Connect with us

More

“സ്വതന്ത്രമായി ശ്വസിക്കാൻ കഴിയുന്നത് കേരളത്തിൽ മാത്രം”; ഐ.എഫ്.എഫ്.കെയില്‍ നടന്‍ പ്രകാശ് രാജ് നടത്തിയ ഉജ്ജ്വല പ്രസംഗത്തിന്റെ പൂര്‍ണ രൂപം

Published

on

തിരുവനന്തപുരം: 22-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയില്‍ പ്രശസ്ത നടന്‍ പ്രകാശ് രാജ് നടത്തിയ പ്രസംഗം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുന്നു. കേരളത്തെയും രാഷ്ട്രീയത്തേയും കുറിച്ച് നടന്‍ പറഞ്ഞ അഭിപ്രായങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ എത്തുമ്പോള്‍ താന്‍ കൂടുതല്‍ സന്തോഷവാനാണെന്നും രാജ്യത്ത് ഭയമില്ലാതെ ജീവിക്കാന്‍ പറ്റുന്ന ഏക സംസ്ഥാനം കേരളമാണെന്നും പ്രകാശ് രാജ് പറഞ്ഞു.

നടന്‍ പ്രകാശ് രാജ് നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം വായിക്കാം

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരളയില്‍ പങ്കെടുക്കുക എന്നത് എപ്പോഴും സന്തോഷമുള്ള കാര്യമാണ്. ഇതിനു മുമ്പും ഞാനിവിടെ വന്നിട്ടുണ്ട്. ഞാന്‍ ഈ ഫെസ്റ്റിവല്‍ ഒരുപാട് ഇഷ്ടപ്പെടുന്നു. കാരണം, ധകലയോടുള്ളപ അടങ്ങാത്ത അഭിനിവേശവും കാഴ്ചപ്പാടും സമീപനങ്ങളും ഇവിടെ ഒട്ടേറെ പുരോഗമിച്ചിട്ടുണ്ട്. ഈ ധഫെസ്റ്റിവല്‍പ മനോഹരമായും സുതാര്യമായും അണിയിച്ചൊരുക്കുന്ന ഇതിന്റെ സംഘാടകര്‍ക്ക് ഞാനെന്റെ നന്ദി അറിയിക്കുന്നു.

ഞാന്‍ കേരളത്തിലേക്ക് വരുമ്പോള്‍ സംഭാഷണത്തിനായി സ്‌ക്രിപ്റ്റുകള്‍ ഒന്നും കരുതാറില്ല. കാരണം ഇവിടെ ആരും എന്റെ വാക്കുകളെ സെന്‍സര്‍ ചെയ്യില്ല.

ഭയമില്ലാതെ ശ്വസിക്കാന്‍ പറ്റുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ ഞാന്‍ കേരളത്തെ ഇഷ്ടപ്പെടുന്നു.

ലേഡീസ് ആന്റ് ജെന്റില്‍മെന്‍,
തീര്‍ച്ചയായും നമ്മള്‍ ഇന്ന് ഒരു ദുര്‍ഘടസന്ധിയിലാണ്. ചുറ്റുപാടും നിരീക്ഷിക്കുമ്പോള്‍, ഇവിടെ ഒരു പ്രത്യേക അജണ്ടയും അതിനെ ചുറ്റിപ്പറ്റിയുള്ള ആഖ്യാനങ്ങളും നമ്മിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടുന്നതായാണ്  നമുക്ക് കാണാനാവുന്നത്. കലാകാരന്മാരുടേയോ ജേര്‍ണലിസ്റ്റുകളുടേതോ മാത്രമല്ല മേല്‍ അജണ്ടയെ ചോദ്യം ചെയ്യുന്ന ഏതുതരത്തിലുള്ള ശബ്ദങ്ങളേയും അടിച്ചമര്‍ത്താന്‍ ശ്രമം നടന്നുകൊണ്ടിരിക്കുന്നു.

എനിക്ക് അവരോട് പറയാനുള്ളത് ഇതാണ്: നിങ്ങള്‍ ഒരു ശബ്ദത്തെ അടിച്ചമര്‍ത്തുന്നതിലൂടെ അതിനേക്കാള്‍ വലിയ ശബ്ദത്തെ ഉണ്ടാക്കുകയാണ് ചെയ്യുന്നത്.

ഏതെങ്കിലും രാഷ്ട്രീയപ്പാര്‍ട്ടിയില്‍ അംഗമായതിനാലല്ല ഞാന്‍ ഈ അജണ്ടയ്‌ക്കെതിരേ  സംസാരിക്കുന്നത്; മറിച്ച് ഒരു കലാകാരന്‍ ധസമൂഹത്തോട് ഉത്തരവാദിത്തമുള്ളവനാണ് എന്നു കരുതുന്നതുകൊണ്ടുമാത്രമാണ്.

കലാകാരന്‍ അവനായിരിക്കുന്നത് സമൂഹം അവനു നല്‍കുന്ന സ്‌നേഹാദരവുകള്‍ കൊണ്ടാണ്. അതുകൊണ്ടുതന്നെ കലാകാരന്‍ സമൂഹത്തോടും കടപ്പെട്ടിരിക്കേണ്ടതുണ്ട്. ഒരു കലാകാരന്‍ ഭീരുവായാല്‍ അവന്‍ നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നത് ഭീരുക്കളുടെ ഒരു സമൂഹത്തെയാണ് എന്ന ബോധ്യമുണ്ടാവണം. ശബ്ദങ്ങളില്ലാത്തവന്റെ ശബ്ദമാകുവാന്‍ കലാകാരന് കഴിയേണ്ടതുണ്ട്.

അവര്‍ എന്നെ ഭീഷണിപ്പെടുത്തുമ്പോള്‍ എനിക്ക് ചിരിക്കാതിരിക്കാന്‍ കഴിയില്ല. അവര്‍ എന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുമ്പോള്‍ ഞാന്‍ പാട്ടുപാടാന്‍ തുടങ്ങുന്നു. നിങ്ങള്‍ എന്നെ എന്തുചെയ്യുമെന്നാണ് ഭീഷണിപ്പെടുത്തുന്നത്? ഞാന്‍ ജനങ്ങള്‍ക്കിടയിലാണുള്ളത്. അതുകൊണ്ടുതന്നെ എനിക്ക് ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുടേയും പിന്തുണ ആവശ്യമില്ല. നിങ്ങള്‍ എന്നെ എന്തുചെയ്താലും അത് ജനം കാണുന്നുണ്ട് എന്ന ബോധ്യമുണ്ട്.

അവര്‍ “sദുര്‍ഗ” എന്ന ചലച്ചിത്രത്തിനു നേരേ പ്രശ്‌നമുണ്ടാക്കി.അതേ ആളുകള്‍ക്ക് ദുര്‍ഗ വൈന്‍ & ബാര്‍ എന്ന പേര് പ്രശ്‌നമല്ല. ഒരു മാലിന്യം നിറഞ്ഞ തെരുവിന് ദുര്‍ഗാ സ്ട്രീറ്റ് എന്ന് പേരിടുന്നതിലും ആ സ്ട്രീറ്റ് അങ്ങനെ മലിനമായിക്കിടക്കുന്നതിലും അവര്‍ക്ക് പ്രശ്‌നമൊന്നുമില്ല.

ഹിന്ദുത്വം ഒരു സംസ്‌കാരമാണെന്ന് നമുക്കറിയാം. പക്ഷേ ഇവര്‍ പറയുന്നത് ഹിന്ദുത്വയും ദേശീയതയും ഒന്നാണെന്നാണ്. ഇവര്‍ ഈ ആശയങ്ങളെ മലിനമാക്കാനാണ് ശ്രമിക്കുന്നത്. നമ്മള്‍ മലയാളി/ തെലുങ്ക് / കന്നട/ ബംഗാളി / തമിഴ് തുടങ്ങിയവര്‍ക്ക് വ്യതിരിക്തമായൊരു ഭാഷാസംസ്‌കാരമുണ്ട്. എന്നാല്‍ നമ്മള്‍ ഹിന്ദി പഠിക്കണമെന്ന് ഇവര്‍ വാശിപിടിക്കുന്നു. നിങ്ങള്‍ ഏത് അജണ്ടയുടെ പുറത്താണ് നീങ്ങിക്കൊണ്ടിരിക്കുന്നത്?

ഇന്ന് ധരാജ്യംപ എത്ര ഭീകരമായ അവസ്ഥയിലൂടേയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് ചിന്തിക്കുക. സിനിമകളെ നിരോധിക്കുന്നു. സര്‍ഗാത്മകതയേയും ചിന്തകളേയും സ്വതന്ത്രാവിഷ്‌കാരങ്ങളേയും നിയന്ത്രിക്കുക എന്നാല്‍ ഒരു സമൂഹത്തിന് ബാധിക്കാവുന്ന ഏറ്റവും അപകടകരമായ രോഗമാണ്.

ഈ രോഗത്തിന് എല്ലാ കാലങ്ങളിലും ഉദാഹരണങ്ങളുണ്ട്. എങ്കിലും നിങ്ങളാണ് ഇന്ന് ഇതിന് മുന്നില്‍ നില്‍ക്കുന്നത്. അതുകൊണ്ടുതന്നെ പഴയ കാലത്തിലേക്ക് കൈ ചൂണ്ടി ‘അന്ന് എന്തുകൊണ്ട് എതിര്‍ത്തില്ല’ എന്നു ചോദിക്കുന്നതില്‍ അര്‍ഥമില്ല.

മറ്റൊരു കാര്യം, നിങ്ങള്‍ ഞങ്ങളുടെ ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ഉള്ളില്‍ ഭയം വിതയ്ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതേ കാരണം കൊണ്ടുതന്നെ പുതിയ തലമുറയോ അടുത്ത തലമുറയോ ചിന്തിക്കാന്‍ തന്നെ ഭയപ്പെട്ടെന്നുവരാം. അങ്ങനെ സംഭവിക്കാന്‍ നമ്മള്‍ അനുവദിക്കരുത്.

ഇന്ന് രാജസ്ഥാനില്‍ ഒരാളെ അടിച്ചുകൊന്നിരിക്കുന്നു. അവയവം ഛേദിക്കുന്നതിനും തലയെടുക്കുന്നതിനും സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തുകൊണ്ടുള്ള പ്രസ്താവനകള്‍ വന്നുകൊണ്ടിരിക്കുന്നു. എന്താണിതിന്റെയൊക്കെ അര്‍ഥമെന്ന് നമ്മള്‍ ചിന്തിക്കേണ്ടതുണ്ട്. വലിയ ഭൂരിപക്ഷത്തോടെ ജയിച്ച ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി പറയുന്നു തങ്ങള്‍ക്ക് ‘ഇക്കാര്യങ്ങളില്‍ ഒന്നും ചെയ്യാനില്ലെ’ന്ന്. അയാളോടൊക്കെ അധികാരം വിട്ടൊഴിഞ്ഞ് പോകാനാണ് നമ്മള്‍ ആവശ്യപ്പെടേണ്ടത്. നിങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടത് ഇങ്ങനെ ജനങ്ങളെ കയ്യൊഴിയാനല്ല. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം നിങ്ങളുടെ കടമയാണ്…അതുകൊണ്ട്, ചിന്തിക്കുക…….

crime

ബില്ലടക്കാന്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടു; കെഎസ്ഇബി ഉദ്യോഗസ്ഥനെ ഓഫീസിലെത്തി മര്‍ദിച്ച് യുവാവ്

മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്

Published

on

മലപ്പുറം: വൈദ്യുത ബില്ലടക്കാന്‍ ഫോണ്‍ വിളിച്ചറിയിച്ചതിന് കെഎസ്ഇബി ഓഫീസിലെത്തി ഉദ്യോഗസ്ഥനെ യുവാവ് മര്‍ദിച്ചു. മലപ്പുറം വണ്ടൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിലെ ലൈന്‍മാന്‍ സുനില്‍ ബാബുവിനാണ് മര്‍ദനമേറ്റത്. വണ്ടൂര്‍ സ്വദേശി സക്കറിയ സാദിഖാണ് പ്രതി.

വൈദ്യുത ബില്ലടക്കാനുള്ള അവസാന സമയം ആയതിനാല്‍ ലിസ്റ്റ് നോക്കി ഉദ്യോഗസ്ഥര്‍ ഫോണ്‍ ചെയ്ത് വിവരമറിയിക്കുകയായിരുന്നു. ഈ കൂട്ടത്തിലാണ് സക്കറിയ സാദിഖിനെയും വിളിച്ചത്. വൈദ്യുത ബില്ലടയ്ക്കണമെന്നും അല്ലാത്തപക്ഷം വൈദ്യുതി വിച്ഛേദിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ സക്കറിയ വെട്ടുകത്തിയുമായി കെഎസ്ഇബി ഓഫീസിലെത്തുകയായിരുന്നു. തുടര്‍ന്ന് ഫോണ്‍ ചെയ്യുകയായിരുന്ന സുനില്‍ ബാബുവിനെ പിറകില്‍ നിന്നും തള്ളുകയും കത്തികൊണ്ട് വെട്ടാന്‍ ശ്രമിക്കുകയും ചെയ്തു.

തടയാന്‍ ചെന്ന മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. സുനില്‍ ബാബുവിന്റെ കഴുത്തിനും പുറത്തും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഇയാളെ വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അസിസ്റ്റന്റ് എന്‍ജിനീയറുടെ പരാതിയെ തുടര്‍ന്ന് സക്കറിയ സാദിഖിനെതിരെ പൊലീസ് കേസെടുത്തു.തെങ്ങുകയറ്റ തൊഴിലാളിയാണ് സക്കറിയ.

Continue Reading

Cricket

ഒറ്റ ദിവസം 17 വിക്കറ്റുകൾ; ഒന്നാം ദിനം കളി നിർത്തുമ്പോൾ ഓസ്‌ട്രേലിയ 7ന് 67 റൺസ്

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു

Published

on

ബാറ്റ്സ്മാന്‍മാരുടെ ശവപറമ്പായി പെര്‍ത്തിലെ പിച്ച്. ഒന്നാം ദിനം 17 വിക്കറ്റുകളാണ് പെര്‍ത്തില്‍ വീണത്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ 150 റണ്‍സിന് പുറത്തായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 67 റണ്‍സ് എന്ന നിലയിലാണ്.

ഇന്ത്യന്‍ പേസര്‍മാരുടെ ആക്രമണത്തെ ചെറുക്കാന്‍ ഓസീസ് ബാറ്റ്സ്മാന്‍മാര്‍ക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല. നാല് വിക്കറ്റെടുത്ത ബുമ്ര ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ മുഹമ്മദ് സിറാജ് രണ്ടും ഹര്‍ഷിത് റാണ ഒരു വിക്കറ്റുമെടുത്തു.

19 റണ്‍സുമായി ക്രീസില്‍ തുടരുന്ന അലക്സ് ക്യാരിയിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷകളത്രയും. 3 റണ്‍സുമായി മിച്ചല്‍ സ്റ്റാര്‍ക്കും ഒപ്പമുണ്ട്. ഉസ്മാന്‍ ഖവാജ 8, നഥാന്‍ മക്സീനി 10, ലാബുഷെയ്ന്‍ 2, സ്റ്റീവന്‍ സ്മിത്ത് 0, ട്രാവിസ് ഹെഡ് 11, മിച്ചല്‍ മാര്‍ഷ് 6, പാറ്റ് കമ്മിന്‍സ് 3 എന്നിങ്ങനെയാണ് പുറത്തായ ഓസീസ് ബാറ്റ്സ്മാന്‍മാരുടെ സ്‌കോര്‍.

 

Continue Reading

kerala

അമ്മു സജീവിന്റെ മരണം; പ്രതികളെ കോടതിയിൽ ഹാജരാക്കി

പ്രതികളെ റിമാൻഡ് ചെയ്യണമെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു

Published

on

പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതികളായ മൂന്ന് സഹപാഠികളെ കോടതിയിൽ ഹാജരാക്കി. പത്തനംതിട്ട ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി – 1 ലാണ് പ്രതികളെ ഹാജരാക്കിയത്.

പ്രതികളെ റിമാൻഡ് ചെയ്യണമെന്ന് പൊലീസ് കോടതിയിൽ അറിയിച്ചു. കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതുകൊണ്ടുതന്നെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടേ സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കി. ജാമ്യം നൽകിയാൽ അന്വേഷണം തടസ്സപെടുത്താൻ ഒരുപക്ഷെ പ്രതികൾ ഇടപെട്ടേക്കും. കേസിന് ഗൗരവ സ്വഭാവം എന്നും പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

4 തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം പൊലീസ് ചുമത്തിയിരിക്കുന്നത്. സഹപാഠികൾ മാനസികമായി പീഡിപ്പിച്ചെന്ന പിതാവിന്റെ പരാതി മുഖ്യ തെളിവായി. കോളജ് നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ടും, അമ്മുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ഡിജിറ്റൽ തെളിവുകളും പ്രതികൾക്കെതിരായി. ഇതോടെയാണ് പ്രതികളുടെ അറസ്റ്റിലേക്ക് പൊലീസ് കടന്നത്.

അതേസമയം, പ്രതികൾക്കെതിരെ എസ് സി എസ് ടി പീഡനനിരോധന നിയമം ചുമത്തിയേക്കും. ഇതിനുള്ള സാധ്യത പൊലീസ് പരിശോധിക്കുകയാണ്.  പിതാവിന്റെ മൊഴിയും മുൻപ് കോളജിൽ നൽകിയ പരാതിയും കണക്കിലെടുത്താണ് തീരുമാനം.

Continue Reading

Trending