Connect with us

News

കാലിഫോർണിയയിൽ ചെറുവിമാനം തകർന്ന് ആറു പേർ മരിച്ചു

വിമാനത്തിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി റിവർസൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Published

on

തെക്കൻ കാലിഫോർണിയയിൽ ചെറിയ വിമാനം തകർന്ന് ആറു പേർ മരിച്ചു. കാലിഫോർണിയൻ വിമാനത്താവളത്തിന് സമീപമുള്ള വയലിലാണ് സെസ്‌ന C550 കോർപ്പറേറ്റ് ജെറ്റ് തകർന്നു വീണത്. ശനിയാഴ്ച പുലർച്ചെയാണ് സംഭവം. ലാസ് വെഗാസിലെ ഹാരി റീഡ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് മുറിയറ്റയിലേക്ക് പുറപ്പെട്ട വിമാനം രണ്ടാമത്തെ ലാൻഡിംഗ് ശ്രമത്തിനിടെയാണ് തകർന്നുവീണത്.13 പേർക്ക് ഇരിക്കാവുന്ന ജെറ്റ്, റൺവേയിൽ നിന്ന് 500 അടി അകലെയാണ് തകർന്നതെന്ന് നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിലെ അന്വേഷകൻ എലിയട്ട് സിംസൺ പറഞ്ഞു.വിമാനത്തിലുണ്ടായിരുന്ന ആറ് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി റിവർസൈഡ് കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മന്‍മോഹന്‍ സിംഗിനെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചു; രാഹുല്‍ ഗാന്ധി

സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിച്ചില്ല

Published

on

ന്യൂഡല്‍ഹി: ഡോ.മന്‍മോഹന്‍ സിംഗിനെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിച്ചില്ല. കേന്ദ്ര സര്‍ക്കാര്‍ മുന്‍ പ്രധാനമന്ത്രിയോട് ബഹുമാനം കാണിച്ചില്ല. ഇതിന് മുന്‍പും മുന്‍ പ്രധാനമന്ത്രിമാര്‍ക്ക് സംസ്‌കാരത്തിനും സ്മാരകത്തിനുമായി പ്രത്യേക സ്ഥലം അനുവദിച്ചിരുന്നുവെന്നും രാഹുല്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

മന്‍മോഹന്‍ സിംഗിന്റെ സ്മാരകത്തിനായി സ്ഥലം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. വാജ്‌പേയ് മരിച്ചപ്പോള്‍ പ്രത്യേക സ്ഥലം അനുവദിച്ചതും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടിരുന്നു. മന്‍മോഹന്‍ സിങ്ങിന് സ്മാരകം നിര്‍മിക്കുമെന്നും അതിനായി പ്രത്യേക ട്രസ്റ്റ് രൂപീകരിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം.

Continue Reading

india

അണ്ണാ സര്‍വകലാശാലയിലെ ബലാത്സംഗ കേസ്; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി

എസ്.ഐ.ടിയിലെ മൂന്ന് അംഗങ്ങളും വനിതാ ഐ.പി.എസ് ഓഫിസര്‍മാരായിരിക്കും കേസ് അന്വേഷിക്കുക

Published

on

ചെന്നൈ: അണ്ണാ സര്‍വകലാശാല കാമ്പസില്‍ വിദ്യാര്‍ഥിനി ബലാത്സംഗത്തിനിരയായ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിക്കണമെന്ന് മദ്രാസ് ഹൈകോടതി. എസ്.ഐ.ടിയിലെ മൂന്ന് അംഗങ്ങളും വനിതാ ഐ.പി.എസ് ഓഫിസര്‍മാരായിരിക്കും കേസ് അന്വേഷിക്കുക. പെണ്‍കുട്ടിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി സംസ്ഥാന സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി.

കേസിന്റെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ഹരജിയില്‍ വാദത്തിലാണ് തീരുമാനം. ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യം, ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. പെണ്‍കുട്ടിയുടെ പഠനത്തെ ബാധിക്കരുതെന്നും അണ്ണാ സര്‍വകലാശാല കുട്ടിയില്‍ നിന്നും ഒരു ഫീസും ഈടാക്കരുതെന്നും കോടതി അറിയിച്ചു.

ഡിസംബര്‍ 23നാണ് അണ്ണാ സര്‍വകലാശാല വളപ്പിലെ ലാബോറട്ടറി കെട്ടിടത്തിന് സമീപം വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തായ നാലാം വര്‍ഷ വിദ്യാര്‍ഥിക്കൊപ്പം നില്‍ക്കുമ്പോള്‍ പ്രതിയാതൊരു പ്രകോപനവുമില്ലാതെ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു. പുരുഷ സുഹൃത്ത് ഓടി രക്ഷപ്പെട്ടപ്പോള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തതായാണ് പരാതി.

കേസില്‍ സര്‍വകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വില്‍ക്കുന്ന ജ്ഞാനശേഖരന്‍ പിടിയിലായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു. ക്യാമ്പസിലെത്തിയ പൊലീസ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.പെണ്‍കുട്ടി ഉപദ്രവിക്കരുതെന്ന് കരഞ്ഞ് അപേക്ഷിച്ചെങ്കിലും പ്രതി പിന്‍മാറിയില്ല. ഭാരതീയ ന്യായസംഹിതയുടെ 63, 64, 75 വകുപ്പുകള്‍ ചുമത്തിയാണ് ആര്‍.എ പുരം വനിത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയുടെ സുഹൃത്തും സര്‍വകലാശാല സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടെ മുപ്പതോളം പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Continue Reading

kerala

ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു, ഇത് മന്‍മോഹന്‍ സിങിനോടുള്ള അനാദരവ്; വി ഡി സതീശന്‍

മുഖ്യമന്ത്രി പിണറായി വിജയന്‍ സിയാലിന്റെ താജ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍

Published

on

ഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ സംസ്‌കാര ചടങ്ങ് നടക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സിയാലിന്റെ താജ് ഹോട്ടല്‍ ഉദ്ഘാടനം ചെയ്തതിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത് വന്നു. 10 വര്‍ഷം രാജ്യം ഭരിച്ച പ്രധാനമന്ത്രിയോടുള്ള അനാദരവാണിതെന്നും സംസ്‌കാര ചടങ്ങ് നടക്കുമ്പോഴാണ് മുഖ്യമന്ത്രി സിയാലിന്റെ പരിപാടിയില്‍ പങ്കെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വരുന്ന ഒരാഴ്ച മന്‍മോഹന്‍ സിംഗിന്റെ ദുഖാചരണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക പരിപാടികളെല്ലാം റദ്ദാക്കിയിരുന്നു. ഈ സമയത്താണ് അനാദര സൂചകമായി മുഖ്യമന്ത്രിയുടെ ഉദ്ഘാടനം നടന്നത്. പെരിയ കേസ് വിധിയിലും സി.പി.എമ്മിനും സര്‍ക്കാരിനുമെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു.

Continue Reading

Trending