Connect with us

kerala

കാലിക്കറ്റ് എയര്‍പോര്‍ട്ട്: മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേരും

ഭൂമി ഏറ്റെടുത്തു നല്‍കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്ത ദിവസം ആരംഭിക്കുമെന്നും ഇതിനായി 74 കോടി രൂപ അനുവദിച്ചതെന്നും അദേഹം പറഞ്ഞു.

Published

on

മലപ്പുറം: കാലിക്കറ്റ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ഉടന്‍ യോഗം ചേരുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. റണ്‍വെ വികസനത്തിന് കേന്ദ്ര വ്യോമമന്ത്രാലയം അനുമതി നല്‍കിയതിനു പിന്നാലെ കഴിഞ്ഞ 4 മാസം സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തില്‍ സജീവമായ ഇടപെടലാണ് ഉണ്ടായതെന്ന് മന്ത്രി അറിയച്ചു. ഭൂമി ഏറ്റെടുത്തു നല്‍കാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ അടുത്ത ദിവസം ആരംഭിക്കുമെന്നും ഇതിനായി 74 കോടി രൂപ അനുവദിച്ചതെന്നും അദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ ഉന്നതതല യോഗങ്ങള്‍ ചേര്‍ന്നു. മലപ്പുറം ജില്ലയില്‍ മന്ത്രി വി അബ്ദുറഹിമാന്റെ അദ്ധ്യക്ഷതയില്‍ നിരവധി യോഗങ്ങള്‍ ചേര്‍ന്നു. ഇതുവഴി ജനങ്ങളുടെ ആശങ്കകള്‍പരിഹരിക്കാന്‍ സാധിച്ചു എന്നും അറിയച്ചു.

kerala

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളില്‍ വേനല്‍ മഴ ശക്തമാകും; ഇന്ന് 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും.

Published

on

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. വരും ദിവസങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.

Continue Reading

kerala

കരുവന്നൂര്‍ കള്ളപ്പണ കേസ്; സിപിഎമ്മിനെ കുടുക്കാന്‍ കരുക്കള്‍ നീക്കി ഇഡി

സിപിഎം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെയും വിവരങ്ങളും കൈമാറും.

Published

on

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ സിപിഎമ്മിനെ കുടുക്കാന്‍ കരുക്കള്‍ നീക്കി ഇഡി. കേസില്‍ സിപിഎമ്മിന്റെ പങ്ക് സംബന്ധിച്ച അന്വേഷണത്തിലെ കണ്ടെത്തലില്‍ ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കും. കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത വിവരങ്ങള്‍ കൈമാറും. അതേസമയം, സിപിഎം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ പണത്തിന്റെയും വിവരങ്ങളും കൈമാറും.

സഹകരണ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ബാങ്കിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കിയ പ്രതികളുടെ വിവരങ്ങളും കൈമാറും. കേസിലെ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് പിന്നാലെയാകും നടപടി.

Continue Reading

kerala

വഖഫ് ഭേതഗതി നിയമത്തിനെതിരെ മുസ്‌ലിം ലീഗ് മഹാറാലി; ജനലക്ഷങ്ങള്‍ ഒഴുകിയെത്തും

16ന് ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയിലേക്ക് ജില്ലകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലക്ഷങ്ങള്‍ ഒഴുകിയെത്തും

Published

on

ഭരണഘടനാ വിരുദ്ധമായ വഖഫ് ഭേദഗതി നിയമത്തിനെതിരെ ജനലക്ഷങ്ങളെ അണിനിരത്തുന്ന പ്രക്ഷോഭവുമായി മുസ്ലിംലീഗ്. 16ന് ബുധനാഴ്ച കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന മഹാറാലിയിലേക്ക് ജില്ലകളില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ലക്ഷങ്ങള്‍ ഒഴുകിയെത്തും. ഭരണഘടന രാജ്യത്തെ പൗരന്മാര്‍ക്ക് ഉറപ്പ് നല്‍കുന്ന മത സ്വാതന്ത്ര്യത്തിന്റെ കടയ്ക്കല്‍ കത്തി വെച്ചുകൊണ്ടാണ് ഭൂരിപക്ഷത്തിന്റെ തിണ്ണമിടുക്ക് ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ വഖഫ് ഭേദഗതി നിയമം പാര്‍ലിമെന്റില്‍ പാസ്സാക്കിയത്. ജനത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പാക്കാനും മുസ്ലിംകളുടെ അവകാശങ്ങളെ ഹനിക്കാനും ലക്ഷ്യമിട്ട് നടത്തിയ ഈ നിയമ നിര്‍മ്മാണത്തെ പ്രതിപക്ഷം കരുത്തോടെ നേരിട്ടെങ്കിലും ഇരുസഭകളും ബില്‍ പാസ്സാക്കി രാഷ്ട്രപതി ഒപ്പുവെച്ചതോടെ വഖഫ് ഭേദഗതി നിയമമായി മാറിയിരിക്കുകയാണ്. രാജ്യത്തെമ്പാടും ഈ കരിനിയമത്തിനെതിരെ ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്. മതേതര കക്ഷികളെല്ലാം ഒറ്റക്കെട്ടായാണ് വഖഫ് ഭേദഗതി നിയമത്തെ എതിര്‍ക്കുന്നത്. കേന്ദ്രത്തിന്റെ സ്വേച്ഛാധിപത്യ നയത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധത്തിനാണ് മുസ്ലിംലീഗ് ഒരുങ്ങുന്നത്.

വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന മഹാറാലി വിജയിപ്പിക്കുന്നതിന് സംസ്ഥാനത്തെമ്പാടും വിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. റാലി വിജയിപ്പിക്കുന്നതിന് 14ന് മണ്ഡലം ഭാരവാഹികള്‍ ശാഖകളില്‍ പര്യടനം നടത്തും. 15ന് മണ്ഡലം തലങ്ങളില്‍ വാഹന പര്യടനവും ശാഖാതലങ്ങളില്‍ വിളംബര ജാഥകളും നടക്കും. മുന്നൊരുക്കങ്ങളുടെ ഭാഗമായി കോഴിക്കോട് ലീഗ് ഹൗസില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാമിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. മുസ്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മയില്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എന്‍.സി അബൂബക്കര്‍, സി.പി.എ അസീസ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി സ്വാഗതവും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല നന്ദിയും പറഞ്ഞു.

Continue Reading

Trending