന്നു.

Continue Reading

Trending