X

career chandrika: പോളിയില്‍ റഗുലര്‍ ഡിപ്ലോമ പ്രവേശനത്തിന് 14 മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: പോളിടെക്‌നിക് കോളജില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള റഗുലര്‍ ഡിപ്ലോമ പ്രവേശനത്തിന് ജൂണ്‍ 14 മുതല്‍ അപേക്ഷിക്കാം. കേരളത്തിലെ മുഴുവന്‍ ഗവണ്മെന്റ്, എയിഡഡ്, IHRD, CAPE സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും സംസ്ഥാനടിസ്ഥാനത്തിലാണ് പ്രവേശനം.

SSLC/THSLC/CBSE-X മറ്റ് തുല്യ പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ കണക്ക്, സയന്‍സ്, ഇംഗ്ലീഷ് മുതലായവ ഓരോ വിഷയങ്ങളായി പഠിച്ചവര്‍ക്ക് എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവര്‍ക്ക് നോണ്‍ എഞ്ചിനീയറിംങ് സ്ട്രീമിലേയ്ക്കും (സ്ട്രീം.2) അപേക്ഷിക്കാം. കേരളത്തിലെ സര്‍ക്കാര്‍/ പോളികളിലെ മുഴുവന്‍ സീറ്റിലേയ്ക്കും എയിഡഡ് പോളികളിലെ 85% സീറ്റുകളിലേക്കും, സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലെ 50% സര്‍ക്കാര്‍ സീറ്റിലേക്കുമാണ് ഓണ്‍ലൈന്‍ വഴി പ്രവേശനം നടക്കുന്നത്.

THSLC, VHSE പാസ്സായവര്‍ക്ക് യഥാക്രമം 10, 2 ശതമാനം വീതം റിസര്‍വേഷന്‍ ഉണ്ട്. VHSE പാസ്സായവര്‍ക്ക് അവരുടെ ട്രേഡുകള്‍ അനുസരിച്ചാണ് ബ്രാഞ്ചുകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കുക. ഭിന്നശേഷിയുള്ളവര്‍ക്ക് 5 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുണ്ട്. SC/ST, OEC, SEBC വിഭാഗങ്ങളിലെ അപേക്ഷകര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ള സംവരണവുമുണ്ട്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി. യ്ക്ക് ലഭിച്ച മാര്‍ക്കില്‍ കണക്ക്, സയന്‍സ് എന്നിവയ്ക്ക് മുന്‍ തൂക്കം നല്‍കിയാണ് സ്ട്രീം.1 ലേക്കുള്ള സെലക്ഷന്റെ ഇന്‍ഡക്‌സ് സ്‌കോര്‍ നിശ്ചയിക്കുന്നത് കണക്ക്,
ഇംഗ്ലീഷ് എന്നിവയ്ക്ക് മുന്‍ തൂക്കം നല്‍കിയാണ് സ്ട്രീം.2 ലേക്കുള്ള സെലക്ഷന്റെ ഇന്‍ഡക്‌സ് സ്‌കോര്‍ നിശ്ചയിക്കുക.

പൊതു വിഭാഗങ്ങള്‍ക്ക് 200 രൂപയും, പട്ടികജാതി/ പട്ടിക വര്‍ക്ഷ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പായി www. polyad mission. org എന്ന വെബ്‌സൈറ്റ് മുഖേന One Time Regitsration പ്രക്രിയ ഫീസടച്ച് പൂര്‍ത്തിയാക്കേണ്ടതും ശേഷം വിവിധ സര്‍ക്കാര്‍/ സര്‍ക്കാര്‍ എയ്ഡഡ്/ IHRD/ CAPE/ സ്വാശ്രയ പോളിടെക്‌നിക് കോളജുകളിലേക്കും NCC ്യു Sports ക്വാട്ടകളിലേക്കും അപേക്ഷ സമര്‍പ്പിക്കുവാന്‍ കഴിയുന്നതുമാണ്. NCC | Sports ക്വാട്ടായില്‍ അപേക്ഷിക്കുന്നവര്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിച്ച ശേഷം അപേക്ഷയുടെ പകര്‍പ്പ് യഥാക്രമം NCC ഡയറക്ടറേറ്റിലേക്കും, സ്‌പോര്‍ട്‌സ് കൗണ്‍സിലിലേക്കും നല്‍കണം. സ്വകാര്യ സ്വാശ്രയ പോളിടെക്‌നിക് കോളജ്, സര്‍ക്കാര്‍ എയ്ഡഡ് കോളജ് എന്നിവിടങ്ങളിലെ മാനേജ്‌മെന്റ് സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓരോ കോളജിലേക്കും ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മതിയാകും. ഒരു വിദ്യാര്‍ഥിക്ക് 30 ഓപ്ഷനുകള്‍ വരെ നല്‍കാനാകും. ജൂണ്‍ 14 നു ആരംഭിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ജൂണ്‍ 30 വരെ തുടരും. കൂടുതല്‍ വിവരങ്ങള്‍ www.polyadmission. org എന്ന വെബ് സൈറ്റില്‍.

webdesk11: