kerala
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ അട്ടിമറിക്കാന്‍ എസ്.എഫ്.ഐ; 16 യു.യു.സിമാരെ അയോഗ്യരാക്കാനുള്ള എസ്.എഫ്.ഐയുടെ കത്ത് പുറത്ത് വിട്ട് എംഎസ്എഫ്
എസ്.എഫ്.ഐ യുടെ പത്ത് വ്യാജ യു.യുസിമാര്‍ ലിസ്റ്റില്‍,എസ്.എഫ്.ഐയുടെ തിട്ടൂരത്തിന് വഴങ്ങി യൂണിവേഴ്‌സിറ്റി അധികൃതര്‍ യൂണിയന്‍ ഇലക്ഷന്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ യൂണിവേഴ്‌സിറ്റിയും എസ്.എഫ്.ഐയും ഇടപെട്ടതിന്റെ രേഖകള്‍ പുറത്തുവിട്ട് എം.എസ്.എഫ്. ജനാധിപത്യ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ വോട്ടു ചെയ്തു തെരഞ്ഞെടുത്ത എംഎസ്എഫ് യു.യു.സിമാരെ അയോഗ്യരാക്കിയും എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി നല്‍കിയ ലി്സ്റ്റ് പ്രകാരം അനധികൃതമായി യു.യു.സിമാരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയും എസ്.എഫ്.ഐയുടെ തിട്ടൂരത്തിന് വഴങ്ങി യൂണിവേഴ്‌സിറ്റി അധികൃതര്‍ യൂണിയന്‍ ഇലക്ഷന്‍ അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യൂണിയന്‍ ഇലക്ഷന്‍ നടത്താതെ ദുരൂഹമായി നീട്ടികൊണ്ടുപോകുന്നതിനെതിരെ നേരത്തെ തന്നെ എംഎസ്എഫ് ശക്തമായ സമരവുമായി രംഗത്തുവന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ പ്രക്രിയ ആരംഭിക്കുന്നത്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ യൂണിയന്‍ നഷ്ടപ്പെടും എന്ന് ബോധ്യമുള്ള എസ്.എഫ്.ഐ തുടക്കം മുതല്‍ ഇലക്ഷന്‍ അട്ടിമറിക്കാനുള്ള ഗൂഡാലോചന നടത്തുകയായിരുന്നു. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ യൂണിവേഴ്‌സിറ്റി ഇലക്ഷന്‍ നടത്താന്‍ തയ്യാറാവുകയും ഇതിന്റെ ഭാഗമായി പ്രൈമറി ഇലക്ട്രോല്‍ (വോട്ടര്‍പട്ടിക) പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാല്‍ സര്‍വകലാശാല പ്രസിദ്ധീകരിച്ച ലിസ്റ്റില്‍ എം.എസ്.എഫിന്റെ 16 യു.യു.സിമാരെ അന്യായമായി ലിസ്റ്റില്‍ നിന്നും ഒഴിവാക്കി. ഇലക്ഷന്‍ പോലും നടത്താത്ത കോളെജുകളില്‍ നിന്നും എസ്എഫ്‌ഐ നല്‍കിയ ലിസ്റ്റ് പ്രകാരം 10 യുയുസിമാരെ കൂട്ടിചേര്‍ത്തു. എന്തിന്റെ അടിസ്ഥാനത്തിലാണ് 16 യുയുസിമാരെ ലിസ്റ്റില്‍ നിന്നും വെട്ടിയത് എന്ന ചോദ്യത്തിന് യൂണിവേഴ്‌സിറ്റിക്ക് കൃത്യമായ മറുപടിയില്ല. മൂന്ന് പ്രാവശ്യം പരാതിയുള്ള യുയുസിമാരുടെ തെരഞ്ഞെടുപ്പ് രേഖകള്‍ യൂണിവേഴ്‌സിറ്റിയില്‍ ഹാജരാക്കിയതാണ്. എന്നാല്‍ ഇതൊന്നും പരിശോധിക്കാതെ എസ്.എഫ്.ഐയെ വിജയിപ്പിക്കാനായി യൂണിവേഴ്‌സിറ്റിയും ജനാധിപത്യത്തെ കശാപ്പുചെയ്യാന്‍ കൂട്ടുനില്‍ക്കുകയാണ്. കോളെജ് ഇലക്ഷന്‍ മാനുവല്‍ പ്രകാരം ഇലക്ഷനില്‍ പരാതിയുണ്ടായാല്‍ കോളെജിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് പരാതി നല്‍കാന്‍ അവസരം. പരാതിയുള്ള യു.യു.സിമാര്‍ക്കെതിരെ അതത് കോളെജിലുള്ള വിദ്യാര്‍ത്ഥികള്‍ തന്നെ പരാതി നല്‍കണം. അതായത് 16 യുയുസിമാരെ ഒഴിവാക്കാന്‍ 16 പരാതി വേണമെന്നര്‍ത്ഥം. എന്നാല്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷൊയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് അന്യായമായ നടപടിയെന്നും ആര്‍ഷോ യൂണിവേഴ്‌സിറ്റിക്ക് നല്‍കിയ കത്ത് പുറത്തുവിട്ട് പി.കെ നവാസ് പറഞ്ഞു. തെരഞ്ഞെടുപ്പ് ബൈലോയില്‍ പറയുന്ന പ്രകാരം തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരാഴ്ച്ചക്കുള്ളില്‍ ലഭിക്കുന്ന പരാതി മാത്രമേ സ്വീകരിക്കാനും പരിശോധന നടത്താനും കഴിയൂ. എന്നാല്‍ എസ്.എഫ്.ഐ നേതാവ് കള്ളപരാതി നല്‍കി എന്ന് മാത്രമല്ല, സമയപരിധിക്ക് ശേഷമാണ് യൂണിവേഴ്‌സിറ്റിക്ക് പരാതി നല്‍കിയിരിക്കുന്നത് എന്നതും വ്യക്തമാണ്. പരാതിയുടെ സ്വഭാവമല്ല കത്തിനുള്ളത്. യൂണിവേഴ്‌സിറ്റിയോട് സംസ്ഥാന സെക്രട്ടറി കല്‍പ്പിക്കുന്ന പോലെയാണ് കത്തില്‍. ഇതനുസരിക്കുക മാത്രമാണ് യൂണിവേഴ്‌സിറ്റി ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ അടക്കം പരിശോധിച്ച് എം.എസ്.എഫ് യു.യു.സിമാരെ അയോഗ്യരാക്കാനുള്ള പരാതി വ്യാജമാണെന്ന് കണ്ടെത്തി ഡീന്‍ ഓഫീസ് നേരത്തെ തന്നെ തള്ളിയതാണ്. എന്നാല്‍ അതേ പരാതിയില്‍ എസ്.എഫ്.ഐ നിര്‍ബന്ധത്തിന് വഴങ്ങി വൈസ് ചാന്‍സിലര്‍ മൂന്ന് സി.പി.എം അധ്യാപകരെ ഉപസമിതിയായി രൂപീകരിച്ച് അവരുടെ ഏകപക്ഷീയമായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് 16 യു.യു.സിമാരെയും ഇലക്ട്രോളില്‍ നിന്നും പുറത്താക്കിയിരിക്കുകയാണ്. പുറത്താക്കപ്പെട്ടവരെല്ലാം കാമ്പസുകളില്‍ ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരാണ്. ഇതിന്റെ രേഖകളെല്ലാം യൂണിവേഴ്‌സിറ്റിയില്‍ ഹാജരാക്കിയിട്ടുണ്ട്. എന്നാല്‍ എസ്.എഫ്.ഐ നല്‍കിയ ലിസ്റ്റ് പ്രകാരം പുതുതായി ചേര്‍്ക്കപ്പെട്ട യുയുസിമാരില്‍ പലരും ഇലക്ഷനിലൂടെ തെരഞ്ഞെടുക്കപ്പെട്ട യുയുസിമാര്‍ അല്ല. ജനാധിപത്യ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ തെരഞ്ഞെടുത്ത എംഎസ്എഫ് യുയുസിമാരെ അയോഗ്യരാക്കിയതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും യൂണിവേഴ്‌സിറ്റിയുടെ ഇടത് ഫാസിസത്തിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പികെ നവാസ് പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ നജാഫ്, ട്രഷറര്‍ അഷ്ഹര്‍ പെരുമുക്ക്, വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍ എന്നിവരും പങ്കെടുത്തു.
kerala
ഇന്ദിരാഗാന്ധിയെ ഫേസ്ബുക്കിലൂടെ അപമാനിച്ചു; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഫേസ്ബുക്കിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വികലമായി ചിത്രീകരിച്ച ആർഎസ്എസ് പ്രവർത്തകൻ റിമാൻഡിൽ. ഷൊർണൂർ മുണ്ടായ സ്വദേശി ഉണ്ണികൃഷ്ണനെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഉണ്ണികൃഷ്ണൻ SRR ഉണ്ണി എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെ മുൻ ഇന്ത്യൻ പ്രധാനമന്ത്രിയെ വികലമായി ചിത്രീകരിച്ച സന്ദേശം പങ്കുവെച്ചതിനാണ് പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്.
kerala
കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ നജ്മുദ്ദീൻ അന്തരിച്ചു

കേരള ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ എ.നജ്മുദ്ദീൻ അന്തരിച്ചു. 72 വയസ്സായിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ ശ്വാസകോശ സംബന്ധമായ രോഗത്തെ തുടർന്നായിരുന്നു അന്ത്യം. 1973 മുതൽ 1981 വരെ കേരളത്തിന് വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.
1973ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയ കേരള ടീമിൽ അംഗമായിരുന്നു നജ്മുദ്ദീൻ. അന്ന് ഫൈനലിൽ ക്യാപ്റ്റൻ മണിയുടെ രണ്ട് ഗോളുകൾക്ക് അസിസ്റ്റ് നൽകിയത് നജ്മുദീൻ ആയിരുന്നു. 1975ലെ സന്തോഷ് ട്രോഫിയിൽ മികച്ച താരത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു.
kerala
ദലിത് യുവതിയെ കള്ളക്കേസിൽ കുടുക്കിയ സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്

പേരൂര്‍ക്കട പൊലീസ് സ്റ്റേഷനില്‍ ദളിത് സ്ത്രീയെ കസ്റ്റഡിയില്‍ വെച്ച് മാനസികമായ പീഡിപ്പിച്ച സംഭവം പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ എ വിദ്യാധരന്‍ അന്വേഷിക്കും. മനുഷ്യവകാശ കമ്മീഷന്‍ ഉത്തരവ് പ്രകാരമാണ് ജില്ലക്കു പുറത്തുളള ഉദ്യോഗസ്ഥന്‍ അന്വേഷിക്കുന്നത്.
ബിന്ദു ജോലിക്ക് നിന്ന വീട്ടിൽനിന്ന് സ്വർണ്ണമാല കാണാനില്ലെന്ന് വീട്ടുടമ പരാതി നൽകിയതിനെ തുടർന്നാണ് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ എത്തിച്ച് എസ്ഐ ഉൾപ്പടെയുള്ളവർ ബിന്ദുവിനോട് ക്രൂരമായി പെരുമാറിയത്. ഒരു ദിവസം സ്റ്റേഷനിൽ പട്ടിണിക്കിട്ടു. കുടിക്കാൻ വെള്ളം പോലും നൽകിയില്ല. നടത്തി. കള്ളന്മാരെ പോലെ നാട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. താൻ മോഷണം നടത്തിയിട്ടില്ലെന്ന് കരഞ്ഞു പറഞ്ഞിട്ടും കേൾക്കാൻ തയ്യാറായില്ലെന്ന് ബിന്ദു പരാതി നൽകി.
നേരത്തെ കന്റോണ്‍മെന്റ് എസിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഎസ്‌ഐ പ്രസന്നനെയും, സ്‌പെഷ്യല്‍ ബ്രാഞ്ച് എസിയുടെ റിപ്പോര്‍ട്ടിന്മേല്‍ എസ്‌ഐ എസ് ജി പ്രസാദിനെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. ബിന്ദുവിനെ ഏറ്റവും കൂടുതല്‍ ഭീഷണിപ്പെടുത്തിയത് എഎസ്‌ഐ പ്രസന്നന്‍ ആണെന്നാണ് കണ്ടോന്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറുടെ റിപ്പോര്‍ട്ടിലുള്ളത്. പ്രസന്നന് ബിന്ദുവിനെ ചോദ്യം ചെയ്യാന്‍ അധികാരം ഇല്ലായിരുന്നു. അന്ന് ജി ഡി ചാര്‍ജ് മാത്രമാണ് പ്രസന്നനു ഉണ്ടായിരുന്നത്.കസ്റ്റഡിയിലുള്ള പ്രതിയുടെ സുരക്ഷ നോക്കേണ്ട ചുമതല മാത്രമാണ് പ്രസന്നന്.
-
kerala1 day ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india3 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
Health3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു
-
kerala3 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala3 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
Article3 days ago
അഗ്നി ഭീതിയിലെ കോഴിക്കോട്
-
india3 days ago
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം