More
ഡിജിറ്റല്‍ കമ്പനികള്‍ക്ക് നികുതി വരുന്നു; ഫെയ്‌സ്ബുക്കിനും ഗൂഗിളിനും തിരിച്ചടി

ന്യൂഡല്‍ഹി: ഫെയ്‌സ്ബുക്ക്, ഗൂഗിള്‍ പോലെയുള്ള ഡിജിറ്റല്‍ കമ്പനികള്‍ക്ക് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നു. കഴിഞ്ഞ ദിവസം കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച 2018-19 കേന്ദ്ര ബജറ്റിലാണ് ഇത് സംബന്ധിച്ച സൂചനകളുള്ളത്. ആദായ നികുതി നിയമത്തിലെ ഒമ്പതാം അനുച്ഛേദം ഭേദഗതി ചെയ്ത് ഇന്ത്യയില്‍ യൂസര്‍ ബെയ്‌സുള്ള (ഉപയോക്താക്കള്‍) ഡിജിറ്റല്‍ കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.
ആമസോണ്‍, ഫഌപ്കാര്‍ട്ട് പോലെയുള്ള കമ്പനികളെ നികുതി സമ്പ്രദായത്തിന് കീഴിലേക്ക് കൊണ്ടുവന്നതിന് സമാനമായ നടപടിയായിരിക്കും സര്‍ക്കാര്‍ കൈക്കൊള്ളുക. ഇതുവരെ ലോകത്ത് മറ്റൊരു രാജ്യവും ഇത്തരത്തില്‍ ചിന്തിച്ചിട്ടില്ല എന്നതാണ് ഈ നടപടിയെ വ്യത്യസ്തമാക്കുന്നത്. ഗൂഗിള്‍, ഫെയ്‌സ്ബുക്ക്, നെറ്റ്ഫഌക്‌സ് പോലെയുള്ള വലിയ കമ്പനികളെ മാത്രമല്ല ‘ഇന്റര്‍നെറ്റ് ഡ്രിവണ്‍’ വിഭാഗത്തില്‍ ബിസിനസ് നടത്തുന്ന എല്ലാ കമ്പനികളെയും ഇത് പ്രതികൂലമായി ബാധിക്കും.
ഇന്ത്യയില്‍ ഭൗതികമായുള്ള സാന്നിദ്ധ്യമില്ലാതെയാണ് ഇന്റര്‍നെറ്റ് കമ്പനികള്‍ പലതും ഇന്ത്യയില്‍നിന്ന് വരുമാനം നേടുന്നത്. നിലവില്‍ ഇതുവരെ ഇത്തരം കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള സംവിധാനം ഇല്ലായിരുന്നു. ഓണ്‍ലൈന്‍ അഡ്വര്‍ടൈസിംഗിന് ഈക്വലൈസേഷന്‍ ലെവി ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും ഇത് കമ്പനികളുടെ പ്രവൃത്തിമണ്ഡലത്തിന്റെ വളരെ ചുരുങ്ങിയ ഭാഗം മാത്രമാണ്. ഇന്ത്യയില്‍ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്തുന്ന കമ്പനികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള അധികാരം തങ്ങള്‍ക്കുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ലോകത്തെ എല്ലാ ഇന്റര്‍നെറ്റ് കമ്പനികളും ഇന്ത്യയെ വലിയ വിപണിയായാണ് കാണുന്നത്.
സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗവും ഇന്റര്‍നെറ്റ് ഉപയോഗവും ശരവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മാര്‍ക്കറ്റ് എന്നതാണ് ഇന്റര്‍നെറ്റ് അധിഷ്ഠിത ബിസിനസ് നടത്തുന്ന കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നത്. സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന കമ്പനികളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വരും നാളുകളില്‍ നടക്കുന്ന ചര്‍ച്ചകളിലെ തീരുമാനമാവുകയുള്ളൂ.
ആദായ നികുതി സംബന്ധിച്ച മാറ്റങ്ങള്‍ വരുത്തുമ്പോള്‍ അത് ഇരട്ടനികുതി ഒഴിവാക്കല്‍ കരാര്‍ ലംഘനമാകും എന്നതിനാല്‍ സര്‍ക്കാരിന് ആദ്യം ചെയ്യേണ്ടി വരിക ഈ കരാറിന്മേലുള്ള പുനര്‍വിചിന്തനമായിരിക്കും. നിലവിലെ സാഹചര്യത്തില്‍ ഒരു വിദേശ കമ്പനി ഇന്ത്യയില്‍ ഒരു ഹോട്ടല്‍ ബുക്ക് ചെയ്താല്‍ ജിഎസ്ടി കൊടുക്കേണ്ട. അതേസമയം ഇന്ത്യന്‍ കമ്പനിയാണെങ്കില്‍ ജിഎസ്ടി കൊടുക്കണം. ഇന്ത്യന്‍ കമ്പനികളെ നേരിട്ട് ബാധിക്കുന്ന നികുതി സമ്പ്രദായത്തിലെ ഇത്തരം പോരായ്മകള്‍ പരിഹരിക്കുകയാണ് ആദ്യം വേണ്ടതെന്ന് ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (ഐ.എ.എം.എ.ഐ) പ്രസിഡന്റ് സുബോ റോയ് പറഞ്ഞു.
kerala
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു
ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.
മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.
Health
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍
കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.
അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
kerala
മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും
കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.
പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.
-
kerala3 days ago
രാവിലെ വരെ സിപിഎമ്മായിരുന്നു, മരണം വരെ ബിജെപിയായിരിക്കും; എസ്എഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
-
kerala3 days ago
ഹോട്ടലില്‍ മോഷ്ടിക്കാന്‍ എത്തി; കളളന് ഓംലറ്റ് ഉണ്ടാക്കി കഴിച്ചു
-
Health2 days ago
സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം: 7 ദിവസത്തിനിടെ തിരുവനന്തപുരത്ത് 2 പേര് മരിച്ചു
-
kerala3 days ago
ആലുവയിലെ നാലുവയസ്സുകാരിയുടെ കൊലപാതകം; അമ്മയെ ഇന്ന് കസ്റ്റഡിയില്‍ വാങ്ങും
-
kerala3 days ago
മരിക്കുന്നതിന്റെ തലേന്നും നാലുവയസുകാരി പീഡിപ്പിക്കപ്പെട്ടു; സ്വകാര്യ ഭാഗത്ത് മുറിവുകള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു
-
kerala3 days ago
പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; മൂന്നര മുതല്‍ വെബ്സൈറ്റിലൂടെ ഫലം ലഭ്യമാകും
-
kerala3 days ago
കൊടുവള്ളിയില്‍ 21കാരനെ തട്ടിക്കൊണ്ടുപോയ കേസ്; രണ്ട് പേര് കൂടി അറസ്റ്റില്‍