Connect with us

kerala

പടക്കം പൊട്ടിക്കുന്നത് കാണാനെത്തി; ഇടുക്കിയിൽ ഓട്ടോ ഡ്രൈവർക്ക് സിഐയുടെ ക്രൂര മർദനം

ഒരു പ്രകോപനവുമില്ലാതെയാണ് തന്നെ ഉപദ്രവിച്ചതെന്ന് അക്രമത്തിനിരയായ മുരളീധരന്‍ പറഞ്ഞു.

Published

on

സംസ്ഥാനത്തെ പൊലീസ് അതിക്രമത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഡിസംബര്‍ 31ന് ഇടുക്കി കൂട്ടാറില്‍ കമ്പംമെട്ട് സി.ഐ ഓട്ടോറിക്ഷ ഡ്രൈവറെ മര്‍ദിയ്ക്കുന്ന ദൃശ്യമാണ് പുറത്തുവന്നത്. മുരളീധരനാണ് മര്‍ദനമേറ്റത്. ആശുപത്രി ചെലവ് വഹിക്കാമെന്ന് പറഞ്ഞ് പൊലീസ് പരാതി ഒത്തുതീര്‍പ്പാക്കി. ചികിത്സ ചിലവ് വഹിക്കാതെ വന്നതോടെ മുരളീധരന്‍ ഇടുക്കി എസ്.പിക്ക് പരാതി നല്‍കി. എന്നാല്‍ തുടര്‍ നടപടിയുണ്ടായില്ല.

ഒരു പ്രകോപനവുമില്ലാതെയാണ് തന്നെ ഉപദ്രവിച്ചതെന്ന് അക്രമത്തിനിരയായ മുരളീധരന്‍ പറഞ്ഞു. കടയില്‍ സാധനം വാങ്ങാന്‍ എത്തിയപ്പോഴായിരുന്നു സംഭവമെന്നും അദ്ദേഹം വ്യക്തമാക്കി. അവിടെ ആളുകള്‍ പടക്കം പൊട്ടിക്കുന്നുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ടാണ് സംഭവം ഉണ്ടായതെന്നും അദ്ദേഹം വ്യക്തമാക്കി. മകള്‍ പറഞ്ഞാണ് പരാതി കൊടുത്തത്. 16ാം തിയതി പരാതി കൊടുത്തു. 23ാം തിയതി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഞങ്ങളെ വിളിപ്പിച്ചു. അന്ന് വൈകിട്ട് തന്നെ അന്വേഷണത്തിന് അവര്‍ ക്യാമറ ഉള്ളയിടത്തേക്ക് വന്നു.

അന്ന് ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലേക്കാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഒന്‍പത് മണി മുതല്‍ ഒരു മണിവരെയുള്ള ദൃശ്യങ്ങള്‍ 26ാം തിയതി ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചു. അതിന്റെ രസീതും വാങ്ങിയിട്ടുണ്ട്. പിന്നീട് നടപടിയുണ്ടായില്ല – അദ്ദേഹം വ്യക്തമാക്കി.

ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും എന്നാല്‍ ഒരു കാരണവശാലും അനുവദനീയമായ കാര്യമല്ലെന്നും സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍കഗീസ് പ്രതികരിച്ചു. അനാവശ്യമായി ജനങ്ങളെ ദേഹോപദ്രവം ചെയ്ത ഉദ്യോഗസ്ഥനാണെങ്കില്‍ അയാള്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. നിരപരാധികളായ ആളുകളോട് മെക്കിട്ടു കയറേണ്ട യാതൊരു കാര്യവും പൊലീസിനില്ല. ഒരാളെ പരസ്യമായി തല്ലുക എന്നത് അയാളെ മാനസികമായി തകര്‍ക്കുന്നതിന് തുല്യമല്ലെ.

കര്‍ശന നടപടി സ്വീകരിക്കണം. ഇപ്പോഴാണ് വിഷയം ശ്രദ്ധയില്‍പെട്ടത്. മുഖ്യമന്ത്രിയുടെയും എസ്പിയുടെയും ശ്രദ്ധയില്‍ പെടുത്തേണ്ട വിഷയമാണെങ്കില്‍ അതും ചെയ്യും. ഏതെങ്കിലും പ്രദേശത്തെ പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ ചെയ്താല്‍ അത് പൊതുവത്കരിച്ച് കാണേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മേഖലകളിലും ഇത്തരം ആളുകള്‍ ഉണ്ടല്ലോ? – സി വി വര്‍ഗീസ് വ്യക്തമാക്കി.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പത്തനംതിട്ടയില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു; പ്രതി പിടിയില്‍

ആറന്മുള പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു

Published

on

പത്തനംതിട്ടയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ആറന്മുള പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മാതാപിതാക്കള്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. കുട്ടി

മുത്തശ്ശിയോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മുത്തശ്ശി ആശുപത്രിയില്‍ ബന്ധുവിന് കൂട്ടിരിക്കേണ്ടതിനാല്‍ പെണ്‍കുട്ടിയെ പരിചയക്കാരുടെ വീട്ടില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് കുട്ടി പീഡനത്തിനിരയായത്. വീട്ടിലുണ്ടായിരുന്ന സ്ത്രീ സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയപ്പോഴാണ് പീഡനം നടന്നതായി തെളിഞ്ഞത്.

Continue Reading

kerala

കടയ്ക്കല്‍ ക്ഷേത്രത്തില്‍ സി.പി.എം നടത്തിയ അതേ നിയമ വിരുദ്ധമാണ് കോട്ടുക്കല്‍ ക്ഷേത്രത്തില്‍ സംഘ്പരിവാറും നടത്തിയത്; വി.ഡി സതീശന്‍

ക്ഷേത്ര പരിസരത്ത് ആര്‍.എസ്.എസിന്റെ കൊടി തോരണങ്ങള്‍ കെട്ടിയതും ഗൗരവത്തോടെ കാണണമെന്നും വിഡി സതീശന്‍ പറഞ്ഞു

Published

on

കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തില്‍ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്ഷേത്രങ്ങള്‍ രാഷ്ട്രീയ പരിപാടികള്‍ക്ക് വേദികളാക്കരുതെന്ന ഹൈകോടതി വിധി നിലനില്‍ക്കെയാണ് തിരുവിതാംകൂര്‍ ദേവസ്വത്തിനു കീഴിലുള്ള ക്ഷേത്രത്തില്‍ നിയമലംഘനമുണ്ടായത്. ക്ഷേത്രോത്സവത്തില്‍ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ച സംഭവം അതീവ ഗുരുതരമാണെന്നും ക്ഷേത്ര പരിസരത്ത് ആര്‍.എസ്.എസിന്റെ കൊടി തോരണങ്ങള്‍ കെട്ടിയതും ഗൗരവത്തോടെ കാണണമെന്നും വിഡി സതീശന്‍ പറഞ്ഞു.

വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ അടിയന്തിരമായി കര്‍ശന നടപടി സ്വീകരിക്കാന്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും തയാറാകണം. കേരളത്തിലെ ബി.ജെ.പിയും സി.പി.എമ്മും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് കൊല്ലം ജില്ലയില്‍ നടന്ന സംഭവങ്ങള്‍. കടയ്ക്കല്‍ ക്ഷേത്രത്തില്‍ സി.പി.എം ഭരണസമിതി ചെയ്ത അതേ നിയമ വിരുദ്ധ പ്രവര്‍ത്തനമാണ് കോട്ടുക്കല്‍ ക്ഷേത്രത്തില്‍ സംഘ്പരിവാര്‍ അനുകൂലികളും ചെയ്തത്.

ക്ഷേത്രോത്സവങ്ങള്‍ രാഷ്ട്രീയവത്ക്കരിക്കുന്നതിലൂടെ സംസ്ഥാനത്ത് സംഘ്പരിവാറിനും ബി.ജെ.പിക്കും സി.പി.എം ഇടമുണ്ടാക്കിക്കൊടുക്കുകയാണെന്ന് നേരത്തെ തന്നെ യു.ഡി.എഫ് വ്യക്തമാക്കിയതാണ്. യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണം ശരിവയ്ക്കുന്ന സംഭവമാണ് കോട്ടുക്കല്‍ ക്ഷേത്രത്തില്‍ ഉണ്ടായത്.

ക്ഷേത്രങ്ങള്‍ വിശ്വാസികളുടേതാണ്. ക്ഷേത്രോത്സവങ്ങളെയും ക്ഷേത്ര പരിസരങ്ങളെയും രാഷ്ട്രീയവത്ക്കരിക്കുന്നത് സങ്കുചിത മനസുകളുടെ ചിന്താഗതിയാണ്. ഇതിനെതിരെ ഒരു നിമിഷം പോലും താമസിക്കാതെ കര്‍ശന നടപടിയുണ്ടാകണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

ഐടി സ്ഥാപനത്തിലെ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് യുവാവ് കെട്ടിടത്തിനുമുകളില്‍ നിന്ന് ചാടി ജീവനൊടുക്കി

കോട്ടയം കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന ജേക്കബ് തോമസ് ആണ് മരിച്ചത്

Published

on

കോട്ടയത്ത് ഐടി സ്ഥാപനത്തിലെ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. കോട്ടയം കഞ്ഞിക്കുഴിയില്‍ താമസിക്കുന്ന ജേക്കബ് തോമസ് ആണ് മരിച്ചത്. ഇയാള്‍ കെട്ടിടത്തിനുമുകളില്‍ നിന്ന് ചാടുകയായിരുന്നു. ജോലി സമ്മര്‍ദം താങ്ങാന്‍ ആകുന്നില്ലെന്ന് മുന്‍പ് ജേക്കബ് അമ്മക്ക് വീഡിയോ സന്ദേശം അയച്ചിരുന്നു. കാക്കനാട് പ്രവര്‍ത്തിക്കുന്ന ലിന്‍വേയ്‌സ് ടെക്‌നോളജീസ് എന്ന കമ്പനിയിലെ കമ്പ്യൂട്ടര്‍ എഞ്ചിനീയറായിരുന്നു ജേക്കബ് തോമസ്.

Continue Reading

Trending