Connect with us

kerala

33 കാരന്‍ തീകൊളുത്തി മരിച്ചു

മനിഷ്‌ക കളക്ഷന്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

Published

on

ജപ്തി നോട്ടീസ് ലഭിച്ചതിനെതുടര്‍ന്ന് 33 കാരന്‍ തീകൊളുത്തി സ്വയം മരിച്ചു. ഇന്നലെ ഡല്‍ഹിയിലെ ഗോപാല്‍പുരിയിലാണ് സംഭവം. കപില്‍കുമാര്‍ ആണ് മരിച്ചത്. യുവസംരംഭകനാണ്. മനിഷ്‌ക കളക്ഷന്‍സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു.

kerala

‘എന്റെ ദുശ്ശീലങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സ് ആകാതിരിക്കുക; പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ല; വേടന്‍

വിവാദങ്ങള്‍ക്ക് ശേഷം ഇടുക്കി വാഴത്തോപ്പില്‍ സര്‍ക്കാരിന്റെ ‘എന്റെ കേരളം’ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വേടന്‍.

Published

on

തന്റെ ദുശ്ശീലങ്ങളില്‍ ഇന്‍ഫ്‌ളുവന്‍സ് ആകാതിരിക്കുകയെന്നും തനിക്ക് പറഞ്ഞുതരാന്‍ ആരുമുണ്ടായിരുന്നില്ലെന്നും റാപ്പര്‍ വേടന്‍. വിവാദങ്ങള്‍ക്ക് ശേഷം ഇടുക്കി വാഴത്തോപ്പില്‍ സര്‍ക്കാരിന്റെ ‘എന്റെ കേരളം’ വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വേടന്‍. തന്റെ ചില കാര്യങ്ങള്‍ അനുകരിക്കരുതെന്നും തന്നെ ഉപദേശിക്കാന്‍ ആരുമില്ലായിരുന്നുവെന്നും വേടന്‍ പറഞ്ഞു.

തന്റെ നല്ല ശീലങ്ങള്‍ കണ്ട് പഠിച്ചാല്‍ മതിയെന്നും തന്നെ കേള്‍ക്കുന്ന നിങ്ങള്‍ക്ക് നന്ദിയെന്നും വേടന്‍ പറഞ്ഞു. തന്നെ തിരുത്താനും തിരുത്തപ്പെടാനുമുള്ള സാഹചര്യത്തിലാണ് താന്‍ ജനങ്ങളുടെ മുന്നില്‍ വന്ന് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സമാപന ദിവസമായ ഇന്ന് സംഘടിപ്പിച്ച പരിപാടിയിലാണ് വേടന്‍ നിലപാട് വ്യക്തമാക്കിയത്.

പഠിക്കൂ, അധികാരം കൈയ്യിലെടുക്കൂ, ജനങ്ങള്‍ക്ക് വേണ്ടി പോരാടൂ എന്നും വേടന്‍ വേദിയിലൂടെ സന്ദേശം നല്‍കി. ത

കഞ്ചാവ് കൈവശം വെച്ച കേസില്‍ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ റദ്ദാക്കിയ പരിപാടിയാണ് സര്‍ക്കാര്‍ ഇന്ന് വീണ്ടും നടത്തുന്നത്.

Continue Reading

kerala

തിരുവനന്തപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ യുവാവിന് കുത്തേറ്റു

Published

on

തിരുവനന്തപുരം കാട്ടാക്കട തൂങ്ങാപാറയില്‍ യുവാവിന് കുത്തേറ്റു. കണ്ടല സ്വദേശി അജീറിനാണ് കുത്തേറ്റത്. കാട്ടുവിള സ്വദേശി കണ്ണന്‍ വാക്കുതര്‍ക്കത്തിനിടെ ബിയര്‍ കുപ്പിക്കൊണ്ട് മര്‍ദിക്കുകയായിരുന്നു.

വിവാഹ സല്‍ക്കാരത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. സംഭവത്തിനു പിന്നാലെ അജീറിനെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആക്രമണത്തില്‍ അജീറിന്റെ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. അതേസമയം പ്രതി സംഭവസ്ഥലത്തുനിന്നും പൊലീസ് എത്തുന്നതിന് മുന്‍പ് രക്ഷപ്പെട്ടു.

Continue Reading

kerala

മലപ്പുറത്ത് ബിവറേജ്‌സ് ഔട്ട്‌ലെറ്റിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം; മൂന്നുപേര്‍ പിടിയില്‍

മലപ്പുറം പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ ബിവറേജ്‌സ് ഔട്ട്‌ലെറ്റിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം.

Published

on

മലപ്പുറം പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലെ ബിവറേജ്‌സ് ഔട്ട്‌ലെറ്റിനു നേരെ പെട്രോള്‍ ബോംബ് ആക്രമണം. പ്രായപൂര്‍ത്തിയാകാത്ത മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഔട്ട്‌ലെറ്റിന് മുന്‍വശത്തെ ചില്ലുകള്‍ എറിഞ്ഞു തകര്‍ക്കുകയും സിസിടിവി നശിപ്പിക്കുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.
പ്രായപൂര്‍ത്തിയാവാത്ത മൂന്നു പേരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി.

Continue Reading

Trending