Connect with us

News

കാനഡയില്‍ ഇസ്‌ലാമികഭീതിക്കെതിരെ ഉപദേഷ്ടാവ്-ആമിറ അല്‍ഗവാബി

പ്രധാനമന്ത്രി ജസ്റ്റിസ് റൂഡോയുടെ ഈ നടപടി യൂറോപ്പിലും അമേരിക്കയിലും വലിയ തോതില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയക്കെതിരായ മറുപടി കൂടിയാണ്.

Published

on

കാനഡയില്‍ പ്രധാനമന്ത്രി ഇസ്‌ലാമോഫോബിയക്കെതിരായി ഉപദേഷ്ടാവിനെ നിയോഗിച്ചു. ആമിറ അല്‍ഗവാബിക്കാണ ്‌നിയമനം. സജീവമായ മനുഷ്യാവകാശപ്രവര്‍ത്തകയും കനേഡിയന്‍ റേസ് റിലേഷന്‍സ് ഫൗണ്ടേഷന്‍ തലവിയുമാണ്. പ്രധാനമന്ത്രി ജസ്റ്റിസ് റൂഡോയുടെ ഈ നടപടി യൂറോപ്പിലും അമേരിക്കയിലും വലിയ തോതില്‍ നിലനില്‍ക്കുന്ന ഇസ്‌ലാമോഫോബിയക്കെതിരായ മറുപടി കൂടിയാണ്. ടൊറന്റോ സ്റ്റാര്‍ പത്രത്തിലെ കോളമിസ്റ്റുമാണിവര്‍.

india

നാഗാലാന്‍ഡിലും മണിപ്പൂരിലും ആറുമാസത്തേക്ക് കൂടി അഫ്സ്പ നീട്ടി

മണിപ്പൂരില്‍ 13 പൊലീസ് സ്റ്റേഷന്‍ പരിധി ഒഴികെ മറ്റിടങ്ങളിലെല്ലാം അഫ്സ്പ നീട്ടിയിട്ടുണ്ട്

Published

on

നാഗാലാന്‍ഡിലും മണിപ്പൂരിലും ആംഡ് ഫോഴ്‌സ് സ്‌പെഷ്യല്‍ പവര്‍ ആക്ട് (അഫ്സ്പ) ആറുമാസത്തേക്ക് നീട്ടി. നാഗാലാന്‍ഡില്‍ അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷന്‍ പരിധിയിലും അഫ്സ്പ നീട്ടിയിട്ടുണ്ട്. മണിപ്പൂരില്‍ 13 പൊലീസ് സ്റ്റേഷന്‍ പരിധി ഒഴികെ മറ്റിടങ്ങളിലെല്ലാം അഫ്സ്പ നീട്ടിയിട്ടുണ്ട്.

Continue Reading

News

തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ മുസ്വല്ല വിരിച്ച് ഗസ്സയിലെ ജനങ്ങള്‍

പുതുവസ്ത്രവും ഭക്ഷണവുമില്ലാതെയായിരുന്നു പലരുടെയും പെരുന്നാള്‍ ദിനം

Published

on

തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ മുസ്വല്ല വിരിച്ച് ഗസ്സയിലെ ജനങ്ങള്‍. ഇസ്രാഈല്‍ ആക്രമണവും ഉപരോധവും തുടരുന്നതിനിടെ യുദ്ധം തകര്‍ത്തെറിഞ്ഞ വടക്കന്‍ ഗസ്സയിലും ഖാന്‍ യൂനുസിലും തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍ പെരുന്നാളിനെ വരവേറ്റ് ഗസ്സയിലെ ജനങ്ങള്‍. പുതുവസ്ത്രവും ഭക്ഷണവുമില്ലാതെയായിരുന്നു പലരുടെയും പെരുന്നാള്‍ ദിനം.

കണ്ണീരും ദുരിതത്തിനുമിടയിലും പെരുന്നാള്‍ ദിനത്തില്‍ സന്തോഷം കണ്ടെത്തുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍. തകര്‍ന്ന തെരുവിലൂടെ കൂട്ടമായി നടന്ന് തക്ബീര്‍ മുഴക്കി പെരുന്നാളാഘോഷിക്കുകയാണവര്‍. പ്രദേശത്തെ താത്കാലിക തമ്പുകളില്‍ കുട്ടികള്‍ക്കായി ഉമ്മമാര്‍ പെരുന്നാള്‍ മധുരമൊരുക്കി. എന്നാല്‍, പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ ആക്രമണം കടുപ്പിക്കുകയാണ് ഇസ്രാഈല്‍. കുഞ്ഞുങ്ങളടക്കം കൊല്ലപ്പെട്ടു. തെക്കന്‍ ഗസ്സയിലെ റഫയ്ക്ക് സമീപം കരയാക്രമണം രൂക്ഷമാണ്.

Continue Reading

kerala

മലപ്പുറം വേങ്ങരയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം

കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്

Published

on

മലപ്പുറം വേങ്ങരയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. ഇന്നലെ ഉച്ചയ്ക്ക് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് ജൂനിയര്‍ വിദ്യാര്‍ഥികള്‍ക്ക് സീനിയര്‍ വിദ്യാര്‍ഥികളുടെ ക്രൂരമര്‍ദനമുണ്ടായത്. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാറുണ്ട്. റാഗിങ്ങുമായി ബന്ധപ്പെട്ടാണ് പലപ്പോഴും പ്രശ്‌നങ്ങള്‍ ഉണ്ടാകാറുള്ളത്.

Continue Reading

Trending