Connect with us

EDUCATION

കാലിക്കറ്റില്‍ എം.എഡ്. പ്രവേശനം

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 24 വൈകീട്ട് അഞ്ച് മണി.

Published

on

കാലിക്കറ്റ് സര്‍വകലാശാലാ പഠനവകുപ്പ്/അഫിലിയേറ്റഡ് കോളേജുകളിലെ എം.എഡ്. പ്രോഗ്രാം പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബര്‍ 24 വൈകീട്ട് അഞ്ച് മണി.

അപേക്ഷാ ഫീസ്
* എസ്.സി/എസ്.ടി – 390 രൂപ
* മറ്റുള്ളവര്‍ 830 രൂപ.

അപേക്ഷ സമര്‍പ്പിച്ചതിനുശേഷം നിര്‍ബന്ധമായും പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.

പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും👇🏻
https://admission.uoc.ac.in/admission?pages=medu

admission.uoc.ac.in

0494 2407016, 2407017, 2660600.

EDUCATION

ഇനി പരീക്ഷാക്കാലം; എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടങ്ങും

സംസ്ഥാനത്തെ 2964 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികൾ എസ്എസ്എൽസിയും 4,44,693 വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷയും എഴുതും.

Published

on

സംസ്ഥാനത്ത് എസ്എസ്എൽസി, രണ്ടാം വർഷ ഹയർസെക്കന്‍ഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തെ 2964 കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർഥികൾ എസ്എസ്എൽസിയും 4,44,693 വിദ്യാര്‍ഥികള്‍ പ്ലസ്ടു പരീക്ഷയും എഴുതും.

കേരളത്തിന് പുറത്ത് ലക്ഷദ്വീപിൽ ഒൻ‌പത് കേന്ദ്രങ്ങളും ​ഗൾഫിൽ ഏഴ് കേന്ദ്രങ്ങളുമാണ് പരീക്ഷകൾക്കായി ഒരുക്കിയിരിക്കുന്നത്. ഗൾഫ് മേഖലയിൽ 682 വിദ്യാർഥികളും ലക്ഷദ്വീപ് മേഖലയിൽ 447 വിദ്യാർഥികളുമാണ് പരീക്ഷയെഴുതുന്നത്. എപ്രിൽ 3നാണ് മൂല്യനിർണയം.

ഈ അധ്യയനവർഷം കൂടുതൽ വിദ്യാർഥികൾ എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്‌ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ്. 28,358 കുട്ടികളാണ്‌ പരീക്ഷയ്ക്കിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ് കുറവ്‌ വിദ്യാർഥികൾ, 1893 പേർ.

തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷയെഴുതുന്ന കേന്ദ്രം. 2,017പേരാണ് ഇവിടെ പരീക്ഷ എഴുതുക. ഒരു കുട്ടി മാത്രം പരീക്ഷ എഴുതുന്ന തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ ഫോർട്ട്‌ ഗവ. സംസ്കൃതം എച്ച്എസാണ് കുറവ് വിദ്യാർഥികളുള്ള കേന്ദ്രം.

രാവിലെ 9.30നാണ് എസ്എസ്എൽസി പരീക്ഷകൾ ആരംഭിക്കുക. 1.30ന് രണ്ടാം വർഷ ഹയർസെക്കന്‍ഡറി പരീക്ഷകളും. ഇന്ന് ആരംഭിക്കുന്ന പരീക്ഷകൾ മാർച്ച് 26ന് അവസാനിക്കും. മാർച്ച് ആറിന് ആരംഭിക്കുന്ന പ്ലസ് വൺ പരീക്ഷകൾ 29നും അവസാനിക്കും.

പരീക്ഷാ നടത്തിപ്പ് സു​ഗമമാക്കുന്നതിനും ചോദ്യപേപ്പറുകളും ഉത്തരകടലാസുകളും സുരക്ഷിതമായി സൂക്ഷിക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് കടുത്ത ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കായി പരീക്ഷാ ഹാളുകളിൽ കുടിവെള്ള സംവിധാനവുമുണ്ടാകും.

Continue Reading

EDUCATION

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് നാളെ തുടക്കം; നാലര ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതും

ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്തെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക.

Published

on

സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ നാളെ (തിങ്കളാഴ്ച) തുടങ്ങും. ആകെ 4,27,021 വിദ്യാർത്ഥികളാണ് ഇത്തവണ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നത്. ഇതിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമാണുള്ളത്. കേരളത്തിലാകെ 2964 പരീക്ഷാ കേന്ദ്രങ്ങളും ലക്ഷദ്വീപ് മേഖലയിൽ 9ഉം ഗൾഫ് മേഖലയിൽ 7 ഉം കേന്ദ്രങ്ങളാണുള്ളത്. പരീക്ഷ എഴുതുന്ന എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിജയാശംസകൾ നേർന്നു.

ഗൾഫ് മേഖലയിൽ 682 കുട്ടികളും ലക്ഷദ്വീപിൽ 447 കുട്ടികളുമാണ്  പരീക്ഷ എഴുതുന്നത്. ഓൾഡ് സ്റ്റീമിൽ എട്ടു പേരും ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് .

28,358 പേരാണ് ഇത്തവണ ഇവിടെ പരീക്ഷയെഴുതുന്നത്. ആലപ്പുഴ റവന്യൂ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയാണ് ഏറ്റവും കുറവ് കുട്ടികൾ പരീക്ഷ എഴുതുന്നത്. 1893 പേരാണ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിൽ പരീക്ഷയെഴുതുന്നത്.

2017 പേർ പരീക്ഷയെഴുതുന്ന തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എടരിക്കോട് പികെഎംഎം എച്ച്എസ്എസിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത്.    തിരുവനന്തപുരം ഫോർട്ട് ഗവ. സംസ്കൃതം എച്ച്എസ്എസിൽ ഒരാൾ മാത്രമാണ് പരീക്ഷയെഴുതുന്നത്

ടിഎച്ച്എസ്എൽസി വിഭാഗത്തിൽ 48 പരീക്ഷ കേന്ദ്രങ്ങളിലായി 3057 കുട്ടികളും എഎച്ച്എസ്എൽസി ഭാഗത്തിൽ ഒരു പരീക്ഷ കേന്ദ്രവുമാണുള്ളത്. 65 കുട്ടികളാണ് ചെറുതുരുത്തി കലാമണ്ഡലം ആർട്ട് ഹയർസെക്കൻഡറി സ്കൂൾളിൽ പരീക്ഷ എഴുതുന്നത്.  എസ്എസ്എൽസി ഹിയറിംഗ് ഇംപയേർഡ് വിഭാഗത്തിൽ 29 കേന്ദ്രങ്ങളാലായി 206 വിദ്യാർത്ഥികളും ടിഎച്ച്എസ്എൽസി ഹിയറിംഗ് ഇംപയേർഡ് വിഭാഗത്തിൽ 12 വിദ്യാർത്ഥികളും പരീക്ഷ എഴുതും.

ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്തെ 72 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകളിലായാണ് ഉത്തരക്കടലാസുകളുടെ മൂല്യനിർണയം നടക്കുക.

Continue Reading

EDUCATION

അച്ചടി പൂര്‍ത്തിയായില്ല; നിരവധി സ്‌കൂളുകളില്‍ ചോദ്യപേപ്പറില്ലാതെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷ തുടങ്ങി

ഫോട്ടോസ്റ്റാറ്റ് എടുക്കാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

Published

on

അച്ചടി പൂർത്തിയാകാത്തതിനാൽ നിരവധി സ്‌കൂളുകളിൽ ചോദ്യപേപ്പറില്ലാതെ എസ്.എസ്.എൽ.സി മോഡൽ പരീക്ഷ തുടങ്ങി. ചില സ്‌കൂളുകളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിന്റെ പകുതി മാത്രം ചോദ്യപേപ്പറുകൾ എത്തിച്ചു. രാവിലെയും ഉച്ചയ്ക്കുമായി രണ്ടു പരീക്ഷകൾ ഉണ്ടായിരുന്നു.

ഭാഷാ വിഷയങ്ങളാണ് ആദ്യം. പക്ഷേ അവസാന മണിക്കൂറുകളിലും പല സ്‌കൂളുകളിലും ചോദ്യപേപ്പറുകൾ എത്തിയില്ല. സാധാരണഗതിയിൽ പരീക്ഷയ്ക്ക് രണ്ടുദിവസം മുൻപ് സ്‌കൂളുകളിൽ ചോദ്യപേപ്പർ എത്താറുണ്ട്. പക്ഷേ ഇത്തവണ അതുണ്ടായില്ല. പരീക്ഷാ തലേന്നും ചോദ്യപേപ്പറുകൾ എത്താതായതോടെ അധ്യാപകർ ആശങ്കയിലായി. ചോദ്യപേപ്പറുകൾ ഫോട്ടോസ്റ്റാറ്റ് എടുത്തു നൽകാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.

 

 

 

 

Continue Reading

Trending