Connect with us

kerala

വര്‍ഗ്ഗീയ ചേരിതിരിവ് ഇല്ലാതാക്കാന്‍ ധവള പത്രം പുറത്തിറക്കണം; ഓണ്‍ലൈന്‍ ഒപ്പുശേഖരണവുമായി സൊസൈറ്റി ഫോറം ഫോര്‍ ഇക്വിറ്റി, ജസ്റ്റിസ് ആന്റ് പീസ്

വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ മേഖലയിലെ ആയിരങ്ങള്‍ ഇതിനകം ഓണ്‍ലൈന്‍ ഒപ്പുശേഖരണത്തില്‍ പങ്കാളികളായിട്ടുണ്ട്. കാംപയിന്‍ തുടരുകയാണ്

Published

on

ഡല്‍ഹി: കേരളത്തിലെ മുസ്‌ലിം ന്യൂനപക്ഷത്തിന് അവകാശപ്പെട്ട ഒരു ക്ഷേമപദ്ധതിയെ മുന്‍നിര്‍ത്തി തെറ്റിദ്ധാരണ പരത്താനും അതുവഴി വര്‍ഗീയ ചേരിതിരിവുണ്ടാക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങള്‍ തടയാന്‍ കേരള സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കണമെന്ന് ദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിവില്‍ സൊസൈറ്റി ഫോറം ഫോര്‍ ഇക്വിറ്റി, ജസ്റ്റിസ് ആന്റ് പീസ് ഫോറം. 11 ആവശ്യങ്ങളടങ്ങിയ ഓണ്‍ലൈന്‍ നിവേദന സമര്‍പ്പണത്തിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് നിര്‍വ്വഹിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, സന്നദ്ധ മേഖലയിലെ ആയിരങ്ങള്‍ ഇതിനകം ഓണ്‍ലൈന്‍ ഒപ്പുശേഖരണത്തില്‍ പങ്കാളികളായിട്ടുണ്ട്. കാംപയിന്‍ തുടരുകയാണ്.

കേരള ജനസംഖ്യയുടെ അനുപാതവും സാമുദായികസ്ഥിതിയും അടിസ്ഥാനമാക്കി ഓരോ ജനവിഭാഗങ്ങള്‍ക്കും സര്‍ക്കാര്‍ വിഭവങ്ങള്‍ ഭരണഘടനാപരമായി വീതിച്ചു നല്‍കിയതിന്റെ കണക്ക് സര്‍ക്കാര്‍ തന്നെ പുറത്തു വിടുന്നതാണ് കുപ്രചാരണങ്ങളെ തിരുത്താന്‍ ഏറ്റവും ഉപകാരപ്പെടുകയെന്ന് സന്നദ്ധ സംഘടന വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതു സംബന്ധിച്ച് കേരള സര്‍ക്കാര്‍ ഒരു ധവളപത്രം പുറത്തിറക്കണമെന്ന 11 ആവശ്യങ്ങളടങ്ങിയ നിവേദനത്തിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മുമ്പാകെ സിവില്‍ സൊസൈറ്റി ഫോറം ഫോര്‍ ഇക്വിറ്റി, ജസ്റ്റിസ് ആന്റ് പീസ് സമര്‍പ്പിക്കുക. വിവിധ കേന്ദ്ര സംസ്ഥാന സര്‍വകലാശാലകളിലും വിദേശസര്‍വകലാശാലകളിലും ഉള്ള അധ്യാപകര്‍, ഗവേഷകര്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമപ്രവര്‍ത്തകര്‍, സാംസ്‌കാരിക സന്നദ്ധ പ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെ കൂട്ടായ്മയാണ് സിവില്‍ സൊസൈറ്റി ഫോറം ഫോര്‍ ഇക്വിറ്റി, ജസ്റ്റിസ് ആന്റ് പീസ് ആണ്. ദല്‍ഹി സര്‍വകലാശാല അധ്യാപകന്‍ അബ്ദുല്ലാ അബ്ദുല്‍ ഹമീദാണ് കോഡിനേറ്റര്‍. സാംസ്‌കാരിക പ്രവര്‍ത്തകനും ചിന്തകനുമായ സയ്യിദ് അഷ്‌റഫ് തങ്ങള്‍ (സഊദിഅറേബ്യ) ആണ് ചെയര്‍മാന്‍.

വിവിധ പിന്നാക്ക, ദളിത്, ന്യൂനപക്ഷ വിഭാഗങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനങ്ങള്‍, മതേതര ജനാധിപത്യ സമൂഹത്തില്‍ ആരോഗ്യപരമായ സംവാദങ്ങള്‍, സമാധാനവും മതസൗഹാര്‍ദ്ദം നിലനിര്‍ത്താനുള്ള ക്രിയാത്മക ഇടപെടലുകളൊക്കെയാണ് സംഘടന ലക്ഷ്യമിടുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. 11 ആവശ്യങ്ങള്‍ ഇവയാണ്.
1. ഉദ്യോഗതലങ്ങളില്‍ (ബ്യുറോക്രസിയില്‍) (തസ്തികകള്‍ വെവ്വേറെ തരം തിരിച്ചുള്ളത്)
2. പോലീസില്‍ (തസ്തികകള്‍ വെവ്വേറെ തരം തിരിച്ചുള്ളത്)
3. ജുഡീഷ്യറിയില്‍ (തസ്തികകള്‍ വെവ്വേറെ തരം തിരിച്ചുള്ളത്)
4. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (സര്‍ക്കാര്‍, എയ്ഡഡ്) ഉദ്യോഗസ്ഥഅധ്യാപക തസ്തികകളില്‍ (സ്‌കൂള്‍, കോളേജ്, യൂണിവേഴ്‌സിറ്റി തലങ്ങളിലും, മറ്റു പൊതുവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങലും ഉള്ള തസ്തികകള്‍ വെവ്വേറെ തരം തിരിച്ചുള്ളത്)
5. സര്‍ക്കാരിന് കീഴില്‍ ഉള്ള കോര്‍പ്പറേഷനുകള്‍, വിവിധ ബോര്‍ഡുകള്‍ എന്നിവയില്‍ (തസ്തികകള്‍ വെവ്വേറെ തരം തിരിച്ചുള്ളത്)
6. സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന നിയമനങ്ങളില്‍ (വകുപ്പുകളും തസ്തികകളും വെവ്വേറെ തരം തിരിച്ചുള്ളത് ജനസംഖ്യാനുപാതത്തില്‍)
7. സര്‍ക്കാര്‍ ജോലികളില്‍ ഓരോ തസ്തികയിലും നിയമനത്തിന് ഉള്ള സാമുദായിക സംവരണ ഓഹരി ജനസംഖ്യാനുപാതത്തില്‍
8. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (സര്‍ക്കാര്‍, എയ്ഡഡ്) ആകെയുള്ള സീറ്റുകളിലെ നിലവില്‍ അഡ്മിഷന്‍ നല്‍കിയിട്ടുള്ള സീറ്റുകളുടെ ഓഹരി നില (സ്‌കൂള്‍, കോളേജ്, യൂണിവേഴ്‌സിറ്റി, മറ്റു പൊതുവിദ്യാഭ്യാസ ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവ വെവ്വേറെ തരം തിരിച്ചുള്ളത്)
9. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (സര്‍ക്കാര്‍, എയ്ഡഡ്) അഡ്മിഷന്‍ നല്‍കുന്നതില്‍ ഉള്ള സാമുദായിക സംവരണ ഓഹരി (ജനസംഖ്യാനുപാതത്തില്‍)
10. കേരള സംസ്ഥാനത്തിലെ സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കിയതില്‍ ഓരോ സമുദായത്തിനും ലഭിച്ചിരിക്കുന്ന ഓഹരി (പട്ടയസ്ഥലമൂല്യ കണക്കുകള്‍ സഹിതം ജനസംഖ്യാനുപാതത്തില്‍)
11. കേരള സംസ്ഥാനത്തില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചു നല്‍കിയതില്‍ ഓരോ സമുദായത്തിനും ലഭിച്ചിരിക്കുന്ന ഓഹരി (ജനസംഖ്യാനുപാതത്തില്‍)

ഒപ്പുശേഖരണത്തിന്റെ ഓണ്‍ലൈന്‍ ലിങ്ക്: http://chng.it/XFNKCyFnHX

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മിക്സ്ചര്‍ കഴിച്ചതിന് പിന്നാലെ ദേഹാസ്വസ്ഥ്യം, അഞ്ച് വയസുകാരന് ദാരുണാന്ത്യം

കുട്ടി കഴിച്ച ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു

Published

on

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിൽ ദേഹാസ്വാസ്ഥ്യവും ഛർദ്ദി അനുഭവപ്പെട്ട അഞ്ച് വയസുകാരൻ മരിച്ചു.
മടത്തറ നെല്ലിക്കുന്ന് താഹന മൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്. കുടുംബം കുമ്മിൾ കിഴുനിലയിൽ വാടകയ്ക്കു താമസിച്ചുവരുകയായിരുന്നു. കുമ്മിൾ ഏയ്ഞ്ചൽ സ്കൂൾ എൽ കെ ജി വിദ്യാർഥിയാണ് മരണപ്പെട്ട ഇഷാൻ.

ബുധനാഴ്ച പുലർച്ചെ ഛർദ്ദി അനുഭവപ്പെട്ട കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തലേദിവസം ബേക്കറിയിൽനിന്നു വാങ്ങിയ മിക്സ്ചർ കഴിച്ചശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് രക്ഷിതാക്കൾ പറയുന്നത്. കുട്ടി കഴിച്ച ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു. വിശദ പരിശോധനക്ക് ശേഷമേ എന്താണ് കാരണമെന്ന് വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം സംസ്കരിച്ചു.

Continue Reading

crime

ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം; ജിജോ തില്ലങ്കേരി അറസ്റ്റില്‍

വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി

Published

on

കണ്ണൂര്‍: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി അറസ്റ്റില്‍. ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന പരാതിയിലാണ് നടപടി. മുഴക്കുന്ന് പൊലീസ് ആണ് ജിജോയെ അറസ്റ്റ് ചെയ്തത്.

നവംബര്‍ 19നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടില്‍ സാധനം വാങ്ങാന്‍ എത്തിയ ദളിത് യുവതിയെ ജിജോ തില്ലങ്കേരി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. സംഭവം പുറത്തറിഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. ഭയം കൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി ചൂണ്ടിക്കാട്ടി.

Continue Reading

india

തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളി; കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തി

മൂന്ന് വർഷത്തേക്കാണ് നടപടി

Published

on

തിരുവനന്തപുരം: തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ കരാർ കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തി. സൺ ഏജ് കമ്പനിയെയാണ് കരിമ്പട്ടികയിൽപ്പെടുത്തിയത്. മൂന്ന് വർഷത്തേക്കാണ് നടപടി.

തലസ്ഥാനത്തെ അജൈവമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ കരാര്‍ നല്‍കിയ സണേജ് ഇക്കോ സിസ്റ്റംസ് എന്ന കമ്പനിക്കെതിരെയാണ് നടപടി. മാലിന്യനീക്കത്തിന് ചെലവായ തുക ഇവരില്‍ നിന്ന് ഈടാക്കാനും നിര്‍ദേശമുണ്ട്. സംസ്ഥാനത്ത് അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സര്‍ക്കാര്‍ സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിരുന്നു. അതിൽപ്പെട്ട കമ്പനിയാണ് സൺ ഏജ്. തിരുവനന്തപുരം ആർസിസിയിലെ മാലിന്യങ്ങൾ കൈകാര്യം ചെയ്തിരുന്നത് സൺ ഏജ് ആയിരുന്നു. ഇവർ മറ്റൊരു ഏജൻസിക്ക് ഉപകരാർ നൽകുകയായിരുന്നു.

ഈ ഏജൻസിയാണ് തമിഴ്‌നാട്ടിലെ തിരുനെൽവേലിയിൽ മാലിന്യം തള്ളിയത്. 16 ടൺ മാലിന്യമാണ് തിരുനെൽവേലിയിൽ തള്ളിയത്. തമിഴ്‌നാട് ഈ വിഷയം ഉന്നയിച്ചതോടെ സർക്കാർ അടിയന്തരമായി ഇടപെട്ട് മാലിന്യം മാറ്റിയിരുന്നു. തുടർന്നാണ് കമ്പനിയുടെ കരാർ റദ്ദാക്കാൻ തീരുമാനിച്ചത്.

Continue Reading

Trending