Connect with us

india

കര്‍ഷകര്‍ക്കൊപ്പം തന്നെ; നിലപാട് ആവര്‍ത്തിച്ച് ട്രുഡോ- സര്‍ക്കാര്‍ വെട്ടില്‍

സമാധാനപരമായ പ്രതിഷേധിക്കാനുള്ള കര്‍ഷകരുടെ അവകാശങ്ങള്‍ക്കൊപ്പം കനഡ നിലകൊള്ളുമെന്ന് ട്രുഡോ പറഞ്ഞു.

Published

on

ന്യൂഡല്‍ഹി: സമാധാനപരമായി പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഒപ്പം തന്നെയാണ് കനഡ ഇപ്പോഴുമുള്ളത് എന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ. വിഷയത്തില്‍ ഡല്‍ഹിയിലെ കനേഡിയന്‍ ഹൈക്കമ്മിഷണറെ ഇന്ത്യ വിളിച്ചു വരുത്തിയതിന് പിന്നാലൊണ് ട്രുഡോ നിലപാട് ആവര്‍ത്തിച്ചത്. ട്രുഡോയുടെ പ്രസ്താവന ഇരുരാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധം മോശമാക്കുമെന്ന് ഇന്ത്യ ഹൈക്കമ്മിഷണര്‍ നാദിര്‍ പട്ടേലിനെ അറിയിച്ചിരുന്നു.

എന്നാല്‍, സമാധാനപരമായ പ്രതിഷേധിക്കാനുള്ള കര്‍ഷകരുടെ അവകാശങ്ങള്‍ക്കൊപ്പം കനഡ നിലകൊള്ളുമെന്ന് ട്രുഡോ പറഞ്ഞു. ട്രുഡോയ്ക്ക് പുറമേ, കനഡയിലെ നിരവധി സിഖ് മന്ത്രിമാരും കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ചിരുന്നു. പ്രതിഷേധിക്കാനുള്ളത് കര്‍ഷകന്റെ മൗലികമായ അവകാശമാണ് എന്നാണ് മന്ത്രിമാര്‍ പറഞ്ഞിരുന്നത്.

ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, സമാധാനപരമായി പ്രതിഷേധിക്കുന്നവര്‍ക്കൊപ്പവും ആഗോള തലത്തിലെ മനുഷ്യവകാശത്തിന് ഒപ്പവും കനഡ നിലകൊള്ളും എന്നായിരുന്നു ട്രുഡോയുടെ മറുപടി.

വെള്ളിയാഴ്ചയാണ് ഇന്ത്യ കനേഡിയന്‍ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തിയിരുന്നത്. ഇന്ത്യന്‍ കര്‍ഷകരുമായി ബന്ധപ്പെട്ട് കനഡ പ്രധാനമന്ത്രിയും മന്ത്രിമാരും നടത്തിയ പ്രസ്താവനകള്‍ അംഗീകരിക്കാനാവില്ല. പ്രസ്താവനകള്‍ രാജ്യത്തിന്റെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെടുന്നതാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നാല്‍ ഇരുരാഷ്ട്രങ്ങള്‍ക്കും ഇടയിലുള്ള ബന്ധത്തെ ഗൗരവമായി ബാധിക്കും- എന്നാണ് വിദേശ കാര്യമന്ത്രാലയം അറിയിച്ചിരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

പുതുവത്സരാഘോഷത്തില്‍നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണം: വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് രാജ സിങ്

ഹിന്ദു ആചാരങ്ങള്‍ക്കും ഹിന്ദു കലണ്ടറിനും അനുസൃതമല്ലാത്ത പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നും രാജ സിങ് ആവശ്യപ്പെട്ടു.

Published

on

പുതുവത്സരാഘോഷത്തില്‍നിന്ന് ഹിന്ദുക്കള്‍ വിട്ടുനില്‍ക്കണമെന്ന വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി നേതാവ് ടി. രാജ സിങ്. ഹിന്ദു ആചാരങ്ങള്‍ക്കും ഹിന്ദു കലണ്ടറിനും അനുസൃതമല്ലാത്ത പുതുവത്സര ആഘോഷങ്ങളില്‍ പങ്കെടുക്കരുതെന്നും രാജ സിങ് ആവശ്യപ്പെട്ടു. വിദ്വേഷ പരാമര്‍ശങ്ങളില്‍ കുപ്രസിദ്ധനാണ് രാജ സിങ്.

‘ഇത് പാശ്ചാത്യ രാജ്യങ്ങള്‍ നടത്തിയ വലിയ ഗൂഢാലോചനയാണ്. നാം ആ കെണിയില്‍ വീഴുകയും വരും തലമുറകള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നു. ജനുവരി ഒന്ന് ഇംഗ്ലീഷുകാരുടെ പുതുവര്‍ഷമാണ്. ഹിന്ദുക്കളുടെ അല്ല. -രാജാ സിങ് പറഞ്ഞു.

പുതുവത്സരം ആഘോഷിക്കുന്നതിനുവേണ്ടി അമിതവേഗതയില്‍ വാഹനമോടിച്ച് റോഡില്‍ മരിക്കുന്നതിന് പകരം ഹിന്ദു ധര്‍മ്മത്തിനും ലവ് ജിഹാദിനും വേണ്ടി യുവാക്കള്‍ ജീവന്‍ ബലിയര്‍പ്പിക്കണമെന്നും രാജ സിങ് പറഞ്ഞു.

 

Continue Reading

india

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അന്തിമ തീയതി നീട്ടി

ലേറ്റ് ഫീയോടുകൂടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്.

Published

on

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അന്തിമ തീയതി ജനുവരി 15ലേക്ക് നീട്ടി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്. ലേറ്റ് ഫീയോടുകൂടി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതിയാണ് നീട്ടിയത്.

വൈകിയ ആദായനികുതി റിട്ടേണുകളും കൂടുതല്‍ വിവരങ്ങള്‍ ചേര്‍ത്തു ആവശ്യമെങ്കില്‍ വ്യക്തികള്‍ക്ക് പുതുക്കിയ ഐടിആര്‍ ഫയല്‍ ചെയ്യാം. വ്യക്തികള്‍ക്ക് മാത്രമാണ് ഇതു ബാധകം. ബിസിനസുകള്‍ക്ക് ഈ ആനുകൂല്യമില്ല.

പിഴയില്ലാതെ റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള സമയം ജൂലൈ 31ന് അവസാനിച്ചിരുന്നു. വാര്‍ഷിക വരുമാനം 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ളവര്‍ക്ക് 5,000 രൂപയും താഴെയുള്ളവര്‍ക്ക് 1,000 രൂപയുമാണ് പിഴ. നിങ്ങള്‍ക്ക് ആദായനികുതി ബാധ്യതയില്ലെങ്കിലും വാര്‍ഷികവരുമാനം പഴയ നികുതി വ്യവസ്ഥപ്രകാരം 2.5 ലക്ഷം രൂപയ്ക്കും പുതിയ നികുതി വ്യവസ്ഥ പ്രകാരം 3 ലക്ഷം രൂപയ്ക്കും മുകളിലാണെങ്കില്‍ നിര്‍ബന്ധമായും റിട്ടേണ്‍ ഫയല്‍ ചെയ്യണം.

റിട്ടേണ്‍ സമര്‍പ്പിക്കാതിരുന്നാല്‍, ആദായ നികുതി ബാധ്യതയില്ലെങ്കിലും നോട്ടീസ് ലഭിക്കും. പിന്നാലെ പിഴയും അടയ്ക്കേണ്ടി വരും. മാത്രമല്ല, ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് പിന്നീട് ബാങ്ക് വായ്പകളും മറ്റും ലഭിക്കാനും തടസ്സമുണ്ടാകും.

 

Continue Reading

india

ബിജെപിയുടെ ഒരു എം.പി ലോക്‌സഭയിലെത്തിയത് പാകിസ്താനില്‍ നിന്നാണോ?; നിതീഷ് റാണയോട്‌ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര

ബിജെപിയുടെ ഭരണഘടനാ വിരുദ്ധ മാനസികാവസ്ഥ വ്യക്തമാക്കുന്ന പ്രസ്താവനയാണിതെന്ന് വ്യക്തമാക്കിയ അദ്ദേഹം ബിജെപിയുടെ ഒരു എം.പി ലോക്സഭയിലെത്തിയത് പാകിസ്താനില്‍ നിന്നാണോ എന്നും ചോദിച്ചു.

Published

on

നിതീഷ് റാണയുടെ കേരള വിരുദ്ധ പരാമര്‍ശത്തില്‍ നടപടി വേണമെന്ന് കോണ്‍ഗ്രസ്. റാണയ്ക്കെതിരെ നിയമനടപടി ആലോചിക്കുമെന്ന്
കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു. ബിജെപിയുടെ ഭരണഘടനാ വിരുദ്ധ മാനസികാവസ്ഥ വ്യക്തമാക്കുന്ന പ്രസ്താവനയാണിതെന്ന് വ്യക്തമാക്കിയ അദ്ദേഹം ബിജെപിയുടെ ഒരു എം.പി ലോക്സഭയിലെത്തിയത് പാകിസ്താനില്‍ നിന്നാണോ എന്നും ചോദിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രിയും നഡ്ഡയും മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

കേരളം മിനി പാകിസ്താനാണെങ്കില്‍ കേരളത്തില്‍ നിന്നൊരു ബിജെപി എംപി ഉണ്ടല്ലോ ഇനി കേരളത്തില്‍ നിന്ന് മത്സരിക്കുന്നത് ഒഴിവാക്കുമോ തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം ഉന്നയിച്ചത്.

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സംസ്‌കാരവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. ഡോ. മന്‍മോഹന്‍ സിങ്ങിന് മുന്‍പ് ഏത് പ്രധാനമന്ത്രിയെയാണ് നിഗംബോധ്ഘട്ടില്‍ സംസ്‌കരിച്ചതെന്ന് ബിജെപി വ്യക്തമാക്കണമെന്ന് പവന്‍ ഖേര പറഞ്ഞു.

ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ച് നാല് ദിവസം കഴിഞ്ഞിട്ടും സ്ഥലം അനുവദിക്കാത്തതിന്റെ വിമര്‍ശനമാണ് അദ്ദേഹം ഉന്നയിച്ചത്. ഗൗതം അദാനിക്കാണെങ്കില്‍ ഏതു ഭൂമിയും നല്‍കിയേനെ. അന്തരിച്ച് നാല് ദിവസം കഴിഞ്ഞിട്ടും സ്ഥലം അനുവദിക്കാത്തത് നാണക്കേടാണ്. ചോദ്യത്തിന് ഉത്തരം നല്‍കാതെ എന്തിന് വിവാദങ്ങള്‍ ഉണ്ടാക്കുന്നു – പവന്‍ ഖേര വിമര്‍ശിച്ചു. ശര്‍മിഷ്ഠ മുഖര്‍ജിക്ക് മറുപടിയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

മഹാരാഷ്ട്ര ബിജെപി മന്ത്രി നിതീഷ് റാണ കേരളത്തെ മിനി പാകിസ്താനെന്ന് വിളിച്ചത് ഇന്നലെയാണ്. പ്രിയങ്ക ഗാന്ധിക്ക് വോട്ട് ചെയ്തത് കേരളത്തിലെ തീവ്രവാദികള്‍ മാത്രമാണെന്നും കേരളം മിനി പാകിസ്താനാണെന്നും റാണെ ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും ലോക്സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് അതിനാലാണെന്നും ഇന്നലെ പുണെയില്‍ നടന്ന പൊതുയോഗത്തില്‍ റാണെ പറഞ്ഞു.

Continue Reading

Trending