Connect with us

kerala

പഴയ വാഹനങ്ങൾ തൂക്കി വിൽക്കുമ്പോൾ ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി എംവിഡി

തൂക്കി വിറ്റ വാഹനം റിപ്പയർ ചെയ്ത് മറ്റാരെങ്കിലും ഉപയോ​ഗിച്ച് അപകടം സംഭവിക്കുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യാത്ത പക്ഷം ഉത്തരവാദിത്തമുണ്ടാകുന്നത് വാഹന ഉടമയ്ക്കായിരിക്കുമെന്ന് എംവിഡി കുറിപ്പിൽ പറഞ്ഞു

Published

on

തിരുവനന്തപുരം: പഴയ വാ​ഹനങ്ങൾ തൂക്കി വിൽക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി മോട്ടോർവാ​ഹന വകുപ്പ്. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യാതെ പഴയ വാഹനം തൂക്കി വിൽക്കുന്നത് ഭാവിയിൽ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്ന് മോട്ടോർ വാഹന വകുപ്പ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. തൂക്കി വിറ്റ വാഹനം റിപ്പയർ ചെയ്ത് മറ്റാരെങ്കിലും ഉപയോ​ഗിച്ച് അപകടം സംഭവിക്കുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്താൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് ക്യാൻസൽ ചെയ്യാത്ത പക്ഷം ഉത്തരവാദിത്തമുണ്ടാകുന്നത് വാഹന ഉടമയ്ക്കായിരിക്കുമെന്ന് എംവിഡി കുറിപ്പിൽ പറഞ്ഞു.

വണ്ടി കൃത്യമായി കൈമാറി ഉടമ സ്ഥാവകാശം മാറ്റിയില്ലെങ്കിലും ഈ പ്രശ്നമുണ്ടാവും. കൂടാതെ നികുതി അടയ്ക്കേണ്ടതും പഴയ വാഹന ഉടമയുടെ ചുമതല തന്നെ ആയിരിക്കും. ഉപയോഗശൂന്യമായ വാഹനങ്ങൾ പൊളിച്ചു കളയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ബന്ധപ്പെട്ട ആർടി ഓഫീസിൽ അപേക്ഷ നൽകി അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ അറിയിക്കണമെന്ന് എംവിഡി കുറിപ്പിൽ വ്യക്തമാക്കി. ചേസിസ് നമ്പർ, എഞ്ചിൻനമ്പർ എന്നിവ കട്ട് ചെയ്ത് വാഹനം പൊളിച്ച ശേഷം ഉദ്യോഗസ്ഥൻ വാഹനം നിശ്ചിത തിയതിയിൽ പൊളിച്ചു എന്ന് റിപ്പോർട്ട് ചെയ്യുന്നതോടെ നിയമപരമായി വാഹനത്തിന്റെ രജിസ്ട്രേഷൻ കാൻസൽ ചെയ്യപ്പെടുമെന്നും എംവിഡി കുറിപ്പിൽ പറഞ്ഞു.

kerala

അഴിച്ചുമാറ്റലുകള്‍ക്കും ഏച്ചുകൂട്ടലുകള്‍ക്കും ശേഷം നവകേരള ബസ് വീണ്ടും നിരത്തിലേക്ക്

കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഇനി സര്‍വീസ് പുനരാരംഭക്കുമെന്ന് സൂചന

Published

on

കോഴിക്കോട്: രൂപമാറ്റം വരുത്തി നിരത്തിലിറങ്ങാന്‍ നവകേരള ബസ്. അഴിച്ചുമാറ്റലുകള്‍ക്കും ഏച്ചുകൂട്ടലുകള്‍ക്കും ശേഷം ബസ് ബംഗളൂരുവില്‍നിന്ന് കോഴിക്കോട്ട് എത്തിച്ചു. എസ്‌കലേറ്ററും പിന്‍ ഡോറും ഒഴിവാക്കി. സീറ്റുകള്‍ കൂട്ടിയതിനൊപ്പം യാത്രാനിരക്ക് കുറയ്ക്കുകയും ചെയ്തു. കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ ഇനി സര്‍വീസ് പുനരാരംഭക്കുമെന്ന് സൂചന.

കട്ടപ്പുറത്തായിരുന്ന നവകേരള ബസില്‍ 11 സീറ്റുകള്‍ അധികമായി ഘടിപ്പിച്ചു. ഇതോടെ 37 സീറ്റുകളായി. ബസ്സില്‍ പ്രവേശിക്കുന്നതിനായി എസ്‌കലേറ്ററും പിന്‍ ഡോറും ഒഴിവാക്കി ഒരു ഡോര്‍ മുന്‍ഭാഗത്ത് മാത്രമാക്കി ചുരുക്കി. ശൗചാലയവും നിലനിര്‍ത്തി. കഴുത്തറപ്പന്‍ യാത്രാനിരക്ക് അല്‍പ്പം കുറയ്ച്ചു. ഇന്നലെ ബംഗുളൂരു- കോഴിക്കോട് യാത്രയില്‍ ഈടാക്കിയത് 930 രൂപയാണ്. നേരത്തെ 1,280 രൂപയായിരുന്നു യാത്രാനിരക്ക്.

2023 ഡിസംബറില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നടന്ന സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് പര്യടനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മാത്രം സഞ്ചരിക്കാനായി ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് വാങ്ങിയ പ്രത്യേക ബസ്സായിരുന്നു ഇത്. യാത്ര തുടങ്ങുംമുന്‍പേ ബസ് വിവാദത്തിലായിരുന്നു. എന്നാല്‍, നവകേരളയാത്രയ്ക്കുശേഷം ഏറെ വിവാദങ്ങള്‍ക്കുശേഷം ബസ് കോഴിക്കോട്-ബംഗളൂരു റൂട്ടില്‍ സര്‍വീസ് ആരംഭിച്ചു. പിന്നീട് കട്ടപ്പുറത്താകുകയും ചെയ്തിരുന്നു.

Continue Reading

india

രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായിരുന്നു മന്‍മോഹന്‍ സിംഗ്; വി.ഡി സതീശന്‍

നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍

Published

on

തിരുവനന്തപുരം: രാജ്യം കണ്ട ഏറ്റവും മികച്ച സാമ്പത്തിക വിദഗ്ധരില്‍ ഒരാളായിരുന്നു മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന്റെ സൂത്രധാരന്‍. രാജ്യത്തിന്റെ സാമ്പത്തിക രംഗം മാറ്റിയെഴുതിയ ധനമന്ത്രി. ഇന്ത്യന്‍ രാഷ്ട്രീയം കണ്ട വ്യത്യസ്തതനായ നേതാവായിരുന്നു അദ്ദേഹം. നെഹ്‌റുവിന് ശേഷം തുടര്‍ച്ചയായി പ്രധാനമന്ത്രിയാകുന്ന കോണ്‍ഗ്രസുകാരന്‍.

ബാങ്കിംഗ് മേഖലയിലെ പരിഷ്‌കാരങ്ങള്‍, കാര്‍ഷിക വായ്പ എഴുതിത്തളളല്‍, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ റൂറല്‍ ഹെല്‍ത്ത് മിഷന്‍, വിവരാവകാശ നിയമം, വനാവകാശ നിയമം, റൈറ്റ് ടു ഫെയര്‍ കോംപന്‍സേഷന്‍ നിയമം തുടങ്ങി മനുഷ്യപക്ഷത്ത് നിന്നുള്ള എത്രയെത്ര വിപ്ലവകരമായ തീരുമാനങ്ങള്‍.

ഇന്ത്യ കണ്ട ഏറ്റവും മികച്ച ഭരണാധികാരികളില്‍ ഒരാള്‍. രാജ്യത്തിന് വേണ്ടി സമര്‍പ്പിതമായി സേവനം ചെയ്ത ഒരാളെന്ന നിലയില്‍ മന്‍മോഹന്‍ സിംഗ് എന്നും ഓര്‍മ്മിക്കപ്പെടും. അതിനപ്പുറം ജീവിതത്തില്‍ ഉടനീളം കാണിച്ച സത്യസന്ധത രാജ്യത്തിന്റെ മനസില്‍ മായാതെ നില്‍ക്കുമെന്നും വി ഡി സതീശന്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു.

Continue Reading

kerala

അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മന്‍മോഹന്‍ സിംഗ്; രാഹുല്‍ ഗാന്ധി

എനിക്ക് നഷ്ടമായത് എന്റെ ഉപദേഷ്ടാവിനെയും വഴികാട്ടിയെയുമെന്ന് രാഹുല്‍ ഗാന്ധി

Published

on

ഡല്‍ഹി: മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തനിക്ക് ഉപദേഷ്ടാവിനെയും വഴികാട്ടിയെയും നഷ്ടമായെന്ന് രാഹുല്‍ പറഞ്ഞു. ‘അപാരമായ വിവേകത്തോടെ രാജ്യത്തെ നയിച്ച നേതാവാണ് മന്‍മോഹന്‍ സിംഗ്. അദ്ദേഹത്തിന്റെ്‌റെ വിനയവും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും രാജ്യത്തെ പ്രചോദിപ്പിച്ചു. ദശലക്ഷക്കണക്കിന് ജനങ്ങള്‍ അത്യധികം അഭിമാനത്തോടെ എന്നും അദ്ദേഹത്തെ ഓര്‍ക്കു’ മെന്നും രാഹുല്‍ കുറിച്ചു.

ഇന്നലെ രാത്രി കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ദില്ലി എയിംസിലെ അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലിരിക്കെയാണ് രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അന്തരിച്ചത്. ഇന്ത്യ കണ്ട എറ്റവും മികച്ച സാമ്പത്തിക വിദഗ്ദ്ധനായിരുന്നു. അദ്ദേഹത്തിന്റെ വിയോഗം ഇന്ത്യക്ക് തീരാ നഷ്ട്മാണ്. ഇനിയൊരു ഓര്‍മ്മയായി മാറാന്‍ പോകുന്ന മന്‍മോഹന്‍ സിംഗിന്റെ വിയോഗത്തില്‍ നിരവധി രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍ അനുശോചിച്ചു.

Continue Reading

Trending