Connect with us

Culture

കാലിക്കറ്റ് സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പ് കോളേജുകളില്‍ എം.എസ്.എഫ് തരംഗം

Published

on

കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ 82 കോളേജുകളില്‍ തനിച്ചും 51 കോളേജുകളില്‍ മുന്നണിയായും നേടി എം.എസ്.എഫിന് ചരിത്ര വിജയം. 173 യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ വിജയിപ്പിച്ച് സര്‍വ്വകലാശാലാ ചരിത്രത്തിലെ എം.എസ്.എഫിന്റെ ഏറ്റവും മികച്ച വിജയമാണ് കരസ്ഥമാക്കാന്‍ സാധിച്ചത്. പരമ്പരാഗത കോട്ടകള്‍ നിലനിര്‍ത്തിയതോടൊപ്പം എസ്.എഫ്.ഐ ശക്തി കേന്ദ്രങ്ങളില്‍ കനത്ത വിള്ളലുണ്ടാക്കാനും എം.എസ്.എഫ് മുന്നണിക്ക് സാധിച്ചു.

മലപ്പുറം ഗവ:കോളേജ് , മങ്കട ഗവ:കോളേജ്, ഗവ:കോളേജ് കൽപ്പറ്റ , പി.ടി.എം ഗവ: കോളേജ് പെരിന്തല്‍മണ്ണ, നിലമ്പൂർ ഗവ:കോളേജ്, ഗവ:കോളേജ് കൊണ്ടോട്ടി , ഗവ:കോളേജ് തൃത്താല, ഗവ:കോളേജ് കൊടുവള്ളി,എൽ.ബി.എസ് പരപ്പനങ്ങാടി, മാർത്തോമാ കോളേജ് ചുങ്കത്തറ,ഐ.എച്ച്.ആർ.ഡി മുതുവലൂർ,മൗലാനാ കോളേജ് കൂട്ടായി, പി.എസ്.എം.ഒ തിരൂരങ്ങാടി, ഇ.എം.ഇ.എ കോളേജ് കൊണ്ടോട്ടി, എം.എച്ച്.ഇ.എസ് കോളേജ് ചെരണ്ടത്തൂര്‍, യൂണിറ്റി കോളേജ് മഞ്ചേരി, ഫാറൂഖ് കോളേജ് കോട്ടക്കല്‍,അസ്സബാഹ് കോളേജ് പൊന്നാനി, ഖിദ്മത്ത് കോളേജ് തിരുനാവായ, മജ്‌ലിസ് കോളേജ് പുറമണ്ണൂര്‍, എ.ഐ.എ കോളേജ് കുനിയില്‍, കെ.എം കോളേജ് വാലില്ലാപുഴ, മജ്മ ട്രൈനിംഗ് കോളേജ് , എം.എ.ഒ കോളേജ് എളയൂര്‍, കാലിക്കറ്റ് യൂ.സിറ്റി ടീച്ചേഴ്‌സ് എജുക്കേഷന്‍ സെന്റര്‍ കോളേജ് മഞ്ചേരി,ഇ.കെ.സി കോളേജ് ചെറുകുളം, ജാമിഅ കോളേജ് തൃക്കലങ്ങോട്, ദാറുല്‍ ഉലൂം ബിഎഡ് കോളേജ്, ദാറുല്‍ ഉലൂം അറബിക് കോളേജ്, അല്‍ ഹിദായ കോളേജ് തുറക്കല്‍, ഇ.എം.ഇ.എ ട്രൈനിംഗ് കോളേജ്, പിപിടിഎം കോളേജ് ചേറൂര്‍, മലബാര്‍ കോളേജ് വേങ്ങര, എം.ഐ.സി കോളേജ് അത്താണിക്കല്‍,പ്രിയദർശനി കോളേജ് മലപ്പുറം, കെ.പി.പിഎം ബിഎഡ് കോളേജ്, എംസിടി ബിഎഡ് കോളേജ്, ഐ.കെ.ടി.എം കോളേജ് ചെറുകുളമ്പ്, അന്‍വാര്‍ കോളേജ് തിരൂര്‍ക്കാട്,നസ്‌റ കോളേജ് തിരൂര്‍ക്കാട്, എം.എസ്.ടി.എം കോളേജ് പെരിന്തല്‍മണ്ണ, ആര്‍ട്‌സ് കോളേജ് ചെറുവറ്റ, ഇലാഹിയ കോളേജ് ചേലിയ, ദാറുന്നുജൂം പേരാമ്പ്ര, ഐഡിയല്‍ കോളേജ് കുറ്റ്യാടി, എം.എച്ച്.ഇ.എസ് കോളേജ് ചെരണ്ടത്തൂര്‍, എം.ഇ.എസ് കോളേജ് വില്യാപ്പള്ളി, കെ.എം.ഒ കോളേജ് കൊടുവള്ളി, സുന്നിയ്യ കോളേജ് ചേന്ദമംഗലൂര്‍, നാഷണല്‍ കോളേജ് പുളിയാവ്, എം.എച് കോളേജ് കുറ്റ്യാടി, എം.ഇ.ടി കോളേജ് നാദാപുരം, എസ്.ഐ അറബിക് കോളേജ്, എസ്.ഐ വുമണ്‍സ് കോളേജ്, അല്‍ഫുര്‍ഖാന്‍ നാദാപുരം, ഹൈടെക് കോളേജ് നാദാപുരം, കെ.എം.ഒ ട്രൈനിംഗ് കോളേജ് കൊടുവള്ളി, സലഫി അറബിക് കോളേജ് മേപ്പയൂര്‍, നജാത്ത് കോളേജ് മണ്ണാര്‍ക്കാട് . എം.എ.എം.ഒ കോളേജ് മുക്കം, ഫാത്തിമ കോളേജ് മൂത്തേടം, സഹ്യ കോളേജ് വണ്ടൂര്‍, എസ്.എസ് കോളേജ് അരീക്കോട്, കെ.എസ്.എച്ച്.എം ട്രൈനിംഗ് കോളേജ് എടത്തനാട്ടുകര, പി.എം.എസ്.ടി.എം കുണ്ടൂര്‍, സി.സി.എസ്.ടി കോളേജ് ചെര്‍പുളശ്ശേരി, കെ.എസ്.എച്ച്.എം കോളേജ് എടത്തനാട്ടുകര, മലബാര്‍ കോളേജ് മൂടാടി, എ.വി.എ.എച്ച് കോളേജ് മേപ്പയൂര്‍, ഗോള്‍ഡന്‍ ഹില്‍സ് കോളേജ് എളേറ്റില്‍ വട്ടോളി, എന്നീ കോളേജുകള്‍ നിലനിര്‍ത്തി.

സർവ്വകലാശാലകളുടെയും സർവ്വോപരി പി.എസ്.സി യുടെയും വിശ്വാസത നഷ്ടപ്പെടുത്തി എസ്.എഫ്.ഐക്കാർക്കും പാർട്ടി അനുഭാവികൾക്കും കോപ്പി അടിക്കാനും ക്രമവിരുദ്ധമായ ഇടപെടലുകൾക്കും അവസരമൊരുക്കി ലക്ഷകണക്കിന് വിദ്യാർത്ഥികളെയും ഉദ്യോഗാര്ഥികളെയും വഞ്ചിച്ച സർക്കാർ നിലപാടിനെതിരെയും സ്വന്തം പാർട്ടിക്കാർക്ക് പോലും രക്ഷയില്ലാത്ത വിധം അക്രമം അഴിച്ചു വിട്ട എസ്.എഫ്.ഐ നിലപാടിനെതിരെയും എം.എസ്.എഫ് പതാകയുമായി ബന്ധപെട്ടു സംഘ് പരിവാറും എസ്.എഫ്.ഐയും നടത്തിയ വ്യാജ പ്രചരണങ്ങൾക്കെതിരെയും വിദ്യാർഥികൾ സ്വീകരിച്ച നിലപാടാണ് എം.എസ്.എഫിന് മികച്ച വിജയം സമ്മാനിച്ചത്. സര്‍ക്കാറിന്റെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനുമെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ വിധിയെഴുത്താണ് കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ എം.എസ്.എഫിന് ചരിത്രനേട്ടം സമ്മാനിച്ചതെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ പ്രസ്താവിച്ചു. തെരെഞ്ഞെടുപ്പില്‍ എം.എസ്.എഫ് മുന്നണിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച വിദ്യാര്‍ത്ഥികളെ നേതാക്കള്‍ അഭിനന്ദിച്ചു.

Film

50 കോടി ക്ലബില്‍ ഇടംനേടി ‘മാര്‍ക്കോ’

Published

on

രണ്ടു ദിവസം കൊണ്ട് ബോക്സ്ഓഫീസിൽ കാൽക്കോടി രൂപ കളക്റ്റ് ചെയ്ത ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ അഞ്ചു ദിവസങ്ങൾ പിന്നിടുന്നതും ലോകമെമ്പാടും നിന്നായി വാരിക്കൂട്ടിയത് 50 കോടി രൂപ. ചോരക്കളം തീർത്ത വയലൻസിന്റെ പേരിൽ വിവാദങ്ങൾക്ക് കൂടി വഴിമാറിയ ചിത്രം കേരളത്തിനകത്തും പുറത്തും നിന്നായി വലിയ പ്രേക്ഷക പ്രതികരണം നേടിക്കഴിഞ്ഞു.

ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിക്കുന്ന വയലൻസ് രംഗങ്ങളുമായി ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ തിയറ്ററുകളിൽ തരംഗമാകുകയാണ്. ഗംഭീര പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്. മലയാള സിനിമ മാത്രല്ല, ഇന്ത്യൻ സിനിമ തന്നെ ഇന്നേ വരെ കാണാത്ത വയലൻസ് രംഗങ്ങളുമായാണ് മാർക്കോയുടെ വരവ്. ഉണ്ണി മുകുന്ദന്റെ സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും സിനിമയുടെ പ്രധാന ആകർഷണമാണ്.

ടോണി ഐസക് എന്ന ക്രൂരനായ വില്ലനായി ജഗദീഷ് എത്തുന്നു. തുടക്കം മുതൽ അവസാനം വരെ അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങളുടെ ചാകരയാണ്. സാങ്കേതികപരമായും ചിത്രം മികച്ചു നിൽക്കുന്നു. രണ്ട് മണിക്കൂർ 25 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ്.

പരുക്കൻ ഗെറ്റപ്പിൽ എല്ലാം തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. നടൻ ജഗദീഷിന്‍റേയും അസാമാന്യ അഭിനയമുഹൂർത്തങ്ങള്‍ സിനിമയിലുണ്ട്. മികവുറ്റ വിഷ്വൽസും സിരകളിൽ കയറുന്ന മ്യൂസിക്കും മാസ് രംഗങ്ങളും സമം ചേർന്ന സിനിമ തന്നെയാണ് മാർക്കോ. സംഗീതമൊരുക്കുന്നത് ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്.

Continue Reading

Film

‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ

ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗത്തിൽ അനുശോചനമർപ്പിച്ച് മഞ്ജു വാര്യർ. ഒമ്പത് വർഷം മുമ്പ് അദ്ദേഹം നൽകിയ എഴുത്തോലയെക്കുറിച്ചുള്ള ഓർമ്മകൾ സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിൽ പങ്കുവെച്ചു.

അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂവെന്നും അവർ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എം.ടി. സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല. ആധുനിക മലയാളത്തെ വിരല്‍പിടിച്ചുനടത്തിയ എഴുത്തുകാരില്‍ പിതാവിന്റെ സ്ഥാനം തന്നെയാണ് എം.ടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു.

ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എം.ടി.സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍,ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും

Continue Reading

Film

എം.ടിയുടെ വിയോഗം ഞെട്ടിപ്പിക്കുന്നത്, വേദനാജനകം: കമൽ ഹാസൻ

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Published

on

എം.ടി വാസുദേവൻ നായരുടെ വിയോഗം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണമെന്ന് നടൻ കമൽ ഹാസൻ. മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായതെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

അദ്ദേഹവുമായുള്ള സൗഹൃദത്തിന് അൻപത് വയസ്സുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നുവെന്നും കമൽ ഹാസൻ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മികച്ച എഴുത്തുകാരനെയാണ് നമുക്ക് നഷ്ടമായത്.

മലയാള സാഹിത്യ ലോകത്തെ ഏറ്റവും വലിയ വ്യക്തിത്വമായിരുന്ന എം.ടി വാസുദേവൻ നായർ അന്തരിച്ചു.

എന്നെ മലയാള ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയ ‘കന്യാകുമാരി’ എന്ന സിനിമയുടെ സൃഷ്ടാവ് എന്ന നിലയിൽ അദ്ദേഹവുമായുള്ള സൗഹൃദത്തിന് ഇപ്പോൾ അൻപത് വയസ്സ് തികയുന്നു. ഒടുവിൽ അടുത്തിടെ പുറത്തിറങ്ങിയ ‘മനോരഥങ്ങൾ’ വരെ സൗഹൃദം തുടർന്നു.

മലയാള സാഹിത്യ ലോകത്തിന് ഇതിഹാസ നോവലുകൾ സമ്മാനിച്ച അദ്ദേഹം മികച്ച തിരക്കഥാകൃത്ത് കൂടിയാണ്. പത്രപ്രവർത്തന രംഗത്ത് ആഴത്തിലുള്ള മുദ്ര പതിപ്പിച്ച അദ്ദേഹത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണ്.

ഇത് വലിയ നഷ്ടമാണ്. ദക്ഷിണേന്ത്യൻ സാഹിത്യ വായനക്കാർക്കും കലാപ്രേമികൾക്കും ഒരുപോലെ നിരാശയുണ്ടാക്കുന്നത്.

മഹാനായ എഴുത്തുകാരന് എന്‍റെ ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ.

Continue Reading

Trending