Connect with us

News

ട്രംപിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ല, കാനഡ അമേരിക്കയുടെ ഭാഗമാകില്ല; കനേഡിയന്‍ പ്രധാനമന്ത്രി

കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം

Published

on

ഒരിക്കലും കാനഡ അമേരിക്കയുടെ ഭാഗമാകില്ലെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി. കാനഡ അമേരിക്കയുടെ 51ാമത് സംസ്ഥാനമാകണമെന്ന് ട്രംപിന്റെയും വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുടേയും പരാമര്‍ശം അസംബന്ധമെന്ന് കാര്‍ണി വ്യക്തമാക്കി. കാനഡയുടെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം.

ജസ്റ്റിന്‍ ട്രൂഡോ രാജിവെച്ചതോടെയാണ് കാനഡയുടെ 24ാമത് പ്രധാനമന്ത്രിയായി മാര്‍ക് കാര്‍ണി അധികാരമേറ്റത്. കാര്‍ണി സാമ്പത്തിക ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു.

” കനേഡിയന്‍ സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തും. അമേരിക്കന്‍ വെല്ലുവിളി ചെറുക്കുന്നതിനാണ് മുന്‍ഗണന. കാനഡ അമേരിക്കയുടെ ഭാഗമാകില്ല. അമേരിക്ക സന്ദര്‍ശിക്കാനും ട്രംപിനെ കാണാനും പദ്ധതിയില്ലെന്നും”- കാര്‍ണി വ്യക്തമാക്കി.

കാനഡയിലെ 24 അംഗ മന്ത്രി സഭയില്‍ രണ്ട് ഇന്ത്യന്‍ വംശജരും ഉള്‍പ്പെട്ടിട്ടുണ്ട്. അനിതാ ആനന്ദ് കമാല്‍ ഖേര എന്നിവരാണ് ഇന്ത്യന്‍ വംശജര്‍. അമേരിക്കയുമായി വ്യാപാരത്തര്‍ക്കം മുറുകുന്നതിനിടെയാണ് കാനഡയില്‍ നേതൃമാറ്റം സംഭവിക്കുന്നത്. അതേസമയം തന്റെ നിലപാടുകളില്‍ കണിശത കാണിക്കുന്ന ട്രംപ്, കാനഡയുടെ പുതിയ തീരുമാനത്തെ എങ്ങനെ നേരിടുമെന്നാണ് അറിയേണ്ടത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

വടക്കന്‍ മാസിഡോണിയയിലെ നൈറ്റ് ക്ലബില്‍ തീപ്പിടിത്തം; 51 പേര്‍ മരിച്ചു

ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം

Published

on

ലണ്ടന്‍: വടക്കന്‍ മാസിഡോണിയയിലെ നൈറ്റ് ക്ലബിലുണ്ടായ തീപ്പിടിത്തത്തില്‍ 51 പേര്‍ മരിച്ചു. നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായി ആഭ്യന്തര മന്ത്രി പാഞ്ചെ തോഷ്‌കോവ്‌സ്‌കി പറഞ്ഞു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം.

തലസ്ഥാന നഗരമായ സ്‌കോപ്‌ജേയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള കോക്കാനി കൊക്കാനിയിലെ ‘പള്‍സ്’ നിശാക്ലബിലാണ് തീപിടുത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ക്ലബ്ബിനുള്ളില്‍ കരിമരുന്ന് പ്രയോഗങ്ങള്‍ നടത്തിയതാണ് തീപിടിക്കാന്‍ കാരണമായത്. മേല്‍ക്കൂരക്ക് തീപിടിച്ചതിന് പിന്നാലെ കെട്ടിടത്തിലാകെ തീ പടരുകയായിരുന്നു. ഹിപ് ഹോപ് ബാന്‍ഡ് ആയ ഡി.എന്‍.കെയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയായിരുന്നു തീപ്പിടിത്തം. പുറത്തുവന്ന വിഡിയോകളിലും സ്റ്റേജില്‍നിന്ന് ആകാശത്തേക്ക് തീപ്പൊരികള്‍ വിട്ടിരുന്നതായി കാണാം. ഇവയാണ് തീപിടത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.

ദുരന്തത്തില്‍ പരിക്കേറ്റ 80-ലധികം പേരെ രാജ്യത്തിന്റെ തലസ്ഥാന നഗരമായ സ്‌കോപ്‌ജെയിലെ ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും കൊണ്ടുപോയതായി സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ എംഐഎ റിപ്പോര്‍ട്ട് ചെയ്തു.

അപകടത്തില്‍ മരിച്ചവര്‍ക്ക് നോര്‍ത്ത് മാസിഡോണിയന്‍ പ്രധാനമന്ത്രി ഹ്രിസ്റ്റിജാന്‍ മിക്കോസ്‌കി അനുശോചനം അറിയിച്ചു. ‘ഇത് വളരെ ദുഷ്‌കരവും ദുഃഖകരവുമായ ദിവസമായിരുന്നു. ഇത്രയും ചെറുപ്പക്കാരുടെ നഷ്ടം നികത്താനാവാത്തതാണ്. കുടുംബങ്ങളുടെയും, അടുത്തവരുടെയും, സുഹൃത്തുക്കളുടെയും വേദന അളക്കാനാവാത്തതാണ്,’ അദ്ദേഹം എക്സില്‍ കുറിച്ചു.

Continue Reading

kerala

ഗുരുതരവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കി; യുവതിക്കെതിരെ പരാതി

സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു

Published

on

കൊച്ചിയില്‍ ഗുരുതരവസ്ഥയിലുള്ള രോഗിയുമായി പോയ ആംബുലന്‍സിന് സ്‌കൂട്ടര്‍ യാത്രിക വഴിമുടക്കിയതായി പരാതി. നിരന്തരം ഹോണ്‍ മുഴക്കിയിട്ടും യുവതി വഴി നല്‍കിയില്ല. ഇന്നലെ കലൂര്‍ മെട്രോ സ്റ്റേഷന് സമീപത്തായിരുന്നു സംഭവം.

കൈ അറ്റുപോയ രോഗിയുമായി ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് കൊച്ചിയിലെ മറ്റൊരു ആശുപത്രിയിലേക്ക് പോയ ആംബുലന്‍സിനാണ് സ്ത്രീ മാര്‍ഗതടസ്സം സൃഷ്ടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മഹാരാഷ്ട്ര രജിസ്ട്രേഷനിലുള്ള വാഹനമാണ് യുവതി ഓടിച്ചിരുന്നത്.

അതേസമയം, ആംബുലന്‍സ് ഡ്രൈവര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കി. സ്‌കൂട്ടറിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരോട് തിങ്കളാഴ്ച രാവിലെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Continue Reading

kerala

കോട്ടയം പൂഞ്ഞാറില്‍ മീനച്ചിലാറിന്റെ സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി

കഴിഞ്ഞ ദിവസം പത്താം ക്ലാസുകാരനെ കഞ്ചാവുമായി ഇവിടെ നിന്ന് പിടികൂടിയിരുന്നു

Published

on

കോട്ടയം പൂഞ്ഞാറില്‍ മീനച്ചിലാറിന്റെ സമീപത്ത് കഞ്ചാവ് ചെടി കണ്ടെത്തി. കഴിഞ്ഞ ദിവസം പത്താം ക്ലാസുകാരനെ കഞ്ചാവുമായി ഇവിടെ നിന്ന് പിടികൂടിയിരുന്നു. ഇതിനു സമീപത്ത് പൂഞ്ഞാര്‍ കാവുംകടവ് പാലത്തിനു അടുത്താണ് എക്‌സൈസ് 35 സെ.മീ വലിപ്പമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.

കഞ്ചാവ് ഉപേക്ഷിച്ചപ്പോള്‍ അതിന്റെ അവശിഷ്ടങ്ങളില്‍നിന്ന് മുളച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. ചെടി എക്സൈസ് ഉദ്യോഗസ്ഥര്‍ പിഴുതുകൊണ്ട് പോയി. ഇനിയും പ്രദേശത്തെവിടെയെങ്കിലും കഞ്ചാവ് ചെടിയുണ്ടോയെന്ന് പരിശോധിക്കുമെന്നും എക്സൈസ് സംഘം അറിയിച്ചു. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വ്യാപകമാണെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

ഇന്നലെ രാത്രി പൂഞ്ഞാര്‍ പനച്ചിക്കപാറയിലാണ് 6 ഗ്രാം കഞ്ചാവുമായി പത്താം ക്ലാസ് വിദ്യാര്‍ഥി എക്‌സൈസിന്റെ പിടിയിലായത്. പരിശോധനയ്ക്കിടെ വിദ്യാര്‍ഥി എക്‌സൈസ് ഉദ്യോഗസ്ഥനെ തള്ളി താഴെയിടുകയും ചെയ്തിരുന്നു.

Continue Reading

Trending