നിയമനക്കോഴ ഇടപാടില്‍ ഇടനിലക്കാരന്‍ എന്ന് ആരോപിക്കുന്ന അഖില്‍ സജീവിനെതിരെ കൊല്ലത്തും തട്ടിപ്പ് കേസ്. കെല്‍ട്രോണില്‍ ജോലി വാഗ്ദാനം ചെയ്ത് 40 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യുമായി ബന്ധമുണ്ടെന്ന് വിശ്വസിപ്പിച്ച് അഖില്‍ സജീവ് തട്ടിപ്പ് നടത്തിയത് പരാതിക്ക് പിന്നാലെയാണ് മറ്റു സാമ്പത്തിക തട്ടിപ്പുകളും പുറത്തുവരുന്നത്. കൊല്ലത്തും അഖിലിന് എതിരെ വെസ്റ്റ് സ്‌റ്റേഷനില്‍ സാമ്പത്തിക തട്ടിപ്പ് കേസുണ്ട്. കേസില്‍ അഖിലിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം.
2021ല്‍ സി.ഐ.ടി.യു പത്തനംതിട്ട ഓഫീസ് സെക്രട്ടറിയായിരുന്ന അഖില്‍ സജീവ് കെല്‍ട്രോണിലെ എച്ച് ആര്‍ വിഭാഗം ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പരാതിക്കാരനെ സമീപിച്ചത്. കൊല്ലം തേവള്ളി സ്വദേശി വേണുഗോപാലപിള്ളയുടെ പരാതിയില്‍ വെഞ്ഞാറമൂട് സ്വദേശി ശിവന്‍, നെടുമങ്ങാട് സ്വദേശി ശരത് എന്നിവരും പ്രതികളാണ്.
അഖില്‍ സജീവ് ആണ് തട്ടിപ്പിന്റെ മുഖ്യ ആസൂത്രകന്‍ എന്നാണ് പൊലീസ് കണ്ടെത്തല്‍. മകന് കെല്‍ട്രോണില്‍ സിഐടിയുവിന്റെ കോട്ടയില്‍ സെയില്‍സ് മാനേജരായി ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.
20 ലക്ഷം രൂപ ജോലിക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ടു. 2021 മാര്‍ച്ച് മുതല്‍ നവംബര്‍ വരെ 34 തവണകളായി പ്രതികളുടെ അക്കൗണ്ടിലേക്ക് 32 ലക്ഷത്തി 92000 രൂപ നിക്ഷേപിച്ചു. തുടര്‍ന്ന് അഖില്‍ പരാതിക്കാരനെ വീണ്ടും ബന്ധപ്പെട്ട് കൂടുതല്‍ തുക വേണമെന്നും, സീനിയര്‍ പോസ്റ്റ് ആയതുകൊണ്ട് മറ്റ് യൂണിയനുകള്‍ക്കും പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു.
വീണ്ടും 36 തവണകളായി അഖിലിന്റെ പത്തനംതിട്ടയിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്ക് 15,80,500 രൂപ നിക്ഷേപിച്ചു. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലിയും പണവും ലഭിച്ചില്ല. പ്രതികളെ ബന്ധപ്പെട്ടിട്ട് മറുപടിയും നല്‍കിയില്ല. ഇതോടെ ആണ് പറ്റിക്കപ്പെട്ടു എന്ന് വിവരം പരാതിക്കാരന്‍ മനസ്സിലാക്കുന്നത്.
കൊല്ലം വെസ്റ്റ് പൊലീസില്‍ നല്‍കിയ പരാതിയില്‍ വിശ്വാസവഞ്ചന, കബളിപ്പിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. പ്രതികളെ ഇതുവരെയും പിടികൂടാത്തതിന് പിന്നില്‍ അഖിലിന്റെ ഉന്നത ബന്ധം ആണെന്ന് പരാതിക്കാരന്‍ സംശയിക്കുന്നു.