Connect with us

EDUCATION

കാലിക്കറ്റ് സർവകലാശാല ബിരുദ പ്രവേശനം: ഒന്നാം അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു

ഫീ പേയ്മെന്റ് നടത്തിയ ശേഷം സ്റ്റുഡന്റ് ലോഗിനിൽ മാൻഡേറ്ററി ഫീ റെസിപ്റ്റ് ഉണ്ടെന്ന് ഉറപ്പാക്കണം.

Published

on

2024-25 വർഷത്തേക്കുളള ബിരുദ പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവർ മാൻഡേറ്ററിഫീസ് അടച്ച് അലോട്ട്മെൻ്റ് ഉറപ്പാക്കണം.

ഫീ പേയ്മെന്റ് നടത്തിയ ശേഷം സ്റ്റുഡന്റ് ലോഗിനിൽ മാൻഡേറ്ററി ഫീ റെസിപ്റ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. ഇപ്രകാരം മാൻഡേറ്ററി ഫീ റെസിപ്റ്റ് ലഭ്യമായവരെ മാത്രമേ തുടർ അലാട്ട്മെന്റുകളിലേക്ക് പരിഗണിക്കുകയുള്ളൂ.
മാൻഡേറ്ററി ഫീസ് അടയ്ക്കുന്നതിനുള്ള ലിങ്ക് 25-ന് വൈകിട്ട് 5 മണി വരെ ലഭ്യമാവും.

പേയ്മെന്റ് അപ്ഡേഷന് പരാജയ സാധ്യത കൂടുതലായതിനാൽ യു.പി.ഐ. പേയ്മെന്റ്കൾക്ക് പകരം നെറ്റ് ബാങ്കിങ് സംവിധാനം പരമാവധി ഉപയാഗിക്കുക. അലോട്ട്മെന്റ് ലഭിച്ച് നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ മാൻഡേറ്ററി ഫീസ് അടയ്ക്കാത്തവർക്ക് നിലവിൽ ലഭിച്ച അലോട്ട്മെന്റ് നഷ്ടമാവുന്നതും തുടർന്നുളള അലോട്ട്മെന്റ് പ്രക്രിയയിൽ നിന്നും പുറത്താകുന്നതുമാണ്.

ലഭിച്ച ഓപ്ഷനിൽ തൃപ്തരായവർ ഹയർ ഓപ്ഷനുകൾക്ക്
പരിഗണിക്കേണ്ടതില്ലെങ്കിൽ 21.06.2024 മുതൽ 24.06.2024 ന് വൈകിട്ട് 5 മണി വരെയുള്ള എഡിറ്റിംങ് സൗകര്യം ഉപയാഗിച്ച് മറ്റ് ഓപ്ഷനുകൾ നിർബന്ധമായും റദ്ദാക്കണം. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന പക്ഷം പ്രസ്തുത ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് തുടർന്ന് അലോട്ട്മെന്റ് ലഭിച്ചാൽ ആയത് നിർബന്ധമായും സ്വീകരിക്കേണ്ടതാണ്.

ഇതോടെ മുമ്പ് ലഭിച്ചിരുന്ന അലോട്ട്മെന്റ് നഷ്ടപ്പെടുന്നതും അത് യാതാരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല. ഹയർ ഓപ്ഷനുകൾ ഭാഗികമായാ പൂർണമായോ റദ്ദ് ചെയ്യാവുന്നതാണ്. കോളേജ്, കോഴ്സ് പുനഃക്രമീകരിക്കാവുന്നതിന്, പുതിയ കാളേജോ കോഴ്സുകളാ, കൂട്ടിച്ചേർക്കുന്നതിനാ ഈ അവസരത്തിൽ സാധിക്കില്ല. ഹയർ ഒപ്ഷൻ റദ്ദാക്കുന്നവർ നിർബന്ധമായും പുതുക്കിയ അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

രണ്ടാം അലോട്ട്മെന്റിനു ശേഷം മാത്രമാണ് കോളേജുകളിൽ പ്രവേശനം നേടേണ്ടതുള്ളൂ. എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വോട്ടയിലേക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് എയ്ഡഡ് പ്രോഗ്രാമുകളുടെ കമ്മ്യണിറ്റി ക്വോട്ട റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നതിനായുള്ള ഓൺലൈൻ റിപ്പോർട്ടിങ് സൗകര്യം 21.06.2024 മുതൽ 24.06.2024 ന് വൈകിട്ട് 5 മണിവരെ സ്റ്റഡന്റ് ലോഗിനിൽ ലഭ്യമാണ്.

ഇപ്രകാരം റിപ്പോർട്ട് ചെയ്ത വിദ്യാർത്ഥികളെ മാത്രമേ എയ്ഡഡ് കോളേജുകളിലെ എയ്ഡഡ് പ്രോഗ്രാമുകളിലെ കമ്മ്യണിറ്റി കോട്ട പ്രവേശനത്തിനായി പരിഗണിക്കുകയുള്ളു. കമ്മ്യൂണിറ്റി ക്വോട്ട പ്രവേശനത്തിനായി ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ ഇപ്രകാരം ഓൺലൈൻ റിപ്പോർട്ടിങ് ചെയ്യേണ്ടതാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ്

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

Published

on

എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ നിയമിച്ച മാനേജര്‍മാരെ അയോഗ്യരാക്കുമെന്നും മുന്നറിയിപ്പുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാതെയും ചട്ടവിരുദ്ധമായും യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്ന മാനേജര്‍മാരെ അയോഗ്യരാക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് എസ്. ഷാനവാസ് നിര്‍ദേശിച്ചു.

2019-20 അധ്യയനവര്‍ഷത്തില്‍ കെ-ടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കെ.-ടെറ്റ് ഉള്ളവര്‍ക്ക് മാത്രമേ സ്ഥാനക്കയറ്റം നല്‍കാവൂവെന്നും ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഈ ഉത്തരവുകള്‍ ലംഘിച്ച് നിരവധി എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റുകള്‍ അധ്യാപകനിയമനം നടത്തിയെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. നിലവിലെ തീരുമാനം അനുസരിച്ച് ഇതിനോടകം എയ്ഡഡ് സ്‌കൂളുകളില്‍ സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് അവര്‍ കെ-ടെറ്റ് എന്നാണോ പാസാകുന്നത് ആ തീയതി മുതല്‍ മാത്രമേ സ്ഥാനക്കയറ്റം നല്‍കാന്‍ സാധിക്കുകയുള്ളു.

ഇത്തരം അട്ടിമറികള്‍ കാരണം യോഗ്യതയുള്ള അധ്യാപകരാല്‍ പഠിപ്പിക്കപ്പെടാനുള്ള കുട്ടികളുടെ അവകാശം ലംഘിക്കപ്പെടുന്നതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. അക്കാരണത്താല്‍ കെ-ടെറ്റ് ഇല്ലാത്തവരെ ഉടന്‍ സര്‍വീസില്‍ നിന്നൊഴിവാക്കാനും ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റങ്ങള്‍ റദ്ദാക്കാനുമാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനം.

2011ല്‍ കേരള വിദ്യാഭ്യാസ അവകാശ ചട്ടങ്ങള്‍ നിലവില്‍ വന്നതോടെ കെ-ടെറ്റ് യോഗ്യത നേടാനുള്ള സമയപരിധി അഞ്ചുവര്‍ഷമായിരുന്നു. അതായത് എയ്ഡഡ് സ്‌കൂളുകളില്‍ 2012 ജൂണ്‍ ഒന്ന് മുതല്‍ 2019-20 അധ്യയനവര്‍ഷം വരെ നിയമിതരായ അധ്യാപകരില്‍ കെ-ടെറ്റ് ഇല്ലാത്തവര്‍ക്ക് അത് നേടാന്‍ 2020-21 അധ്യയനവര്‍ഷം വരെ സമയം ലഭിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ അവസാന അവസരം എന്ന നിലയില്‍ പൊതുവിദ്യാഭ്യാസ ബോര്‍ഡ് പ്രത്യേകമായി പരീക്ഷയും നടത്തി. തുടര്‍ന്ന് കെ-ടെറ്റ് നേടാന്‍ കഴിയാത്ത അധ്യാപകര്‍ക്ക് 10 ഓളം അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഡയറക്ടര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അവസരങ്ങള്‍ ലഭ്യമാക്കിയിട്ടും ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നത് നടപടിക്ക് വിധേയമാക്കേണ്ട വിഷയങ്ങളാണെന്നും ഡയറക്ടര്‍ പറഞ്ഞു.

Continue Reading

EDUCATION

പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ; ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകള്‍

‘വ്യത്യാസത്തിന് പകരം വൈത്യാസം’

Published

on

പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ . പ്ലസ് വൺ ബയോളജി, കെമിസ്ട്രി പരീക്ഷകളിലെ ചോദ്യങ്ങളിലാണ് അക്ഷരത്തെറ്റ്. ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകളാണുള്ളത്. ചോദ്യ നിർമാണത്തിലും പ്രൂഫ് റീഡിങ്ങിലും ഗുരുതര വീഴ്ചയാണെന്ന് അധ്യാപകർ പറഞ്ഞു.

ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു. അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്ന്. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളിൽ എന്നതിന് പകരം സൈക്ലിളിൽ എന്നും ചോദ്യത്തിൽ വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത, അറു ക്ലാസുകൾ എന്നിങ്ങനെയും തെറ്റുകൾ ആവര്‍ത്തിക്കുന്നു.

Continue Reading

EDUCATION

അക്ഷരത്തെറ്റുകള്‍ ആവര്‍ത്തിച്ച് പ്ലസ് ടു മലയാളം ചോദ്യപേപ്പര്‍

നാലാമത്തെ ചോദ്യത്തിൽ ‘താമസം’ എന്ന വാക്കിന് പകരം ‘താസമം’ എന്നാണ് അച്ചടിച്ചു വന്നിരിക്കുന്നത്.

Published

on

അക്ഷരതെറ്റുകൾ കൊണ്ട് നിറഞ്ഞ് പ്ലസ് ടു മലയാളം ചോദ്യപേപ്പർ.14 അക്ഷരതെറ്റുകളാണ് ചോദ്യപേപ്പറിൽ കണ്ടെത്തിയത്. ഒഎൻവിയുടെ ഒരു കവിതയിൽ മാത്രം മൂന്ന് അക്ഷരത്തെറ്റുകളാണുള്ളത്.

പ്രയോഗങ്ങളിലും വ്യാകരണത്തിലും പിശകുകൾ ഉണ്ടെന്ന് പരാതിയുണ്ട്. നാലാമത്തെ ചോദ്യത്തിൽ ‘താമസം’ എന്ന വാക്കിന് പകരം ‘താസമം’ എന്നാണ് അച്ചടിച്ചു വന്നിരിക്കുന്നത്.

ഇതിന് പുറമെ ‘സച്ചിനെക്കുറിച്ച്’ എന്നതിന് പകരം ‘സച്ചിനെക്കറിച്ച്’ എന്നതടക്കം നിരവധി തെറ്റുകളും ചോദ്യപേപ്പറിൽ കാണാം. ഇതുപോലെ പല ചോദ്യങ്ങളിലും നിരവധി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയെന്ന് അധ്യാപകര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. അക്ഷരത്തെറ്റിന് പുറമെ പല ചോദ്യങ്ങളിലും വ്യാകരണ പിശകും ഉണ്ടെന്നും വിമര്‍ശനം ഉയരുന്നുണ്ട്.

Continue Reading

Trending