Connect with us

kerala

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു: ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കക്കാട് കോര്‍ ജാന്‍ സ്‌കൂളിനടുത്തുള്ള സര്‍വീസ് സെന്ററിലേക്ക് തിരിച്ചു പോകുമ്പോഴാണ് ബോണറ്റിനുള്ളില്‍നിന്നും പുക ഉയരാന്‍ തുടങ്ങിയത്. ഉടന്‍ കാര്‍ ഓടിച്ചിരുന്ന പുതിയ തെരുസ്വദേശി പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു.

Published

on

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഓടിച്ചിരുന്ന യുവാവ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വൈകീട്ട് നാലു മണിയോടെയാണ് സംഭവം നടന്നത്.

കക്കാട് കോര്‍ ജാന്‍ സ്‌കൂളിനടുത്തുള്ള സര്‍വീസ് സെന്ററിലേക്ക് തിരിച്ചു പോകുമ്പോഴാണ് ബോണറ്റിനുള്ളില്‍നിന്നും പുക ഉയരാന്‍ തുടങ്ങിയത്. ഉടന്‍ കാര്‍ ഓടിച്ചിരുന്ന പുതിയ തെരുസ്വദേശി പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. തുടര്‍ന്ന് കാര്‍ കത്തിനശിക്കുകയായിരുന്നു. സര്‍വീസ് സെന്ററിലെ ജീവനക്കാരനാണ് യുവാവ്.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ഫയര്‍ഫോഴ്സെത്തി തീയണക്കുകയായിരുന്നു. കാറിന്റെ സീറ്റും മറ്റു ഭാഗങ്ങളും പൂര്‍ണമായി കത്തിനശിച്ചു. സര്‍വീസിന് കൊണ്ടു വന്ന മാരുതി 800 എടുത്ത് ഒരാവശ്യത്തിനു വേണ്ടി ഓടിച്ച് പോകുമ്പോഴായിരുന്നു സംഭവം നടന്നത്.

 

 

kerala

കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം

രണ്ടുപേരെ രക്ഷപ്പെടുത്തി

Published

on

കുമളി ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ മുകളില്‍ മരം വീണ് യുവാവ് മരിച്ചു. കോട്ടയം കുറിച്ചി ചൂളപ്പറമ്പില്‍ മനോജ് കുമാറിന്റെ മകന്‍ ശ്രീജിത്താണ് (19) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം.

ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ ചങ്ങനാശ്ശേരി സ്വദേശി വിപിന്‍ (മനോജ് -40), റോഷന്‍ (50) എന്നിവരെ നിസ്സാര പരിക്കുകളോടെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ചങ്ങനാശ്ശേരിയില്‍നിന്നുള്ള വാഹനം പാലായില്‍നിന്ന് തേനി പെരിയകുളത്തേക്ക് പാഴ്ത്തടികള്‍ കയറ്റി പോകുന്നതിനിടെയാണ് അപകടം. വ്യാഴാഴ്ച രാവിലെ 9.30ഓടെ കുമളിയിലെ തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയ വാഹനം ബ്രേക്ക്ഡൗണായതിനെ തുടര്‍ന്ന് നിര്‍ത്തിയിടുകയായിരുന്നു.

വാഹനം ശരിയാക്കുന്നതിനായി മെക്കാനിക്കിനെ കാത്ത് വാഹനത്തില്‍ ഇരിക്കുമ്പോഴാണ് അപകടം. ശക്തമായ മഴയിലും കാറ്റിലും ആഞ്ഞിലിയും ആല്‍മരവും ലോറിക്കു മുകളില്‍ വീഴുകയായിരുന്നു.

അതേസമയം കാബിന് മുകളില്‍ മരം വീണതോടെ ഹോണ്‍ നിര്‍ത്താതെ മുഴക്കി അപകടം മറ്റുള്ളവരെ അറിയിച്ച് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ഗ്ലാസ് തകര്‍ത്ത് രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

എന്നാല്‍, അപകടസമയത്ത് വാഹനത്തില്‍ കിടക്കുകയായിരുന്ന ശ്രീജിത്തിനെ രക്ഷപ്പെടുത്താനായില്ല. ശ്രീജിത്തിന്റെ മുഖത്തേക്ക് ബാഗ് വീഴുകയും ഇതിനുമുകളിലേക്ക് ലോറിയുടെ മേല്‍ത്തട്ട് അമരുകയും ചെയ്തതോടെ യുവാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

അപകടത്തെതുടര്‍ന്ന് തേനി, പീരുമേട് എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാസേന, ദ്രുതകര്‍മ സേന, പൊലീസ്, വനം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി.

മരങ്ങള്‍ മുറിച്ചുനീക്കിയശേഷം ലോറിയുടെ കാബിന്‍ പൊളിച്ചാണ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്.

Continue Reading

kerala

മഴ ശക്തമാക്കുന്നു; ഇടുക്കി ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാന്‍ ഉത്തരവ്

Published

on

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇടുക്കി ജില്ലയില്‍ കനത്ത മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചു പൂട്ടാന്‍ ഉത്തരവ്. മലയോര മേഖലകളിലൂടെയുള്ള രാത്രി ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മഴ മുന്നറിയിപ്പ് പിന്‍വലിക്കും വരെയാണ് നിയന്ത്രണം.

കനത്ത മഴയും കാറ്റും നിലനില്‍ക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Continue Reading

kerala

കപ്പലപകടം; ‘കേരളത്തെ വലിയ ആശങ്കയിലാക്കി, കപ്പല്‍ കണ്ടെത്തുന്നതിനായി സോനാര്‍ സര്‍വേ ആരംഭിക്കും; മുഖ്യമന്ത്രി

പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെന്നും വളണ്ടിയര്‍മാരെ പെല്ലറ്റ് അടിഞ്ഞ സ്ഥലങ്ങളില്‍ വിനിയോഗിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

Published

on

കൊച്ചി പുറംകടലില്‍ കപ്പല്‍ മറിഞ്ഞുണ്ടായ അപകടം കേരളത്തെ വലിയ ആശങ്കയിലാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നൂറോളം കണ്ടെയ്‌നറുകള്‍ കപ്പലില്‍ നിന്നും കടലില്‍ വീണതായാണ് അനുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. 643 കണ്ടെയ്‌നറുകളില്‍ 73 എണ്ണത്തില്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നും 54 കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെന്നും വളണ്ടിയര്‍മാരെ പെല്ലറ്റ് അടിഞ്ഞ സ്ഥലങ്ങളില്‍ വിനിയോഗിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ തീരുമാനിച്ചതായും പരിസ്ഥിതി, തൊഴില്‍, ടൂറിസം നഷ്ടങ്ങള്‍ കണക്കാക്കാനും കപ്പല്‍ മാറ്റാനും എംഎസ്സി കമ്പനിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

കപ്പല്‍ കണ്ടെത്തുന്നതിനായി സോനാര്‍ സര്‍വേ ആരംഭിക്കുമെന്നും ശേഷം കൂടുതല്‍ സ്ഥലങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം കോവിഡ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. LF7 വകഭേദമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. രോഗമുള്ളവരും, പ്രായമായവരും, , ആരോഗ്യ പ്രവര്‍ത്തകരും മാസ്‌ക് നിര്‍ബന്ധമാക്കണം. എല്ലാ തരത്തിലുള്ള മുന്‍കരുതലുകളും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മഴ മുന്നറിയിപ്പിനനുസരിച്ച് സര്‍ക്കാര്‍ സംവിധനങ്ങളും, പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Continue Reading

Trending