Connect with us

kerala

സ്ത്രീകളിലെ കാന്‍സര്‍-ഡോ. രമേശന്‍ സി കെ

ആരെയും ബാധിക്കാവുന്ന അസുഖം എന്നത് കാന്‍സറിന്റെ പൊതുവായ വിശേഷണമാണ്. സത്രീയെന്നോ പുരുഷനെന്നോ ഉളള ഭേദമൊന്നും പൊതുവെ കാന്‍സറിന് കാണാറില്ല. എന്നാല്‍ സ്ത്രീകളുടെ സവിശേഷമായ ശാരീരികമായ പ്രത്യേകതകള്‍ മൂലം ചില കാന്‍സര്‍ രോഗങ്ങള്‍ സ്ത്രീകളെ മാത്രം ബാധിക്കുന്നവയാണ്. അത്തരം കാന്‍സറുകള്‍ ഏതെല്ലാമാണെന്നും അവയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്നും പരിശോധിക്കാം.

Published

on

ഡോ. രമേശന്‍ സി കെ
കണ്‍സല്‍ട്ടന്റ്
ഗൈനക്ക് ഓങ്കോസര്‍ജറി
ആസ്റ്റര്‍ മിംസ്, കണ്ണൂര്‍

ആരെയും ബാധിക്കാവുന്ന അസുഖം എന്നത് കാന്‍സറിന്റെ പൊതുവായ വിശേഷണമാണ്. സത്രീയെന്നോ പുരുഷനെന്നോ ഉളള ഭേദമൊന്നും പൊതുവെ കാന്‍സറിന് കാണാറില്ല. എന്നാല്‍ സ്ത്രീകളുടെ സവിശേഷമായ ശാരീരികമായ പ്രത്യേകതകള്‍ മൂലം ചില കാന്‍സര്‍ രോഗങ്ങള്‍ സ്ത്രീകളെ മാത്രം ബാധിക്കുന്നവയാണ്. അത്തരം കാന്‍സറുകള്‍ ഏതെല്ലാമാണെന്നും അവയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്നും പരിശോധിക്കാം.

1) സ്തനാര്‍ബുദം:

പ്രധാനമായും സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദ രോഗവിഭാഗമാണ് സ്തനാര്‍ബുദം. എന്നാല്‍ അപൂര്‍വ്വമായി പുരുഷന്മാരിലെ സ്തനങ്ങളെയും അര്‍ബുദ രോഗം ബാധിക്കാറുണ്ട്. ഇന്ത്യയില്‍ സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദ രോഗത്തിന്റെ 27.7 ശതമാനവും സ്തനാര്‍ബുദമാണെന്നാണ് കണക്ക്. നേരത്തെ തിരിച്ചറിയുവാനും ഏറ്റവും ഫലപ്രദമായി ഭേദമാക്കുവാനും സാധിക്കുന്ന അര്‍ബുദ രോഗമാണ് സ്തനാര്‍ബുദം.

ഇനി പറയുന്ന ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.

മാസമുറയുമായി ബന്ധപ്പെട്ടതല്ലാതെ കക്ഷത്തിലോ സ്തനങ്ങളിലോ വേദന അനുഭവപ്പെടുക, സ്തനങ്ങളുടെ തൊലിപ്പുറത്ത് തടിപ്പോ നിറം മാറ്റമോ കാണപ്പെടുക, മുലക്കണ്ണുകളുടെ ചുറ്റുമോ മുകളിലോ തടിപ്പ് കാണപ്പെടുക, മുലക്കണ്ണില്‍ നിന്ന് രക്തമോ സ്രവമോ പുറത്ത് വരിക, മുലക്കണ്ണ് ഉള്ളിലേക്ക് വലിഞ്ഞിരിക്കുക, വലുപ്പത്തിലോ ആകൃതിയിലോ മാറ്റം അനുഭവപ്പെടുക, സ്തനങ്ങളിലോ കക്ഷത്തിലോ മുഴകള്‍ കാണപ്പെടുക. ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ എത്രയും പെട്ടെന്ന് വിദഗദ്ധ ചികിത്സ നേടണം.

സ്തനപരിശോധനയാണ് രോഗനിര്‍ണ്ണയത്തിന് ഏറ്റവും അനുയോജ്യമായ രീതി. സ്ഥിരമായി സ്വയം സ്തന പരിശോധന ചെയ്യുന്നതിലൂടെ എളുപ്പത്തില്‍ സ്തനാര്‍ബുദ സാധ്യത തിരിച്ചറിയാന്‍ സാധിക്കും. മാമ്മോഗ്രാം ഉള്‍പ്പെടെയുള്ള ചികിത്സാ രീതികളിലൂടെയും സ്തനാര്‍ബുദം നിര്‍ണ്ണയിക്കാന്‍ സാധിക്കും. രോഗത്തിന്റെ അവസ്ഥയ്ക്കനുസരിച്ചാണ് ചികിത്സ നിര്‍ണ്ണയിക്കുക. റേഡിയേഷന്‍, കീമോതെറാപ്പി, ശസ്ത്രക്രിയ മുതലായ ചികിത്സാ രീതികള്‍ സാഹചര്യത്തിനനുസരിച്ച് ഡോക്ടര്‍ നിര്‍ദ്ദേശിക്കും.

2) ഗര്‍ഭാശയഗള കാന്‍സര്‍:

സ്ത്രീകളെ ബാധിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട അര്‍ബുദ രോഗവിഭാഗമാണ് ഗര്‍ഭാശയഗള കാന്‍സര്‍. ഗര്‍ഭാശയത്തിന് അടിഭാഗത്തുള്ള ഇടുങ്ങിയ ഭാഗമായ ഗര്‍ഭാശയ ഗളത്തെയാണ് ഈ അര്‍ബുദ രോഗം ബാധിക്കുന്നത്. ലക്ഷണങ്ങള്‍ എളുപ്പത്തില്‍ ശ്രദ്ധയില്‍ പെടില്ല എന്നതാണ് ഗര്‍ഭാശയഗള കാന്‍സറിന്റെ ചികിത്സയിലെ ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ പ്രതിരോധ കുത്തിവെപ്പെടുത്താല്‍ വരാതെ സൂക്ഷിക്കാന്‍ സാധിക്കുമെന്ന സവിശേഷതയും ഗര്‍ഭാശയ ഗള കാന്‍സറിനുണ്ട്. സ്തനാര്‍ബുദം കഴിഞ്ഞാല്‍ ഇന്ത്യയില്‍ സ്ത്രീകളില്‍ കാണപ്പെടുന്ന രണ്ടാമത്തെ കാന്‍സര്‍ രോഗമാണ് ഗര്‍ഭാശയഗള കാന്‍സര്‍. ഹ്യൂമന്‍ പാപ്പിലോമ വൈറസ് (HPV) ആണ് ഗര്‍ഭാശയഗള കാന്‍സറിനുള്ള പ്രധാന കാരണം. ആര്‍ത്തവം ക്രമം തെറ്റുക, ആര്‍ത്തവിമില്ലാത്ത സമയങ്ങളില്‍ രക്തസ്രാവം കാണപ്പെടുക, ലൈംഗിക ബന്ധത്തിന് ശേഷംരക്തസ്രാവം കാണപ്പെടുക, അകാരണമായ ക്ഷീണം, ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, വെല്ലപോക്ക്, നടുവേദന, കാലില്‍ നീര് കാണപ്പെടുക തുടങ്ങിയവ പൊതുവായ ലക്ഷണങ്ങളാണ്.

സുരക്ഷിതമായ ലൈംഗിക ബന്ധം ഉറപ്പ് വരുത്തുക, പുകയില പോലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കുക, വൈറസിനെതിരായ കുത്തിവെപ്പെടുക്കുക, കൃത്യമായ ഇടവേളകളില്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ എടുക്കുക എന്നീ കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധിവരെ രോഗത്തെ അകറ്റി നിര്‍ത്താനോ നേരത്തെ തിരിച്ചറിയാനോ സാധിക്കും.

പാപ്സ്മിയര്‍ ടെസ്റ്റാണ് ഗര്‍ഭാശയഗള കാന്‍സര്‍ തിരിച്ചറിയാനുള്ള പ്രധാന പരിശോധന. ഇതിലൂടെ ഗര്‍ഭാശയമുഖത്തെ കോശങ്ങളിലെ മാറ്റം, കാന്‍സര്‍ കോശങ്ങളുടെ സാന്നിദ്ധ്യം, കാന്‍സവരാനുള്ള സാധ്യത മുതലായവയെല്ലാം തിരിച്ചറിയാന്‍ സാധിക്കും. താരതമര്യേന ചെലവ് കുറഞ്ഞ പരിശോധനാ രീതിയാണിത്. 30 വയസ്സ് പിന്നിട്ട സ്ത്രീകള്‍ മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ നിര്‍ബന്ധമായും പാപ്സ്മിയര്‍ പരിശോധന നിര്‍വ്വഹിക്കണം. എല്‍ ബി സി പരിശോധന, എച്ചി പി വി ടെസ്റ്റ്, വി ഐ എ മുതലായ പരിശോധനാ രീതികളും നിലവിലുണ്ട്. പ്രതിരോധ കുത്തിവെപ്പെടുക്കുക എന്നത് തന്നെയാണ് ഏറ്റവും മികച്ച ചികിത്സ. രോഗബാധിതനായശേഷമുള്ള ചികിത്സ രോഗത്തിന്റെ അവസ്ഥ പരിഗണിച്ചാണ് പുരോഗമിക്കുക. സര്‍ജറി, റേഡിയോതെറാപ്പി, കീമോതെറാപ്പി, മുതലായവയില്‍ ഉചിതമായ ചികിത്സ ഡോക്ടറുടെ തീരുമാനത്തിനനുസരിച്ചായിരിക്കും സ്വീകരിക്കുക.

3) ഗര്‍ഭാശയ കാന്‍സര്‍

സ്ത്രീകളുടെ ജനനേന്ദ്രിയ വ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഗര്‍ഭാശയം. വസ്തി പ്രദേശത്ത് മൂത്രസഞ്ചിക്കു മലാശയത്തിനും മധ്യത്തിലായാണ് ഗര്‍ഭാശയം സ്ഥിതി ചെയ്യുന്നത്. ഗര്‍ഭാശയങ്ങളില്‍ മുഴകള്‍ (ഫൈബ്രോയിഡ്) കാണപ്പെടുന്നത് അത്ര അപൂര്‍വ്വമായ കാര്യമല്ല. എന്നാല്‍ പൊതുവെ ഇത്തരം മുഴകള്‍ നിരുപദ്രവകാരികളായിരിക്കും. ആര്‍ത്തവ വിരാമത്തോടെ അപ്രത്യക്ഷമാവുന്നവയാണ് ഇവയില്‍ ഭൂരിഭാഗം മുഴകളും. ഗര്‍ഭാശയ ഭിത്തിയുടെ ആവരണത്തില്‍ കോശങ്ങള്‍ പെരുകുന്ന അവസ്ഥയെ എന്‍ഡോമെട്രിയല്‍ ഹൈപ്പര്‍ പ്ലാസിയ എന്ന് പറയുന്നു. ഈ അവസ്ഥ ചിലപ്പോള്‍ കാന്‍സറായി പരിണാമപ്പെടാറുണ്ട്. അമ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് ഗര്‍ഭാശയ കാന്‍സര്‍ പ്രധാനമായും കാണപ്പെടുന്നത്. ഹോര്‍മോണ്‍ തെറാപ്പിക്ക് വിധേയരായവര്‍, സ്തനാര്‍ബുദത്തിന് മരുന്ന് കഴിച്ചവര്‍ മുതലായവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

പൊതുവെ ആര്‍ത്തവ വിരാമത്തിന് ശേഷമാണ് ഗര്‍ഭാശയ കാന്‍സര്‍ കാണപ്പെടുന്നത്. ചിലരില്‍ ആര്‍ത്തവ വിരാമത്തിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ ഗര്‍ഭാശയ കാന്‍സര്‍ പ്രത്യക്ഷപ്പെടാം. യോനിയിലെ അസാധാരണ രക്തസ്രാവം, മൂത്രമൊഴിക്കുമ്പോള്‍ പ്രയാസമോ വേദനയോ, മൂത്രമൊഴിച്ച ശേഷവും വസ്തി പ്രദേശത്ത് വേദന അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ കാണപ്പെടാം. വസ്തിപ്രദേശത്തെ പരിശോധനയാണ് രോഗനിര്‍ണ്ണയങ്ങളില്‍ ഒരു മാര്‍ഗ്ഗം. യോനീനാളം, ഗര്‍ഭാശയം, ഗര്‍ഭാശയഗളം, മൂത്രസഞ്ചി, മലാശയം തുടങ്ങിയ ഭാഗങ്ങള്‍ ഈ പരിശോധനയില്‍ ഉള്‍പ്പെടുന്നു. പാപ്സ്മിയര്‍ ടെസ്റ്റ് ചിലപ്പോള്‍ നടത്താറുണ്ട്. പ്രധാനമായും ഗര്‍ഭാശയ ഗളത്തിലെ കോശങ്ങളാണ് ഈ പരിശോധനയ്ക്ക് സ്വീകരിക്കാറുള്ളത്. ഇതിലൂടെ ഗര്‍ഭാശയത്തിലെ അവസ്ഥ കൃത്യമായി ചിലപ്പോള്‍ തിരിച്ചറിഞ്ഞില്ല എന്ന് വരും, ഈ സാഹചര്യത്തില്‍ ഗര്‍ഭാശയത്തിലെ കോശങ്ങള്‍ സ്വീകരിച്ച് ബയോപ്സി പരിശോധന നടത്താറുണ്ട്. ട്രാന്‍സ് വജിനല്‍ അല്‍ട്രാസൗണ്ട് പരിശോധന, ബയോപ്സി തുടങ്ങിയ രോഗനിര്‍ണ്ണയ മാര്‍ഗ്ഗങ്ങളും ഉചിതമായ സാഹചര്യങ്ങളില്‍ സ്വീകരിക്കാറുണ്ട്. രോഗത്തിന്റെ അവസ്ഥ അനുസരിച്ചാണ് ചികിത്സ തീരുമാനിക്കുക. ശസ്ത്രക്രിയ, റേഡിയേഷന്‍ തെറാപ്പി, ഹോര്‍മോണല്‍ തെറാപ്പി, മരുന്ന് ഉപയോഗിച്ചുള്ള ചികിത്സ മുതലായവയില്‍ ഉചിതമായവ ഡോക്ടറുടെ തീരുമാനത്തിനനസരിച്ച് നിര്‍ദ്ദേശിക്കപ്പെടും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് താപനില മുന്നറിയിപ്പ്

ഇന്നും നാളെയും സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ്. ഇന്നും നാളെയും സാധാരണയേക്കാള്‍ 2 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പിലുണ്ട്.

 

ഉയര്‍ന്ന താപനില മുന്നറിയിപ്പ്

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും (02/01/2025 & 03/01/2025) സാധാരണയെക്കാള്‍ 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്

സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണ്.

* പകല്‍ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

* നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

* വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്ക്ക് നേരിട്ട് ചൂട് ഏല്ക്കുവന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

* ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്കു ചൂട് ഏല്‍ക്കാതിരിക്കാന്‍ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, അതുപോലെ, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.

* മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കുക.

* പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തുക. പകല്‍ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.

* യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യില്‍ കരുതുക.

* നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.

* കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം. നിര്ജനലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

 

Continue Reading

kerala

കോഴിക്കോട് എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതി പിടിയില്‍

ഇന്ന് ഉച്ചയോടെയാണ് സംഭവം.

Published

on

കോഴിക്കോട് കുറ്റ്യാടിയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ട് വയസുകാരിയെ വാഹനത്തോടെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച ആളാണ് പിടിയിലായത്. അടുക്കത്ത് സ്വദേശി വിജീഷ് ആണ് പിടിയിലായത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. മന്‍സൂര്‍-ജല്‍സ ദമ്പതികളുടെ മകളെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത്.

കുട്ടി ഉറങ്ങുകയായിരുന്നതിനാല്‍ കാറില്‍ കിടത്തി ഇരുവരും കടയിലേക്ക് പോയതായിരുന്നു. ഈ സമയം പ്രതി വാഹനവുമായി കടന്നുകളയുകയായിരുന്നു. എന്നാല്‍ സുഹൃത്തിന്റെ വാഹനത്തില്‍ ദമ്പതികള്‍ കാറിനെ പിന്തുടര്‍ന്ന് കുട്ടിയെ രക്ഷിക്കുകയായിരുന്നു.

രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെചിരെ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതിനും, മോഷണത്തിനും കുറ്റ്യാടി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മാതാപിതാക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

വിജീഷ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.

 

Continue Reading

kerala

പാറമേക്കാവ് വേല വെടിക്കെട്ടിന് അനുമതി

കോടതി നിര്‍ദേശങ്ങള്‍ ദേവസ്വം നടപ്പിലാക്കിയതിന് പിന്നാലെ വെടിക്കെട്ടിന് എഡിഎം അനുമതി നല്‍കുകയായിരുന്നു.

Published

on

പാറമേക്കാവ് വേല വെടിക്കെട്ടിന് എഡിഎം അനുമതി നല്‍കി. കോടതി നിര്‍ദേശങ്ങള്‍ ദേവസ്വം നടപ്പിലാക്കിയതിന് പിന്നാലെ വെടിക്കെട്ടിന് എഡിഎം അനുമതി നല്‍കുകയായിരുന്നു. ഓപ്പറേറ്റര്‍, അസിസ്റ്റന്റ് ഓപ്പറേറ്റര്‍ എന്നിവര്‍ക്ക് പെസ്സോ നല്‍കിയ സര്‍ട്ടിഫിക്കറ്റുകളും, അഫിഡവിറ്റും എഡിഎമ്മിന് മുന്‍പില്‍ ഹാജരാക്കി.

നേരത്തെ കേന്ദ്ര വിജ്ഞാപന പ്രകാരം എഡിഎം വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെ കോടതി നിര്‍ദ്ദേശിച്ച കാര്യങ്ങള്‍ ദേവസ്വങ്ങള്‍ നടപ്പിലാക്കിയാല്‍ വെടിക്കെട്ടിന് അനുമതി നല്‍കണം എന്നായിരുന്നു കോടതിവിധി.

 

 

Continue Reading

Trending