Connect with us

kerala

അനധികൃതമായി പാര്‍ക്ക് ചെയ്ത ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് അപകടം; യുവതി മരിച്ചു

അരൂര്‍-കുമ്പളം ദേശീയപാതയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപടം നടന്നത്.

Published

on

അനധികൃതമായി പാര്‍ക്ക് ചെയ്ത ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ച് യുവതി മരിച്ചു. അരൂര്‍-കുമ്പളം ദേശീയപാതയില്‍ ടോള്‍ പ്ലാസയ്ക്ക് സമീപമാണ് അപടം നടന്നത്. തിരുവല്ല സ്വദേശിനി രശ്മി (39) ആണ് മരിച്ചത്. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കാര്‍ പൊളിച്ചാണ് രശ്മിയെ പുറത്തെടുത്തത്. രശ്മിയുടെ ഭര്‍ത്താവ് പ്രമോദ് (41), മകന്‍ ആരോണ്‍ (15) എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു.

തിരുവല്ലയില്‍ നിന്ന് ബെംഗളൂരുവിലേക്കു പോകുന്നതിനിടെയാണഅ അപകടം. പ്രമോദ് ഓടിച്ചിരുന്ന കാര്‍ ടോള്‍ പ്ലാസയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. രശ്മി ഇരുന്നിരുന്ന ഭാഗത്ത് എയര്‍ബാഗ് ഉണ്ടായിരുന്നെങ്കിലും അത് തുണച്ചില്ല. പ്രമോദിന്റെ ഭാഗത്തെ ഡോര്‍ തുറക്കാന്‍ സാധിച്ചതിനാല്‍ അദ്ദേഹം പുറത്തിറങ്ങി. ഈ സമയം സംഭവ സ്ഥലത്തേക്ക് നാട്ടുകാര്‍ ഓടിക്കൂടിയിരുന്നു. പിന്‍സീറ്റിലിരുന്ന ആരോണിനെ ഏറെ നേരം ശ്രമിച്ച ശേഷമാണ് പുറത്തെടുക്കാനായത്. രശ്മിയെ പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും ലോക്ക് അഴിക്കാന്‍ കഴിയാത്തത് വെല്ലുവിളിയാവുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് രശ്മിയെ പുറത്തെടുത്തത്. മരടിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രശ്മിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

കുമ്പളത്തെ ദേശീയപാതയോരത്ത് പാര്‍ക്കിങ് നിരോധിച്ചിരുന്നു. ഇതിന് പുറമേ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇവിടെ അനധികൃതമായി ലോറികള്‍ പാര്‍ക്ക് ചെയ്യുന്നത് പതിവാണ്.

 

kerala

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തമായതിനെ തുടര്‍ന്നാണ് മുന്നറിയിപ്പ്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ തമിഴ്നാട് തെക്കന്‍ ആന്ധ്രപ്രദേശ് തീരത്തിന് സമീപത്തേക്കു ന്യൂനമര്‍ദ്ദം നീങ്ങാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ഇന്ന് കേരളത്തിലെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

 

Continue Reading

kerala

ഇന്നത്തെ ചോദ്യപേപ്പറും ചോര്‍ന്നതായി സംശയം; മുപ്പത്തിരണ്ട് മാര്‍ക്കിന്റെ ചോദ്യങ്ങള്‍ എം.എസ് സൊല്യൂഷന്‍സിന്റെ ക്ലാസില്‍

ഇന്നലെ എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയ്ക്കുള്ള സാധ്യത ചോദ്യങ്ങള്‍ സംബന്ധിച്ച് ക്ലാസ് നടന്നിരുന്നു.

Published

on

ഇന്ന് നടന്ന പത്താംക്ലാസ് കെമസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നതായി സംശയം. 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷന്‍സിന്റെ ഇന്നലത്തെ ക്ലാസിലേതെന്ന് സ്‌കൂള്‍ അധ്യാപകര്‍ അറിയിച്ചു.

ഇന്നലെ എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയ്ക്കുള്ള സാധ്യത ചോദ്യങ്ങള്‍ സംബന്ധിച്ച് ക്ലാസ് നടന്നിരുന്നു. എട്ടു മണിയോടെ സിഇഒ ഷുഹൈബാണ് ലൈവ് വീഡിയോയുമായി ചാനലില്‍ എത്തിയത്. 1500 രൂപ നല്‍കിയവരെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയിരുന്നു. ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ചോദ്യപേപ്പര്‍ കൂടുതലായി ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ 32 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉണ്ടായിരുന്നു.

വിഷയത്തില്‍ കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് സൂരജ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുമെന്ന് വ്യക്തമാക്കി. ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.

ആരോപണ വിധേയനായ സിഇഒ ഷുഹൈബിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വന്ന സാധ്യതാ ചോദ്യങ്ങള്‍ നോക്കിയാണ് വീഡിയോ തയ്യാറാക്കിയതെന്നാണ് ഇദ്ദേഹം പറയുന്നത്.

വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങി. എസ്.എസ്.എല്‍.സി. ഇംഗ്ലീഷ്, പ്ലസ് വണ്‍ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്.

 

Continue Reading

kerala

കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം.

Published

on

കവിയും ഗാനരചയിതാവുമായ കെ ജയകുമാറിന് 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. പിങ്ഗളകേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്‌കാരം. മുന്‍ ചീഫ് സെക്രട്ടറിയാണ് കെ ജയകുമാര്‍.

പ്രഭാവര്‍മ, ഡോ. കവടിയാര്‍ രാമചന്ദ്രന്‍. ഡോ. എം കൃഷ്ണന്‍ നമ്പൂതിരി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. മാര്‍ച്ച് എട്ടിന് ന്യൂഡല്‍ഹിയില്‍ വച്ച് പുരസ്‌കാരവിതരണം നടക്കും. ഒരുലക്ഷം രൂപയും ഫലകവുമാണ് പുരസ്‌കാരം. 9 പുസ്തകങ്ങളാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാര പട്ടികയില്‍ ഇടംപിടിച്ചത്. 21 ഭാഷകളിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.

കവിതാസമാഹാരങ്ങള്‍, വിവര്‍ത്തനങ്ങള്‍, ജീവചരിത്രം, ബാലസാഹിത്യം എന്നീ വിഭാഗങ്ങളിലായി നാല്‍പ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ടാഗോറിന്റെ ഗീതാഞ്ജലിയും ഖലീല്‍ ജിബ്രാന്റെ പ്രവാചകനുമടക്കം പല പ്രശസ്തകൃതികളുടെയും പരിഭാഷകനുമാണ്.

 

 

Continue Reading

Trending