Connect with us

Culture

ഫിഫയുടെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍

Published

on

ഇന്ത്യന്‍ ഫുട്‌ബോളിലെ പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ട് ഫിഫ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ കഴിയില്ലെന്ന വിശദീകരണവുമായി അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ . ഇന്ത്യയിലെ ലീഗുകളായ ഐ ലീഗും ഐ എസ് എല്ലും ലയിപ്പിച്ച് ഒരൊറ്റ ലീഗ് ആക്കണമെന്നതായിരുന്നു ഫിഫയുടെ നിര്‍ദേശം. എന്നാല്‍ ഈ നിര്‍ദ്ദേശം നിലവില്‍ നടപ്പിലാക്കാന്‍ ആവില്ലെന്നാണ് എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ് വ്യക്തമാക്കിയത്.

2018ല്‍ ഫിഫയും എ എഫ് സിയുമാണ് ഇന്ത്യയിലെ ലീഗുകള്‍ ലയിപ്പിച്ച് ഒരൊറ്റ ലീഗ് ആക്കണമെന്ന നിര്‍ദേശം നല്‍കിയത്. അന്ന് ആ തീരുമാനത്തെ എ ഐ എഫ് എഫ് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഐ ലീഗും ഐഎസ്എല്ലും നിലവില്‍ ലയിപ്പിക്കാന്‍ കഴിയില്ല എന്ന് കുശാല്‍ ദാസ് വിശദീകരിക്കുന്നു.

ഇന്ത്യയില്‍ നിലവിലെ രണ്ട് ലീഗുകളും ലയിപ്പിച്ച് റിലഗേഷനു പ്രൊമോഷനും ഉള്ള ഒരു ലീഗ് ആക്കണമെന്നാണ് എഐഎഫ്എഫിന്റെ ആഗ്രഹം. എന്നാല്‍ ഇത്തരമൊരു നടപടിക്ക് ഐ എസ് ല്‍ അധികൃതര്‍ സമ്മതിക്കുമോ എന്ന് അറിയില്ല എന്നും കുശാല്‍ ദാസ് കൂട്ടിച്ചേര്‍ത്തു.

ഐ ലീഗ് ക്ലബ്ബുകളുടെ പരാതി ലഭിച്ചതായി വ്യക്തമാക്കിയ ഫിഫ വിഷയത്തില്‍ എത്രയും പെട്ടെന്ന് ഫിഫയെ ബന്ധപ്പെടണമെന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെ കത്തിന് അനുകൂലമായി എഐഎഫ്എഫും രംഗത്തെത്തിയിരുന്നു. ഫിഫ പറഞ്ഞ പ്രകാരമുള്ള ലീഗ് ലയനം തന്നെയാണ് നടപ്പാക്കുകയെന്നും എന്നാല്‍ ഇതിന് മൂന്ന് വര്‍ഷം സമയം വേണ്ടിവരുമെന്നുമാണ് എഐഎഫ്എഫിന്റെ നിലപാട്. എന്നാല്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു

ഇന്ത്യന്‍ ഫുട്‌ബോളില്‍ അസ്ഥിത്വ പ്രശ്‌നം നേരിടുന്ന ഐ ലീഗിനെ രക്ഷപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് ഐ ലീഗ് മുന്‍നിര ക്ലബ്ബുകള്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് കത്തയച്ചത്.
ഇന്ത്യന്‍ ഫുട്‌ബോളിനെ രക്ഷിക്കാന്‍ അടിയന്തിര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് ഐ ലീഗ് ക്ലബ്ബുകള്‍ നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ പക്ഷപാതപരമാണെന്നും ഫെഡറേഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് കത്ത്. ഫിഫയെ സമീപിച്ച ആറ് ഐ ലീഗ് ക്ലബ്ബുകളാണ് എഎൈഎഫ്എഫിനെതിരെ പ്രധാനമന്ത്രിയെയും സമീപിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

‘മോഹൻലാലുമായുള്ള സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണം’: ആന്‍റണി പെരുമ്പാവൂരിനും ആദായ നികുതി നോട്ടീസ്

മുന്‍പ് നടത്തിയ റെയ്ഡിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

Published

on

മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനും ആദായനികുതി നോട്ടീസ്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നി സിനിമകളുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ആന്റണി പെരുമ്പാവൂരിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയത്.

മുന്‍പ് നടത്തിയ റെയ്ഡിന്റെ തുടര്‍നടപടിയുടെ ഭാഗമായാണ് നോട്ടീസ് എന്നാണ് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം. എംപുരാന്‍ സിനിമാ വിവാദവുമായി നടപടികള്‍ക്ക് ബന്ധമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

2022ല്‍ കേരളത്തിലെ സിനിമ നിര്‍മ്മാതാക്കളുടെ ഓഫീസുകളിലും വീടുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. അന്ന് പ്രധാനമായി ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്ഥതയിലുള്ള ആശീര്‍വാദ് ഫിലിംസ് അടക്കമുള്ള അഞ്ച് നിര്‍മ്മാണ കമ്പനികളിലാണ് റെയ്ഡ് നടന്നത്. 2019 മുതല്‍ 2022 വരെയുള്ള ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളാണ് പ്രധാനമായി പരിശോധിച്ചത്. തുടര്‍നടപടികളുടെ ഭാഗമായാണ് ആന്റണി പെരുമ്പാവൂരിന് ഇപ്പോള്‍ നോട്ടീസ് ലഭിച്ചത്.

തങ്ങള്‍ക്ക് കിട്ടിയ കണക്കുകളും റിപ്പോര്‍ട്ടുകളും ആദായനികുതി അന്വേഷണ വിഭാഗം ആദായനികുതി അസസ്‌മെന്റ് വിഭാഗത്തിന് കൈമാറിയിരുന്നു. ആദായനികുതി അസസ്‌മെന്റ് വിഭാഗമാണ് മാര്‍ച്ച് അവസാന ആഴ്ച ആന്റണി പെരുമ്പാവൂരിന് നോട്ടീസ് നല്‍കിയത്. എംപുരാന്‍ സിനിമയുടെ സംവിധായകനും നടനുമായ പൃഥ്വിരാജിന് നോട്ടീസ് നല്‍കിയ അതേസമയത്ത് തന്നെയാണ് ആന്റണി പെരുമ്പാവൂരിനും നോട്ടീസ് നല്‍കിയിരിക്കുന്നത്.

ചില ഓവര്‍സീസ് ഇടപാടുകളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് പ്രധാനമായി ആന്റണി പെരുമ്പാവൂരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2022ല്‍ ദുബായില്‍ വച്ച് ആന്റണി പെരുമ്പാവൂര്‍ രണ്ടര കോടി രൂപ മോഹന്‍ലാലിന് കൈമാറിയിട്ടുണ്ട്. അതില്‍ വ്യക്തത വരുത്തണമെന്നാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ മാസം അവസാനത്തോടെ ആന്റണി പെരുമ്പാവൂര്‍ ഇതില്‍ വ്യക്തത വരുത്തണമെന്നാണ് നോട്ടീസില്‍ പറയുന്നത്. ഓവര്‍സീസ് റൈറ്റിന്റെ പേരില്‍ വലിയ തോതില്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് ആദായനികുതി വൃത്തങ്ങള്‍ ആരോപിക്കുന്നത്.

Continue Reading

kerala

കെ കെ ശൈലജയെ പോളിറ്റ് ബ്യൂറോയില്‍ പരിഗണിച്ചില്ല

പകരം പി ബിയിലെ വനിതാ ക്വാട്ടയില്‍ എഐഡിഡബ്ബ്യൂഎ ജനറല്‍ സെക്രട്ടറിയായ മറിയം ധാവ്‌ളയും തമിഴ്‌നാട്ടില്‍ നിന്നുള്ള യു. വാസുകിയുമായിരിക്കും പരിഗണിക്കപ്പെടുന്നത്.

Published

on

17 അംഗ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനടക്കം 7 പേര്‍ പ്രായപരിധിയില്‍ ഒഴിവാക്കുന്ന സാഹചര്യത്തില്‍ കെ.കെ ശൈലജ തല്‍സ്ഥാനത്തേക്ക് എത്തുമെന്ന പ്രതീക്ഷ അണഞ്ഞു. കേരളത്തില്‍ നിന്ന് പുതുതായി ആരും പിബിയില്‍ ഉണ്ടായേക്കില്ല. പി ബിയിലേക്ക് കെ കെ ശൈലജയെ പരിഗണിച്ചില്ല.

പകരം പി ബിയിലെ വനിതാ ക്വാട്ടയില്‍ എഐഡിഡബ്ബ്യൂഎ ജനറല്‍ സെക്രട്ടറിയായ മറിയം ധാവ്‌ളയും തമിഴ്‌നാട്ടില്‍ നിന്നുള്ള യു. വാസുകിയുമായിരിക്കും പരിഗണിക്കപ്പെടുന്നത്. പ്രായപരിധിയില്‍ നിന്ന് ഒഴിവായാലും എഐഡിഡബ്ബ്യൂഎ അഖിലേന്ത്യാ അധ്യക്ഷയായതിനാല്‍ പി കെ ശ്രീമതിയെ കേന്ദ്ര കമ്മിറ്റിയില്‍ ക്ഷണിതാവാക്കിയേക്കും.

പിബിയില്‍ നിലവിലുള്ള നേതാക്കളായ പിണറായി വിജയന്‍, എം വി ഗോവിന്ദന്‍, എ വിജയരാഘവന്‍, എം എ ബേബി എന്നിവര്‍ തുടരും. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു എം വി ഗോവിന്ദനെ പിബിയില്‍ ഉള്‍പ്പെടുത്തിയത്.

Continue Reading

news

കണ്ണില്ലാ ക്രൂരത; മിസൈല്‍ ആക്രമണത്തില്‍ ഗസ്സയിലെ മനുഷ്യര്‍ വായുവിലേക്കുയര്‍ന്ന് ചിന്നിച്ചിതറുന്നു

ഇസ്രാഈല്‍ ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങളുടെ രൂക്ഷത എടുത്തുകാണിക്കുന്നതാണ് ദൃശ്യങ്ങളെന്ന് നെറ്റിസണ്‍സ് വീഡിയോ പങ്കുവെച്ച് പറയുന്നു

Published

on

ഇസ്രാഈല്‍ ഗസ്സയില്‍ നടത്തുന്ന ആക്രമണത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോല്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ഇസ്രാഈല്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഗസ്സയിലെ മനുഷ്യര്‍ വായുവിലേക്കുയര്‍ന്ന് ചിന്നിച്ചിതറുകയാണെന്നാണ് വീഡിയോ പങ്കുവെച്ചവര്‍ വ്യക്തമാക്കുന്നത്.

സ്‌ഫോടനത്തിന്റെ ശക്തിയില്‍ നിരവധി മൃതദേഹങ്ങള്‍ ആകാശത്തേക്ക് ഉയരുകയും അവ നിര്‍ജീവമായി നിലത്തേക്ക് വീഴുകയും ചെയ്യുന്നു. വീഡിയോകള്‍ ആഗോളതലത്തില്‍ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ഇസ്രാഈല്‍ ഇപ്പോള്‍ നടത്തുന്ന ആക്രമണങ്ങളുടെ രൂക്ഷത എടുത്തുകാണിക്കുന്നതാണ് ദൃശ്യങ്ങളെന്ന് നെറ്റിസണ്‍സ് വീഡിയോ പങ്കുവെച്ച് പറയുന്നു.

നിങ്ങള്‍ അടുത്തേക്ക് നോക്കുന്തോറും ആളുകള്‍ വായുവിലൂടെ പറക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ കാണാന്‍ കഴിയും. ക്രിമിനോളജി മനുഷ്യരാശിക്ക് ഇതുവരെ അറിയാത്ത ഒരു തലത്തിലേക്കെത്തി’ -എന്നായിരുന്നു ഗസ്സ ആസ്ഥാനമായുള്ള സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദ് ഖാലിദ് എക്സില്‍ വീഡിയോ പങ്കിട്ടുകൊണ്ടെഴുതിയത്.

കഴിഞ്ഞ ദിവസം, ഗസ്സയിലെ സ്‌കൂളിന് മുകളില്‍ ഇസ്രാഈല്‍ ബോംബിട്ടിരുന്നു. കുഞ്ഞുങ്ങളും സ്ത്രീകളുമടക്കം 27ലധികം പേരാണ് ഇവിടെ കൊല്ലപ്പെട്ടത്.

Continue Reading

Trending