Connect with us

kerala

ബജറ്റ് 2025; ഇനി ഞങ്ങളെ കൊണ്ട് കഴിയില്ലെന്ന പ്രഖ്യാപനം, ഇടത് സര്‍ക്കാറെ ട്രോളി പി.കെ കുഞ്ഞാലിക്കുട്ടി

സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ ആശ്വാസമുണ്ടാക്കുന്ന ഒന്നും ഇല്ലെന്ന് മാത്രമല്ല അവന്റെ ജീവിതത്തെ കൂടുതല്‍ പ്രയാസമുള്ളതാക്കുന്ന തീരുമാനങ്ങള്‍ കൊണ്ട് സമ്പന്നവുമാണ് ഒടുവിലത്തെ ബജറ്റും എന്ന് പി.കെ കുഞ്ഞാലിക്കുട്ടി.

Published

on

സംസ്ഥാനത്ത് ഒരു ബജറ്റ് പ്രഖ്യാപനം വരുമ്പോള്‍ സാധാരണ ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് അതിനെ നോക്കിക്കാണാറുള്ളതെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. തങ്ങളുടെ ജീവിത നിലവാരത്തെ അത് ഏതൊക്കെ രീതിയില്‍ സ്വാധീനിക്കും എന്നതാണ് അതിലെ പ്രധാന താല്പര്യം. എന്നാല്‍ കഴിഞ്ഞ രണ്ട് പിണറായി സര്‍ക്കാരിന്റെ ബജറ്റുകളിലും ഒട്ടും പ്രതീക്ഷയില്ലെന്ന് മാത്രമല്ല നെഞ്ചിടിപ്പോട് കൂടിയാണ് ജനം ബജറ്റിനെ സമീപിക്കുന്നത് തന്നെ. സാധാരണ മനുഷ്യന്റെ ജീവിതത്തില്‍ ആശ്വാസമുണ്ടാക്കുന്ന ഒന്നും ഇല്ലെന്ന് മാത്രമല്ല അവന്റെ ജീവിതത്തെ കൂടുതല്‍ പ്രയാസമുള്ളതാക്കുന്ന തീരുമാനങ്ങള്‍ കൊണ്ട് സമ്പന്നവുമാണ് ഒടുവിലത്തെ ബജറ്റും എന്ന് പി.കെ കുഞ്ഞാലിക്കുട്ടി.

ഒരു തരത്തിലുള്ള പ്രതീക്ഷയും ആശ്വാസവും ജനങ്ങള്‍ക്ക് കൊടുക്കാന്‍ കഴിഞ്ഞ എട്ട് വര്‍ഷത്തെ ബജറ്റിലും സാധിച്ചിട്ടില്ല ക്ഷേമ പെന്‍ഷന്‍ കൂട്ടാത്ത സര്‍ക്കാര്‍ ഭൂ നികുതി കുത്തനെ കൂട്ടി. ഇന്ധന വില ജീവിത ബഡ്ജറ്റ് താളം തെറ്റിക്കുന്ന നാട്ടില്‍ ഒരു ബദല്‍ പ്രതീക്ഷയായി കാണുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ നികുതി കൂട്ടിയതിലൂടെ എന്ത് സന്ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ഒരു മനുഷ്യന്റെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കുന്ന കോടതി വ്യവഹാരത്തിന് ഫീസ് കൂട്ടിയാല്‍ നിവൃത്തിയില്ലാതെ കോടതി വ്യവഹാരത്തില്‍ പെടുകയും കയ്യില്‍ പണമില്ലാതിരിക്കുകയും ചെയ്യുന്ന മനുഷ്യരുടെ സ്ഥിതി എന്താകും. വികസന മേഖലയില്‍ അന്‍പത് ശതമാനമാണ് വെട്ടിക്കുറച്ചത്. വയനാടിന് കേന്ദ്രം ഒന്നും കൊടുത്തില്ല. കേരളം എന്താണ് കൊടുത്തത് എഴുന്നൂറ്റി അന്‍പത് കോടി, ഈ നാട്ടിലെ വ്യക്തികളും സംഘടനകളും അതിലേറെ കൊടുത്തിട്ടുണ്ട്. സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലെന്നാണ് പറയുന്നത്. അതിന് ജനങ്ങളെ ചൂഷണം ചെയ്യലാണോ പരിഹാരമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വികസന, ക്ഷേമ മുരടിപ്പിലേക്ക് കേരളത്തെ നയിച്ച എട്ട് വര്‍ഷമാണ് കടന്ന് പോകുന്നത്. യുഡിഎഫിന്റെയും ഉമ്മന്‍ ചാണ്ടിയുടെയും സ്വപ്ന പദ്ധതികളുടെ പിതൃത്വം പേറി എത്ര കാലം ഇനിയും മുന്നോട്ട് പോകും. അഭ്യസ്തവിദ്യരായ പുതു തലമുറയൊക്കെ കാര്യം മനസ്സിലാക്കി നാട് വിടാന്‍ തുടങ്ങി. സമീപകാലത്ത് മൈഗ്രേറ്റ് ചെയ്ത ആളുകളുടെ എണ്ണം എടുത്താല്‍ വസ്തുത മനസ്സിലാകും.

ചുരുക്കത്തില്‍ ഞങ്ങളെ ഈ പണിക്ക് പറ്റില്ല, ഞങ്ങളെ കൊണ്ട് ഇത് കഴിയൂല, അത് കൊണ്ട് തന്നെ ഞങ്ങള്‍ക്കിനി ഒന്നും പറയാനില്ല എന്ന വ്യക്തമായ തുറന്ന് പറച്ചില്‍ പ്രസംഗമായി ബഡ്ജറ്റ് ഒതുങ്ങി. പ്രബുദ്ധ കേരളം ഇത് തിരിച്ചറിഞ്ഞു പ്രതികരിക്കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

kerala

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്

Published

on

സംസ്ഥാനത്ത് ഇന്ന് നേരിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. എല്ലാ ജില്ലകളിലും വേനല്‍ മഴ തുടരുമെന്നും ഇന്ന് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. വ്യാഴാഴ്ചയും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Continue Reading

kerala

കോഴിക്കോട് കോവൂര്‍-ഇരിങ്ങാടന്‍പള്ളി മിനി ബൈപ്പാസിലെ രാത്രികാല കടകള്‍ അടപ്പിച്ച് നാട്ടുകാര്‍

രാത്രി 10 ന് ശേഷം കടകള്‍ തുറക്കരുതെന്ന് ഉടമകള്‍ക്ക് നാട്ടുകാര്‍ താക്കീത് നല്‍കി

Published

on

കോഴിക്കോട് കോവൂര്‍-ഇരിങ്ങാടന്‍പള്ളിമിനി ബൈപ്പാസിലെ രാത്രികാല കടകള്‍ അടപ്പിച്ച് പ്രദേശവാസികള്‍. രാത്രി 10 ന് ശേഷം കടകള്‍ തുറക്കരുതെന്ന് ഉടമകള്‍ക്ക് നാട്ടുകാര്‍ താക്കീത് നല്‍കി. രാത്രി വൈകിയും പുലര്‍ച്ചെയും പ്രദേശത്ത് കച്ചവടം സജീവമായതോടെ നാട്ടുകാര്‍ ബുദ്ധിമുട്ടിലായിരുന്നു. തുടര്‍ന്ന പരാതി നല്‍കിയതോടെയാണ് നടപടി. റോഡിലെ അനധികൃത പാര്‍ക്കിങ്ങിനെ തുടര്‍ന്ന് ഇന്നലെ രാത്രി പൊലീസ് പരിശോധനയും നടത്തിയിരുന്നു.

ഇന്നലെ രാത്രി 10.30 ഓടെ ബൈപ്പാസിലെ കടകള്‍ നാട്ടുകാര്‍ ചേര്‍ന്ന് അടപ്പിച്ചിരുന്നു. ഈ ഭാഗത്ത് ബൈക്ക് റേസിങ് നടത്തിയ 2 പേരെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എസിപി എം.ഉമേഷ് അറിയിച്ചു.

Continue Reading

kerala

നെന്മാറ ഇരട്ട കൊല; കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും

ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 130ലധികം സാക്ഷികളാണുള്ളത്

Published

on

നെന്മാറ ഇരട്ട കൊലപാതകത്തില്‍ കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും. മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ കുറ്റപത്രം പരിശോധിച്ച് അന്തിമമാക്കി. ചെന്താമര ഏക പ്രതിയായ കേസില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 130ലധികം സാക്ഷികളാണുള്ളത്. 30ലധികം രേഖകളും ഫോറന്‍സിക് പരിശോധനാ ഫലങ്ങളും ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആലത്തൂര്‍ കോടതിയിലാണ് 500ലധികം പേജുള്ള കുറ്റപത്രം അന്വേഷണസംഘം സമര്‍പ്പിക്കുക.

ജനുവരി 27നാണ് നോന്മാറ പോത്തുണ്ടി ബോയില്‍ നഗര്‍ സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര വെട്ടി കൊലപ്പെടുത്തിയത്. തൊട്ടുപിന്നാലെ, ശബ്ദം കേട്ട് ഇറങ്ങിവന്ന ലക്ഷ്മിയെയും ചെന്താമര വെട്ടി. സുധാകരന്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. മീനാക്ഷിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയേയും ചെന്താമര കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യ പിണങ്ങിപോകാന്‍ കാരണം സുധാകരനും സജിതയുമാണെന്ന് പറഞ്ഞായിരുന്നു കൊലപാതകം.

Continue Reading

Trending