Connect with us

kerala

സമസ്തക്കെതിരായ പ്രചാരണങ്ങൾ പരിധിവിടുന്നു; പി.കെ കുഞ്ഞാലിക്കുട്ടി

സമസ്ത മുശാവറ അംഗം എം.ടി അബ്ദുല്ല മുസ്ല്യാർ പെൺകുട്ടിയെ വേദിയിൽനിന്ന് വിലക്കി എന്ന രീതിയിൽ ഒരു സംഭവത്തെ വളച്ചൊടിച്ച് ദിവസങ്ങളോളം സമസ്തയെ മാധ്യമ വിചാരണ നടത്തുന്ന പ്രവണതക്കെതിരെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

Published

on

ഒരു വടി വീണുകിട്ടിയെന്നു കരുതി അടിക്കേണ്ട സംഘടനയല്ല സമസ്തയെന്നും സമസ്തക്കെതിരായ പ്രചാരണങ്ങൾ പരിധി വിടുന്നതായും മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

സമസ്ത മുശാവറ അംഗം എം.ടി അബ്ദുല്ല മുസ്ല്യാർ പെൺകുട്ടിയെ വേദിയിൽനിന്ന് വിലക്കി എന്ന രീതിയിൽ ഒരു സംഭവത്തെ വളച്ചൊടിച്ച് ദിവസങ്ങളോളം സമസ്തയെ മാധ്യമ വിചാരണ നടത്തുന്ന പ്രവണതക്കെതിരെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ചർച്ച അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്ത് നിരവധി സംഭാവനകൾ നൽകിയ സംഘടനയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. ചരിത്രം അറിയാവുന്നവർക്ക് അക്കാര്യം അറിയാം. എഞ്ചിനീയറിങ് കോളേജ് ഉൾപ്പെടെ സ്ഥാപിച്ച് വിദ്യാഭ്യാസ മേഖലയിൽ മികച്ച മുന്നേറ്റം നടത്തിയ സംഘടനയാണ് സമസ്ത. സമസ്തക്കെതിരെ ഇപ്പോൾ നടക്കുന്ന ആരോപണങ്ങൾ എല്ലാ പരിധിയും ലംഘിക്കുന്ന രീതിയിലാണ്. അതിനെ ഒരിക്കലും അംഗീകരിക്കാനാവില്ല. -പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ലൈംഗികാതിക്രമക്കേസ്; നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. 

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സര്‍ക്കാര്‍ വാദത്തിന് അഭിഭാഷകന്‍ ഇന്ന് കോടതിയില്‍ അറിയിക്കും. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക.

നടനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമാണ് സര്‍ക്കാര്‍ വാദം. അതേസമയം പരാതിക്കാരിയും ജാമ്യാപേക്ഷ എതിര്‍ക്കും.

നേരത്തെ, ലൈംഗികാതിക്രമക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് സുപ്രീം കോടതിയില്‍ നടന്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. പരാതിക്കാരി പറയാത്ത കാര്യങ്ങളടക്കം തനിക്കെതിരെ കെട്ടിച്ചമക്കുന്നുണ്ടെന്നും ശരിയായ അന്വേഷണം നടത്താതെയാണ് തന്നെ പ്രതിയാക്കിയതെന്നും നടന്‍ ആരോപിച്ചിരുന്നു.

 

 

Continue Reading

kerala

പരസ്യ ഹോര്‍ഡിങുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍

അധികാരത്തില്‍ മൂന്ന് വര്‍ഷവും 5 മാസവും പിന്നിട്ടതോടെ പരസ്യം നല്‍കാന്‍ മാത്രം 6,41,94,223 രൂപ സര്‍ക്കാര്‍ ചെലവിട്ടു.

Published

on

പരസ്യ ഹോര്‍ഡിങുകള്‍ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് കോടികള്‍. ആറരക്കോടി രൂപയ്ക്കടുത്താണ് വിവിധ എജന്‍സികള്‍ക്കായി പരസ്യ പ്രദര്‍ശനത്തിന് നല്‍കിയത്.
2021-22 സാമ്പത്തിക വര്‍ഷം ചെലവഴിച്ചത് 1,16,47,570 രൂപയാണ്. അന്ന് പതിനാലോളം സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ ലഭിച്ചിരുന്നു. 2022-23 ല്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുഖം പതിപ്പിച്ച ഹോര്‍ഡിങുകള്‍ക്കായി ചെലവഴിച്ചത്് 1,16,98,385 രൂപയാണ്. ഈ വര്‍ഷത്തേക്ക് കടന്നപ്പോഴേക്കും സ്വകാര്യ എജന്‍സികളുടെ എണ്ണം ഇരുപത്തിരണ്ടായി ഉയര്‍ന്നു. 2023-24 സാമ്പത്തിക വര്‍ഷം പരസ്യ ചെലവ് 2,56,16,598 രൂപയായി. നടപ്പ് സാമ്പത്തികവര്‍ഷത്തിലെ 7 മാസങ്ങള്‍ക്കിടെ മാത്രം പരസ്യത്തിനും പ്രചരണ പരിപാടികള്‍ക്കുമായി ചെലവഴിച്ച തുക 1,52,31,670 രൂപയാണ്.

എന്നാല്‍ അധികാരത്തില്‍ മൂന്ന് വര്‍ഷവും 5 മാസവും പിന്നിട്ടതോടെ പരസ്യം നല്‍കാന്‍ മാത്രം 6,41,94,223 രൂപ സര്‍ക്കാര്‍ ചെലവിട്ടു. വിവരാകാശ പ്രകാരം പുറത്തുവന്ന രേഖയില്‍ ഇത്തരം ഞെട്ടിക്കുന്ന കണക്കുകളാണ് കാണാന്‍ കഴിയുന്നത്.

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ ട്രഷറി നിയന്ത്രണം വരെ ഏര്‍പ്പെടുത്തുന്ന സാഹചര്യം സംസ്ഥാനത്ത് ഉണ്ടായിരുന്നു. എന്നാല്‍ അതേസമയമാണ് പരസ്യ ഹോര്‍ഡിങുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് കോടികളാണെന്ന് പുറത്തു വരുന്നത്.

Continue Reading

kerala

വയനാട് ദുരന്തം: സര്‍ക്കാരിന് കിട്ടിയത് 658.42 കോടി, ചില്ലിക്കാശ് പോലും ചെലവാക്കിയില്ല

ദുരന്തം നടന്ന് ഇത്രയേറെ സമയം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് വീട് വെക്കാനുള്ള സ്ഥലം പോലും കണ്ടെത്താൻ സർക്കാറിന് സാധിച്ചിട്ടില്ല.

Published

on

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച 658.42 കോടിയിൽ ഒരു രൂപ പോലും ചിലവഴിച്ചിട്ടില്ലെന്ന് ഔദ്യോഗിക വെബ്‌സൈറ്റിലെ കണക്കുകൾ.

ദുരന്തം നടന്ന് ഇത്രയേറെ സമയം കഴിഞ്ഞിട്ടും ദുരിതബാധിതർക്ക് വീട് വെക്കാനുള്ള സ്ഥലം പോലും കണ്ടെത്താൻ സർക്കാറിന് സാധിച്ചിട്ടില്ല. കിട്ടിയ പണത്തിൽനിന്ന് ചില്ലിക്കാശ് പോലും ചെലവാക്കിയതുമില്ല.

Continue Reading

Trending