Connect with us

kerala

സംസ്ഥാനത്ത് ബസുകളിൽ ഇനി മുതൽ കാമറ നിർബന്ധം

ഓട്ടോ റിക്ഷകളിൽ മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ട എന്ന സ്റ്റിക്കറും പതിപ്പിക്കണമെന്നും ഉത്തരവ്.

Published

on

സംസ്ഥാനത്ത് എല്ലാ ബസുകളിലും കാമറ സ്ഥാപിക്കണമെന്ന് സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി ഉത്തരവ്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ, സ്കൂൾ ബസുകൾ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ബസിൻ്റെ മുൻവശം, പിൻവശം, അകംഭാഗം കാണുന്ന രീതിയിൽ മൂന്ന് കാമറകളാണ് സ്ഥാപിക്കേണ്ടത്.

മാർച്ച് 31ന് മുൻപ് കാമറ സ്ഥാപിക്കണമെന്നാണ് നിർദേശം. ഡ്രൈവർ ഉറങ്ങി പോകുന്നത് പരിശോധിക്കാനുള്ള അലാറം കാമറയും ഘടിപ്പിക്കാൻ നിർദ്ദേശമുണ്ട്.

ഓട്ടോ റിക്ഷകളിൽ മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ട എന്ന സ്റ്റിക്കറും പതിപ്പിക്കണമെന്നും ഉത്തരവ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കടലില്‍ കുളിക്കാനിറങ്ങിയ വിദേശ വനിതയ്ക്ക് തിരുവനന്തപുരത്ത് ദാരുണാന്ത്യം

ഇന്ന് ഉച്ചയോടെയാണ് സംഭവം

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് കടലിൽ കുളിക്കാനിറങ്ങിയ വിദേശ വനിത തിരയിൽപ്പെട്ട് മരിച്ചു. കോവളത്തിന് സമീപം പുളിങ്കുടി ബീച്ചിലാണ് സംഭവം. അമേരിക്കൻ സ്വദേശിനി ബ്രിജിത് ഷാർലറ്റ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

ആഴിമലയിലെ സ്വകാര്യ റിസോർട്ടിൽ താമസിച്ചു വരികയായിരുന്നു ബ്രിജിത്. ഇവരെ രക്ഷിക്കാൻ ഇറങ്ങിയ പ്രദേശവാസിയും തിരയിൽപ്പെട്ടിരുന്നു. കൂടുതൽ പേരെത്തിയാണ് ഇയാളെ രക്ഷിച്ചത്.

Continue Reading

kerala

കോട്ടയത്ത് പുലിയെ കൊലപ്പെടുത്തിയതെന്ന് സംശയം; കഴുത്തില്‍ ആഴത്തില്‍ മുറിവ്

ഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

Published

on

കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്തിലെ ഇളങ്കാടിന് സമീപം റബ്ബര്‍ തോട്ടത്തില്‍ പുലിയുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ പുലിയെ കൊലപ്പെടുത്തിയതെന്ന് സംശയം. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മുറിവില്‍ നിന്ന് ഇരുമ്പ് കമ്പിയും കണ്ടെത്തി.

കഴുത്തില്‍ കുരുക്ക് വീണിട്ടുള്ള മുറിവാണുണ്ടായിരുന്നതെന്നും ആ കുരുക്ക് മുറുകിയിട്ടാണ് പുലിയുടെ ജീവന്‍ നഷ്ടമായതെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ മനസിലായെന്നും കോട്ടയം ഡി.എഫ്.ഒ എന്‍.രാജേഷ് പറഞ്ഞു.

എന്നാല്‍ പന്നിയെ പിടികൂടാന്‍ തയ്യാറാക്കിയ കെണിയില്‍ പുലി കുടുങ്ങിയതാകാമെന്നും സൂചനയുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും കോട്ടയം ഡി.എഫ്.ഒ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മ്ലാക്കര പൊതുകത്ത് പി.കെ. ബാബുവിന്റെ റബ്ബര്‍ തോട്ടത്തില്‍ ഏകദേശം നാല് വയസ്സ് പ്രായം തോന്നിക്കുന്ന പെണ്‍പുലിയുടെ ജഡം കണ്ടെത്തിയിരുന്നു. ബാബു തന്നെയാണ് ജഡം കണ്ടത്. തുടര്‍ന്ന് പഞ്ചായത്തംഗം കെ.എന്‍. വിനോദിനെ വിവരമറിച്ചു. തുടര്‍ന്ന് വനപാലകരുടെ ശ്രദ്ധയില്‍പ്പെടുത്തി. പുലിയുടെ ജഡത്തിന് രണ്ടുദിവസത്തെ പഴക്കമാണ് ഉണ്ടായിരുന്നത്.

Continue Reading

kerala

മുഖത്തും മൂക്കിലുമുണ്ടായത് മുറിവല്ലെന്നും തഴമ്പാണെന്നും നെയ്യാറ്റിന്‍കര ഗോപന്റെ കുടുംബം

സമാധിയിലെത്തുന്ന പണം കുടുംബത്തിന്റെ ചിലവിനു ഉപയോഗിക്കില്ലെന്ന് കുടുംബം

Published

on

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ മരണത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി കുടുംബം. മുഖത്തും മൂക്കിലുമുണ്ടായത് മുറിവല്ലെന്നും തഴമ്പാണെന്നും ഗോപന്റെ ഭാര്യ സുലോചന പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും ഇനിയും അന്വേഷണവുമായി സഹകരിക്കുമെന്നും കുടുംബം പറഞ്ഞു.

അതേസമയം മരണത്തില്‍ അസ്വഭാവികതയില്ലെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു. കുടുംബം പറയുന്നത് സത്യമാണെന്നു തെളിയിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടെന്നും വിഷ്ണുപുരം ചന്ദ്രശേഖര്‍ പറഞ്ഞു.

സമാധിയിലെത്തുന്ന പണം കുടുംബത്തിന്റെ ചിലവിനു ഉപയോഗിക്കില്ലെന്ന് ഗോപന്റെ മകന്‍ രാജസേനന്‍ പറഞ്ഞു. അത് ട്രസ്റ്റ് തന്നെ കൈകാര്യം ചെയ്യുമെന്നും ഉപജീവിനത്തിനായി പശുക്കള്‍ ഉണ്ടെന്നും മകന്‍ വ്യക്തമാക്കി.

ഗോപന് നിരവധി അസുഖങ്ങള്‍. ഹൃദയധമനികളില്‍ എഴുപത്തിയഞ്ച് ശതമാനത്തിലധികം ബ്ലോക്ക്. മുഖത്തും മൂക്കിലും തലയിലുമായി നാല് ചതവുകളുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. രാസപരിശോധനാഫലം വന്നാലേ മരണകാരണം സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലിവര്‍ സിറോസിസും വൃക്കകളില്‍ സിസ്റ്റും കാലില്‍ അള്‍സറുമുണ്ടായിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Continue Reading

Trending