X

ചൂരല്‍മല ഉരുള്‍പൊട്ടല്‍: മരത്തില്‍ കുടുങ്ങിയ നിലയില്‍ ശരീരഭാഗം കണ്ടെത്തി

വയനാട് ചൂരല്‍മല ഉരുള്‍പൊട്ടലില്‍ മരിച്ചവരാണെന്ന് കരുതുന്നവരുടെ ശരീര ഭാഗം കണ്ടെത്തി. പരപ്പന്‍പാറ ഭാഗത്തുനിന്ന് മരത്തില്‍ കുടുങ്ങിയ നിലയിലാണ് ശരീരഭാഗം കണ്ടെത്തിയത്. അഗ്‌നി ശമന സേനയാണ് ശരീരഭാഗം കണ്ടെത്തിയത്. വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ കണാതായ 47 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

എന്നാല്‍ ഇതുവരെ 231 മൃതദേഹങ്ങളും 222 ശരീരഭാഗങ്ങളുമാണ് ദുരന്തമേഖലയില്‍നിന്നും മലപ്പുറം ചാലിയാര്‍ പുഴയില്‍നിന്നുമായി കണ്ടെടുത്തത്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങളുടെ 431 ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചതില്‍ 208 എണ്ണത്തിന്റെ പരിശോധന ഫലം ലഭിച്ചിട്ടില്ല.

പുനരധിവസിപ്പിക്കേണ്ടവരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാറിനായിട്ടില്ല. കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിക്കാനോ കാണാതായവരെ മരണപ്പെട്ടവരുടെ ഗണത്തില്‍പെടുത്തി സഹായം ലഭ്യമാക്കാനോ അധികൃതര്‍ തയാറായിട്ടില്ല.

ദുരന്തമേഖലയിലേക്ക് കേന്ദ്ര സഹായവും ലഭ്യമായിട്ടില്ല.

 

webdesk17: