പരീക്ഷാ ഫലം
എട്ടാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) ഏപ്രിൽ 2023 (2019 പ്രവേശനം) റഗുലർ പരീക്ഷയുടെയും നവംബർ 2023 (2015 മുതൽ 2018 വരെ പ്രവേശനം) സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 21 വരെ അപേക്ഷിക്കാം.
എസ്.ഡി.ഇ. രണ്ടാം സെമസ്റ്റർ ബി.കോം. / ബി.ബി.എ. (CBCSS & CUCBCSS) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം. ലിങ്ക് അഞ്ച് മുതൽ ലഭ്യമാകും.
ഒന്നാം സെമസ്റ്റർ എം.വോക്. അപ്ലൈഡ് ബയോടെക്‌നോളജി, എം.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലിറ്റിക്സ് (CBCSS 2021 & 2022 പ്രവേശനം) നവംബർ 2022 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റർ എം.എസ് സി. ബയോടെക്‌നോളജി (നാഷണൽ സ്ട്രീം) (2020 പ്രവേശനം മുതൽ) ജൂൺ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 20 വരെയും 180/- രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. ലിങ്ക് ആറ് മുതൽ ലഭ്യമാകും.
പരീക്ഷ
എം.സി.എ. (2017 മുതൽ 2019 വരെ പ്രവേശനം) ഡിസംബർ 2023 രണ്ടാം സെമസ്റ്റർ സപ്ലിമെൻറി പരീക്ഷകൾ ഏപ്രിൽ ഒന്നിനും നാലാം സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകൾ ഏപ്രിൽ രണ്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാഫലം
എം.എസ്.സി. മാത്തമാറ്റിക്സ് എസ്.ഡി.ഇ. അവസാന വർഷ (2000 മുതൽ 2016 വരെ പ്രവേശനം), എസ്.ഡി.ഇ. പ്രഥമ വർഷ (2000 മുതൽ 2016 വരെ പ്രവേശനം), സർവകലാശാലാ പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ (CCSS 2017 സിലബസ്), അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ (CUCSS-PG 2017 പ്രവേശനം) ഏപ്രിൽ 2022, അഫിലിയേറ്റഡ് കോളേജുകളിലെ ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ (CUCSS-PG 2010 മുതൽ 2015 വരെ പ്രവേശനം) സെപ്റ്റംബർ 2021 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 16 വരെ അപേക്ഷിക്കാം.
പള്ളിക്കല്‍ ടൈംസ്.
പുനർമൂല്യനിർണയ ഫലം
ഒന്നാം വർഷ ബി.എച്ച്.എം. ഏപ്രിൽ 2022 പരീക്ഷയുടെ സൂക്ഷ്മപരിശോധന / പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.