പി ടി ഫിറോസ്
കായിക മേഖലയില്‍ താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ക്ക് ആ മേഖലയില്‍ പഠനം നടത്താനും തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താനും ഒട്ടേറെ സാധ്യതകള്‍ ഇന്ന് ലഭ്യമാണ്. വിനോദം എന്നതിനപ്പുറം സ്‌പോര്‍ട്‌സിനെ ഗൗരവമായി കാണുന്നവര്‍ക്ക് കരിയര്‍ മേഖലയിലെ സാധ്യതകള്‍ കണ്ടെത്താനും ഉയരാനുമായി പ്രവേശനം നേടാവുന്ന ഒട്ടനവധി കോഴ്‌സുകള്‍ നാട്ടിലും വിദേശത്തുമായി നിലവിലുണ്ട്.
പ്ലസ്ടു കഴിഞ്ഞതിന് ശേഷം അപേക്ഷ സമര്‍പ്പിക്കാവുന്ന ചില സ്ഥാപനങ്ങളുടെയും കോഴ്‌സുകളുടെയും വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു. ചിലയിടത്ത് പ്രവേശനം ലഭിക്കണമെങ്കില്‍ കായിക മേഖലയിലെ വിവിധ തലങ്ങളിലെ മത്സരങ്ങളില്‍ മികവ് തെളിയിക്കുക എന്ന നിബന്ധന കൂടിയുണ്ട്. ഓരോ സ്ഥാപനത്തിന്റെയും വെബ്‌സൈറ്റ് പരിശോധിച്ച് ആവശ്യമായ യോഗ്യതകളും പ്രവേശന രീതിയും മനസ്സിലാക്കാം.
1. കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി മണിപ്പൂര്‍
ബി.എസ്സി സ്‌പോര്‍ട്‌സ് കോച്ചിങ് (4 വര്‍ഷം)
ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് (ബി.പി.ഇ.എസ് 3 വര്‍ഷം)
2. ലക്ഷ്മീബായ് നാഷണല്‍ കോളജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ തിരുവനന്തപുരം, ലക്ഷ്മീബായ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍, ഗ്വാളിയോര്‍, ഗുവാഹത്തി.
ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ (ബി.പി.ഇഎഡ്4 വര്‍ഷം)
ഡിപ്ലോമ ഇന്‍ സ്‌പോര്‍ട്‌സ് കോച്ചിങ് (ഒരു വര്‍ഷംഗ്വാളിയോറില്‍ മാത്രം)
3. കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍,
ഗവ.കോളജ് ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ഈസ്റ്റ് ഹില്‍, കോഴിക്കോട്, ബി.പി.എഡ് കോളജ്, ചക്കിട്ടപ്പാറ, കോഴിക്കോട്.
ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍
എജ്യുക്കേഷന്‍ (ബി.പി.ഇഎഡ് 4 വര്‍ഷം)
4. ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട
ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍
എജ്യുക്കേഷന്‍ (ബി.പി.ഇ) 4വര്‍ഷം
5. സെന്റ് ജോസഫ്‌സ് കോളജ്, ദേവഗിരി കോഴിക്കോട്, യു.സി കോളജ് ആലുവ, സെന്റ് തോമസ് കോളജ് പാല
ബാച്ചിലര്‍ ഓഫ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് (ബി.എം.എസ്) 3 വര്‍ഷം
6. സെന്റ് ജോസഫ്‌സ് അക്കാദമി ഓഫ് ഹയര്‍
എജുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, മൂലമറ്റം
ഇന്റഗ്രേറ്റഡ് ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍
എജ്യുക്കേഷന്‍ (ബി.പി.ഇ) 4 വര്‍ഷം
7. എം.ഇ.എസ് കോളജ്, മാറമ്പള്ളി
എറണാകുളം
ബി.വോക് അഡ്വാന്‍സ്ഡ് കോഴ്‌സ് ഇന്‍
മള്‍ട്ടി സ്‌പോര്‍ട്‌സ് ആന്‍സ് ഫിറ്റ്‌നസ് ട്രെയ്‌നിങ് 3 വര്‍ഷം
8. അല്‍ഫോന്‍സാ കോളജ്, പാലാ
ബി.വോക് സ്‌പോര്‍ട്‌സ് ന്യൂട്രിഷ്യന്‍ ആന്‍ഡ് ഫിസിയോതെറാപ്പി3 വര്‍ഷം
9. തമിഴ്‌നാട് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി, ചെന്നൈ
ബാച്ചിലര്‍ ഓഫ് ഫിസിക്കല്‍ എജ്യുക്കേഷന്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് (ബി.പി.ഇ.എസ്)
ബി.എസ്സി എക്‌സര്‍സൈസ് ഫിസിയോളജി
ബി.എസ്സി സ്‌പോര്‍ട്‌സ് ബയോ മെക്കാനിക്‌സ് ആന്‍ഡ് കനിസിയോളജി
ബി.ബി.എ ഇന്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്
(എല്ലാം മൂന്ന് വര്‍ഷം)
10. അണ്ണാമലൈ സര്‍വകലാശാല, തമിഴ്‌നാട്
ബി.എസ്സി സ്‌പോര്‍ട്‌സ് സയന്‍സ് 3 വര്‍ഷം
11. അളഗപ്പ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍, തമിഴ്‌നാട്
ബി.എസ്സി ഫിസിക്കല്‍ എജ്യുക്കേഷന്‍ 3 വര്‍ഷം
12. മദ്രാസ് ക്രിസ്ത്യന്‍ കോളജ്, ചെന്നൈ
ബി.എസ്സി ഫിസിക്കല്‍ എജ്യുക്കേഷന്‍ 3
വര്‍ഷം
13. ശ്രീ രാമചന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹയര്‍ എജ്യുക്കേഷന്‍ ആ റിസര്‍ച്ച്, ചെന്നൈ
ബി.എസ്സി (ഓണേഴ്‌സ്) സ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സര്‍സൈസ് സയന്‍സ്3 വര്‍ഷം
14. മണിപ്പാല്‍ കോളജ് ഓഫ് ഹെല്‍ത്ത് പ്രൊഫെഷന്‍സ്, കര്‍ണാടക
ബി.എസ്സി എക്‌സര്‍സൈസ് ആന്‍ഡ് സ്‌പോര്‍ട്‌സ് സയന്‍സ് 3 വര്‍ഷം
15. ലവ്‌ലി പ്രൊഫഷണല്‍ സര്‍വകലാശാല,
പഞ്ചാബ്
ബി.എസ്സി ഫിസിക്കല്‍ ഹെല്‍ത്ത് ആന്‍ഡ്
സ്‌പോര്‍ട്‌സ് ന്യൂട്രിഷ്യന്‍ 3 വര്‍ഷം
പ്ലസ്ടു കഴിഞ്ഞവര്‍ക്ക് സ്‌പോര്‍ട്‌സ് മേഖലയില്‍ ബിരുദ, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അവസരമൊരുക്കുന്ന വേറെയും ഒട്ടേറെ സ്ഥാപനങ്ങളുണ്ട്. നെസ്റ്റ് അക്കാദമി ഓഫ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്മുംബൈ, ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് മാനേജ്മന്റ് മുംബൈ, എസ്.ആര്‍.എം ഇന്‍സ്‌റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ചെന്നൈ, സിംബയോസിസ് സ്‌കൂള്‍ ഓഫ് സ്‌പോര്‍ട്‌സ് സയന്‍സ്പൂനെ, അമിറ്റി സര്‍വകലാശാല നോയിഡ, സ്‌പോര്‍ട്‌സ് ആന്‍ഡ് മാനേജ്‌മെന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് തിരുവനന്തപുരം എന്നിവ അവയില്‍ ചിലതാണ്. നിലവാരം കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തിയ ശേഷം മാത്രമേ കോഴ്‌സുകളും സ്ഥാപനങ്ങളും തിരഞ്ഞെടുക്കാവൂ. ബിരുദ യോഗ്യതകളുള്ളവര്‍ക്ക് പ്രവേശനം നല്‍കുന്ന സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട ഒട്ടേറെ കോഴ്‌സുകള്‍ വേറെയുമുണ്ട്.