Connect with us

kerala

കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

Published

on

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം അടച്ചിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. എറണാകുളം സ്വദേശി യശ്വന്ത് ഷേണായിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വിമാനത്താവളത്തിലെ സാങ്കേതിക പിഴവുകള്‍ പരിഹരിക്കുന്നതുവരെ അടച്ചിടണമെന്നാണ് ആവശ്യം.

എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹം ഹര്‍ജി നല്‍കിയത്. റണ്‍വേ അടക്കം ശാസ്ത്രീയമായി നിര്‍മിച്ചതാണോ എന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ദുരന്തത്തെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഹര്‍ജി അടുത്തയാഴ്ച സിംഗിള്‍ ബെഞ്ച് പരിഗണിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പകര്‍ച്ച വ്യാധികള്‍ തടയുന്ന കാര്യത്തില്‍ കേരളം പിന്നിലെന്ന് പ്രതിപക്ഷം

സര്‍ക്കാരിന്റെ പകര്‍ച്ച വ്യാധി പ്രതിരോധം അടക്കം പാളുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു കൊണ്ട് പിസി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു.

Published

on

സംസ്ഥാനത്തെ ആശുപത്രികളിലെ ചികിത്സാ പിഴവുകള്‍ നിയമസഭയില്‍ അക്കമിട്ട് നിരത്തി പ്രതിപക്ഷം. സര്‍ക്കാരിന്റെ പകര്‍ച്ച വ്യാധി പ്രതിരോധം അടക്കം പാളുന്നുവെന്ന് അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു കൊണ്ട് പിസി വിഷ്ണുനാഥ് എം.എല്‍.എ പറഞ്ഞു. എല്ലാം ഭദ്രമെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ മറുപടി.

നമ്പര്‍ വണ്‍ എന്ന് പറയുമ്പോഴും ഇന്നും പല ആശുപത്രികളിലും ആവശ്യത്തിനുള്ള പഞ്ഞിയോ നിലവാരമുള്ള മരുന്നോ ഇല്ലാത്ത അവസ്ഥയാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് സഭയില്‍ അനുമതി നല്‍കിയില്ല.

സംസ്ഥാനത്തെ ആശുപത്രികളിലെ ചികിത്സാ പിഴവുകള്‍ നിയമസഭയില്‍ അക്കമിട്ട് നിരത്തി ഭരണപക്ഷത്തെ പ്രതിപക്ഷം തീര്‍ത്തും പ്രതിരോധത്തിലാക്കി. സമീപ കാലത്ത് ആശുപത്രികളില്‍ നടന്ന പിഴവുകള്‍ എണ്ണിയെണ്ണി പറഞ്ഞു.

കാരുണ്യ പദ്ധതിയില്‍ ആശുപത്രികള്‍ക്ക് നല്‍കേണ്ടത് കോടികളാണെന്നും, മരുന്ന് സംഭരണ ഇനത്തിലും കോടികളുടെ കുടിശ്ശികയുണ്ടെന്നും അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ച് പി.സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. എല്ലാം ഭദ്രമെന്നായിരുന്നു മന്ത്രി എംബി രാജേഷിന്റെ മറുപടി.

സംസ്ഥാനത്ത് പകര്‍ച്ച വ്യാധികള്‍ വര്‍ധിച്ചു വരുന്നുവെന്നും പകര്‍ച്ച വ്യാധികള്‍ തടയുന്ന കാര്യത്തില്‍ കേരളം പിന്നിലാണെന്നും പ്രതിപക്ഷനേതാവ് വി ഡീ സതീശന്‍ ചൂണ്ടിക്കാട്ടി. ഇന്നും പല ആശുപത്രികളിലും മെഡിക്കല്‍ കോളേജില്‍ ആവശ്യത്തിനുള്ള പഞ്ഞിയോ മരുന്നോ ഇന്‍സുലിനോ നിലവാരമുള്ള മരുന്നോ ഇല്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അടിയന്തര പ്രമേയത്തിന് അനുമതിയും നിഷേധിച്ചു. വിഷയം ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രതിപക്ഷനേതാക്കള്‍ പറഞ്ഞു.

Continue Reading

kerala

ആശാ സമരം മാദ്ധ്യമങ്ങള്‍ക്കാണ് വലിയ വിഷയം, കേന്ദ്രവുമായി ഈ വിഷയം ചര്‍ച്ച ചെയ്യാനില്ലെന്നും കെ വി തോമസ്

കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന്റെ ഈ വെളിപ്പെടുത്തല്‍.

Published

on

ആശവര്‍ക്കര്‍മാരുടെ സമരം മാദ്ധ്യമങ്ങള്‍ക്കാണ് വലിയ വിഷയമെന്ന് കെ വി തോമസ്. ആശമാരുടെ വിഷയത്തില്‍ സംസാരിക്കാന്‍ കേരള സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും കെ വി തോമസ് ഡല്‍ഹിയില്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്നോടിയായാണ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന്റെ ഈ വെളിപ്പെടുത്തല്‍.

കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരമാണ് ചര്‍ച്ച. കൂടിക്കാഴ്ചയില്‍ കെ വി തോമസിനൊപ്പം കേരള ഹൗസ് റസിഡന്റ് കമ്മീഷണറും പങ്കെടുക്കുമെന്നറിയുന്നു. ആശാവര്‍ക്കര്‍മാരുടെ സമരം മാദ്ധ്യമങ്ങള്‍ക്കു വലിയ വിഷയമാണ് പക്ഷേ, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് അങ്ങനെയല്ല. എയിംസ്, ആര്‍ സി സിയുടെ നവീകരണം, വയനാട് മെഡിക്കല്‍ കോളേജ് , സംസ്ഥാനത്തിന് നല്‍കാനുള്ള 2022-23 ലെ കുടിശ്ശിക പണം ലഭ്യമാക്കണം, തുടങ്ങിയ വിഷയങ്ങള്‍ സംസാരിക്കാനാണ് സര്‍ക്കാര്‍ തന്നെ ചുമതലപ്പെടുത്തിയതെന്നും തോമസ് പറഞ്ഞു. ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല താന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ പോകുന്നത്. അതിന് എനിക്ക് ചുമതല ലഭിച്ചിട്ടില്ലെന്നും കെ.വി. തോമസ് വ്യക്തമാക്കി.

മന്ത്രാലയം പറയുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രിയെ അറിയിക്കും. ആശ വര്‍ക്കര്‍മാരുടെ സമരം മാത്രമല്ല സംസ്ഥാനത്തെ പ്രശ്‌നമെന്ന് കെ.വി. തോമസ് നേരത്തെ പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

Continue Reading

kerala

ലഹരിക്കേസില്‍ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുത്; എക്‌സൈസിനെതിരെ വീണ്ടും യു.പ്രതിഭ

Published

on

ആലപ്പുഴ: ലഹരിക്കേസിൽ തെറ്റിദ്ധരിച്ച് ആരെയും കുടുക്കരുതെന്ന് യു പ്രതിഭ എംഎൽഎ. അത് വലിയ മാനസിക വിഷമം ഉണ്ടാക്കുമെന്നും പരിശോധനാ സംവിധാനങ്ങൾ കാര്യക്ഷമമാക്കണമെന്നും യു പ്രതിഭ പറഞ്ഞു. ലഹരിക്കേസിൽ പ്രതികൾക്കായി താൻ ഒരു പൊലീസ് സ്റ്റേഷനിലേക്കും വിളിച്ചിട്ടില്ലെന്നും പ്രതിഭ കൂട്ടിച്ചേർത്തു.

തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കൃത്യമായി ശിക്ഷ കൊടുക്കാൻ കഴിയണമെന്നും പിന്നീട് അവരുടെ പേര് വലിച്ചിഴച്ച് സമൂഹത്തിൽ മോശപ്പെടുത്തുന്ന രീതി ശരിയല്ലെന്നും യു പ്രതിഭ പറഞ്ഞു. നിഷ്കളങ്കരായ ഒരു കുട്ടിയോടും അങ്ങനെ ചെയ്യാൻ പാടില്ല എന്നും യു പ്രതിഭ കൂട്ടിച്ചേർത്തു. ഡിസംബർ 28-നാണ് തകഴിയിൽ നിന്ന് എംഎൽഎയുടെ മകൻ കനിവ് അടക്കം ഒൻപതുപേരെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കനിവ് കഞ്ചാവ് ഉപയോഗിച്ചതിന് തെളിവില്ലെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കേസിൽ നിന്നും ഒഴിവാക്കുമെന്ന് എക്‌സൈസ് അസിസ്റ്റന്‍റ് കമ്മീഷണറുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ കുട്ടനാട് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജയരാജനെതിരെ നടപടിയുണ്ടാകും. കേസിൽ ആകെ 9 പ്രതികൾ ആണ് ഉണ്ടായിരുന്നത്. മകനെതിരായ കഞ്ചാവ് കേസിൽ പലതവണ ന്യായീകരണമായി യു. പ്രതിഭ രംഗത്തുവന്നിരുന്നു. ഇക്കാലത്ത് ചില കുട്ടികൾ പുകവലിക്കാറുണ്ട്. തന്‍റെ മകൻ അത് ചെയ്തെങ്കിൽ അത് താൻ തിരുത്തണമെന്നും പ്രതിഭ പറഞ്ഞു.

മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത കൊടുത്തതാണ് എന്നും എംഎൽഎ പറഞ്ഞിരുന്നു. എന്നാൽ വിഷയത്തിൽ എംഎൽഎയെ സിപിഎം തള്ളിയിരുന്നു. പ്രതിഭയുടെ അഭിപ്രായമല്ല പാർട്ടിക്കെന്ന് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞു. പ്രതിഭയുടേത് ഒരു അമ്മ എന്ന നിലയിലുള്ള വികാരമാണ്. മകനെതിരെ അന്വേഷിച്ച ശേഷമാണ് എക്‌സൈസ് കേസെടുത്തതെന്നും നാസർ വ്യക്തമാക്കിയിരുന്നു.

Continue Reading

Trending