Connect with us

kerala

യു പ്രതിഭയുടെ മകനെതിരായ കഞ്ചാവ് കേസ്; ‘പുകവലിക്കുന്നത് മഹാ അപരാധമാണോ?’ ന്യായീകരിച്ച് മന്ത്രി സജി ചെറിയാന്‍

താനും പുകവലിക്കുന്നയാളാണെന്ന് മന്ത്രി പറഞ്ഞു.

Published

on

യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കഞ്ചാവ് കേസില്‍ എക്‌സൈസിനെതിരെ മന്ത്രി സജി ചെറിയാന്‍. കുട്ടികള്‍ പുകവലിച്ചതിന് ജാമ്യമില്ല വകുപ്പ് ചുമത്തി എന്ന് മന്ത്രി. എഫ്‌ഐആര്‍ താന്‍ വായിച്ചതാണെന്നും അതില്‍ മോശപ്പെട്ടത് ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു. കൂട്ടംകൂടി പുകവലിച്ചു എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. മോശപ്പെട്ട കാര്യം ചെയ്തെന്ന് പറഞ്ഞിട്ടില്ല. പുകവലിക്കുന്നത് മഹാ അപരാധമാണോയെന്ന് മന്ത്രി ചോദിച്ചു. താനും പുകവലിക്കുന്നയാളാണെന്ന് മന്ത്രി പറഞ്ഞു.

‘പുക വലിച്ചെന്ന് എഫ്ഐആറില്‍ ഇട്ടു. അതിന് എന്തിനാണ് ജാമ്യമില്ലാത്ത വകുപ്പ് ഇടുന്നത്. കുഞ്ഞുങ്ങളല്ലേ? അവര്‍ വര്‍ത്തമാനം പറയും കമ്പനിയടിക്കും ചിലപ്പോള്‍ പുക വലിക്കും. അതിനെന്താണ്? വലിച്ചത് ശരിയാണെന്നല്ല. ചെയ്തെങ്കില്‍ തെറ്റാണ്. പ്രതിഭയുടെ മകന്‍ ഇങ്ങനെ ഒരു കാര്യത്തില്‍ കൂട്ടുകൂടി.

അതിന് പ്രതിഭ എന്ത് വേണം. അവര്‍ ഒരു സ്ത്രീയല്ലേ? ആ പരിഗണന കൊടുക്കണ്ടേ? അവരുടെ കുട്ടിയെപ്പറ്റി അനാവശ്യം പറഞ്ഞുകാണും. അതിന് പ്രതികരണം നടത്തിക്കാണും. അവര് ഒരു അമ്മയല്ലേ? സ്വഭാവികമായി പറയും’ മന്ത്രി പറഞ്ഞു.

ഒരു കെട്ട് ബീഡി വലിക്കുന്ന ആളാണ് എം ടി വാസുദേവന്‍ നായരെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. യു പ്രതിഭ നിയമസഭയിലെ മികച്ച സാമാജികയാണെന്നും അതാണ് പ്രതിഭയ്ക്ക് പാര്‍ട്ടി വീണ്ടും അവസരം നല്‍കിയതെന്നും മന്ത്രി പറഞ്ഞു. കേസില്‍ ആദ്യമായിട്ടാണ് പാര്‍ട്ടിയില്‍ നിന്ന് പ്രതികരണവുമായി ഒരു നേതാവ് രംഗത്തെത്തിയിരിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്

അന്‍വര്‍ എഫക്ട് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഒന്നിലധികം പേരുകള്‍ പരിഗണനയിലുണ്ടെന്നും ഹൈക്കമാന്‍ഡ് അന്തിമ തീരുമാനമെടുക്കുമെന്നും സണ്ണി ജോസഫ് അറിയിച്ചു. അതേസമയം അന്‍വര്‍ എഫക്ട് തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രത്യക്ഷമാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നിലമ്പൂരില്‍ മികച്ച വിജയം നേടുമെന്ന് അടൂര്‍ പ്രകാശും പറഞ്ഞു.

ആരെ സ്ഥാനാര്‍ത്ഥിയാക്കിയാലും യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചു. മലയോര കര്‍ഷകരുടെ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിന്റെ ദിവസം നിശ്ചയിച്ചതു മുതല്‍ യുഡിഎഫില്‍ ആവേശം കനത്തിരിക്കുകയാണ്. ഇന്ന് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതോടെ സ്ഥാനാര്‍ത്ഥിയെ വെച്ചുള്ള പ്രചാരണത്തിന് യുഡിഎഫ് തുടക്കമിടും.

Continue Reading

kerala

കപ്പലപകടം; കണ്ടെയ്‌നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്

അപകടത്തില്‍പെട്ട കപ്പലിലെ കണ്ടെയ്‌നറുകള്‍ കൂടുതല്‍ ഭാഗത്തേക്ക് അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Published

on

കൊച്ചി പുറങ്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്നുള്ള കണ്ടെയ്‌നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരങ്ങളില്‍ അടിയുന്നു. കൊല്ലത്ത് ചെറിയഴീക്കല്‍, ചവറ, ശക്തികുളങ്ങര മദാമ്മ തോപ്പ് എന്നിവിടങ്ങളിലാണ് കണ്ടെയ്‌നറുകള്‍ അടിഞ്ഞത്. ആലപ്പുഴ കൊല്ലം അതിര്‍ത്തിയായ വലിയ അഴീക്കലും കണ്ടെയ്‌നര്‍ കണ്ടെത്തി. അതേസമയം കണ്ടെയ്‌നറകളുടെ അടുത്തേക്ക് പോകരുതെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും പൊലീസ് അറിയിച്ചു.

എന്‍ഡിആര്‍എഫ് സാങ്കേതിക വിദഗ്ദരും കൊല്ലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കെമിക്കല്‍, ബയോളിക്കല്‍, ന്യുക്ലിയര്‍ വിദഗ്ദര്‍ സംഘത്തില്‍ കൂടംകുളത്ത് നിന്നാണ് സംഘം എത്തുക. ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തിലാണ് സംഘമെത്തുക.

അപകടത്തില്‍പെട്ട കപ്പലിലെ കണ്ടെയ്‌നറുകള്‍ കൂടുതല്‍ ഭാഗത്തേക്ക് അടിയാനുള്ള സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് കൊല്ലം ചെറിയഴീക്കല്‍ തീരത്ത് ഒരു കണ്ടെയ്‌നര്‍ അടിഞ്ഞത്. കണ്ടെയ്‌നറില്‍ നിന്നുള്ള വസ്തുക്കളുടെ വ്യാപനം തടയുന്നതിന് കോസ്റ്റ് ഗാര്‍ഡിന്റെ സക്ഷം കപ്പല്‍ പുറങ്കടലിലുണ്ട്. കപ്പലിലുണ്ടായിരുന്ന 24 ജീവനക്കാരെയും കൊച്ചിയില്‍ എത്തിച്ചിരുന്നു.

കപ്പല്‍ മുങ്ങിയ സാഹചര്യത്തില്‍ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് 20 മീറ്റര്‍ അകലെ വച്ച് നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

Published

on

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

Continue Reading

Trending