Connect with us

crime

കാറുകള്‍ തമ്മില്‍ ഉരസി; തര്‍ക്കം, തൃശൂരില്‍ കാറിന്റെ ചില്ലുകള്‍ തകര്‍ത്ത് യാത്രക്കാരന്‍

മത്സരയോട്ടം നടത്തിയ കാറുകള്‍ തമ്മിലാണ് ആക്രമണമുണ്ടായത്.

Published

on

കൊടുങ്ങല്ലൂരില്‍ കാറിനു നേരെ ആക്രമണം. കല്ല് ഉപയോഗിച്ച് കാറിന്റെ ചില്ലുകള്‍ തകര്‍ക്കുകയായിരുന്നു. കൊടുങ്ങല്ലൂര്‍ കോത പറമ്പില്‍ വൈകിട്ട് ആറോടെയായിരുന്നു ആക്രമണം. വാടാനപ്പിള്ളി സ്വദേശികളായിരുന്നു കാറിലുണ്ടായിരുന്നത്. എന്നാല്‍ സംഭവത്തില്‍ കാര്‍ യാത്രക്കാരെ പൊലീസിന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. പരാതി വാങ്ങാന്‍ കാര്‍ യാത്രക്കാരെ പൊലീസ് തിരഞ്ഞു വരികയാണ്.

വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. മത്സരയോട്ടം നടത്തിയ കാറുകള്‍ തമ്മിലാണ് ആക്രമണമുണ്ടായത്. കൊടുങ്ങല്ലൂര്‍ ചന്തപ്പുരയ്ക്കടുത്ത് വെച്ചായിരുന്നു സംഭവം. വടക്കുഭാ?ഗത്ത് നിന്ന് അമിതവേ?ഗതയില്‍ വന്ന രണ്ടു കാറുകളിലൊന്നിന് നേരെയാണ് ആക്രമണമുണ്ടായത്. കാറുകള്‍ തമ്മില്‍ ഉരസിയതിന്റെ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം. ഇതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ഇരുവരും തമ്മില്‍ ആക്രമണങ്ങളുണ്ടാവുകയായിരുന്നു. ആദ്യത്തെ അടി നടന്നത് വാടാനപ്പിള്ളിയില്‍ വെച്ചായിരുന്നു. പിന്നീട് കോത പറമ്പിലും വെച്ച് ആക്രമണമുണ്ടായി.

അതേസമയം, മതിലകത്തുള്ളവരാണ് കാര്‍ ആക്രമിച്ച സംഘത്തിലുള്ളതെന്നാണ് വിവരം. അക്രമി സംഘത്തിലെ ഒരാളെ മദ്യ ലഹരിയില്‍ മതിലകം പൊലീസ് പിടികൂടുകയായിരുന്നു. അതിനിടെ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പ്രകോപിതനായ ഒരാള്‍ കല്ലെടുത്ത് കാറിന്റെ ചില്ലുകളിലേക്ക് എറിയുന്നത് ദൃശ്യങ്ങളില്‍ കാണാം. നിലവില്‍ പരാതിക്കാരില്ലെങ്കിലും കാര്‍ യാത്രക്കാരെ പൊലീസ് തിരയുകയാണ്. കേസില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

crime

ഒറ്റപ്പാലത്ത് എസ്ഐയ്ക്കും യുവാവിനും ആക്രമണത്തിൽ പരിക്കേറ്റു ; അക്രമം സംഘർഷ സ്ഥലത്ത് നിന്നും യുവാവിനെ കസ്റ്റഡിയിലെടുക്കുന്നതിനിടെ

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് എസ്ഐക്കും യുവാവിനും വെട്ടേറ്റു. ഒറ്റപ്പാലം മീറ്റ്നയിൽ ഗ്രേഡ് എസ് ഐ രാജ് നാരായണനും കസ്റ്റഡിയിലായിരുന്ന അക്ബറിനുമാണ് വെട്ടേറ്റത്. സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോൾ ആണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. മീറ്റ്ന മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘര്‍ഷമുണ്ടായിരുന്നു. ഇതറിഞ്ഞാണ് പൊലീസ് ഇവിടെയെത്തിയത്. അക്ബറിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുന്നതിനിടെ ഇയാളെ ആക്രമിച്ച മറ്റൊരു വിഭാഗം പൊലീസിനെ ഉൾപ്പെടെ ആക്രമിക്കുകയായിരുന്നു.

എസ്ഐ രാജ് നാരായണന്‍റെ കൈക്ക് വെട്ടേറ്റത്. ഉടൻ തന്നെ ഇരുവരെയും മറ്റ് പൊലീസുകാര്‍ ചേര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പരിക്ക് ഗുരുതരമല്ല. ആക്രമിച്ചയാളുകളെ ഇതുവരെ പിടികൂടിയിട്ടില്ല.

Continue Reading

crime

സൗദിയില്‍ സ്ത്രീകളെയും കുട്ടികളെയും യാചനക്കെത്തിച്ച 15 പേര്‍ പിടിയില്‍

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

Published

on

റിയാദ്: പൊതുസ്ഥലങ്ങളിലും റോഡുകളിലും യാചനയ്ക്കായി സ്വന്തം രാജ്യക്കാരായ സ്ത്രീകളെ യും കുട്ടികളെയും എത്തിച്ചു ചൂഷണം ചെയ്ത 12 യമനി പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു.

യാചകരെ നിരീക്ഷിക്കുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി ജിദ്ദ ഗവര്‍ണറേറ്റിലെ ജിദ്ദ സെക്യൂരിറ്റി പട്രോളുകള്‍, കമ്മ്യൂണിറ്റി സെക്യൂരിറ്റി ആന്‍ഡ് കോംബാറ്റിംഗ് ട്രാഫിക്കിംഗ് ഇന്‍ പേഴ്സണ്‍ ഡിപ്പാര്‍ട്ട്മെന്റുമായി ഏകോപിപ്പിച്ച് നടത്തിയ സുരക്ഷാ കാമ്പെയ്നിനിടെയാണ് അറസ്റ്റ്.

മനുഷ്യക്കടത്ത് വിരുദ്ധ നിയമം ലംഘിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. എന്നാല്‍ ചൂഷണത്തിന് ഇരയായവര്‍ക്ക് ആവശ്യമായ മാനുഷിക സേവനങ്ങള്‍ നല്‍കുന്നതിന് സുരക്ഷാ അധികാരികള്‍ ബന്ധപ്പെട്ടവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കി.

Continue Reading

crime

ബ്രെഡിനുള്ളില്‍ എം.ഡി.എം.എ കടത്തി; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ പിടിയില്‍

ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്.

Published

on

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.

ഡാൻസാഫ് സംഘമാണ് പിടികൂടിയത്. ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും ബ്രെഡ് പാക്കറ്റ് വാങ്ങി അതിലാണ് എംഡിഎംഎ കടത്തിയത്. ഇപ്പോഴും വീട്ടിൽ പരിശോധന നടക്കുന്നു. സംഘത്തിൽ ഒരാൾ കൂടിയുണ്ട് അയാൾക്കായി അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.
Continue Reading

Trending