Connect with us

india

ആർ.എസ്.എസിനെ വിമർശിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ കേസ്

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്

Published

on

ന്യൂഡല്‍ഹി: ആര്‍എസ്എസിനെതിരെ പ്രതികരിച്ചതിന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ അസമില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മോന്‍ജിത് ചോട്യ എന്നയാളുടെ പരാതിയില്‍ അസമിലെ ഗുവാഹതിയിലുള്ള പാന്‍ ബസാര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിത 152, 197(1) വകുപ്പുകളാണ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്. ഭരണകൂടത്തിനെതിരായ യുദ്ധപ്രഖ്യാപനമാണ് പ്രതിപക്ഷ നേതാവ് തന്റെ പരാമര്‍ശത്തിലൂടെ നടത്തിയിരിക്കുന്നതെന്നും തെരഞ്ഞെടുപ്പുകളില്‍ നിരന്തരം പരാജയപ്പെടുന്നതിലുള്ള നിരാശയാണ് രാഹുലിനെ കൊണ്ട് ഇത്തരത്തില്‍ പറയിപ്പിക്കുന്നത്. രാഹുല്‍ അനുവദനീയമായ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധി ലംഘിക്കുന്നുവെന്നും പൊതു ക്രമത്തിനും ദേശീയ സുരക്ഷയ്ക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നുവെന്നും പരാതിയില്‍ ആരോപിക്കുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പഹല്‍ഗാം ഭീകരാക്രമണം; പിന്നില്‍ പാക് ഭീകരവാദിയെന്ന് എന്‍ഐഎ കണ്ടെത്തല്‍

ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരര്‍ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുന്‍പാണ് എന്ന വിവരവും പുറത്തു വരുന്നു.

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക് ഭീകരവാദിയെന്ന് എന്‍ഐഎ കണ്ടെത്തല്‍. പാകിസ്താന്‍ തീവ്രവാദി ഹാഷിം മൂസയുടെ പങ്കാണ് അന്വേഷണ സംഘം കണ്ടെത്തിയത്. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കര്‍ ഇ ത്വയ്ബ അംഗവും പാകിസ്താന്‍ ആര്‍മിയുടെ പ്രത്യേക പരിശീലനം ലഭിച്ച കമാന്‍ഡോയുമാണ് ഹാഷിം മൂസ.

ഭീകരര്‍ ജമ്മുവിലെ അതിര്‍ത്തി മേഖലയിലേക്ക് സഞ്ചരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ സൈന്യം ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിനിടെ ഭീകരര്‍ സഞ്ചാരികളുടെ മൊബൈല്‍ കവര്‍ന്നതായുള്ള മൊഴിയും പുറത്ത് വന്നു. രണ്ട് സഞ്ചാരികളുടെ ഫോണുകളാണ് ഭീകരര്‍ കൊണ്ടുപോയത്. ഈ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.

ഏപ്രില്‍ 22നാണ് പഹല്‍ഗാമിലെ ബൈസരണ്‍വാലിയില്‍ ഭീകരാക്രമണമുണ്ടായത്. പൈന്‍ മരങ്ങള്‍ക്കിടയില്‍ നിന്ന് ഇറങ്ങിവന്ന ഭീകരര്‍ വിനോദസഞ്ചാരികളെ വെടിവെച്ചു കൊല്ലുകയായിരുന്നു. 26 പേരാണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

അതേസമയം ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരര്‍ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുന്‍പാണ് എന്ന വിവരവും പുറത്തു വരുന്നു. സാമ്പ – കത്വ മേഖലയില്‍ അതിര്‍ത്തി വേലി മുറിച്ചാണ് നുഴഞ്ഞു കയറിയതെന്നാണ് സൂചന.

Continue Reading

india

നാല് ദിവസം മുമ്പ് കാനഡയില്‍ കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

മരണകാരണം അന്വേഷിച്ചുവരികയാണെന്ന് ലോക്കല്‍ പോലീസ് അറിയിച്ചു.

Published

on

കാനഡയില്‍ നാല് ദിവസമായി കാണാതായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി വന്ഷികയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഒട്ടാവയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ തിങ്കളാഴ്ച സ്ഥിരീകരിച്ചു. മരണകാരണം അന്വേഷിച്ചുവരികയാണെന്ന് ലോക്കല്‍ പോലീസ് അറിയിച്ചു. ആം ആദ്മി പാര്‍ട്ടി (എഎപി) നേതാവും പഞ്ചാബ് എംഎല്‍എ കുല്‍ജിത് സിംഗ് രണ്‍ധാവയുടെ അടുത്ത അനുയായിയുമായ ദേവീന്ദര്‍ സൈനിയുടെ മകളായിരുന്നു വന്‍ഷിക. പഞ്ചാബിലെ ദേരാ ബസ്സി സ്വദേശിനിയായ വന്‍ഷിക ഡിപ്ലോമ കോഴ്സിന് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി രണ്ടര വര്‍ഷം മുമ്പ് ഒട്ടാവയിലേക്ക് താമസം മാറിയിരുന്നു.

ഹൈക്കമ്മീഷന്‍ പ്രസ്താവനയില്‍ പറഞ്ഞു, ‘ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനി വാന്‍ഷിക ഒട്ടാവയില്‍ മരിച്ച വിവരം അറിഞ്ഞതില്‍ ഞങ്ങള്‍ക്ക് അതിയായ ദുഃഖമുണ്ട്. വിഷയം ബന്ധപ്പെട്ട അധികാരികളുമായി എടുത്തിട്ടുണ്ട്, കാരണം ലോക്കല്‍ പോലീസിന്റെ അന്വേഷണത്തിലാണ്. സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഞങ്ങള്‍ ബന്ധുക്കളുമായും പ്രാദേശിക കമ്മ്യൂണിറ്റി അസോസിയേഷനുകളുമായും അടുത്ത ബന്ധം പുലര്‍ത്തുന്നു.’

ഏപ്രില്‍ 25ന് വാന്‍ഷികയെ കാണാതായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വന്‍ഷികയുടെ ഫോണ്‍ തുടര്‍ച്ചയായി സ്വിച്ച് ഓഫ് ആയതോടെ കുടുംബം ആശങ്കയിലാവുകയായിരുന്നു.

Continue Reading

india

പാകിസ്ഥാന് സൈനിക സഹായം നല്‍കി ചൈന; പിഎല്‍-15 മിസൈലുകള്‍ കൈമാറിയതായി റിപ്പോര്‍ട്ട്

ചൈനയുടെ അത്യന്താധുനിക ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈലായ പിഎല്‍-15 പാകിസ്ഥാന് നല്‍കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Published

on

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യ-പാക് നയതന്ത്ര ബന്ധം മോശമായതിനെ തുടര്‍ന്ന് പാകിസ്ഥാന് ചൈനയുടെ സൈനിക സഹായം ലഭിതായി റിപ്പോര്‍ട്ട്. ചൈനയുടെ അത്യന്താധുനിക ദീര്‍ഘദൂര എയര്‍ ടു എയര്‍ മിസൈലായ പിഎല്‍-15 പാകിസ്ഥാന് നല്‍കിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയുടെ നൂതന എയര്‍ടുഎയര്‍ ദീര്‍ഘദൂര മിസൈലായ പിഎല്‍-15 മിസൈലുകള്‍ പാക്ക് വ്യോമസേനയ്ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. പാക് വ്യോമസേന പുറത്തുവിട്ട ഏറ്റവും പുതിയ ജെഎഫ് -17 ബ്ലോക്ക് III യുദ്ധവിമാനങ്ങളില്‍ പിഎല്‍ -15 ബിയോണ്ട് വിഷ്വല്‍ റേഞ്ച് (ബിവിആര്‍) എയര്‍ ടു എയര്‍ മിസൈലുകള്‍ ഘടിപ്പിക്കാനാണിത്.

അതേസമയം പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്ന പാകിസ്ഥാന്റെ ആവശ്യത്തെ ഞായറാഴ്ച ചൈന പിന്തുണച്ചിരുന്നു. ഇതിനു പിന്നാലെയാണ് പാകിസ്ഥാന് സൈനിക സഹായവും ചൈന നല്‍കിയിരിക്കുന്നത്.

Continue Reading

Trending